വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ബുക്ക് ചെയ്ത വിമാന ടിക്കറ്റ് നൽകിയില്ല; ക്ലിയർ ട്രിപ്പ് കമ്പനിക്ക് പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

കോട്ടയം: ബുക്ക് ചെയ്ത വിമാന ടിക്കറ്റ് നൽകാതിരുന്ന ക്ലിയർ ട്രിപ്പ് ഡോട്ട് കോം എന്ന ഓൺലൈൻ യാത്രാ ഏജൻസിക്ക് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. വലവൂർ സ്വദേശിയായ ആൽബർട്ട് ജെ. തോമസാണ് പരാതിക്കാരൻ. സുഹൃത്തുക്കളുമായി യാത്ര പോകുന്നതിനായി 2023 ജൂൺ 15ന് കൊച്ചിയിൽനിന്ന് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്കുള്ള എട്ട് ടിക്കറ്റുകൾ ക്ലിയർ ട്രിപ്പ് ഡോട്ട് കോം വഴി 3,03,075 രൂപയ്ക്ക് ആൽബർട്ട് ബുക്ക് ചെയ്തിരുന്നു. ക്ലിയർട്രിപ്പ്് നൽകിയ യാത്രാവിവരങ്ങളിൽ ബുക്കിംഗ് സ്റ്റാറ്റസ് കൺഫേംഡ് എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പരാതിക്കാരന് ടിക്കറ്റ് ലഭിച്ചില്ല. ഇതേത്തുടർന്നു ക്ലിയർ ട്രിപ്പിനെ ഒന്നാം എതിർകക്ഷിയായും എത്തിഹാദ്് എയർവേയ്സ്, ഫെഡറൽ ബാങ്കിന്റെ പാലാ ശാഖ എന്നിവരെ രണ്ടുമൂന്നും കക്ഷികളാക്കി കോട്ടയം ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചു.  എതിർകക്ഷികൾ സമർപ്പിച്ച രേഖകൾ പരിശോധിച്ച കമ്മീഷൻ എത്തിഹാദ് എയർവേയ്സ് ക്ലിയർട്രിപ്പിന് ടിക്കറ്റ് അനുവദിച്ചതായും താമസം വരുത്താതെ ടിക്കറ്റ് വിതരണം ചെയ്യേണ്ട ഉത്തരവാദിത്വം ക്ലിയർ ട്രിപ്പ് കമ്പനിക്കാണെന്നും കണ്ടെത്തി. അതിനാൽ പരാതിക്കാരന് വിമാന ടിക്കറ്റ് തുകയായ 3,03,075 രൂപ 2023 ഒക്ടോബർ നാലു മുതലുള്ള പലിശ ഉൾപ്പെടെ നൽകാനും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവ് ഇനത്തിൽ 5000 രൂപയും നൽകാനും അഡ്വ. വിഎസ് മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു

കോട്ടയം

തലനാട് ഇല്ലിക്കൽ കല്ല് റൂട്ടിൽ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽ പെട്ടു.

തലനാട്: ആലപ്പുഴയിൽ നിന്നും ഇല്ലിക്കൽ കല്ല് സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. എട്ട് പേരടങ്ങുന്ന സംഘം സഞ്ചരിച്ച വാഹനം രണ്ട് മണിയോടെ ആണ് അപകടത്തിൽ പെട്ടത്. റോഡിൽ നിന്നും തെന്നി മാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.പരിക്ക് പറ്റിയവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടീം നന്മക്കൂട്ടം പ്രവർത്തകർ, നാട്ടുകാർ, തലനാട് പഞ്ചായത്ത് അംഗങ്ങൾ, തീക്കോയി KSEB ജീവനക്കാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കോട്ടയം

കോടികളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ പാലാ സ്വദേശികൾ പിടിയിൽ

പാലാ :കോടികളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ പാലാ സ്വദേശികൾ പിടിയിൽ.പാലാ ചെത്തിമറ്റം സ്വദേശി അലൻ തോംസൺ. പുലിയന്നൂർ സ്വദേശി മോഹനൻ പനയ്ക്കൽ. ഹരികൃഷ്ണൻ കളപുരയ്ക്കച്ചാലിൽ എന്നിവരാണ് പാലാ പോലീസിന്റെ പിടിയിലായത്.. ഡിജിറ്റൽ തട്ടിപ്പിലൂടെ കോടികൾ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാൻ കേരള പൊലീസ് നടപ്പാക്കുന്ന സൈബർ ഹണ്ടിന്റെ ഭാഗമായാണ് ഇവർ പാലാ പോലീസിന്റെ പിടിയിലായത്..പ്രതികൾ നിരവധി പേരിൽ നിന്നായി ഏകദേശം രണ്ട് കോടിയിൽ അധികം രൂപ തട്ടിച്ചതായാണ് ലഭിക്കുന്ന വിവരം..പ്രതികളെ ഇന്ന് രാവിലെ പാലാ കോടതിയിൽ ഹാജരാക്കി. !

കോട്ടയം

എസ് ഐ ആർ, ജനാധിപത്യത്തിന്റെ ആത്മാവിനെതിരെയുള്ള കടന്നുകയറ്റം,സമസ്ത.

കോട്ടയം, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ മുതൽ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്പെഷ്യൽ ഇന്റൻസീവ്  റിവിഷൻ (എസ് ഐ ആർ) ജനാധിപത്യ പ്രക്രിയയെ തകർക്കാനും പൗരവകാശത്തിന്റെ അടിത്തറക്ക് നേരെയുള്ള വെല്ലുവിളിയും ആണെന്നും, അതിനാൽ വോട്ടർ പട്ടിക പുതുക്കൽ നിർത്തിവെച്ച് പുന പരിശോധന നടത്തണമെന്നും സമസ്ത കോട്ടയം ജില്ലാ പണ്ഡിത ശില്പശാല പ്രമേയത്തിലൂടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എസ് ഐ ആർ ആശങ്കപ്പെടുത്തുന്നതാണ്. ഇരട്ടിപ്പുകളും, മരണപ്പെട്ടവരെയും ഒഴിവാക്കാനാണ് ഈ നടപടി എന്ന് അവകാശപ്പെടുമ്പോഴും ലക്ഷക്കണക്കിന് പാർശ്വവൽകൃത പൗരന്മാരുടെ വോട്ടവകാശം ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയ പ്രേരിത ഗൂഢലക്ഷ്യമായി  ഇത് കണക്കാക്കപ്പെടുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽകുമ്പോൾ ഉള്ള ഈ നടപടി അതിന്റെ ഉദ്ദേശിച്ചത്തെ കുറിച്ച് സംശയം ജനിപ്പിക്കുന്നു.ആദ്യമായി എസ് ഐ ആർ നടപ്പാക്കിയ ബീഹാറിൽ അറുപത്തി അഞ്ചു ലക്ഷം ദളിതർ, സ്ത്രീകൾ, ന്യുനപക്ഷങ്ങൾ ഉൾപ്പെടുന്ന പൗരന്മാരുടെ  വോട്ടവകാശം ഇല്ലായ്മ ചെയ്തത് ഈ സംശയത്തിന്റെ ആക്കം കൂട്ടുന്നു. ഏതൊരു പൗരനും മതം ഭാഷ പ്രദേശം എന്നിവ പരിഗണിക്കാതെ വോട്ട് രേഖപ്പെടുത്താനുള്ള അവകാശം ഉണ്ട്. അതിനെ തകർക്കുന്ന ഏത് ശ്രമത്തെയും ചെറുത്തു തോല്പിക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ കക്ഷികൾക്കും ഉണ്ട്.അത് ജനാധിപത്യ സംവിധാനങ്ങൾക്ക് കാവൽ നിൽക്കാനുള്ള അവരുടെ ബാധ്യത കൂടിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. "മനുഷ്യർക്കൊപ്പം" എന്ന പ്രമേയത്തിൽ നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യയത്തുൽ ഉലമയുടെ കോട്ടയം ജില്ലാ ഘടകം നടത്തിയ പണ്ഡിത ശിൽപശാല ജില്ലാ പ്രസിഡന്റ്‌ എ എ അബ്ദുൽ അസീസ് സഖാഫി എന്തായാറിന്റ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹ്‌മദ്‌ സഖാഫി ഉൽഘാടനം ചെയ്തു. യമനിൽ വധശിക്ഷ വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വിഷയത്തിൽ കാന്തപുരം ഇടപെട്ടത് ഈ മനുഷ്യത്വത്തിന്റെയും, മാനവികതയുടെയും ഭാഗമായിട്ടാണെന്നും,മാനവികത അടിസ്ഥാന തത്വമായി പരിഗണിച്ചാണ് 100 വർഷമായി സമസ്ത ഇവിടെ പ്രവർത്തിക്കുന്നത് എന്നും, മതത്തിന്റെ പേരിൽ ഇതര വിഭാഗത്തെ ആക്ഷേപിക്കുന്നത് മാനവികതക്ക് എതിരാണെന്നും അദ്ദേഹം പ്രസ്ഥാവിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എച്ച് ഇസ്സുദ്ധീൻ കാമിൽ സഖാഫി കൊല്ലം പഠന ക്‌ളാസുകൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പിഎം അനസ് മദനി സ്വാഗതം ആശംസിച്ചു. എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ, അബ്ദുല്ലത്തീഫ് മുസ്‌ലിയാർ അപ്പാഞ്ചിറ, വി എച്ച് അബ്ദുൽ റഷീദ് മുസ്‌ലിയാർ, മുഹമ്മദ് ലബീബ് സഖാഫി, സിയാദ് അഹ്സനി, അബ്ദുസ്സലാം ബാഖവി, അൻവർ മദനി അലി മൗലവി കുമളി, ഹാരിസ് സഖാഫി, സലീം സഖാഫി, യഅഖൂബ് നഈമി,സഅദ് അൽ ഖാസിമി. തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം

സെന്റ് തോമസ് കോളേജിലെ താൽക്കാലിക ഗാലറി തകർന്ന് 14 വിദ്യാർത്ഥികൾക്ക് പരിക്ക്

പാലാ സെന്റ് തോമസ് കോളേജിലെ താൽക്കാലിക ഗാലറി തകർന്നു വീണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ഇന്ന് രാവിലെ പ്രധാന മൈതാനത്ത് സ്ഥാപിച്ചിരുന്ന താൽക്കാലിക ഗാലറിയാണ് തകർന്നു വീണത്.വിദ്യാർഥികൾ കയറി ഫോട്ടോയെടുക്കുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടനെ തന്നെ മരിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .14 വിദ്യാർത്ഥികളെയാണ് പരിക്കേറ്റനിലയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.എല്ലാവരെയും എക്സ്റേ പരിശോധനയ്ക്കു വിധേയരാക്കി കൊണ്ടിരിക്കുകയാണ് ആർക്കും ഗുരുതരമായ പരിക്കുകളില്ല .പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് .മാണി സി കാപ്പൻ എം എൽ എ യും കുട്ടികളെ സന്ദർശിച്ചു.

കോട്ടയം

ഉപജില്ല കലോൽസവം ലോഗോ പ്രകാശനം ചെയ്തു

പൂഞ്ഞാർ .സെന്റ്  ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ നവംബർ 3, 4, 5, 6 തിയതികളിൽ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു അത്ത്യാലിൽ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി സി.എം. എന്നിവർചേർന്നാണ് ലോഗോ പ്രകാശനകർമ്മം നിർവ്വഹിച്ചത്. ജനറൽ കൺവീനർ വിൽസൺ ജോസഫ്, ജോ. ജനറൽ കൺവീനർ സി. സൂസി മൈക്കിൾ, എച്ച്.എം. ഫോറം സെക്രട്ടറി മാത്യു കെ. ജോസഫ്, പൂഞ്ഞാർ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. PTA പ്രസിഡന്റ് എബി പൂണ്ടിക്കുളം, വിവിധ കമ്മിറ്റി കൺവീനർമാർ, ജോയിന്റ് കൺവീനർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ അധ്യാപകനായ ബ്ലെസൺ ബാബുവാണ് ലോഗോ തയ്യാറാക്കിയത്.

കോട്ടയം

മതവിശ്വാസികൾ മനുഷ്യത്വം ഉള്ളവരാകണം ,സമസ്ത

കോട്ടയം :മതത്തോടുള്ള വിശ്വാസവും ആചാരങ്ങളും മനുഷ്യത്വപരമായും മാനവികതയും ഉൾക്കൊള്ളുന്നവരാകുമ്പോൾ മാത്രമേ അവരെ മതവിശ്വാസികളായി അംഗീകരിക്കാൻ കഴിയുകയുള്ളൂവെന്നും , അപരൻ്റെ ആത്മാഭിമാനത്തെയും ,വൈകാരികതകളെയും ഉൾക്കൊള്ളുന്നവർ ആയിരിക്കണംമതപുരോഹിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച "മനുഷ്യർക്കൊപ്പം " എന്ന പ്രമേയത്തിൽ നടന്ന സെമിനാർ ഉൽഘാടനം ചെയ്തുകൊണ്ട് കേരള മുസ്ലിം ജമാഅത്ത് കോട്ടയം ജില്ലാ പ്രസിഡൻ്റ KSM റഫീഖ് അഹമ്മദ് സഖാഫി പ്രസ്താവിച്ചു., 100 വർഷം പൂർത്തിയാക്കുന്ന സമസ്തയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു പരിപാടി , ജാതിയുടെയും മതത്തിന്റെയും വൈജാത്യങ്ങൾക്കതീതമായി മനുഷ്യർക്കൊപ്പം നിലകൊണ്ടതു കൊണ്ടാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കൊലക്കയറിൽ നിന്നും മനുഷ്യത്വത്തിന്റെ പേരിൽ രക്ഷപ്പെടുത്താൻ ഇടപെട്ടത്, ,ഈ മാനവികതയും മനുഷ്യത്വവും പ്രകടിപ്പിച്ചത് മനുഷ്യർക്കൊപ്പം എന്ന സമസ്ത പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് , ,അതാണ് 100 വർഷമായി സമസ്ത ഇവിടെ വിഭാവനം ചെയ്യുന്നതെന്നും മതത്തിനെയും പേരിൽ ഇതര സമുദായത്തെ ആക്ഷേപിക്കുന്നതും അധിക്ഷേപിക്കുന്നതും അവരുടെ മത ആചാരങ്ങളോട് ഈർഷ്യതയും, വെറുപ്പ് പ്രകടിപ്പിക്കുന്നതും മതവിശ്വാസികൾക്ക് ഭൂഷണമല്ല , കളമശ്ശേരി സ്ൂളിലെ ശിരോവസ്ത്ര പ്രശ്നം ഉയർത്തിയ വിവാദം , മതങ്ങളെ കുറിച്ചുള്ള അന്ധതയാണ് , അവരവരുടെ മതത്തെ കുറിച്ചും നല്ല രീതിയിൽ പഠിക്കാൻ ശ്രമിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു , ശിരോവസ്ത്രം ഉയർത്തി മുസ്ലിം സമുദായത്തെ അവഹേളിക്കാൻ കുത്സിത ശ്രമം നടത്തിയ ആ മുഖ്യ അദ്ധ്യാപികക്ക് അവാർഡ് കൊടുക്കാൻ ഉദ്ദേശിച്ചവർ ഈ സമൂഹത്തിൻ ഒരു തെറ്റായ സന്ദേശം നൽകാനേ ഉപകരിക്കുകയുള്ളുവെന്നും യോഗം വിലയിരുത്തി ,   സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ പ്രസിഡൻറ് അബ്ദുൽ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു ,സമസ്ത കേന്ദ്ര മുശാവറാംഗം എച്ച് ഇസ്സുദ്ദിൻ കാമിൽ സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തി , ജനറൽ സെക്രട്ടറി പി എ അനസ് മദനി സ്വാഗതം പ്രസംഗം നടത്തി. അബ്ദുല്ലത്തീഫ് മുസ്ലിയാർ ആപ്പാഞ്ചിറ ,വി.എച്ച് അബ്ദുറഷീദ് മുസ്ലിയാർ , മുഹമ്മദ് ലബീബ് അസ്ഹരി ,സിയാദ് അഹ്സനി ,അബ്ദുസ്സലാം ബാഖവി ,അൻവർ മദനി , അബ്ദുറഹ്മാൻ മുസ്ലിയാർ മുണ്ടക്കയം ,അലി മൗലവി കുമളി , ഹാരിസ് സഖാഫി സലിം സഖാഫി തുടങ്ങിയവർ സംസാരിച്ചു ,  

കോട്ടയം

സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പള്ളി ഇമാമിന് പരുക്കേറ്റു

പാലാ: സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടറിൽ സഞ്ചരിച്ച പള്ളി ഇമാം കൂരാലി സ്വദേശി ഹസൻകുഞ്ഞിന് ( 68) പരിക്കേറ്റു. . രാവിലെ 9 മണിയോടെ കൂരാലി എലിക്കുളം പ‍ഞ്ചായത്ത് ഓഫിസിനു സമീപമായിരുന്നു അപകടം.ഹസൻ കുഞ്ഞിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു