വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടത്തി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ളീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെയും ഗൈഡ്സ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും പാലാ ടൗൺ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടത്തി.കേരളത്തിലെ മികച്ച രക്തദാതാവും സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തകനുമായ ഷിബു തെക്കേമറ്റത്തിനെ ആദരിക്കുകയും ചെയ്തു.ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടത്തി ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെയും ഗൈഡ്സ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും പാലാ ടൗൺ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടത്തി.   കേരളത്തിലെ മികച്ച രക്തദാതാവും സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തകനുമായ ഷിബു തെക്കേമറ്റത്തിനെ ആദരിക്കുകയും ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ എം ഇ റ്റി ചെയർമാൻ പ്രഫ. എം കെ ഫരീദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ താഹിറ പി പി , കൗൺസിലർ അബ്ദുൽ ഖാദർ, ലയൺസ് ഡിസ്ട്രിക്ട് എൽ സി ഐ എഫ് കോർഡിനേറ്റർ ഉണ്ണി കുളപ്പുറം, ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, പി ടി എ പ്രസിഡൻ്റ് ലാലി പി വി , ഹെഡ്മിസ്ട്രസ്സ് ലീന , ലയൻസ് ക്ലബ്ബ് പ്രസിഡൻ്റ് മാത്യു തോമസ് , സെക്രട്ടറി മനോജ് പി ജെ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റംലത്ത് പി, ഗൈഡ് ക്യാപ്റ്റൻ സജന സഹറു, പിടിഎ വൈസ് പ്രസിഡന്റ് ഷംനാസ്, മദർ പിടിഎ പ്രസിഡന്റ് സീനത്ത്, മുൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അമ്പിളി ഗോപൻ , സ്റ്റാഫ് സെക്രട്ടറി സൗമിയത്ത് പി എ , ഡോക്ടർ ജോജി, സിസ്റ്റർ അനിലിറ്റ് എസ് എച്ച് എന്നിവർ പ്രസംഗിച്ചു.എം ഇ റ്റി ചെയർമാൻ പ്രഫ. എം കെ ഫരീദ് ഷിബു തെക്കേമറ്റത്തിനെ ഹാരമണിയിച്ച് സ്കൂളിൻ്റെ ആദരവ് നൽകി. കോട്ടയം ലയൺസ് – എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത് . അറുപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു രക്തം ദാനം ചെയ്തു

കോട്ടയം

കൊടിത്തോപ്പ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി

മേലുകാവ് കൊടിത്തോപ്പ് കുടിവെള്ള പദ്ധതി  75 ഓളം കുടുംബങ്ങൾക്കു പന്ത്രണ്ടാം വാർഡ് മെമ്പർ ഡെൻസി ബിജുവിന്റെ ശ്രമകരമായ നേതൃത്വത്തിൽ യാഥാർത്ഥ്യമായി മേലുകാവ്  ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഈ പദ്ധതിയുടെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് നിർവഹിച്ചു , വാർഡ് മെമ്പർ ഡെൻസി ബിജു അധ്യക്ഷത വഹിച്ചു, സമ്മേളന  ഉദ്ഘാടനം പ്രസിഡന്റ് ജോസുകുട്ടി ജോസഫ് നിർവഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ആർ അനുരാഗ് മുഖ്യപ്രഭാഷണം നടത്തി, കുടിവെള്ള പദ്ധതി കമ്മിറ്റി അംഗങ്ങൾ, ജെസ്സി മാത്യു,. ബിജു വി ആർ, ജോസ് നടുമാടത്ത്,  എന്നിവർ ആശംസകൾ അർപ്പിച്ചു, ജോസഫ് കള്ളുകാട്ട്, ജീമോൻ  എന്നിവർ പ്രസംഗിച്ചു

കോട്ടയം

കോട്ടയം കൾച്ചറൽ ഫെസ്റ്റിന് നാളെ തുടക്കം

കോട്ടയം: ഡിടിപിസിയും കോട്ടയത്തെ സാംസ്കാരിക സംഘടനകൾ ആയ ദർശന സാംസ്കാരിക കേന്ദ്രം, നാദോപാസന, കളിയരങ്ങ്, ആത്മ, ഫിൽക്കോസ് എന്നിവരും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം കൾച്ചറൽ ഫെസ്റ്റിന് നാളെ ദർശന ഓഡിറ്റോറിയത്തിൽ തിരി തെളിയും. വൈകിട്ട് 5 .30ന് ആരംഭിക്കുന്ന ചടങ്ങ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐഎഎസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോന്റെ സംഗീത കച്ചേരി അരങ്ങേറും. രണ്ടാം ദിവസം ആയ ഒക്ടോബർ 31ന് വൈകിട്ട് ആറുമണിക്ക് ചവിട്ടുനാടകം. നവംബർ ഒന്നിന് ഒറ്റമരം എന്ന സിനിമയുടെ പ്രദർശനം നടക്കും. രണ്ടാം തീയതി രാവിലെ 10 മണി മുതൽ കഥകളി അരങ്ങേറും. മൂന്നാം തീയതി വൈകിട്ട് ആറുമണി മുതൽ ജൂബിലി മ്യൂസിക് നൈറ്റ്. ഫെസ്റ്റിന്റെ അവസാന ദിവസം (നവംബർ 4) വൈകിട്ട് 5 30ന് നടക്കുന്ന സമാപന സമ്മേളനത്തിന് ശേഷം നാടകം ‘ജാഗ്രത’. (സംവിധാനം ആർട്ടിസ്റ്റ് സുജാതൻ).

കോട്ടയം

കെ ആർ നാരായണന് അർഹമായ ആദരവ് നൽകാൻ ജന്മനാട് മടിക്കുന്നു

പാലാ: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ മൺമറഞ്ഞിട്ടു 20 വർഷമായെങ്കിലും അർഹമായ ആദരവ് നൽകാൻ ജന്മനാട് ഇപ്പോഴും മടിക്കുകയാണെന്ന് കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പറഞ്ഞു.   കെ ആർ നാരായണൻ്റെ നൂറ്റിയഞ്ചാമത് ജന്മവാർഷികദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  തലമുറകളെ പ്രചോദിപ്പിക്കുന്ന മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താത്തത് കടുത്ത അനാദരവാണ്. കെ ആർ നാരായണൻ്റെ ജീവിതം സമാനതകളില്ലാത്തതാണ്. തലമുറകളെ പ്രചോദിപ്പിക്കാനും അവർക്കു വഴികാട്ടിയാവാനും കെ ആർ നാരായണൻ്റെ ജീവചരിത്ര പഠനത്തിലൂടെ സാധിക്കുമെന്നും എബി ജെ ജോസ് ചൂണ്ടിക്കാട്ടി. അഡ്വ സന്തോഷ് മണർകാട്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ,അനൂപ് ചെറിയാൻ, റോയി ജേക്കബ്, വിഷ്ണു കെ ആർ, അമൽ കെ ഷിബു എന്നിവർ പ്രസംഗിച്ചു. കെ ആർ നാരായണൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി

കോട്ടയം

കോട്ടയം ജില്ലയിൽ അവകാശികളെ കാത്ത് ബാങ്കുകളിൽ 138 കോടി രൂപ

കോട്ടയം :  ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ ശേഷിക്കുന്നത് 138 കോടി രൂപയുടെ നിക്ഷേപം. ജില്ലയിൽ ഇത്തരം 5.07 ലക്ഷം അക്കൗണ്ടുകളാണുള്ളത്.ഇത്തരം നിക്ഷേപങ്ങള്‍ അക്കൗണ്ട് ഉടമയ്ക്കോ അവകാശികൾക്കോ തിരിച്ചു നൽകുന്നതിനായി  നിങ്ങളുടെ പണം നിങ്ങളുടെ അവകാശം എന്ന പേരില്‍ രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രത്യേക ​ക്യാമ്പ്​ കോട്ടയത്ത് നവംബര്‍ മൂന്നിന് സംഘടിപ്പിക്കും.ലീഡ് ബാങ്കിന്‍റെ നേതൃത്തില്‍ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെ നടത്തുന്ന ജില്ലാതല ക്യാന്പിന്‍റെ  ഉദ്ഘാടനം രാവിലെ 10.30ന് കോട്ടയം ശാസ്ത്രി റോഡിലെ സെന്‍റ് ജോസഫ് കത്തീഡ്രല്‍ ഹാളിൽ കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ നിർവഹിക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിക്കും.നിക്ഷേപകർ മരിച്ചു പോകുക, വിദേശത്ത് പോകുക തുടങ്ങിയ കാരണങ്ങളാല്‍ അക്കൗണ്ടുകളിൽ ഇടപാടുകള്‍ മുടങ്ങാറുണ്ട്.ചിലരുടെ  അനന്തരാവകാശികള്‍ക്കും അക്കൗണ്ടിനെക്കുറിച്ച് അറിവുണ്ടാവില്ല.പത്തു വർഷത്തിലേറെയായി ഒരു ഇടപാടുപോലും  നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. ഇത്തരം അക്കൗണ്ടുകള്‍ റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്. അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകൾ പ്രകാരമുള്ള വിലാസത്തിൽ  നേതൃത്വത്തിൽ അന്വേഷണം നടത്തുകയും അറിയിപ്പു നൽകുകയും ചെയ്യാറുണ്ട്. ഈ നടപടിയും സാധ്യമാകാത്ത അക്കൗണ്ടുകളിലെ പണം നല്‍കുന്നതിനായാണ് ​ക്യാമ്പ് നടത്തുന്നത്.ഇത്തരം നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ക്യാന്പില്‍നിന്ന് അറിയാനാകുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജർ രാജു ഫിലിപ്പ് പറഞ്ഞു. നിക്ഷേപത്തിന്‍റെ അവകാശികളാണെന്ന് തെളിയിക്കുന്ന  രേഖകൾ ഉണ്ടായിരിക്കണം.അവകാശികളാണെന്ന് ബോധ്യമായാല്‍ തുക തിരികെ ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ക്യാന്പില്‍ ലഭിക്കും. ക്യാന്പിനു ശേഷമുള്ള തുടര്‍ നടപടികള്‍ക്കായി എല്ലാ ബാങ്കുകളിലും സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.  

കോട്ടയം

പാലായിൽ വിദ്യാർത്ഥിയെ ആക്രമിച്ചു പരിക്കേല്പിച്ചു; ഇടമറ്റം സ്വദേശികൾക്കായി തിരച്ചിൽ

പാലായിൽ പഠനം നടത്തുന്ന വിദ്യാർത്ഥിയെ നാലു പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. പരിക്കേറ്റ വിദ്യാർത്ഥിയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടമറ്റം മുകളേൽപീടിക ഈഴവർ മറ്റത്തിൽ ജിബിനാണ്(18) ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 9.15 നായിരുന്നു സംഭവം. ഇടമറ്റം സ്വദേശികളും കണ്ടാൽ അറിയുന്നവരുമാണ് തന്നെ ആക്രമിച്ചതെന്ന് ജിബിൻ പറയുന്നു.പാലായിലെ ട്രോണിക്‌സ് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ജിബിൻ പഠിക്കുന്നത്. സ്ഥാപനത്തിന് സമീപമുള്ള വഴിയിൽ വച്ചായിരുന്നു ആക്രമണം. സ്ഥാപനത്തിലെ അധ്യാപകർ ചേർന്നാണ് ജിബിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കൽമുട്ടിനും തലക്കും പരിക്കേറ്റിട്ടുണ്ട് .പാലാ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

കോട്ടയം

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് യുവതി മരണപ്പെട്ടു; ആരോപണവുമായി കുടുംബം

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ചികിത്സാ പിഴവിൽ ഒരു യുവതി മരിച്ചതായി ബന്ധുക്കൾ പരാതി നൽകി. കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിലെ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷൻ (49) ആണ് മരിച്ചത്.ശാലിനി കഴിഞ്ഞ ദിവസം രാവിലെ 6 മണിക്ക് ഗൈനകോളജി വിഭാഗത്തിൽ D & C പരിശോധനക്ക് എത്തി. B.P, ഷുഗർ അല്ലെങ്കിൽ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. മകളോടൊപ്പം ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ച ശാലിനിക്ക് ഗുളിക നൽകിയതിന് 15 മിനിറ്റ് കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും പിന്നീട് പെട്ടെന്ന് അബോധാവസ്ഥയിൽ കിടക്കുകയും ചെയ്തു.ശാലിനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും, പുലർച്ചെ 5 മണിയോടെ ആശുപത്രി അധികൃതർ മരിച്ചു എന്ന് സ്ഥിരീകരിച്ചു. ബന്ധുക്കളുടെ പരാതിയിൽ, ശാലിനി മരണം ആശുപത്രിയിലെ ചികിത്സാ പിഴവ് സംഭവിച്ചതായി കാണിച്ച് ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

കോട്ടയം

ആരോഗ്യവകുപ്പിൻ്റെ അറിയിപ്പ്

സംസ്ഥാനത്ത് പലയിടത്തും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നെഗ്ഗെറിയ ഫൗലേറി എന്ന അമീബിയയാണ് രോഗത്തിന് കാരണമായ രോഗാണു. വെള്ളത്തിലുള്ള ബാക്ടീരിയകളെയും മറ്റും ഭക്ഷിച്ച് ജീവിക്കുന്ന ഇവ നമുക്ക് ചുറ്റുമുള്ള ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ധാരാളമായുണ്ട്. അണുബാധ ഉണ്ടായാല്‍ 5 മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കില്‍ അസുഖം മൂര്‍ച്ഛിക്കുകയും ലക്ഷണങ്ങള്‍ തീവ്രമാകുകയും മരണത്തിന് കാരണമാകുകയും ചെയ്യും. തലച്ചോറിന് ചുറ്റുമുള്ള മെനിഞ്ചസ് എന്ന ആവരണത്തെ അമീബ ആക്രമിക്കുകയും തലച്ചോറില്‍ നീര്‍വീക്കമുണ്ടാക്കുകയും ചെയ്യും. മൂക്കില്‍ നിന്നും നേരിട്ട് തലച്ചോറിലേക്ക് പോകുന്ന നാഡികള്‍ വഴിയാണ് അമീബ തലച്ചോറില്‍ എത്തുന്നത്. തലച്ചോറിലെ ചില രാസവസ്തുക്കള്‍ വളരെ വേഗം ഭക്ഷണമാക്കുന്നതിനാല്‍ തലച്ചോര്‍തീനി അമീബകള്‍ എന്നും ഇവ അറിയപ്പെടുന്നു.  പ്രാഥമിക ലക്ഷണങ്ങള്‍   പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി, ബോധം നഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്/വേദന, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.  ഗുരുതര ലക്ഷണങ്ങള്‍   അപസ്മാരം, ബോധക്ഷയം, പരസ്പരബന്ധം ഇല്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തില്‍ത്തന്നെ ഡോക്ടറെ കണ്ട് ചികിത്സ എടുക്കുകയും മരുന്ന് കഴിച്ചിട്ടും   മാറാത്ത പനിയും മറ്റ് ലക്ഷണങ്ങളുമുണ്ടെങ്കില്‍ കൂടുതല്‍ വിദഗ്ധചികിത്സ തേടുകയും വേണം. ഈ ലക്ഷണങ്ങളുള്ളവര്‍ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ അടുത്തകാലത്ത് കുളിക്കുകയോ   വെള്ളം മൂക്കില്‍ കയറാന്‍ ഇടയാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. സ്വയംചികിത്സ പാടില്ല  പ്രതിരോധിക്കാം   വൃത്തിയില്ലാത്ത കുളങ്ങള്‍/ജലാശയങ്ങള്‍, പാറയിടുക്കുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം, ക്ലോറിനേഷന്‍ നടത്താത്ത സ്വിമ്മിങ് പൂളുകള്‍ എന്നിവയില്‍ കുളിക്കുകയോ നീന്തുകയോ മുഖം   കഴുകുകയോ ചെയ്യരുത്. നീന്തുമ്പോള്‍ വെള്ളം മുക്കിലൂടെ അകത്തേക്ക് കടക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എടുക്കണം. നോസ് പ്ലഗുകള്‍ ഉപയോഗിക്കുകയോ മൂക്കിലൂടെ വെള്ളം   കടക്കാത്ത രീതിയില്‍ തല ഉയര്‍ത്തിപ്പിടിക്കുകയോ ചെയ്യുക. മൂക്കിലോ ചെവിയിലോ ഓപ്പറേഷന്‍ കഴിഞ്ഞവരും ചെവിയില്‍ പഴുപ്പുള്ളവരും മലിനമായ വെള്ളത്തില്‍ ഇറങ്ങരുത്, കിണര്‍ വെള്ളം   നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ടാങ്കുകള്‍ കഴുകിവെള്ളം ക്ലോറിനേറ്റ്   ചെയ്ത് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.