വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

അന്റാർട്ടിക്ക അനുഭവങ്ങളുമായി അരുവിത്തുറ കോളേജിൽ പരിസ്ഥിതി ശില്പശാല

അരുവിത്തുറ :ആഗോളതാപനത്തിന്റെയും എൽനിനോ പ്രതിഭാസത്തിന്റെയും ഭാഗമായി രൂക്ഷമായ വരൾച്ചയും ശുദ്ധജലക്ഷാമവും പ്രതീക്ഷിക്കുന്ന ഈ വർഷം അതിജീവനത്തിന്റെ സാധ്യതകൾ തേടി അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാന പഠനത്തിന്റെ പ്രകൃതിദത്ത പരീക്ഷണശാലയായ അൻറാർട്ടിക്കയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ.എം ആർ രമേഷ് കുമാർ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി. അൻറാർട്ടിക്കയിലെ തൻ്റെ ജീവിതാനുഭവങ്ങൾ ദൃശ്യാവതരണങ്ങളുടെ സഹായത്തോടെ അദ്ദേഹം വിദ്യാർത്ഥികൾക്ക് മുമ്പിൽ അവതരിപ്പിച്ചു. സ്‌ഫോടനാത്മക കാർബൺ വ്യാപനം തടയാൻ യോജിച്ചുള്ള മുന്നേറ്റങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോളേജിലെ പൊളിറ്റിൽ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കോളേജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ.തോമസ് പുളിക്കൻ, പ്രമുഖ പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ എബി ഇമ്മാനുവൽ പൂണ്ടികുളം ,അധ്യാപകരായ സിറിൽ സൈമൺ,ദിവ്യമോൾ എം വി തുടങ്ങിയവർ സംസാരിച്ചു.പരിപാടിയോട് അനുബന്ധിച്ച് ഫുട്ബോളുമായി ബന്ധപ്പെട്ട വിവിധ ലോകരാജ്യങ്ങളിൽ പുറത്തിറക്കിയ സ്റ്റാമ്പുകളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.അർജൻറീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിയുടെ ജന്മദിനാഘോഷത്തിനും ചടങ്ങ് വേദിയായി.

കേരളം

​കൊല്ലത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് മരണം

കൊട്ടാരക്കര നീലേശ്വരത്ത് രാവിലെ സ്കൂളിൽ പോകാനായി കുട്ടികൾ ബസ് കാത്തുനിൽക്കവെയാണ് നാടിനെ നടുക്കിയ ദാരുണ അപകടമുണ്ടായത്.അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. അപകടസമയത്ത് എട്ട് പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ലോറി മറിഞ്ഞതിനെ തുടർന്ന് കുട്ടികൾ ടിപ്പറിനടിയിലും മണ്ണിലും അകപ്പെടുകയായിരുന്നു. അപകടസ്ഥലത്തുനിന്നും അഞ്ച് പേരെയാണ് നിലവിൽ പുറത്തെടുത്തത്. ഇതിൽ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഫയർഫോഴ്സ് എത്തി ടിപ്പർ ഉയർത്തിയാണ് മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുത്തത്. ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ഉടനടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

കോട്ടയം

യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ കോട്ടയം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോട്ടയം ജില്ലാതല യോഗംയുണൈറ്റഡ് കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ കോട്ടയം ജില്ലാ തല യോഗം കോട്ടയം എയ്ഡഡ് പ്രൈമറി അദ്ധ്യാപക സഹകരണ സംഘം ആഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡൻ്റ് ശ്രീ ഉണ്ണി ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ നെല്ലിമൂട് പ്രഭാകരൻ സംഘടനയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. തുടർന്നു മിസലേനിയസ് സഹകരണ സംഘങ്ങൾ നേരിടുന്ന പ്രധാന വിഷയങ്ങളായ കേരള ബാങ്കിലെ അംഗത്വം, കുറഞ്ഞ പലിശ നിർണ്ണയം, ആഡിറ്റ് ഫീസ് വർദ്ധനവ്, E.P നടപടികളുടെ അലംഭാവം, അപ്പക്സ് ബാങ്ക് രൂപീകരണം എന്നീ കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട് ശ്രീ പി.എച്ച് നൗഷാദ്, ശ്രീ സന്തോഷ് കിടങ്ങയിൽ, ശ്രീ ജോൺ കുര്യൻ, ശ്രീ രഞ്ജിത്ത് മാത്യു ശ്രീ അനൂപ് ജി കൃഷ്ണൻ, ശ്രീമതി ചിന്നമ്മ വർഗീസ്, ശ്രീമതി അനിലാകുമാരി എന്നിവർ സംസാരിക്കുകയുണ്ടായി.ഭാരവാഹികളായി ശ്രീ പി.എച്ച് നൗഷാദ് (പ്രസിഡൻ്റ്) ശ്രീ ജോൺ കുര്യൻ,ശ്രീമതി അനിലാകുമാരി കെ.എ (വൈസ് പ്രസിഡൻ്റുമാർ)ശ്രീ സന്തോഷ് കിടങ്ങയിൽ (സെക്രട്ടറി), ശ്രീ രഞ്ജിത്ത് മാത്യു, ശ്രീമതി സിനിറ്റ സി. സിബി (ജോയിൻ്റ് സെക്രട്ടറിമാർ) ശ്രീ സി.ജി. രാജൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു

കോട്ടയം

കോട്ടയത്ത്‌ വ്യത്തിഹീനമായ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

കോട്ടയം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും, തട്ടുകടകളിലും നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത്‌ സ്‌ക്വാഡ് പരിശോധന നടത്തി. സംസ്ഥാനത്ത് നിപ്പ, ഡെങ്കിപ്പനി, ഷിഗെല്ല എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു മിന്നൽ പരിശോധന. ക്ലീൻ സിറ്റി മാനേജർ തങ്കം T A യുടെ നേതൃത്വത്തിൽ നടത്തിയ പരി: ശോധനയിൽ ലൈസൻസ് ഇല്ലാതെയും വ്യത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതുമായ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളിൽ സമ്പൂർണ ശുചിത്വം പാലിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി.സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രകാശ് T, രാജേഷ് P G. പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ രഘു, ലിനീഷ് രാജ്, ഹിമ ജോസ്, വിഷ്ണു എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

വൈകാതെ ക്ഷേമ പെൻഷൻ 3,000 രൂപയാക്കും

തിരുവനന്തപുരം: ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫിന്‍റെ വാഗദാനം വൈകാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ക്ഷേമ പെൻഷന് അർഹരായവരിലേക്ക്വ എത്തുന്നതിനായി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.ജൂൺ മാസത്തെ പെൻഷൻ 24 -ാം തീയതി മുതൽ വിതരണ ചെയ്യുമെന്നും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി പറഞ്ഞു. എൽ‌ഡിഎഫ് വാഗ്ദാനം പോലെ 10 വർഷം സമയമെടുത്തായിരിക്കില്ല പെൻഷൻ തുക ഉയർത്തുക. എൽഡിഎഫ് 2500 രൂപ വാഗ്ദാനെ ചെയ്തിട്ട് ആദ്യ 5 കൊല്ലം തീരാറായപ്പോൾ 1500 ഉള്ളതിനൊപ്പം 100 രൂപ കൂട്ടി, പിന്നീട് രണ്ടാം പിണറായി സർക്കാർ ഇറങ്ങാറായപ്പോഴത് 2000 ആയി ഉയർത്തി. യുഡിഎഫ് സർക്കാർ അങ്ങനെ ചെയ്യില്ലെന്നും സതീശൻ പറഞ്ഞുക്ഷേമ പെൻഷൻ മാനദണ്ഡങ്ങൾക്കെതിരേ വ്യാപക പരാതി ഉയരുന്നുണ്ട്. എസി വച്ചതിനാൽ പെൻഷൻ നിഷേധിച്ചു എന്നടക്കമാണ് പരാതികൾ‌. അത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നു അനർഹരായവരെ ഒവിവാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും ചോദ്യോത്തര വേളയിൽ സംസാരിച്ച സതീശൻ പറഞ്ഞുസ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

പ്രാദേശികം

ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഈരാറ്റുപേട്ട ഗവൺമെൻ്റ്  ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീംസ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സൗഹൃദ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ  യോഗാ ദിനം ആചരിച്ചു.  അധ്യാപക വിദ്യാർത്ഥികളായ സുനിത മോൾ കെ ബി, രതി ആർ എന്നിവർ യോഗ പരിശീലനം നടത്തി.   പിടിഎ പ്രസിഡൻ്റ് മുജീബ് മഠത്തിപ്പറമ്പിൽ ഉദ്ഘാടനം  നിർവഹിച്ചു.പിടിഎ വൈസ് പ്രസിഡൻ്റ് അനസ് പാറയിൽ, പ്രിൻസിപ്പാൾ ഷീജ എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റൻറ് ഷീജ എം.എസ്സ്, സ്റ്റാഫ് സെക്രട്ടറി അനീഷ് വി. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കോർഡിനേറ്റർ സിന്ധു പിജി, സ്കൗട്ട് ആൻഡ് ഗൈഡ് കോ- ഓർഡിനേറ്റർ കൃഷ്ണമണി എൻ, രതീഷ് വി. ആർ, ഹരിതസഭ കോ- ഓർഡിനേറ്റർ സ്മിതാ ദാസ്, സൗഹൃദ ക്ലബ് കോർഡിനേറ്റർ സൂര്യ എസ്, കരിയർ ക്ലബ് കോർഡിനേറ്റർ മനോജ് റ്റി. ബെഞ്ചമിൻ എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

കുഴിവേലി മഴവിൽ റസിഡൻ്റ്സ് അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് നടത്തി

ഈരാറ്റുപേട്ട: മഴവിൽ റസിഡൻസ് അസോസിയേഷനും സൺറൈസ് ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ ബോധവൽക്കരണ പരിപാടിയും സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ അഡ്വ. വി. പി. നാസർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ ഇൽമുന്നിസ ഷാഫി ആശംസകൾ നേർന്നു.സൺറൈസ് ഹോസ്പിറ്റലിലെ ഡോ. മുഹമ്മദ് മുക്താർ, ഡോ. ജീജി  എന്നിവർ അംഗങ്ങൾക്ക് ആരോഗ്യ പരിശോധന നടത്തി ആവശ്യമായ ചികിത്സാ നിർദേശങ്ങളും മരുന്നുകളും നൽകി. ഡോ. മുഹമ്മദ് മുക്താർ നയിച്ച ആരോഗ്യ ബോധവൽക്കരണ ക്ലാസും സംശയനിവാരണ സെഷനും പങ്കെടുത്തവർക്ക് ഏറെ പ്രയോജനകരമായി.അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് ആരിഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ടി. ഹബീബ് സ്വാഗതവും ട്രഷറർ മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ട ഗവ. എച്ച്.എസ്.എസ് വിജയോത്സവം നാളെ*

ഈരാറ്റുപേട്ട: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഈരാറ്റുപേട്ടയുടെ പിടിഎ നേതൃത്വത്തിൽ മാർച്ച് 2026 എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന "വിജയോത്സവം 26" നാളെ 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ. വി. പി. നാസർ വിജയോത്സവം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീമാ നാസർ അധ്യക്ഷത വഹിക്കും.,വാർഡ്‌ കൗൺസിലർ അഫ്സൽ ഇജാസ് ,പി ടി എ പ്രസിഡൻ്റ് മുജീബ് മടത്തിപ്പറമ്പിൽ ,പ്രിൻസിപ്പാൾ ഷീജ.എസ്, ഹെഡ്മിസ്ട്രസ് സിസി പൈകട എന്നിവർ നേതൃത്വം നൽകും.എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ അനുമോദനവും ഉപഹാര വിതരണവും നടത്തും. പ്ലസ് ടു വിഭാഗത്തിൽ ഫുൾ എ പ്ലസ് നേടിയ ജോസുകുട്ടി സുനിൽ, സയൻസ് വിഭാഗം സ്കൂൾ ടോപ്പറായ ഷാരോൺ സുനിൽ വർഗീസ്, ഹ്യുമാനിറ്റീസ് ടോപ്പറായ ആർച്ച സതീഷ്, കൊമേഴ്‌സ് ടോപ്പറായ ആമിർ സുഹൈൽ എന്നിവരെ പ്രത്യേകമായി ആദരിക്കും. എസ്.എസ്.എൽ.സി. പരീക്ഷയിൽ 15 വർഷമായി തുടർച്ചയായി 100% മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും സ്കൂൾ ടോപ്പർ റജീന പി. ഹക്കിമിനേയും ചടങ്ങിൽ അനുമോദിക്കും.സ്കൂൾ പി.ടി.എ., എസ്.എം.സി., അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.