അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: പൊതുവിദ്യാലയങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ സംസ്ഥാനതലത്തിൽ നടത്തിയ അലിഫ് അറബിക് ടാലന്റ് ടെസ്റ്റിന്റെ ഈരാറ്റുപേട്ട ഉപജില്ലാതല മത്സരം ഹയാത്തുദ്ദീൻ എച്ച്. എസിൽ വെച്ച് നടന്നു. അലിഫ് അറബിക് ടാലന്റ് ടെസ്റ്റും ഭാഷ അനുസ്മരണവും മുനിസിപ്പൽ കൗൺസിലർ അബ്സാർ മുരിക്കോലിയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ബഷീർ തൈത്തോട്ടം സമ്മാന വിതരണം നടത്തി. കെ. എ. റ്റി. എഫ് കോട്ടയം ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് യാസീൻ ഭാഷ അനുസ്മരണ പ്രഭാഷണം നടത്തി. ബിഷറുൽ ഹാഫി ആശംസകൾ അർപ്പിച്ചു. എൽ പി വിഭാഗത്തിൽ ഫഹീം ഫാരിസ് ( ഗവ. മുസ്‌ലിം എൽ.പി.എസ് ഈരാറ്റുപേട്ട), ഇഷാൻ അഹമ്മദ് ( ഗവ.മുസ്‌ലിം എൽ.പി.എസ് ഈരാറ്റുപേട്ട),നഹാ മറിയം ( എസ്.ജി.എം യു.പി.എസ് ഒളയനാട്) എന്നിവരും യുപി വിഭാഗത്തിൽ ഫഹാന മറിയം ( എം. എം. എം.യു.എം യു പി എസ് കാരക്കാട് ) അൽ അസഹർ സി എസ് ( ഹയാത്തുദ്ദീൻ എച്ച്.എസ് ഈരാറ്റുപേട്ട ) അംന ഫാത്തിമ ( എം.ജി.എച്ച്.എസ്.എസ് ഈരാറ്റുപേട്ട) ഹൈസ്കൂൾ വിഭാഗത്തിൽ നസ്റിൻ ഫാത്തിമ (എം.ജി.എച്ച്.എസ്.എസ് ഈരാറ്റുപേട്ട) മുഹമ്മദ് വസീം ( ഹയാത്തുദ്ദീൻ എച്ച്. എസ് ഈരാറ്റുപേട്ട) മിസ്ബാഹുൽ ഫായിസ് ( ഹയാത്തുദ്ദീൻ എച്ച്. എസ് ഈരാറ്റുപേട്ട) എച്ച്.എസ്.എസ് വിഭാഗത്തിൽ ഫാത്തിമ നവാസ്, സന ഇർഷാദ്, അൽഫിയ ബിൻസാദ് (എം.ജി.എച്ച്.എസ്.എസ് ഈരാറ്റുപേട്ട) എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അലിഫ് കൺവീനർ ആസിം കെ എച്ച് അധ്യക്ഷത വഹിച്ച യോഗത്തിന് മുഹ് താർ സ്വാഗതവും മുഹമ്മദ് അഫ്സൽ നന്ദിയും പറഞ്ഞു.
