വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട പുതുപ്പള്ളി മഖാം ഉറൂസ് നാളെ

ഈരാറ്റുപേട്ട: പുതുപ്പള്ളി മഖാം ഉറൂസ് നാളെ  വിവിധ പരിപാടികളോടെ നടത്തും. പണ്ഡിതന്മാർ, മഹല്ല് ഭാരവാഹികൾ , മഖാം കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. സുബഹി നമസ്കാരാനന്തരം മഖാമിൽ കൂട്ട സിയാറത്ത് നടക്കും. 8 മണി മുതൽ മൗലിദ് പാരായണത്തിന് വി.പി. അബ്ദുൽ ഹമീദ് മൗലവി നേതൃത്വം നൽകും. 9 മണി മുതൽ ദിക്ർ മജ്‌ലിസ്സ്, 11 മണി മുതൽ പ്രഭാഷണം, ദുആ മജ്‌ലിസ്സ്, 12 മണിക്ക് അന്നദാനം എന്നീ പരിപാടികളും ഉണ്ടാകും.

പ്രാദേശികം

വെൽഫെയർ പാർട്ടി പൂഞ്ഞാർ മണ്ഡലം കൺവെൻഷൻ ഇന്ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: എൽ.ഡി.എഫ്-ആർ.എസ്.എസ് ഡീൽ പരാജയപ്പെടുത്താൻ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി പൂഞ്ഞാർ മണ്ഡലം കൺവെൻഷൻ ഇന്ന് നടക്കും. വൈകുന്നേരം ഏഴിന് നടക്കൽ ഫൌസിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. ഹക്കീം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ മുഖ്യ പ്രഭാഷണം നിർവഹിക്കും. പൂഞ്ഞാർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ്, ജില്ലാ ജനറൽ സെക്രട്ടറി പി.എ. നിസാം, മണ്ഡലം പ്രസിഡന്റ് ബൈജു സ്റ്റീഫൻ, സെക്രട്ടറി യൂസുഫ് ഹിബ തുടങ്ങിയവർ പങ്കെടുക്കും.

പ്രാദേശികം

പൂഞ്ഞാറിൽ ശ്രീനാരായണ ഗുരുദേവനെ അവഹേളിച്ച് ബിജെപി നേതാവ്

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കരയിൽ സ്വകാര്യ ചാനൽ തിരഞ്ഞെടുപ്പുമായി സംബന്ധിച്ച് നടത്തിയ സംവാദത്തിലാണ് ശ്രേഷ്ഠനായ സാമൂഹിക പരിഷ്കർത്താവ് ശ്രീനാരായണ ഗുരുദേവനെ ബിജെപി നേതാവ് അധിക്ഷേപിച്ചത്. മുൻ കാലഘട്ടങ്ങളിൽ ശ്രീനാരായണ ഗുരുദേവനെയും എസ്.എൻ.ഡി.പി യോഗത്തേയും മറ്റു മതന്യൂനപക്ഷങ്ങളെയും ആകെ അവഹേളിച്ച പി.സി ജോർജ്ജിന് വേണ്ടി ചോദ്യം ഉന്നയിച്ചപ്പോഴാണ് ശ്രീനാരായണ ഗുരുദേവനെ ഏറെ തരംതാണ രീതിയിൽ ബി.ജെ.പി നേതാവ് അവഹേളിച്ചത്. സ്ഥലത്തുണ്ടായിരുന്ന ഇടതു പുരോഗമന പ്രസ്ഥാനങ്ങളുടെ യുവജനങ്ങൾ അക്ഷേപം ഉയർത്തിയ നേതാവ് മാപ്പ് പറയണം എന്ന ആവശ്യപ്പെട്ടപ്പോഴും മാപ്പ് പറയാൻ ഇദ്ദേഹം തയ്യാറായില്ല. ബിജെപി ഭരിക്കുന്ന പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിത സംഘം ചെയർപേഴ്സണുമായ മിനർവ്വ മോഹനനും ബി.ജെ.പി സഹ മെമ്പർമാരും ഉൾപ്പെടെയുള്ളവർ ഇദ്ദേഹത്തെ ന്യായീകരിക്കുന്ന നിലപാടും സ്വീകരിച്ചു. ചർച്ചയിൽ പങ്കെടുത്ത ഇടതു പ്രതിനിധി പിന്നോക്ക വിഭാഗക്കാരെയും മതന്യൂനപക്ഷങ്ങളെയും അവഹേളിക്കുന്ന ഉത്തരേന്ത്യൻ ബിജെപി നയം കേരളത്തിൽ കൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നതായി അഭിപ്രായപ്പെട്ടു. തടസ്സപ്പെട്ട ചാനൽ ചർച്ചയിൽ ഒരു വേളയിലും ബിജെപിയുടെ ഔദ്യോഗിക പ്രതിനിധി ഇടപെട്ട് മാപ്പ് പറയുവാൻ തയ്യാറായില്ല. ശ്രീനാരായണ ഗുരുദേവനേ അപമാനിച്ച് ചോദ്യം ഉന്നയിച്ച ബി.ജെ.പി പൂഞ്ഞാർ തെക്കേക്കര ജനറൽ സെക്രട്ടറിയും കടലാടിമറ്റം സ്വദേശിയുമായ മാളിയക്കൽ പ്രദീപ്കുമാർ എം.പിയും, ബി.ജെ.പി നേതൃത്വവും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച് പൂഞ്ഞാർ ടൗണിൽ എൽ.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രതിക്ഷേധ പ്രകടനത്തോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ്, പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ് സിജു, പൂഞ്ഞാർ തെക്കക്കര ലോക്കൽ സെക്രട്ടറി കെ. റെജി, സി.പി.ഐ പൂഞ്ഞാർ ലോക്കൽ സെക്രട്ടറി സി.എസ് സജി, കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി അംഗം ജാൻസ് വയലിക്കുന്നേൽ, ഡി.വൈ.എഫ്.ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അഡ്വ അക്ഷയ് ഹരി എന്നിവർ പ്രസംഗിച്ചു

പ്രാദേശികം

ഈരാറ്റുപേട്ടയെ ഇളക്കിമറിക്കാൻ ഷാഫി പറമ്പിൽ വരുന്നു; നാളെ യു.ഡി.എഫിന്റെ വമ്പിച്ച റോഡ് ഷോ

ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ. (സജി ജോസഫ്) യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കരുത്തുപകരാൻ ഷാഫി പറമ്പിൽ എം.പി നാളെ 02/04/2026 വ്യാഴം ഈരാറ്റുപേട്ടയിലെത്തും. ആവേശം അലതല്ലുന്ന വമ്പിച്ച റോഡ് ഷോയ്ക്കാണ് യു.ഡി.എഫ് നേതൃത്വം ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.  ഉച്ചയ്ക്ക് 12 മണിക്ക് ചേന്നാട് കവലയിൽ  നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഈരാറ്റുപേട്ട നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നീങ്ങും. യു.ഡി.എഫിന്റെ സമുന്നത നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും വാഹനവ്യൂഹങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ റോഡ് ഷോയിൽ അണിനിരക്കും.

പ്രാദേശികം

നിയമസഭാ തിരെഞ്ഞടുപ്പ്. എസ്.ഡി.പി.ഐ. കൺവെൻഷൻ നടത്തി

ഈരാറ്റുപേട്ട -എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ ദേശീയ പ്രവർത്തക സമിതി അംഗം അജ്മൽ ഇസ്മായിൽ ഉത്ഘാടനം ചെയ്തു. സംഘ്പരിവാർ നേതാക്കളെ വേദിയിൽ ക്ഷണിച്ച് ഇരുത്തി മഹത്വവത്ക്കരിച്ച ' സംഘടനകളും, രാഷ്ട്രീയ കക്ഷികളും എസ്.ഡി.പി.ഐ.യെ ഫാസിസ്റ്റ് വിരുദ്ധ പഠിപ്പിക്കേണ്ടതില്ലന്നും പതിനേഴ് വർഷത്തെ എസ്.ഡി.പി.ഐ.യുടെ പ്രവർത്തന പാതയിൽ സംഘ്പരിവാർ കക്ഷികളുമായി സഹകരിക്കാത്ത ഏക രാഷ്ട്രീയ പാർട്ടി എസ്.ഡി.പി.ഐ. മാത്രമേ ഒള്ളൂ എന്ന് കൺവെൻഷൻ ഉത്ഘാടനം ചെയ്ത് കൊണ്ട് അജ്മൽ ഇസ്മായിൽ പറഞ്ഞു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം ജോർജ് മുണ്ടക്കയം, ജില്ലാ സെക്രട്ടറി കെ.എസ്. ആരിഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എച്ച്. ഹസീബ്, അഡ്വ.സി. പി. അജ്മൽ, ബിനു നാരായണൻ, പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് ഹലീൽതലപള്ളിൽ, സെക്രട്ടറി റഷീദ് മുക്കാലി, വൈസ് പ്രസിഡൻ്റ് ഇസ്മായിൽ കീഴേടം, സെക്രട്ടറി അബ്ദുസമദ് പാറത്തോട്, ജോയിൻ്റ് സെക്രട്ടറി യാസിർ കാരയ്കാട്,ഓർഗനൈസിംഗ് സെക്രട്ടറി കെ.കെ. ഇബ്രാഹിം കുട്ടി, വിമൺ ഇന്ത്യാ മൂവ്മെൻ്റ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് അമീന നൗഫൽ, സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ മേഖലാ പ്രസിഡൻ്റ് പരികൊച്ച് കുന്തീപറമ്പിൽ, മുനിസിപ്പൽ കമ്മിറ്റി അംഗങ്ങളായ വി.എസ് ഹിലാൽ, ജെലീൽ കെ.കെ.പി., നജീബ് പാറനാനീ, നഗരസഭാ കൗൺസിലർമാരായഷാഹുൽമുരുക്കോലിൽ,സജ്മി ഷിഹാസ് എന്നിവർ സംസാരിച്ചു. സുബൈർ വെള്ളാപള്ളിൽ സ്വാഗതവും, അൻവർ സാദിഖ് നന്ദിയും പറഞ്ഞു

പ്രാദേശികം

സെബാസ്റ്റ്യൻ എം ജെ.യ്ക്ക് വൻ സ്വീകരണമൊരുക്കി ഈരാറ്റുപേട്ട

ഈരാറ്റുപേട്ട : ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സെബാസ്റ്റ്യൻ എം.ജെ. നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. യു.ഡി.എഫ് പ്രവർത്തകർ ആവേഷകരമായ സ്വീകരണമൊരുക്കി. തെക്കേക്കര എട്ട് പങ്കിൽ നിന്നും ആരംഭിച്ച  പര്യടന പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായി ഉദ്ഘാടനം ചെയ്തു. പൂഞ്ഞാറിന്റെ മതേതര മനസിൽ വിള്ളൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള പോരാട്ടമാണ് തന്റെ ലക്ഷ്യമെന്ന് സെബാസ്റ്റ്യൻ എം.ജെ. പറഞ്ഞു. നാണ്യ വിളകളുടെ വ്യാപാര കേന്ദ്രമാണ് ഈരാറ്റുപേട്ട. വാഹന വ്യാപാര രംഗത്തും, ചെറുകിട കച്ചവട രംഗത്തും മികച്ച ഒരു കേന്ദ്രം കൂടിയാണ് ഈ നാട്. ഇവയുടെ വളർച്ചക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാറ്റം കൊണ്ടുവരും. വികസന മുരടിപ്പിന് പരിഹാരം കാണണം. താലൂക്കും സിവിൽ സ്റ്റേഷനുമെല്ലാo നാട്ടിൽ ഉണ്ടാവണം. ഇതിനായി കൂട്ടായ പ്രവർത്തനം അനിവാര്യമാണ് അദ്ദേഹം തുടർന്നു പറഞ്ഞു. വിവിധ യോഗങ്ങളിൽ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ്, കെ.എ.മുഹമ്മദ് ഹാഷിം, നഗരസഭ ചെയർമാൻ അഡ്വ. വി പി. കാസർ, പ്രകാശ് പുളിക്കൻ, അനസ് നാസർ, കെ.എ. മാഹിൻ, ഹാഷിം പുളിക്കൽ, പി.എച്ച്. നൗഷാദ്, കെ.ഇ.എ.ഖാദർ, റാസി ചെറിയ വല്ലം, റഷീദ് വടയാർ, അബ്സാർ മുരിക്കോലിൽ എന്നിവർ സംസാരിച്ചു.

പ്രാദേശികം

നിയമസഭ തിരഞ്ഞെടുപ്പ് എസ്ഡിപിഐ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നാളെ

ഈരാറ്റുപേട്ട: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 31 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് നടയ്ക്കല്‍ ഫൗസിയ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടക്കും. പാര്‍ട്ടി ദേശീയ പ്രവര്‍ത്തക സമിതി അംഗം അജ്മല്‍ ഇസ്മയില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട മുനിസിപ്പല്‍ പ്രസിഡന്റ് സബീര്‍ കുരുവിനാല്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ജോര്‍ജ് മുണ്ടക്കയം, ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ്, ജില്ല സെക്രട്ടറി ആരിഫ് കെ എസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സിപി അജ്മല്‍, സി എച്ച് ഹസീബ്,  മണ്ഡലം പ്രസിഡന്റ് ഹലീല്‍ തലപ്പള്ളില്‍, നഗരസഭ കൗണ്‍സിലര്‍മാരായ സുബൈര്‍ വെള്ളാപ്പള്ളി, ഷാഹുല്‍ മുരിക്കോലില്‍, സജിമി ഷിഹാസ്, എസ് ഡി ടിയു മേഖല പ്രസിഡന്റ് പരിക്കൊച്ച് വിഎ , വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് മുന്‍സിപ്പല്‍ പ്രസിഡണ്ട് അമീന നൗഫല്‍ തുടങ്ങിയ സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍ പങ്കെടുക്കും.

പ്രാദേശികം

യു.ഡി.എഫ് സ്ഥാനാർഥിയുടെ ഈരാറ്റുപേട്ട നഗരസഭാ പര്യടനം നാളെ

ഈരാറ്റുപേട്ട: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെയുടെ ഈരാറ്റുപേട്ട നഗരസഭാ പര്യടന പരിപാടി നാളെ നടക്കും. ഉച്ചക്കു ശേഷം 2 മണിക്ക് തെക്കേക്കര എട്ട്പങ്ക് ജംഗ്ഷനിൽ മുസ്‍ലിം ലീഗ് കോട്ടയം ജില്ല പ്രസിഡന്റ് അസീസ് ബഡായി പര്യടനം ഉദ്ഘാടനം ചെയ്യും. പ്രമുഖ യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കും.