വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ലോകകപ്പ് ഫൈനൽ ഇരുട്ടത്താകില്ല, നിയന്ത്രണം ഒഴിവാക്കാൻ നീക്കം; കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

തിരുവനന്തപുരം രാജ്യത്തു പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം 300 ഗിഗാവാട്ടിലേക്ക് കുതിക്കുമ്പോൾ കേരളം ഇരുട്ടിലേക്ക്. വലിയ വില കൊടുത്താലും വൈദ്യുതി ലഭിക്കാത്തതിനാൽ തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് 5 മണിക്കൂർ നീണ്ട വൈദ്യുതി നിയന്ത്രണം ഏർ‍പ്പെടുത്തി. ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രി 2 ഘട്ടങ്ങളിലായി ഒരു മണിക്കൂർ വൈദ്യുതി മുടക്കം പതിവായി. ഓണക്കാലം കൂടി കണക്കിലെടുത്ത് അടുത്ത മാസവും തുടർന്നുള്ള മാസങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള കരാറുകൾക്കു കെഎസ്ഇബി ശ്രമം തുടരുന്നു. ലഭ്യമായ വൈദ്യുതിയും വൈദ്യുതി ആവശ്യകതയും വിലയിരുത്തി തത്സമയ വിപണിയിൽനിന്നു വൈദ്യുതി വാങ്ങുന്നതിനാൽ ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളിലാണ് അടുത്ത മണിക്കൂറിലെ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കഴിയുന്നത്. വൈദ്യുതി കിട്ടിയില്ലെങ്കിൽ, ലോഡ് കൂടിയ സബ് സ്റ്റേഷനുകളോട് നിശ്ചിത സമയം ഫീഡർ ഓഫ് ചെയ്യാൻ നിർദേശിക്കും. അതിനാൽ മുൻകൂട്ടി ഉപയോക്താക്കളെ വൈദ്യുതി മുടങ്ങുന്ന സമയം കൃത്യമായി അറിയിക്കാൻ കഴിയില്ലെന്ന പരിമിതിയുണ്ട്. നിയന്ത്രിച്ചാൽ രക്ഷപ്പെടാംഎല്ലാ വീട്ടിലും ഉറങ്ങാൻ കിടക്കുമ്പോൾ മാത്രം എസി ഓൺ ചെയ്യാൻ തീരുമാനിച്ചാൽ തന്നെ രാത്രി 10 മണിക്കു മുൻപുള്ള പവർകട്ട് ഒഴിവാക്കാനാകുമെന്ന് കെഎസ്ഇബി. എസി 25 ഡിഗ്രിക്കു മുകളിലാകണം. ആവശ്യമില്ലാതെ ഫാനും ലൈറ്റും ഓൺചെയ്യരുത്. ഇപ്പോൾ ഉപയോഗിക്കുന്നതിൽ 800 മെഗാവാട്ട് വൈദ്യുതിയെങ്കിലും കുറയ്ക്കാനായാൽ പവർകട്ട് ഒഴിവാക്കാമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. ലോകകപ്പ് ഫൈനൽ നടക്കുന്നതിനാൽ 19, 20 തീയതികളിൽ വൈദ്യുതി മുടക്കം ഒഴിവാക്കാൻ കൂടിയ വിലയ്ക്ക് 24 മണിക്കൂറും ലഭ്യമാകുന്ന വൈദ്യുതി വാങ്ങാൻ തീരുമാനിച്ചുവെന്ന് കെഎസ്ഇബി സിഎംഡി രാജമാണിക്യം പറഞ്ഞു. രാത്രിയിലേക്കു മാത്രമായി ഒരു കമ്പനിയും വൈദ്യുതി നൽകാത്ത സാഹചര്യത്തിലാണ് 24 മണിക്കൂറിലേക്കു വാങ്ങാൻ നിർദേശം നൽകിയത്. കാസർകോട് ചീമേനിയിൽ ആണവനിലയം അപകടരഹിതമായി നടത്താൻ സാധിക്കുമെന്നും എല്ലാ കക്ഷി നേതാക്കളുമായും പൊതുജനങ്ങളുമായും ഇക്കാര്യം സംസാരിക്കാൻ തയാറാണെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. സാങ്കേതിക പഠനവും എല്ലാവരും യോജിച്ചുള്ള പ്രവർത്തനവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളം

ഇത്തവണയും ഓണകിറ്റ് ;53 കോടി നീക്കി വച്ച് വി ഡി സർക്കാർ

ഓണക്കാലം വരുന്നത് പരിഗണിച്ച് സപ്ലൈകോയ്ക്ക് സാമ്പത്തിക സഹായം അനുവദിച്ച് സർക്കാർ. വിപണി ഇടപെടലിനായി 253 കോടി രൂപയാണ് അനുവദിച്ചത്. സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധി വാർത്തയാതിനെ തുടർന്ന് 253 കോടിയുടെ അടിയന്തര സഹായമാണ് അനുവദിച്ചത്. ഓണക്കിറ്റിനായി 53 കോടി ഉൾപ്പടെയാണ് അനുവദിച്ചത്. വിപണി ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കുമെന്നും സർക്കാർ വ്യക്തമാക്കി.ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാർഡ്) ഓണക്കിറ്റിനായി 53 കോടിയുമാണ് അനുവദിച്ചത്. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർത്ഥന പരിഗണിച്ച് മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടർന്നാണ് ധനവകുപ്പിൻ്റെ നടപടി.തുക ചെലവഴിച്ചശേഷം കൂടുതൽ തുക ആവശ്യമുണ്ടെങ്കിൽ സർക്കാരിനെ വീണ്ടും സമീപിക്കുമെന്നും മന്ത്രി അറിയിച്ചു. മുൻ സർക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സർക്കാരിന്റെ വിപണിയിടപെടൽ കൂടുതൽ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാർക്കറ്റ് ഇന്റർവെൻഷൻ സ്കീമിൽ നിന്ന് തുക അനുവദിക്കണമെന്നും മന്ത്രി അനൂപ് ജേക്കബ് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളം

​കൊല്ലത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് മരണം

കൊട്ടാരക്കര നീലേശ്വരത്ത് രാവിലെ സ്കൂളിൽ പോകാനായി കുട്ടികൾ ബസ് കാത്തുനിൽക്കവെയാണ് നാടിനെ നടുക്കിയ ദാരുണ അപകടമുണ്ടായത്.അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. അപകടസമയത്ത് എട്ട് പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ലോറി മറിഞ്ഞതിനെ തുടർന്ന് കുട്ടികൾ ടിപ്പറിനടിയിലും മണ്ണിലും അകപ്പെടുകയായിരുന്നു. അപകടസ്ഥലത്തുനിന്നും അഞ്ച് പേരെയാണ് നിലവിൽ പുറത്തെടുത്തത്. ഇതിൽ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഫയർഫോഴ്സ് എത്തി ടിപ്പർ ഉയർത്തിയാണ് മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുത്തത്. ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ഉടനടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

കേരളം

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ

തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ നടക്കാനിരിക്കെ വരുമാനം കണ്ടെത്താനുള്ള എന്തൊക്കെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് കാത്തിരിക്കുകയാണ് കേരളം. നികുതി വരുമാനത്തിനൊപ്പം, നികുതിയേതര വരുമാനം വർധിപ്പിക്കാനുള്ള മാർ​ഗങ്ങൾ പ്രഖ്യാപനങ്ങൾക്കാണ് സാധ്യത. കേന്ദ്ര വിഹിതങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിലപാടും ബജറ്റിൽ വ്യക്തമാക്കിയേക്കും. നികുതി നികുതിയേതര വരുമാനങ്ങൾ കേന്ദ്ര വിഹിതം എന്നിവയാണ് പ്രധാന വരുമാനസ്രോതസ്സ്. ജിഎസ്ടി വിഹിതം കഴിഞ്ഞാൽ, സംസ്ഥാനത്തിന് സ്വന്തമായി നികുതി കണ്ടെത്താൻ ചുരുങ്ങിയ മേഖലകൾ മാത്രം. അതിൽ പെട്രോൾ ഡീസൽ നികുതി, ഭൂനികുതി, മദ്യ വില, വൈദ്യുതി ചാർജ് എന്നിവ നിലവിൽ തന്നെ വർധിപ്പിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ഭൂനികുതി കൃത്യമായി പിരിച്ചെടുക്കലാണ് വരുമാനം വർദ്ധിപ്പിക്കാനുള്ള ഒരു മാർഗ്ഗം. നികുതി ഏതര വരുമാനത്തിൽ കൃത്യമായി ഫീസുകൾ, ഫൈനുകൾ എന്നിവ പിരിച്ചെടുക്കുന്നതിലൂടെ വരുമാനം വർധിപ്പിക്കാൻ കഴിയും. വൻകിട ചെറുകിട മേഖലകളിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ ശക്തമായ നടപടി ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഇതിലൂടെ സംസ്ഥാനത്തിനുള്ള ജിഎസ്ടി വിഹിതം വർധിപ്പിക്കാൻ കഴിയും. ധനകാര്യ കമ്മീഷൻ വിഹിതം കൃത്യമായി വാങ്ങിയെടുക്കാൻ കേന്ദ്രത്തിലുള്ള സമ്മർദ്ദം ശക്തമാക്കേണ്ടി വരും. കേന്ദ്ര ഗ്രാൻഡുകൾ, ഇൻകം ടാക്സ് പേഴ്സണൽ ടാക്സ് ഇറക്കുമതി ചുങ്കം എന്നിവയിൽ കൃത്യമായ ഇടപെടൽ ആവശ്യമായവരും. വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ ജനങ്ങൾക്ക് മേൽ കൂടുതൽ ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ജനങ്ങൾക്കായി വാരിക്കോരിയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകാൻ ഇടയില്ല

കേരളം

സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ പ​രി​ഷ്കാ​രം; ഇ​നി മു​ത​ൽ റി​വേ​ഴ്സ് ക്യാ​മ​റ​യെ ആ​ശ്ര​യി​ക്കാം

സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ടെ​സ്റ്റി​ൽ പ​രി​ഷ്കാ​ര​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ലൈ​റ്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ വി​ഭാ​ഗ​ത്തി​ലെ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ലാ​ണ് പ​രി​ഷ്കാ​രം. ടെ​സ്റ്റി​ൽ ഇ​നി മു​ത​ൽ റി​വേ​ഴ്സ് ഗി​യ​റി​ലി​ട്ട് വാ​ഹ​നം നി​യ​ന്ത്രി​ക്കു​മ്പോ​ൾ റി​വേ​ഴ്സ് ക്യാ​മ​റ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കും. ‌ കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ൽ വ​ന്ന പു​തി​യ ഭേ​ദ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലും പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കു​ക. ഇ​ത്ര​യും കാ​ലം വാ​ഹ​ന​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ലെ​യും ഉ​ൾ​ഭാ​ഗ​ത്തെ​യും റി​യ​ർ​വ്യൂ മി​റ​റു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു വാ​ഹ​നം പി​ന്നോ​ട്ട് ഓ​ടി​ക്കേ​ണ്ടി​യി​രു​ന്ന​ത്. റി​വേ​ഴ്സ് ക്യാ​മ​റ​യെ ആ​ശ്ര​യി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. റി​വേ​ഴ്സ് ക്യാ​മ​റ​ക​ൾ പു​തി​യ വാ​ഹ​ന​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് പു​തി​യ തീ​രു​മാ​നം. എ​ന്നാ​ൽ റി​വേ​ഴ്സ് ക്യാ​മ​റ മാ​ത്രം ആ​ശ്ര​യി​ച്ച് വാ​ഹ​നം പി​ന്നോ​ട്ട് ഓ​ടി​ക്കാ​ൻ സാ​ധി​ക്കി​ല്ല. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ സൈ​ഡ് മി​റ​റു​ക​ളും ഇ​ൻ​സൈ​ഡ് റി​യ​ർ​വ്യൂ മി​റ​റും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം വാ​ഹ​നം നി​യ​ന്ത്രി​ക്കേ​ണ്ട​ത്. ടെ​സ്റ്റി​നി​ടെ ഉ​ദ്യോ​ഗാ​ർ​ത്ഥി പൂ​ർ​ണ​മാ​യും ക്യാ​മ​റ ഡി​സ്‌​പ്ലേ​യി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​നം നി​യ​ന്ത്രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ അ​ത് അ​യോ​ഗ്യ​ത​യ്ക്ക് കാ​ര​ണ​മാ​കും.

കേരളം

ക്യാമറയില്‍ കുടുങ്ങിയാല്‍ ഇനി കളി മാറും; പിഴ അടച്ചില്ലെങ്കില്‍ ആര്‍ടിഒ പൂട്ടും, വരുന്നത് വമ്പൻ പരിഷ്കാരം

ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചതിനോ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനോ ക്യാമറയില്‍ കുടുങ്ങിയാല്‍ ഇനി 'പിന്നെപ്പോഴെങ്കിലും അടയ്ക്കാം' എന്ന് കരുതി ആരും നടക്കേണ്ട. മോട്ടോർ വാഹന വകുപ്പിന്റെ പുത്തൻ ആയുധമായ ‘നെക്സ്റ്റ് ജനറേഷൻ ഇ-ചെലാൻ’ പോർട്ടല്‍ സംസ്ഥാനത്ത് ഉടൻ നിലവില്‍ വരും. കേന്ദ്ര സർക്കാരിന്റെ പരിഷ്‌കരിച്ച ഈ സോഫ്റ്റ്‌വേർ വരുന്നതോടെ, പിഴയടയ്ക്കാതെ മാറിനില്‍ക്കുന്നവരുടെ കുടിശ്ശികകള്‍ കുന്നുകൂടുന്നത് ഒഴിവാക്കാനും നിയമലംഘനങ്ങള്‍ക്ക് കടുത്ത പൂട്ടുകള്‍ വീഴ്ത്താനും സാധിക്കും. നിലവില്‍ സംസ്ഥാനത്തെ ആർ.ടി. ഓഫീസുകളില്‍ ഈ പുതിയ സോഫ്റ്റ്‌വേറിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചുകഴിഞ്ഞു. പുതിയ പോർട്ടല്‍ യാഥാർഥ്യമാകുന്നതോടെ, ചെലാൻ വന്ന് 45 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ വാഹനത്തിന്റെ നികുതി അടയ്ക്കല്‍ ഒഴികെയുള്ള മറ്റെല്ലാ ആർ.ടി.ഒ. സേവനങ്ങളും കംപ്യൂട്ടർ സിസ്റ്റം ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യും. ലൈസൻസ് പുതുക്കല്‍, വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കല്‍, വണ്ടിയുടെ ഉടമസ്ഥാവകാശം മാറ്റല്‍, പെർമിറ്റ് തുടങ്ങിയ ഒട്ടുമിക്ക സേവനങ്ങളും ഇതോടെ വഴിമുട്ടും. ലൈസൻസ് പുതുക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ആർ.ടി. ഓഫീസില്‍ ചെന്നാല്‍ ചെറിയൊരു പിഴയുടെ കുടിശ്ശിക പോലും കംപ്യൂട്ടർ സിസ്റ്റം അനുമതി നല്‍കാതെ തടഞ്ഞുവെക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ക്യാമറകളോ ഉദ്യോഗസ്ഥരോ വഴി തെറ്റായ ചെലാനുകളാണ് ലഭിച്ചതെങ്കില്‍ വാഹന ഉടമകള്‍ക്ക് തെളിവുകള്‍ സഹിതം 45 ദിവസത്തിനകം ഈ പോർട്ടല്‍ വഴി ഓണ്‍ലൈനായി പരാതി നല്‍കാം. ഈ പരാതിയില്‍ 30 ദിവസത്തിനകം അധികൃതർ അന്തിമ തീരുമാനമെടുക്കണം. പരാതി നിരസിച്ചാല്‍ 15 ദിവസത്തിനകം കോടതിയെ സമീപിക്കാമെങ്കിലും ചെലാൻ തുകയുടെ 50 ശതമാനം മുൻകൂറായി കെട്ടിവെക്കേണ്ടി വരും. നിശ്ചിത സമയത്തിനകം പിഴയടയ്ക്കുകയോ പരാതി നല്‍കുകയോ ചെയ്യാത്ത പക്ഷം വാഹന ഉടമ കുറ്റം സമ്മതിച്ചതായി സിസ്റ്റം സ്വയം കണക്കാക്കുകയും ചെയ്യും.   

കേരളം

പനി പിടിച്ച് കേരളം; 24 മണിക്കൂറിനിടെ ചികിത്സ തേടിയത് പതിനായിരത്തിലധികം പേർ !

തിരുവനന്തപുരം:-കാലവർഷം തുടങ്ങിയതിനു പിന്നാലെ തന്നെ സംസ്ഥാനത്ത് പനി പടർന്നു പിടിക്കുകയാണ്. ഷിഗെല്ല ആശങ്കകള്‍ തുടരുന്നതിനിടെയാണ് പനി ബാധിക്കുന്നവരുടെ എണ്ണവും ഇരട്ടിയായത്. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് 10,853 പേരാണ് പനിക്ക് ചികിത്സ തേടി ആശുപത്രികളിലെത്തിയത്. ഇതിൽ മലപ്പുറത്താണ് ഏറ്റവുമധികം പനിബാധിതർ ഉള്ളത്. 2117 പേരാണ് ജില്ലയിൽ നിന്ന് തിങ്കളാഴ്ച മാത്രം പനിക്ക് ചികിത്സ തേടിയത്. തൃശൂരില്‍ 1062 പേരും, പാലക്കാട് 970 പേരും തിരുവനന്തപുരത്ത് 829 ആളുകളും കോഴിക്കോട് 862 പേരും കാസര്‍ഗോഡ്, എറണാകുളം ജില്ലകളില്‍ 804 പേരും കണ്ണൂര്‍ 746 പേരും ചികിത്സ തേടി. വൈറൾ ഫിവറിന് പുറമേ മറ്റ് പനികളും വ്യാപിക്കുന്നുണ്ട്. 109 പേര്‍ക്ക് തിങ്കളാഴ്ച മാത്രം ചിക്കൻ പോക്സ് സ്ഥിരീകരിച്ചു. 11 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി മൂലം ഇന്നലെ ഒരു മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ഈ മാസം ആകെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 342 പേര്‍ക്കാണ്. രണ്ടു പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്

കേരളം

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി കേന്ദ്രസർക്കാർ. ഗാർഹിക പാചക വാതകത്തിന് 29 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് സബ്‌സിഡി സിലണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുന്നത്. പ്രതിവര്‍ഷം 9 സിലിണ്ടറുകൾ ആയിരുന്നു നേരത്തെ അനുവദിച്ചിരുന്നത്, ഇപ്പോൾ അത് നാലെണ്ണമാക്കി ചുരുക്കി. 2016ല്‍ ഉജ്ജ്വല യോജന പ്രഖ്യാപിച്ചതിന് ശേഷം പ്രതിവര്‍ഷം ഒരു ഗുണഭോക്താവിന് 12 സിലിണ്ടറുകളാണ് ലഭിച്ചിരുന്നത്. പിന്നീട് ഇത് 9 ആയി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് വീണ്ടും വെട്ടിച്ചുരുക്കി വെറും നാലാക്കിയിരിക്കുന്നത്. 14.2 കിലോഗ്രാം എല്‍പിജി റീഫില്‍ ചെയ്യുമ്പോള്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇപ്പോഴും 700 രൂപയും, പെട്രോളിന് ലിറ്ററിന് 6 രൂപയും, ഡീസലിന് 30 രൂപയും നഷ്ടം സംഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം മന്ത്രാലയം ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്