വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

മുസ്‍ലിം ലീഗ് സ്ഥാപകദിനം: ഈരാറ്റുപേട്ട ലീഗ് ഹൗസിൽ പതാക ഉയർത്തി

ഈരാറ്റുപേട്ട: മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട ലീഗ് ഹൗസിൽ മുതിർന്ന നേതാവ് സി.കെ. ബഷീർ പതാക ഉയർത്തി. നേതാക്കളായ കെ.എ. മുഹമ്മദ് ഹാഷിം, കെ.എ മാഹിൻ, വി.പി. മജീദ്, റാസി ചെറിയവല്ലം, അഡ്വ. വി.പി. നാസർ, മാഹിൻ വി.ഐ, കബീർ കുരുവിനാൽ, മുഹമ്മദ് ഇബ്രാഹിം, ഷിഹാസ് കാട്ടാമല, എം.പി. സലിം, മുഹമ്മദ്, അബ്ദുൽ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.  1948 മാർച്ച് 10-ന് മദ്രാസിലെ രാജാജി ഹാളിൽ ചേർന്ന യോഗത്തിലാണ് ഖാഇദെ മില്ലത്ത് എം. മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് രൂപീകരിച്ചത്. 

പ്രാദേശികം

പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ നടത്തി

പൂഞ്ഞാർ : കഴിഞ്ഞ 10 വർഷമായി കേരളം ഭരിക്കുന്ന, പിണറായി വിജയൻ സർക്കാരിന്റെ, ജനവിരുദ്ധ നയങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ടും, വിവിധ പഞ്ചായത്തുകളെ തമ്മിൽ ബെന്ധിപ്പിക്കുന്ന, പൂഞ്ഞാർ – വെട്ടിപ്പറമ്പ് – ആനിയിലാപ്പ് റോഡ്, കൈപ്പള്ളി – എന്തയാർ എന്നീ PWD റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളോട്, സ്ഥലം MLA കാണിക്കുന്ന അനാസ്‌ഥ അവസാനിപ്പിക്കണമെന്നും അവശ്യപെട്ടുകൊണ്ട് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ നടത്തി. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌, റോജി തോമസ് മുതിരേന്തിക്കൽ അദ്ധ്യക്ഷത വഹിച്ച ധർണ്ണ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ :ജോമോൻ ഐക്കര ഉൽഘാടനം ചെയ്തു. കെപിസിസി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തോമസ് കല്ലാടൻ,ഡിസിസി ജനറൽ സെക്രട്ടറിമാരായ പ്രകാശ് പുളിക്കൻ, അഡ്വ : മുഹമ്മദ്‌ ഇല്ലിയാസ്, ജോർജ് സെബാസ്റ്റ്യൻ, പൂഞ്ഞാർ മാത്യു, M C വർക്കി, ജോളിച്ചൻ വലിയ പറമ്പിൽ, ജോൺസൻ ചെറുവള്ളി, ജെയിംസ് മോൻ വള്ളിയാംതടം എന്നിവർ പ്രസംഗിച്ചു.സണ്ണി കല്ലാറ്റ്, സജി കൊട്ടാരം, ജോഷി പള്ളിപറമ്പിൽ, ബേബി അലക്സ്‌,മോഹനൻ കൊഴുവുംമാക്കൽ, ബേബി കുന്നിൻപുരയിടം, അനീഷ്‌ കീച്ചേരി, മേരി മുതലക്കുഴി, ജോയി കല്ലറ്റ്, മാത്യു തുരുത്തേൽ, സുഭാഷ് കൈപ്പള്ളി, റെമി കുളത്തിനാൽ, ജോബി തടത്തിൽ, സിജു എബ്രഹാം, ജോർജ് കുന്നേൽ, അനീഷ് ഇളംതുരുത്തി, ബിനു ഇടമല, തമ്പിച്ചൻ വാണിയപുര, ടോമി പുളിച്ചമാക്കൽ, മാർട്ടിൻ വെട്ടുകല്ലേൽ, റിൻസ് ആലപാട്ട്‌, മാമ്മച്ചൻ തോട്ടുങ്കൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

ഇൻഡ്യ

എല്‍പിജി ഉപഭോക്താകളുടെ ശ്രദ്ധയ്‌ക്ക്, ഗ്യാസ് കിട്ടാൻ കാത്തിരിക്കണം, ബുക്കിങ് കാലയളവ് നീട്ടി, അറിയേണ്ടതെല്ലാം..

ന്യൂഡൽഹി: അടുക്കളയില്‍ ചെറിയ തോതില്‍ ആശങ്കയുയര്‍ത്തി വീട്ടാവശ്യങ്ങള്‍ക്കുള്ള എല്‍പിജി ഗ്യാസ് ബുക്ക് ചെയ്യുന്ന കാലയളവില്‍ മാറ്റം വരുത്തി കേന്ദ്രം. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ എൽപിജി ബുക്കിങ് കാലയളവ് 21 ൽ നിന്ന് 25 ദിവസമായി ഉയർത്തി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിതരണത്തിൽ ഉണ്ടായേക്കാവുന്ന തടസങ്ങൾ മുന്നിൽക്കണ്ടാണ് ഈ തീരുമാനമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സിലിണ്ടറുകൾക്ക് ക്ഷാമം അനുഭവപ്പെടുമെന്ന ഭയത്താൽ ഉപഭോക്താക്കൾ അനാവശ്യമായി ബുക്കിങ് നടത്തുന്നത് ഒഴിവാക്കാൻ ഈ നടപടി സഹായിക്കും. കൂടാതെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയും. അതേസമയം, എൽപിജി വിപണിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സമീപഭാവിയിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിൽ വർധനവുണ്ടാകില്ലെന്നും അറിയിച്ചു. വലിയ ആഘാതം ഏൽക്കാൻ പോകുന്ന വിപണികളിലൊന്ന് എൽപിജി എന്ന തരത്തിൽ വാർത്തകള്‍ സജീവമായതിന് പിന്നാലെയാണ് ഔദ്യോഗികമായി വ്യക്തത വന്നിരിക്കുന്നത്. ഇന്ത്യയുടെ എൽപിജി ആവശ്യത്തിൻ്റെ 65 ശതമാനവും മധ്യേഷ്യയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിച്ചാണിരിക്കുന്നത്. ഈ സാഹചര്യമാണ് ആശങ്ക സൃഷ്‌ടിച്ചത്. എന്നാൽ അൾജീരിയ, ഓസ്‌ട്രേലിയ, കാനഡ, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി എൽപിജി ഇറക്കുമതി ചെയ്യാനാണ് തീരുമാനം. എൽപിജി ഉൽപ്പാദനം വർധിപ്പിക്കാനും സർക്കാർ റിഫൈനറികൾക്ക് ഉത്തരവിട്ടു. ഇതിൽ ഗാർഹിക ഉപഭോക്താക്കൾക്കാണ് മുൻഗണന.

പ്രാദേശികം

പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കിൽ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വമ്പിച്ച പലിശ ഇളവ്

പൂഞ്ഞാർ : വായ്പയെടുത്തു കുടിശ്ശികയായ വായ്പക്കാർക്ക് പിഴ പലിശ പൂർണമായി ഒഴിവാക്കി പലിശയിലും കുറവ് വരുത്തി ലോൺ തിരിച്ചടയ്ക്കുവാൻ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ അടിസ്ഥാനത്തിലുള്ള പദ്ധതിയാണ് നവകേരള കുടിശ്ശിനിവാരണ ഒറ്റത്തവണ പദ്ധതി. ഈ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. കൃഷിക്കാർക്കും സാധാരണക്കാർക്കും അതോടൊപ്പം തന്നെ ഗുരുതരമായ രോഗം ബാധിച്ചവർക്കും ഈ ഇളവ് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ് എന്ന് പൂഞ്ഞാർ എസ് സി ബി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ രമേശ് ബി വെട്ടിമറ്റം അറിയിച്ചു.

കേരളം

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് കര്‍ശനമാക്കിയ വെള്ളനിറം പിന്‍വലിക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് കര്‍ശനമാക്കിയ ഏകീകൃത വെള്ളനിറം പിന്‍വലിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഏകീകൃത വെള്ളനിറം പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. യോഗത്തില്‍ വെള്ള നിറം പിന്‍വലിക്കണമെന്ന് അഭിപ്രായമുയര്‍ന്നു. നിലവിലെ വെള്ള നിറം ആകര്‍ഷണീയമല്ലെന്നും വിനോദയാത്രയെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ബസ് ഉടമകളുടെ പരാതിയിലാണിത്. അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒന്‍പത് ജീവനുകള്‍ നഷ്ടമായ 2022 ഒക്ടോബറിലെ വടക്കാഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ളം നിറം നിര്‍ബന്ധമാക്കിയത്. മറ്റു ഡ്രൈവര്‍മാരുടേയും യാത്രക്കാരുടേയും ശ്രദ്ധയില്‍പെടുന്ന നിറമാണ് വെള്ള. റോഡ് സുരക്ഷ കണക്കിലെടുത്ത് വിദേശരാജ്യങ്ങളില്‍ പൊതുവാഹനങ്ങള്‍ക്ക് വെള്ള ആക്കിയതും നിറം മാറ്റത്തിന് പ്രേരണയായി. നിറംമാറ്റത്തിനെതിരേ സമ്മര്‍ദ്ദങ്ങളുണ്ടായെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. വകുപ്പ് മന്ത്രി മാറിയതോടെയാണ് വീണ്ടും നീക്കം സജീവമായത്.

പ്രാദേശികം

സിവിൽ സ്റ്റേഷൻ ഉദ്ഘാടന നാടകം നാടിന് അപമാനം: ബി ജെ പി

ഈരാറ്റുപേട്ട: സ്ഥലം ഏറ്റെടുക്കുകയോ സാങ്കേതിക അനുമതി നേടി ടെൻഡർ നടപടികൾ പോലും ആവാതെ നടത്തുന്ന സിവിൽ സ്റ്റേഷൻ നിർമാണ ഉത്ദ്ഘാടനം നാടിനെ ആകെ അപഹാസ്യമാക്കുന്നു എന്ന് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി. നിരന്തരമായി ബജറ്റിൽ പ്രഖ്യാപിക്കപ്പെടുന്ന ഒരു പദ്ധതി പോലും നടപ്പിലാക്കാനാവാത്ത എം എൽ എ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇല്ലാത്ത പദ്ധതിയുടെ ഉൽഘാടനം നടത്തി ജനങ്ങളെ ആകെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണ്. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഉൾപ്പെടെ ബി ജെ പി യുടെ ജനപ്രതിനിധികളും,നേതാക്കളും ഉൽഘാടന ചടങ്ങിൽ നിന്നും വിട്ടുനിന്നു പ്രതിഷേധിച്ചു.

ഇൻഡ്യ

ടി20 ലോകകപ്പ് ഫൈനൽ; കിവികളെ വീഴ്ത്തി ഇന്ത്യയ്ക്ക് മൂന്നാം ടി 20 ലോക കിരീടം

ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 256 റണ്‍സ് വിജയലക്ഷ്യം കിവീസിന് മുന്നില്‍ ഇന്ത്യ വയ്ക്കുകയും 96 റണ്‍സിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുകയുമായിരുന്നു. ഇന്ത്യയ്ക്കിത് മൂന്നാം കിരീട നേട്ടമാണ്. സഞ്ജു സാംസന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 46 പന്തില്‍ സഞ്ജു 89 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറി പിന്നിട്ട പ്രകടനങ്ങളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി

കോട്ടയം

മുണ്ടക്കയത്തിന്റെ ചിരകാല സ്വപ്‌നം പൂവണിയുന്നു; മിനി സിവില്‍ സ്‌റ്റേഷന് മാര്‍ച്ച് 10 ന് തറക്കല്ലിടും

മുണ്ടക്കയം : മുണ്ടക്കയത്തിന്റെ ചിരകാല സ്വപ്‌നമായ മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. മുണ്ടക്കയം മിനി സിവില്‍സ്റ്റേഷന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ.രാജന്‍ തറക്കല്ലിടും. നാളെ (2026 മാര്‍ച്ച് 10, ചൊവ്വ) ഉച്ച കഴിഞ്ഞ് 2.30ന് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന നിര്‍മ്മാണോദ്ഘാടനത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷനാകും. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒരു കുടുക്കീഴിലാക്കി പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സര്‍ക്കാര്‍ സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ്, റവന്യൂ വകുപ്പിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി മിനി സിവില്‍സ്റ്റേഷന്‍ നിര്‍മിക്കുന്നത്