വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ഇൻഡ്യ

ഇൻഡ്യ

പെട്രോള്‍, ഡീസല്‍ വില കുറച്ച് നയാര എനര്‍ജി

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറച്ച് സ്വകാര്യ ഇന്ധന കമ്പനി നയാര എനര്‍ജി. പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസല്‍ ലിറ്ററിന് 3 രൂപയുമാണ് കുറച്ചത്. ക്രൂഡ് ഓയില്‍ വിലയിലെ ഇടിവിനെ തുടര്‍ന്നാണ് നടപടി. ഡല്‍ഹിയിലെ നയാര പെട്രോള്‍ പമ്പില്‍ പെട്രോള്‍ ലിറ്ററിന് 105.71 രൂപയും ഡീസല്‍ ലിറ്ററിന് 94.31 രൂപയുമാണ് വില. പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നതിന് പിന്നാലെ ആദ്യമായി ഇന്ധന വില കുറയ്ക്കുന്ന സ്വകാര്യ കമ്പനിയാവുകയാണ് നയാര. പ്രതിസന്ധി രൂക്ഷമായപ്പോള്‍ ആദ്യം വില വര്‍ധിപ്പിച്ചതും നയാര കമ്പനിയായിരുന്നു. അതേസമയം രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ കുറവ് വന്നിട്ടുണ്ട്. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ് വിലക്കുറവ്. എന്നാല്‍ ഗാര്‍ഹിക എല്‍പിജി വിലയില്‍ മാറ്റം ഇല്ല.

ഇൻഡ്യ

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി. കഫ് സിറപ്പുകൾ ഉൾപ്പെടെ ഒരു സിറപ്പും ഇനി നേരിട്ട് വാങ്ങാനാവില്ല.ലക്ഷ്യമിടുന്നത് മരുന്നുകളുടെ അമിതോപയോഗവും പാർശ്വഫലങ്ങളും തടയാൻ. കുട്ടികൾക്കടക്കം ഡോക്ടറുടെ കൃത്യമായ നിർദേശമില്ലാതെ അമിതമായി സിറപ്പുകൾ നൽകുന്നത് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. രാജ്യത്തെ എല്ലാ ഫാർമസികളും മെഡിക്കൽ സ്റ്റോറുകളും നിർദേശം കർശനമായി പാലിക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുണനിലവാരമില്ലാത്തതും തകരാറുകളുള്ളതുമായ കഫ് സിറപ്പ് മിശ്രിതങ്ങൾ കഴിച്ച് നിരവധി കുരുന്നുകളും മുതിർന്നവരും മരണപ്പെട്ട ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്.ഫാർമസികളിൽ നിന്നും ഇത്തരം മരുന്നുകൾ ഓവർ ദി കൗണ്ടർ ആയി വാങ്ങുന്ന രീതി പൂർണ്ണമായി നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അടിയന്തര വിജ്ഞാപനം പുറപ്പെടുവിച്ചു.ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മന്ത്രാലയം ആദ്യമായി പുറത്തിറക്കിയത്.

ഇൻഡ്യ

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 109.60 രൂപയും ഡീസലിന് 98.45 രൂപയുമായി. കോഴിക്കോട് ജില്ലയിൽ പെട്രോൾ വില 110.04 ആയി. ഡീസലിന് 98.94 രൂപയുമായി. ഡൽഹിയിൽ പെട്രോൾ വില 98.63 ആയി. ഡീസൽ വില 91.5 ആയി ഉയർന്നു. കഴിഞ്ഞ ദിവസം സിഎന്‍ജി വിലയും വര്‍ധിപ്പിച്ചിരുന്നു. കിലോക്ക് രണ്ടു രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ സിഎൻജി വില 96.50 രൂപയായിരുന്നു. നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് സിഎന്‍ജിക്ക് വില വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധന വില ഉയര്‍ത്തുന്നത്

ഇൻഡ്യ

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി. ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 100 രൂപയിലേക്ക് എത്തി. കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. ഇതിനിടെയാണ് ഇന്ധനവില വർധനവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വില വർധനവുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് നിലവിൽ‌ 107 രൂപയും കൊച്ചിയിൽ 105 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 110.76 രൂപയിലെത്തി. ഡീസലിന് 99.64 രൂപയിലും എത്തി. നേരത്തെ 96.48 രൂപയായിരുന്നു. നാല് വർഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്. ആർബിഐ ​ഗവർണറുടെ മുന്നറിയിപ്പിന് പിന്നാലെ കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് സമാനാമായി സ്വയം നിയന്ത്രണങ്ങളിലേക്ക് പോകണമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. അകമ്പടി വാഹനങ്ങളുടെ എണ്ണം പ്രധാനമന്ത്രിയുട ഉൾപ്പെടെ കുറച്ചിരുന്നു.

ഇൻഡ്യ

രാജ്യത്ത് പെട്രോൾ – ഡീസൽ വില കൂട്ടിയേക്കും ?

രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലയിലും വർധനവുണ്ടാവാൻ സാധ്യതയെന്ന് റിപ്പോർട്ട്. വർധന ഒഴിവാക്കാൻ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയത്തിൻറെ അവലോകന റിപ്പോർട്ട്. പശ്ചിമേഷ്യയിലെ യുദ്ധം കാരണം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളർ കടന്നതോടെയാണ് സ്ഥിതി ഗുരുതരമായത്. പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം 4–5 രൂപ വരെ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്, അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് ഏകദേശം 40–50 രൂപ വരെ വർദ്ധനവ് ഉണ്ടായേക്കാം. അങ്ങനെയെങ്കിൽ ഏകദേശം നാല് വർഷത്തിനിടെ പെട്രോൾ, ഡീസൽ വിലയിലെ ആദ്യത്തെ വർദ്ധനവായിരിക്കും ഇത്. 2022 മുതൽ ചില്ലറ ഇന്ധന വിലകളിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല

ഇൻഡ്യ

ജപ്പാനില്‍ ഭൂകമ്പം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ടോക്യോ: വടക്കന്‍ ജപ്പാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇതോടെ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇവേറ്റ് പ്രിഫെക്ചറിന്റെയും ഹോക്കൈഡോയുടെയും ചില ഭാഗങ്ങളില്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് താമസക്കാരോട് മാറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതീവ ജാഗ്രതയിലാണ് ജപ്പാന്‍. സുനാമി തിരമാലകള്‍ ആഞ്ഞടിക്കുമെന്നും ജപ്പാന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ള നദീതീരങ്ങളില്‍ നിന്നും മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ആദ്യ തരംഗത്തിന് ശേഷം വലിയ സുനാമി ഉണ്ടാകുമെന്നും ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ഏകദേശം 125 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ജപ്പാൻ ദ്വീപസമൂഹത്തില്‍, സാധാരണയായി എല്ലാ വര്‍ഷവും ഏകദേശം 1,500 ഭൂചലനങ്ങള്‍ 

ഇൻഡ്യ

ഇന്ധന നികുതി കുറച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന നികുതി കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് നികുതിയാണ് കുറച്ചത്. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയിൽ നിന്ന് 3 രൂപയായി കുറച്ചു. ഇതോടെ പെട്രോളിൻ്റെ നികുതിയിൽ 10 രൂപയുടെ കുറവുണ്ടാകും. ഡീസലിന് നിലവിലുണ്ടായിരുന്ന ലിറ്ററിന് 10 രൂപയുടെ നികുതി മുഴുവനായും നീക്കി. പശ്ചിമേഷ്യൻ സംഘർഷത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന വില പിടിച്ചുനിർത്താനാണ് സർക്കാർ ശ്രമം. ക്രൂഡോയിലിന് ബാരലിന് 149 രൂപയാണ് ഇപ്പോഴത്തെ വില. ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കുന്നതോട് കൂടി രാജ്യത്തെ ഇന്ധന വില വർദ്ധനവ് ക്രമീകരിക്കാനാണ് കേന്ദ്രസർക്കാറിൻ്റെ പുതിയ നീക്കം.

ഇൻഡ്യ

ഹോട്ടലുകള്‍ അധിക ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഹോട്ടലുകള്‍ അധിക ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം 'എല്‍പിജി ചാര്‍ജ്', 'ഗ്യാസ് സര്‍ചാര്‍ജ്' എന്നീ പേരുകളില്‍ അധിക തുക ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിര്‍ദേശിച്ചു. ഇത്തരം ചെലവുകള്‍ ഭക്ഷണ സാധനങ്ങളുടെ വിലയില്‍ തന്നെ ഉള്‍പ്പെടുത്തണം. അല്ലാതെ അതിനായി മാത്രം തുക ഈടാക്കരുത്. ഹോട്ടലുകളും റസ്റ്റോറന്റുകളും മെനുവില്‍ കാണിക്കുന്ന വില തന്നെയായിരിക്കണം അന്തിമ വില. ഇന്ധനം, എല്‍പിജി, വൈദ്യുതി എന്നിവയുടെ വില വര്‍ധനവ് ബിസിനസ് നടത്തുന്നതിന്റെ പ്രവര്‍ത്തനച്ചെലവ് ഇവ ഭക്ഷണത്തിന്റെ വില നിശ്ചയിക്കുമ്പോള്‍ തന്നെ തീരുമാനിക്കണെമന്നുമാണ് നിര്‍ദേശം. ഭക്ഷണത്തിന്റെ വിലയ്ക്ക് പുറമെ മെനുവിൽ രേഖപ്പെടുത്തിയിട്ടുള്ള നികുതികൾ (ജിഎസ്ടി) മാത്രമേ ഈടാക്കാൻ പാടുള്ളൂ. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഇടപെടൽ. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.