വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഈരാറ്റുപേട്ട :ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഈരാറ്റുപേട്ട പൊന്തനാൽ മിനി ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. പി.എം. അബ്ദുൽ ഖാദർ, ഡിജോ സെബാസ്റ്റ്യൻ എന്നിവർ രക്ഷാധികാരികളാണ്.  നൗഷാദ് വി.എം - പ്രസിഡന്റ്, ആരിഫ് വി.ബി -​ജനറൽ സെക്രട്ടറി,   മുഹമ്മദ് യാസിർ -​ട്രഷറർ,  ജോർജുകുട്ടി -​ വൈസ് പ്രസിഡന്റ്, നിയാസ് എ.ബി - ജോയിന്റ് സെക്രട്ടറി എന്നിവരാണ് ഭാരവാഹികൾ.  ജീവകാരുണ്യ സന്നദ്ധ സേവന പ്രവർത്തനങ്ങളിലും ദുരന്തനിവാരണ രംഗത്തും കേരളത്തിലുടനീളം സജീവമായ ഇടപെടലുകൾ നടത്തുന്ന സന്നദ്ധ സംഘടനയാണ് ടീം റെസ്ക്യൂ ഫോഴ്സ് കേരള. കൂടുതൽ നൂതനമായ പരിശീലന പരിപാടികളും സേവന പ്രവർത്തനങ്ങളും വ്യാപിപ്പിക്കാൻ പുതിയ കമ്മിറ്റി ലക്ഷ്യമിടുന്നതായി ഭാരവാഹികൾ അറിയിച്ചു.

പ്രാദേശികം

വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡയലോഗ് 12.0 മെയ് 14 ന് ഈരാറ്റുപേട്ടയിൽ നടക്കും.

കോട്ടയം വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡയലോഗ് 12.0 മെയ് 14 ന് ഈരാറ്റുപേട്ടയിൽ നടക്കും. വ്യത്യസ്ത വിഷയങ്ങളിൽ വിവിധ ജില്ലകളിൽ നടന്ന ഡയലോഗുകൾക്ക് ശേഷമാണ് പന്ത്രണ്ടാമത് ഡയലോഗിന്  ജില്ല ആതിഥ്യമരുളുന്നത്. മെയ് 14 ന് വൈകിട്ട് നാലിന് ഈരാറ്റുപേട്ട പിടിഎംഎസ് ഓഡിറ്റോറിയത്തിലാണ് പരിപാടി.  ഡയലോഗിന് മുന്നോടിയായി നടത്തപ്പെടുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം, കാഞ്ഞിരിപ്പള്ളി, ഈരാറ്റുപേട്ട മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് യൂത്ത്, സ്റ്റുഡൻ്റ്സ്, ഗേൾസ് & വിമൻസ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ കൺവൻഷനുകൾ, ഡോർ ടു ഡോർ, സന്ദേശ പ്രയാണയാത്ര, പ്രീ കോൺഫറൻസ് മീറ്റുകൾ എന്നിവ സംഘടിപ്പിക്കും. ഏപ്രിൽ 10 ന് ഈരാറ്റുപേട്ട മസ്ജിദുൽ ഇസ്ലാമിൽ സംഘടിപ്പിച്ച പ്രഖ്യാപന സമ്മേളനം വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് ടി കെ നിഷാദ് സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന പ്രസിഡണ്ട് അർഷദ് അൽ ഹിക്കമി ആമുഖ പ്രഭാഷണം നടത്തി. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻ്റ് നൗഷാദ് കെ എം അധ്യക്ഷനായി. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ഷമീൽ എൻ എ, യൂത്ത് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി സിയാദ് പി ഇ എന്നിവർ സംസാരിച്ചു.

പ്രാദേശികം

പി.ഡി.പിയിൽനിന്ന് പുറത്താക്കണമെന്ന ആവശ്യം അപഹാസ്യമെന്ന് മാഹിൻ തേവരുപാറ

ഈരാറ്റുപേട്ട: തന്നെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി കോട്ടയം ജില്ലാ കമ്മറ്റി പാർട്ടി ചെയർമാനോടും സംസ്ഥാന നേതൃത്വത്തിനോടും ആവശ്യപ്പെട്ടത് തീർത്തും അപഹാസ്യമാണെന്ന് പി.ഡി.പിയുടെ വിദ്യാർഥി യുവജന വിഭാഗമായ ISF ൻ്റെ മുൻ സംസ്ഥാന വർക്കിംങ് പ്രസിഡൻ്റ് മാഹിൻ തേവരുപാറ താൻ പാർട്ടിയിൽനിന്ന് രാജിവെക്കുകയാണെന്ന് ദിവസങ്ങൾക്കു മുമ്പ് തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പത്രസമ്മേളനം നടത്തി അറിയിക്കുമെന്നും മാഹിൻ തേവരുപാറ ഇ ന്യൂസിനോട് പറഞ്ഞു.

പ്രാദേശികം

മാഹിൻ തേവരുപാറക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് പി.ഡി.പി ജില്ലാ കമ്മിറ്റി

ഈരാറ്റുപേട്ട: പി.ഡി.പിയുടെ വിദ്യാർഥി സംഘടനയുടെ മുൻ നേതാവായിരുന്ന മാഹിൻ തേവരുപാറയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി കോട്ടയം ജില്ലാ കമ്മറ്റി പാർട്ടി ചെയർമാനോടും സംസ്ഥാന നേതൃതത്തിനോടും ആവശ്യപ്പെട്ടതായി ജില്ലാ പ്രസിഡന്റ് നിഷാദ് നടക്കൽ.  കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയും മറ്റും നിരന്തരം പാർട്ടിയെയും പാർട്ടി ജില്ലാ, മണ്ഡലം നേതാക്കളെയും ആക്ഷേപിക്കുകയും രാഷ്ട്രീയ പ്രതിയോഗികളുടെ മുൻപിൽ നേതാക്കളെയും പ്രവർത്തകരെയും സംശയനിഴലിൽ നിർത്തുകയും ചെയ്യുന്ന നടപടിയാണ് മാഹിൻ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നിഷാദ് നടക്കൽ പറഞ്ഞു.   

പ്രാദേശികം

നാടിന്റെ സാമ്പത്തിക പുരോഗതിക്ക് നടപടി സ്വീകരിക്കും

ഈരാറ്റുപേട്ട: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കാർഷിക വ്യാപാര മേഖലയായ പൂഞ്ഞാർ നിയോജകമണ്ഡല ത്തിലെ ജനങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് സമഗ്രമായ നടപടി സ്വീകരിക്കുമെന്ന് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ സെബാസ്റ്റിയൻ എംജെ (സജി ജോസഫ്) പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പുപ്രചരണാർത്ഥം ഈരാറ്റുപേട്ട വടക്കേക്കര മേഖലയിലെ കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണം മൂലം ജനങ്ങളുടെ സാമ്പത്തികസ്ഥിതി തകർന്നിരിക്കുകയാണ്. കാർഷിക വിളകളുടെ വില തകർച്ചയും കച്ചവടമാന്ദ്യവുംമൂലം ജനങ്ങൾ ആകെ ദുരിതത്തിൽ ആക്കിയിരിക്കയാണ്. മീൻപിടിച്ചു നൽകുകയല്ല, മീൻ പിടിക്കാൻ ജനങ്ങളെ പഠിപ്പിക്കുക എന്നതാണ് യുഡിഎഫ് നയ മെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന കാര്യദർശി എസ്എം ഷെരീഫ് സംഗമം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എസ്എം മുഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ വിപി നാസർ മുഖ്യ പ്രഭാഷണം നടത്തി. മുൻ ചെയർമാൻ വിഎം സിറാജ്, കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം പിഎച്ച് നൗഷാദ്, യുഡിഎഫ് മണ്ഡലം ചെയർമാൻ കെഇഎ ഖാദർ, മുഹമ്മദ് ബഷീർ, കെഎ മാഹിൻ എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

പൂഞ്ഞാറില്‍ റാലിക്ക് വരുന്നവര്‍ക്ക് സാരി വാഗ്ദാനം ചെയ്ത് ബിജെപി വനിതാ നേതാവ്

പൂഞ്ഞാറിൽ വനിതാ റാലിക്കായി ആളുകളെ എത്തിക്കാൻ സാരി വാഗ്ദാനം ചെയ്തെന്ന വിവാദത്തിൽ ബിജെപി വനിതാ നേതാവ് മിനർവ മോഹൻ തിടനാട് മേഖലയിലെ റാലിയിൽ പങ്കെടുക്കുന്ന പ്രവർത്തകർക്ക് സാരി നൽകാമെന്ന് പറഞ്ഞ ശബ്ദസന്ദേശം പ്രചരിച്ചതോടെയാണ് വിവാദം ഉയർന്നത്. ബിജെപി പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റാണ് മിനര്‍വ മോഹന്‍.പഞ്ചായത്ത് അംഗങ്ങളുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് ഈ സന്ദേശം എത്തിയതെങ്കിലും, പിന്നീട് തെറ്റായ ഗ്രൂപ്പിലേക്കാണ് അയച്ചതെന്ന് വിശദീകരിച്ച് അത് ഡിലീറ്റ് ചെയ്തു.സംഭവം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

പ്രാദേശികം

എൽ.ഡി.വൈ.എഫ് റോഡ് ഷോ ഇന്ന്

ഈരാറ്റുപേട്ട: പൂഞ്ഞാർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പ്രചാരണത്തിന് ആവേശം പകരാൻ ഇന്ന് എൽ.ഡി.വൈ.എഫ് റോഡ് ഷോ. ഡി.ജെ ഷോയുടെ അകമ്പടിയോടെ വൈകുന്നേരം മൂന്നിന് പിണ്ണാക്കനാട്ടുനിന്ന് റോഡ് ഷോ ആരംഭിക്കും. തിടനാട്, ഈരാറ്റുപേട്ട, നടക്കൽ, തീക്കോയി, എം.ഇ.എസ് ജംഗ്ഷൻ, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, പുളിക്കപ്പാലം, പെരുന്നിലം, അരുവിത്തുറ, കടുവാമുഴി തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്ന് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ സമാപിക്കും.

പ്രാദേശികം

പൂഞ്ഞാർ പിടിക്കാൻ യുഡിഎഫ്; മണ്ഡലത്തിലുടനീളം ഇന്ന് 'മാസ് സ്ക്വാഡ്' പര്യടനം

പൂഞ്ഞാർ: പൂഞ്ഞാർ പിടിക്കാനുറച്ച്  ‘മാസ് സ്ക്വാഡു’മായി യുഡിഎഫ്. മണ്ഡലത്തിലെ വോട്ടർമാരെ ഒരേ സമയം നേരിൽകാണാനുള്ള വിപുലമായ പദ്ധതിയുമായാണ് യു.ഡി.എഫ് രംഗത്തെത്തിയത്. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെയുടെ വിജയത്തിനായി ഇന്ന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴു വരെയുള്ള സമയത്തിനിടക്ക് മണ്ഡലത്തിലെ എല്ലാ വീടുകളിലും എത്തി വോട്ടഭ്യർഥിക്കുകയെന്ന ബൃഹദ് പ്രചാരണ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.  പതിനായിരത്തിലേറെ പ്രവർത്തകർ വോട്ടർമാരിലേക്ക് വോട്ടഭ്യർഥനയുമായി ഇന്ന് രംഗത്തിറങ്ങുന്നത്. മണ്ഡലത്തിലെ 218 ബൂത്തുകളിലായി ഏകദേശം 10,900 പ്രവർത്തകരാണ് ഇന്ന് പ്രചാരണ രംഗത്ത് സജീവമാകുന്നത്. വർഷങ്ങളായി കൈവിട്ടുപോയ പൂഞ്ഞാർ മണ്ഡലം ഇത്തവണ അഡ്വ. സെബാസ്റ്റ്യൻ എം.ജെയിലൂടെ എങ്ങനേയും തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തിലാണ് യു.ഡി.എഫ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മുന്നണിക്കുള്ള മേധാവിത്വവും മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും തങ്ങൾക്ക് അനുകൂലമാണെന്ന് അവർ അവകാശപ്പെടുന്നു.