വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കരുണയുടെ സേവന പാതക്ക് കരുത്തായി പുതിയൊരു ആംബുലൻസ് കൂടി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയുടെ ജീവകാരുണ്യ രംഗത്ത് നിസ്തുല സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സേവന പാതക്ക് കരുത്തായി പുതിയൊരു ആംബുലൻസ് കൂടി. ഈരാറ്റുപേട്ട ഫെഡറൽ ബാങ്ക് അരുവിത്തുറ ബ്രാഞ്ച് സി.എസ്.ആർ ഫണ്ടിൽ നിന്നും കരുണ പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് അനുവദിച്ച ആംബുലൻസിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും കരുണ അഭയകേന്ദ്രം അങ്കണത്തിൽ നടന്നു. ഫെഡറൽ ബാങ്ക് കോട്ടയം സോണൽ ഹെഡ് നിഷ കെ. ദാസ് കരുണ ചെയർമാൻ എൻ.എ.എം. ഹാറൂന് താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.ഫെഡറൽ ബാങ്ക് ഭാരവാഹികളായ രാജേഷ് ജേക്കബ് (റീജിയണൽ ഹെഡ്, പാലാ), സിയാദ് എം.എസ് (ഇൻസ്പെക്ഷൻ വിഭാഗം വൈസ് പ്രസിഡന്റ്), മാത്യു പോൾ(ബാഞ്ച് ഹെഡ്, ഈരാറ്റുപേട്ട), ഫായിസ (മാനേജർ) എന്നിവർ സംസാരിച്ചു.കരുണ എക്സിക്യുട്ടിവ് കമ്മറ്റി അംഗം കെ.കെ. സാദിഖ് സ്വാഗതവും മാനേജർ കെ.പി. ബഷീർ നന്ദിയും പറഞ്ഞു.

പ്രാദേശികം

ഗൈഡൻസ് പബ്ലിക് സ്കൂൾ വാർഷികാഘോഷം ഇന്നു മുതൽ

പൂഞ്ഞാർ: പൂഞ്ഞാർ ഗൈഡൻസ് പബ്ലിക് സ്കൂളിന്റേയും അൽ ഫിത്റ ഇസ്‍ലാമിക് സ്കൂളിന്റേയും വാർഷികാഘോഷം 'സർഗം 2k26' ഇന്ന് മുതൽ 10 വരെ നടക്കും. ഇന്ന് രാവിലെ പത്തിന് നടക്കുന്ന ചടങ്ങ് മാനേജർ പി.എ. ഹാഷിം ഉദ്ഘാടനം ചെയ്യും. ട്രെയിനർ അബിൻ സി. ഉബൈദ് മോട്ടിവേഷൻ ക്ലാസ് നയിക്കും. നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്‍മണ്യൻ പുത്തൻകൈപ്പുഴ, പൂഞ്ഞാർ പഞ്ചായത്ത് മെമ്പർ ഗോപകുമാർ എന്നിവർ അവാർഡ് വിതരണം ചെയ്യും. പി.ടി.എ പ്രസിഡന്റ് കെ.എ. മാഹിൻ അധ്യക്ഷത വഹിക്കും. നാളെ വൈകുന്നേരം 6.45 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പട്ടുറുമാൽ താരം ഷമീർ ചാവക്കാട് മുഖ്യാതിഥിയാകും. നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ, വൈസ് ചെയർപേഴ്സൻ ഫാത്തിമ അൻസർ, കൌൺസിലർമാരായ അഫ്സൽ ഇജാസ്, വി.എ. ഷാജിദ, അമീൻ പിട്ടയിൽ എന്നിവരെ ആദരിക്കും. 10 മുതൽ 11 വരെ കലാപരിപാടികൾ അരങ്ങേറും. 10 ന് വൈകുന്നേരം 6.45 ന് നടക്കുന്ന ചടങ്ങ് പ്രഭാഷകയും കൌൺസിലറുമായ ഫർഹ നൌഷാദ് ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയർപേഴ്സൻ ഫാത്തിമ അൻസർ അവാർഡ് വിതരണം ചെയ്യും. ഹാരിസ് സ്വലാഹി, അക്ബർ സ്വലാഹി, നെക്സി സുനീർ, അഷ്ന താഹ, നദീറ ഹാരിസ് തുടങ്ങിയവർ സംസാരിക്കും.വൈകുന്നേരം മൂന്നിന് കലാപരിപാടികൾ ആരംഭിക്കും.

പ്രാദേശികം

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ 70-ാം വാർഷികം; വിളംബര ജാഥക്ക് ഇന്ന് ഈരാറ്റുപേട്ടയിൽ സ്വീകരണം

ഈരാറ്റുപേട്ട: ഉറച്ച ആദർശം, ഒരുമയുള്ള ഉമ്മത്ത് എന്ന പ്രമേയത്തിൽ 2026 ജനുവരി 19 തിങ്കളാഴ്ച കൊല്ലം പീരങ്കി മൈതാനിയിൽ നടക്കുന്ന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ 70-ാം വാർഷിക മഹാസമ്മേളനത്തിന്റെ, കൊടുങ്ങല്ലൂരിൽനിന്ന് ആരംഭിച്ച വിളംബര ജാഥക്ക് ഇന്ന് ഈരാറ്റുപേട്ടയിൽ സ്വീകരണവും പൊതു സമ്മേളനവും നടക്കും.വൈകുന്നേരം 4.30 ന് സെൻട്രൽ ജംഗ്ഷനിൽ നടക്കുന്ന സ്വീകരണ സമ്മേളനം ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്യും. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ മീനച്ചിൽ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽസലാം മൗലവി എം.എഫ്.ബി അധ്യക്ഷത വഹിക്കും.ഡി.കെ.ജെ.യു എറണാകുളം ജില്ലാ സെക്രട്ടറി തൗഫീഖ് മൗലവി മുഖ്യ പ്രഭാഷണം നടത്തും.ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ഓർഗനൈസേഷൻ സെക്രട്ടറി കടയ്ക്കൽ ജുനൈദ് പ്രമേയ വിശദീകരണ പ്രഭാഷണം നടത്തും. ഹാജി മുഹമ്മദ് സക്കീർ (ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ്), നൗഫൽ ബാഖവി (DKIM., മേഖല പ്രസിഡന്റ്), തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി (ജാഥ ക്യാപ്റ്റൻ) (ഡി.കെ.ജെ.യു. സംസ്ഥാന ജ.സെക്രറി) എന്നിവർ സംസാരിക്കും.അബ്‌ദുൽ നാസർ മൗലവി അൽകൗസരി (ഡി.കെ.ജെ.യു. ജില്ലാ പ്രസിഡന്റ്), അൻവർ അലിയാർ (കൗൺസിലർ, ഈരാറ്റുപേട്ട നഗരസഭ), അലി മൗലവി ബാഖവി (ചീഫ് ഇമാം പുത്തൻപള്ളി മുസ് ലിം ജമാഅത്ത്), മുഹമ്മദ് അഷ്‌റഫ് കൗസരി (ചിഫ് ഇമാം, നൈനാർ ജുംഅ മസ്‌ജിദ്), ഇബ്രാഹിം കുട്ടി മൗലവി (ചീഫ് ഇമാം, മസ്ജിദുൽ നൂർ, കടുവമുഴി), വി.പി. സുബൈർ മൗലവി (ചിഫ് ഇമാം, മുഹ്‌യിദ്ദീൻ ജുംഅ മസ്ജിദ്), ഹാഷിം മന്നാനി (മേഖല സെക്രട്ടറി, ഡി.കെ.എൽ.എം.), പി.ടി. അഫ്‌സാറുദ്ദീൻ (പ്രസിഡന്റ്, മുഹിയിദ്ദീൻ ജുംഅ മസ്ജിദ്), മുഹമ്മദ് സാലിഹ് നടുവിലേടത്ത് (പ്രസിഡന്റ്, പുത്തൻപള്ളി ജുംഅ മസ്ജിദ്), മുഹമ്മദ് ഷരീഫ് മൗലവി (ട്രഷറർ, ഡി.കെ.ജെ.യു മീനച്ചിൽ താലൂക്ക് കമ്മിറ്റി) എന്നിവർ ആശംസയർപ്പിക്കും.വൈകുന്നേരം 6.30 ന് കടുവാമുഴിയിലെത്തുന്ന ജാഥയെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് സമ്മേളന വേദിയായ സെൻട്രൽ ജംഗ്ഷനിലേക്ക് ആനയിക്കും.

പ്രാദേശികം

അരുവിത്തുറ കോളേജിലെ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഇക്കോൺ ഹബ്ബ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : പാഠപുസ്തകങ്ങൾക്കപ്പുറത്ത് വിദ്യാർത്ഥികളുടെ ധനതത്വശാസ്ത്ര അഭിരുചികളും അറിവുകളും പരിപോഷിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിലെ ഇക്കണോമിക്ക്സ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഇക്കോൺ ഹബ്ബ് പ്രവർത്തനമാരംഭിച്ചു. ഹബ്ബിൻ്റെ ഉദ്ഘാടനം കേന്ദ്ര ഫിനാൻസ് മന്ത്രാലയം ഡയറക്ടർ ഡോ മനു ജെ വെട്ടിക്കൻ ഐ.ഇ .എസ്സ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബദ്ധിച്ച് പൂർവ്വ വിദ്യാർത്ഥി പ്രഭാഷണ പരമ്പരയ്ക്കും അദ്ധേഹം തുടക്കം കുറിച്ചു. ധനതത്വശസ്ത്രം ബുദ്ധിപൂർവ്വകമായ തിരഞ്ഞെടുക്കലുകളുടെ അവസരമാണെന്നും, താൽപര്യത്തോടെയുള്ള ധനതത്വശാസ്ത്രപഠനം വിദ്യാർത്ഥികളിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നും അദ്ധേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇക്കണോമിക്സ്സ് വിഭാഗം മേധാവി ലിഡിയാ ജോർജ്, ഇക്കണോമിക്സ്സ് വിഭാഗം അദ്ധ്യാപകരായ ഡോൺ ജോസഫ്, ജോസിയ ജോൺ തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

നഗരോത്സവത്തിലെ മാധ്യമ സെമിനാർ ശ്രദ്ധേയമായി.

ഈരാറ്റുപേട്ട: നഗരോൽസവത്തിൽ നടന്ന മാധ്യമ സെമിനാർ ശ്രദ്ധേയമായി.മാധ്യമ സെമിനാർ സഫാരി ടീവി മാനേജിംഗ് എഡിറ്റർ സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു.മുൻ നഗരസഭ ചെയർമാൻ വി.എം.സറാജ് അധ്യക്ഷത വഹിച്ചു. റഹീസ് റഷീദ് റിപ്പോർട്ടർ ടിവി.മുഖ്യ പ്രഭാഷണം നടത്തി.  പൊന്തനാൽ ഷെരീഫ് ,ഷാബിന സിയാദ്, കെ.ഇ.എ ഖാദർ ,പി എ.ഷെമീർ ,കെ.എ സാജിദ്, കെ.കെ.പി.ജലീൽ കൗൺസിലറന്മാരായ സൗമി റാസി, നസീറ ടീച്ചർ, തസ് ലിൻ സിറാജ് എന്നിവർ സംസാരിച്ചു.അഡ്വ.സുഹൈൽ ഖാൻ സ്വാഗതവും റഷീദ് വടയാർ നന്ദിയും പറഞ്ഞു. തുടർന്ന് റൈഹാന മുത്തു ടീം ഒരുക്കിയ മാപ്പിള ഗാനമേളയും അരങ്ങേറി. ചൊവ്വാഴ്ച നഗരോൽസവ വേദിയിൽ വനിത സമ്മേളനം നടക്കും. ഈരാറ്റുപേട്ട നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും വനിതാ ജനപ്രതിനിധികൾ പങ്കെടുക്കും.  

പ്രാദേശികം

ഇൻ്റർ ഇസ്ലാമിക് സ്കൂൾ ആർട്സ് ഫെസ്റ്റ് സമാപിച്ചു

ഈരാറ്റുപേട്ട : കോർഡിനേഷൻ ഓഫ് ഇസ്ലാമിക് സ്കൂൾസിൻ്റെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട ഫൗസിയ അറബിക് കോളജിലെ വിവിധ സ്റ്റേജുകളിലായി നടന്ന സുലൂക് '26 - ഇൻ്റർ ഇസ്ലാമിക് സ്കൂൾ ആർട്സ് ഫെസ്റ്റ് സമാപിച്ചു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സ്കൂൾ വിദ്യാത്ഥികളുടെ നൈസർഗ്ഗിക കലാ-സാഹിത്യപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. രാവിലെ 9 മണിക്ക് ജനറൽ കൺവീനർ പി.എസ് അബ്ദുൽ കരീം പതാക ഉയർത്തിയതോടെയാണ് നാല് സ്റ്റേജുകളിലെ മത്സരങ്ങൾക്ക് തുടക്കമായത്. 344 പോയൻ്റ് നേടി ഈരാറ്റുപേട്ട തൻമിയ ഇസ്ലാമിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. മികച്ച പ്രകടനം കാഴ്ച വെച്ച വണ്ടിപ്പെരിയാർ ഹൈറേഞ്ച് മദ്രസത്തുൽ ഇസ്‌ലാമിയയിലെ നെബ ഫാത്തിമ, അയിശ അജാസ് എന്നിവർ ബെസ്റ്റ് പെർഫോമർമാരായി. ഇടക്കുന്നം അസ്സാഫ് അൽ മദ്രസത്തുൽ ഇസ്‌ലാമിയയിലെ ഹിഫ്ള് വിദ്യാർഥികൾ അവതരിപ്പിച്ച ഖുർആൻ ഫീസ്റ്റ് പരിപാടിയും നടന്നു.   വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ സൂഫീ ഗായകനും എഴുത്തുകാരനുമായ ജാബിർ സുലൈം മുഖ്യാതിഥിയായി. ഹാഫിസ് മുഹമ്മദ് ഉനൈസ് ഖാസിമി, എം. കെ കബീർ, റാസിക് റഹീം ഹാഫിസ് മുഹമ്മദ്, നസീർ കണ്ടത്തിൽ, അഫീർ ഖാൻ എന്നിവർ ആശംസകൾ നേർന്നു. വിജയികൾക്ക് സമ്മാന വിതരണവും നടന്നു. ജനറൽ കൺവീനർ പി.എസ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. യാസിർ പി. ഇബ്രാഹിം സ്വാഗതവും നദീം ബിൻ കരീം നന്ദിയും പറഞ്ഞു.

പ്രാദേശികം

ഇൻ്റർ ഇസ്ലാമിക് സ്കൂൾ ആർട്സ് ഫെസ്റ്റ് സമാപിച്ചു

ഈരാറ്റുപേട്ട : കോർഡിനേഷൻ ഓഫ് ഇസ്ലാമിക് സ്കൂൾസിൻ്റെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട ഫൗസിയ അറബിക് കോളജിലെ വിവിധ സ്റ്റേജുകളിലായി നടന്ന സുലൂക് '26 - ഇൻ്റർ ഇസ്ലാമിക് സ്കൂൾ ആർട്സ് ഫെസ്റ്റ് സമാപിച്ചു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സ്കൂൾ വിദ്യാത്ഥികളുടെ നൈസർഗ്ഗിക കലാ-സാഹിത്യപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. രാവിലെ 9 മണിക്ക് ജനറൽ കൺവീനർ പി.എസ് അബ്ദുൽ കരീം പതാക ഉയർത്തിയതോടെയാണ് നാല് സ്റ്റേജുകളിലെ മത്സരങ്ങൾക്ക് തുടക്കമായത്. 344 പോയൻ്റ് നേടി ഈരാറ്റുപേട്ട തൻമിയ ഇസ്ലാമിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. മികച്ച പ്രകടനം കാഴ്ച വെച്ച വണ്ടിപ്പെരിയാർ ഹൈറേഞ്ച് മദ്രസത്തുൽ ഇസ്‌ലാമിയയിലെ നെബ ഫാത്തിമ, അയിശ അജാസ് എന്നിവർ ബെസ്റ്റ് പെർഫോമർമാരായി. ഇടക്കുന്നം അസ്സാഫ് അൽ മദ്രസത്തുൽ ഇസ്‌ലാമിയയിലെ ഹിഫ്ള് വിദ്യാർഥികൾ അവതരിപ്പിച്ച ഖുർആൻ ഫീസ്റ്റ് പരിപാടിയും നടന്നു.   വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ സൂഫീ ഗായകനും എഴുത്തുകാരനുമായ ജാബിർ സുലൈം മുഖ്യാതിഥിയായി. ഹാഫിസ് മുഹമ്മദ് ഉനൈസ് ഖാസിമി, എം. കെ കബീർ, റാസിക് റഹീം ഹാഫിസ് മുഹമ്മദ്, നസീർ കണ്ടത്തിൽ, അഫീർ ഖാൻ എന്നിവർ ആശംസകൾ നേർന്നു. വിജയികൾക്ക് സമ്മാന വിതരണവും നടന്നു. ജനറൽ കൺവീനർ പി.എസ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. യാസിർ പി. ഇബ്രാഹിം സ്വാഗതവും നദീം ബിൻ കരീം നന്ദിയും പറഞ്ഞു.

പ്രാദേശികം

വംശീയ രാഷ്ട്രീയ പ്രചരണങ്ങളെ പൊതു സമൂഹം തള്ളികളഞ്ഞു. കെ. എ ഷെഫീഖ്

ഈരാറ്റുപേട്ട: തദ്ധേശ തെരഞ്ഞെടുപ്പിൽ നടത്തിയ വംശീയ രാഷ്ട്രീയപ്രചരണങ്ങളെ അർഹിക്കുന്ന അവഗണനയിൽ ജനം തള്ളി കളഞ്ഞന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ കെ. എ ഷെഫീഖ് പറഞ്ഞു. വെൽഫെയർ പാർട്ടി പ്രതിനിധികളായി ജില്ലയിൽ നിന്നും വിജയിച്ച ജനപ്രതിനിധികൾക്ക് ജില്ല കമ്മിറ്റി നൽകിയ സ്വീകരണ പരിപാടി ഫുഡ്ബുക്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.സാഹോദര്യ രാഷ്ട്രീയത്തെ പൊതു സമൂഹം സ്വീകരിക്കുന്നു എന്നതിൻ്റെ തെളിവാണ് വെൽഫെയർ പാർട്ടിക്ക് സംസ്ഥാനത്ത് ലഭിച്ച അംഗീകാരമെന്നും അദ്ധേഹം കൂട്ടി ചേർത്തു. പാർട്ടി ജില്ല പ്രസിഡൻ്റ് കെ.കെ.എം സാദിഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സണ്ണി മാത്യൂ മുഖ്യപ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ സദസിൽ ആദരിച്ചു. റൈന നൗഫൽ, സുറുമി കെ.എ ജില്ല വൈസ് പ്രസിഡണ്ട് സുനിൽ ജാഫർ, ജില്ല ജനറൽ സെക്രട്ടറിമാരായ പി.എ നിസാം അർച്ചന പ്രജിത്, എന്നിവർ സംസാരിച്ചു.