വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചികിത്സയിലിരിക്കെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.ഇന്ത്യന്‍ സിനിമയിലെ തിരക്കഥകളുടെ രാജാവ് എന്നാണ് ഭാഗ്യരാജ് അറിയപ്പെടുന്നത്. തനതായ ഹാസ്യശൈലിയും കുടുംബബന്ധങ്ങളുടെ കഥ പറയുന്ന തിരക്കഥകളുമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാന പ്രത്യേകത. 1953 ജനുവരി 7ന് തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലുള്ള വെള്ളന്‍കോയിലിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സംവിധായകന്‍ ഭാരതിരാജയുടെ സഹായിയായിട്ടാണ് ഭാഗ്യരാജ് സിനിമയില്‍ എത്തിയത്. 16 വയതിനിലേ, സിഗപ്പു റോജാക്കള്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാ പങ്കാളിയായും ചെറിയ വേഷങ്ങള്‍ ചെയ്തും ശ്രദ്ധേയനായി. 1979ല്‍ പുറത്തിറങ്ങിയ സുവരില്ലാത്ത ചിത്തിരങ്ങള്‍ ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം.നടനെന്ന നിലയില്‍ 75ലധികം സിനിമകളില്‍ അഭിനയിക്കുകയും 25ലധികം സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലും അദ്ദേഹം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അന്ത ഏഴു നാട്കള്‍(1981), തൂറല്‍ നിന്നു പോച്ചു(1982), മുന്താണൈ മുടിച്ചു(1983), ചിന്ന വീട്(1985), ആഖ്രി രാസ്ത(അമിതാഭ് ബച്ചന്‍ നായകനായ ഹിന്ദി ചിത്രം - 1986), രാസുകുട്ടി(1992) തുടങ്ങിയവാണ് പ്രധാന സിനിമകള്‍. മിസ്റ്റര്‍ മരുമകന്‍, ഹൈ അലേര്‍ട്ട് തുടങ്ങിയവയാണ് അദ്ദേഹം മലയാളത്തില്‍ അഭിനയിച്ച് പ്രധാന സിനിമകള്‍. സിനിമയ്ക്ക് പുറമെ 'ഭാഗ്യ' എന്ന തമിഴ് പ്രതിവാര മാസികയുടെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു.

ജനറൽ

Google Pay-യുടെ പേരിൽ പുതിയ ഓൺലൈൻ തട്ടിപ്പ്:

ഗൂഗിൾ പേ (Google Pay) വഴി സൗജന്യമായി ₹5001ലഭിച്ചുവെന്ന വ്യാജ സന്ദേശങ്ങളുമായി സോഷ്യൽ മീഡിയയിൽ പുതിയ തട്ടിപ്പ് സംഘം സജീവം. വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും വ്യക്തിഗത ചാറ്റുകൾ വഴിയുമാണ് വൻതോതിൽ ഇത്തരം വ്യാജ ലിങ്കുകൾ പ്രചരിക്കുന്നത്."₹5001 Google Pay-യിൽ നിന്ന് കിട്ടി, ഇൻസ്റ്റന്റായി അക്കൗണ്ടിൽ വന്നു" എന്ന ആകർഷകമായ വാചകത്തോടൊപ്പമാണ് ലിങ്കുകൾ ആളുകളിലേക്ക് എത്തുന്നത്. പണം ലഭിച്ചുവെന്ന് വിശ്വസിപ്പിക്കാൻ ഗൂഗിൾ പേയുടേതിന് സമാനമായ വ്യാജ സ്ക്രീൻഷോട്ടുകളും ഇതോടൊപ്പം പ്രചരിപ്പിക്കുന്നുണ്ട്.ചതിക്കുഴി ഇങ്ങനെ :🔴​സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താക്കൾ എത്തുന്നത് ഗൂഗിൾ പേയുമായി യാതൊരു ബന്ധവുമില്ലാത്ത അപരിചിതമായ വെബ്‌സൈറ്റുകളിലാണ്. തുടർന്ന് പണം അക്കൗണ്ടിലേക്ക് വരാൻ എന്ന വ്യാജേന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, യു.പി.ഐ പിൻ (UPI PIN), മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെടുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ ചോർത്തുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.കൂടാതെ, സമ്മാനത്തുക പൂർണ്ണമായി ലഭിക്കണമെങ്കിൽ ഈ സന്ദേശം അഞ്ച് ഗ്രൂപ്പുകളിലേക്കോ സുഹൃത്തുക്കൾക്കോ ഷെയർ ചെയ്യണമെന്ന നിബന്ധനയും വെബ്‌സൈറ്റിൽ കാണാം. പണം ലഭിക്കുമെന്ന വ്യാമോഹത്തിൽ ആളുകൾ ഇത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്നതാണ് ഈ തട്ടിപ്പ് ലിങ്ക് അതിവേഗം പ്രചരിക്കാൻ കാരണം. 🔴​ ജാഗ്രതാ നിർദ്ദേശം: ​ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കുക: ഗൂഗിൾ പേ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്ന റിവാർഡുകളും ക്യാഷ്ബാക്കുകളും ആപ്ലിക്കേഷനകത്ത് (App) മാത്രമേ ലഭ്യമാക്കൂ. അതിനായി പുറത്തുള്ള ഒരു ലിങ്കിലും ക്ലിക്ക് ചെയ്യേണ്ടതില്ല. ​ലിങ്കുകൾ തുറക്കരുത്: ഔദ്യോഗിക ഡൊമെയ്‌നുകൾ അല്ലാത്ത  ലിങ്കുകളിൽ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുത്.ꜰᴇ𝐒𝐓ᴏᴏɴ ɴᴇᴡꜱ   🔴 ​സന്ദേശങ്ങൾ ഫോർവേഡ് ചെയ്യരുത്: ഇത്തരം സന്ദേശങ്ങളുടെ സത്യസന്ധത ഉറപ്പുവരുത്താതെ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുന്നത് വഴി കൂടുതൽ പേർ ചതിക്കുഴിയിൽ വീഴാൻ സാധ്യതയുണ്ട്.   ✅​ഇത്തരം ലിങ്കുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അവ ഡിലീറ്റ് ചെയ്യണമെന്നും, ബാങ്ക് വിവരങ്ങൾ ചോർന്നാൽ സൈബർ സെല്ലിൽ (1930 എന്ന നമ്പറിൽ) വിവരമറിയിക്കണമെന്നും സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ജനറൽ

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി

കൊച്ചി: നടൻ സലിം കുമാറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹം വെന്റിലേറ്ററിൽ ആണെന്നാണ് പുറത്തുവരുന്ന വിവരം. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതരിൽ നിന്നോ ബന്ധപ്പെട്ടവരിൽ നിന്നോ ഔദ്യോഗികമായി ലഭിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം കടുത്ത വെല്ലുവിളികൾ നേരിട്ടിരുന്നു. തനിക്ക് ലിവര്‍ സിറോസിസ് എന്ന രോഗം വന്നത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി കിട്ടിയ അസുഖമായിരുന്നുവെന്നും ആണ് അദ്ദേഹം തുറന്നു പറഞ്ഞത്. ഒരു ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ വൈദ്യന്മാരുടെ ചികിത്സകൾ തേടേണ്ടി വന്നതും, അത് ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കിയതും താരം തന്നെ മുമ്പ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ആ കാലഘട്ടത്തിൽ കടുത്ത ഒറ്റപ്പെടലും പ്രതിസന്ധികളും താൻ നേരിട്ടിട്ടുണ്ടെന്നും സലിംകുമാർ നേരത്തെ പങ്കുവെച്ചിരുന്നു. വി.ഡി സതീശൻ മുഖ്യമന്ത്രിയായ സമയത്ത് സലീം കുമാർ ആശംസയുമായി എത്തിയിരുന്നു. പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നൽകിയെന്ന് പറവൂർകാർക്ക് അഭിമാനത്തോടുകൂടി പറയാമെന്നായിരുന്നു അന്ന് സലീം കുമാർ പറഞ്ഞത്. മുഖ്യമന്ത്രി വി.ഡി. സതീശന് പറവൂർ പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ജനറൽ

എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങി മമ്മൂട്ടി

നടൻ മമ്മൂട്ടിയ്ക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. എംജി സർവകലാശാലയുടെ ഒമ്പതാമത് പ്രത്യേക ബിരുദദാന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആണ് ഓണററി ഡോക്ടറേറ്റ് കൈമാറിയത്. മമ്മൂട്ടിയ്ക്കൊപ്പം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്‌കുലർ സർജൻ ഡോ. എൻ രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ഡോക്ടറേറ്റ് കൈമാറി. ഇന്ത്യൻ സിനിമയ്ക്ക്‌ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകുന്നത്. തിരുവിഴ ജയശങ്കറിനും ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (ഡിലിറ്റ്) ബിരുദവും ഡോ. എൻ രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (ഡിഎസ്‌സി) ബിരുദവുമാണ് നൽകിയത്.

ജനറൽ

ഉത്കണ്ഠ കുറയ്ക്കാം 10 മിനിറ്റ് ദൈനംദിന ശീലങ്ങളിലൂടെ

ദിവസവും 10 മിനിറ്റ് മാറ്റിവച്ചാല്‍ മതി ശാരീരികവും മാനസികവുമായ ആരോഗ്യം വേഗത്തില്‍ മെച്ചപ്പെടുത്താം. മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കാന്‍ ജീവിതത്തില്‍ വലിയ വലിയ മാറ്റങ്ങള്‍ വരുത്തണം, എന്നും ജിമ്മില്‍ പോകണം, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം, യോഗ ചെയ്യണം, അങ്ങനെ പല കാര്യങ്ങളായിരിക്കും മനസിലേക്ക് വരുന്നത്. പലര്‍ക്കും ഇതൊക്കെ ചെയ്യണമെന്ന് ആഗ്രഹവും ഉണ്ടാകും. എന്നാല്‍ സമയം കിട്ടുന്നില്ല എന്നതാണ് പ്രശ്‌നം അല്ലേ?. എന്നാല്‍ ഇതൊന്നും വേണ്ട. വെറും 10 മിനിറ്റ് സമയം മാറ്റിവച്ചാല്‍ മതി നിങ്ങളുടെ ആരോഗ്യം വേഗത്തില്‍ മെച്ചപ്പെടുത്താന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.  

ജനറൽ

സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറുന്നു

സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപ വര്‍ദ്ധിച്ചതോടെ 1,10,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 1,10,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് ഉയര്‍ന്നത്. 13,870 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാന കരാര്‍ കൊണ്ടുവരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 107 ഡോളറിലേക്കാണ് താഴ്ന്നിരിക്കുന്നത്.

ജനറൽ

വാഹനാപകടത്തില്‍ നടന്‍ സന്തോഷ് നായര്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: വാഹനാപകടത്തില്‍ നടന്‍ സന്തോഷ് നായര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട ഏനാത്ത് സന്തോഷ് നായര്‍ സഞ്ചരിച്ച കാര്‍ വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സന്തോഷിന്റെ ഭാര്യയ്ക്കും പരിക്കേറ്റിരുന്നു.അപകടത്തിന് പിന്നാലെ ഇരുവരെയും അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നടന്റെ ജീവന്‍ രക്ഷിക്കാനായില്ല.നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സന്തോഷ് നായരുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം മോഹിനിയാട്ടമാണ്.

ജനറൽ

ഇടുക്കി നാരകകാനത്ത് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

ഇടുക്കി : നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനമാണ് നിയന്ത്രണം വിട്ട് ഏകദേശം 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. നാരകക്കാനത്ത് നടന്ന വിവാഹ ചടങ്ങിന് ശേഷം സമീപത്തുള്ള വ്യൂ പോയിന്റ് സന്ദർശിച്ചു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. പന്ത്രണ്ടോളം പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടം നടന്നയുടനെ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.