വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

എസ്.ടി.യു മെയ്ദിനറാലിയും - മുതിർന്ന നേതാക്കളെ ആദരിക്കലും നടത്തി

ഈരാറ്റുപേട്ട -ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എസ്. ടി. യു 'മുനി സിപ്പൽ കമ്മിറ്റി മെയ്‌ദിനറാലിയും മുതിർന്ന നേതാക്കളെ ആദരിക്കലും നടത്തി ലീഗ് ഹൗസ് പരിസരത്തിൽ നിന്ന് ആരംഭിച്ച മെയ്‌ദിനറാലി മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് വി.പി മജീദ് ഉദ്ഘാടനം നിർവഹിച്ചു. വിവിധ മേഖലക ളിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലി നഗരം ചുറ്റി അഹ മ്മദ് കുരിക്കൽ നഗറിൽ സമാപിച്ചു. എസ്. ടി. യു മുനിസിപ്പൽ ഇൻചാർജ് കബീർ കുരുവിനാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം എസ്. ടി. യു ജില്ലാ പ്രസിഡൻ്റ് അസീസ് കുമാരനെല്ലൂർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് കെ.എ മുഹമ്മദ് ഹാഷിം ആമുഖ പ്രസംഗം നടത്തി.  മുനിസിപ്പൽ ചെയർപേഴ്‌സൺ സുഹ്റാ അബ്‌ദുൽഖാദർ മെയ്‌ദിന സന്ദേശം നൽകി. യൂത്തീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ. മാഹിൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷററർ അസീസ് പത്താഴപ്പടി സ്വാഗതം പറഞ്ഞു. എസ്. ടി. യു മുതിർന്ന നേതാക്കളായ ഇബ്രാഹിം വേലംതോട്ടിൽ, പരിക്കൊച്ച് നാകുന്നത്ത്, ഇസ്മായിൽ കോന്നച്ചാടത്ത്, ഹംസാ വലിയവീട്ടിൽ, അഷറഫ് കോന്നച്ചാടത്ത്, സൈനു ല്ലാബുദ്ദീൻ തലപ്പള്ളിൽ എന്നിവരെ മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് റാസി ചെറിയവ ല്ലം, മുനിസിപ്പൽ സെക്രട്ടറി അഡ്വ. വി.പി.നാസർ, മുനിസിപ്പൽ കൗൺസിലർമാരായ പി. എം.അബ്ദുൽഖാദർ, നാസർ വെള്ളൂപ്പറമ്പിൽ, വി.എം.സിറാജ്, എം.പി.സലിം എന്നിവർ ചേർന്ന് ആദരിച്ചു. മുസ്ലിം ലീഗ് - യൂത്തീഗ് എസ്. ടി. യു - എം.എസ്.എഫ് സംസ്ഥാന ജില്ലാ- മണ്ഡലം മുനിസിപ്പൽ നേതാക്കന്മാരായ മുഹമ്മദ് കുട്ടി കോട്ടയം, പി.എസ്. അബ്‌ദുൽഖാദർ, ഷെരീഫ് ഹാജി ഇല്ലിക്കൽ, അമീൻ പിട്ടയിൽ, റിയാസ് പ്ലാമൂട്ടിൽ, സുനിൽകുമാർ, അൻവർ അലിയാർ, സിറാജ് കണ്ടത്തിൽ, പി.റ്റി.ബഷീർ കുട്ടി, അബ്‌സാർ മുരിക്കോലി, മാഹിൻ കടുവാമുഴി, റഷീദ് മുണ്ട ക്കപ്പറമ്പിൽ, യഹിയ സലിം, ഷിഹാബ് കാട്ടാമല, മുഹ്‌സിൻ പത്താഴപ്പടി, സൈഫുദ്ദീൻ, മുനീർ ഹദാ, ആഷിഖ് അസീസ്, ഗഫാർ മോതീൻകുന്നേൽ, നവാസ് പത്താഴപ്പടി, നിസാർ കൊടിത്തോട്ടം, ഇബ്രാഹിം കാട്ടാമല, കെ.എച്ച്.ലത്തീഫ്, ഫൈസൽ മാളിയേക്കൽ, സൈനു ല്ലാബുദ്ദീൻ, മുഹമ്മദ് ഇബ്രാഹിം കുന്നുംപുറം, റാസി പുഴക്കര, നസീർ മുന്ന, നിസാർ കീഴേടം, നസീർ പി.കെ, ഫൈസൽ മുണ്ടക്കപ്പറമ്പിൽ, സുഹൈൽ, സഫീർ, സിയാദ് കൂവ പ്പള്ളി, അഫ്സൽ വെള്ളൂപ്പറമ്പിൽ, റെജി മൂലേച്ചാലിൽ, ഷാജി മറ്റയ്ക്കാട്, ഇസ്മായിൽ വലിയവീട്ടിൽ, സിദ്ദീഖ് പുളിക്കിയിൽ, എന്നിവർ നേതൃത്വം നൽകി. എസ്. ടി. യു ജില്ലാ വൈസ് പ്രസിഡൻ്റ് താഹാ നാകുന്നം നന്ദി പറഞ്ഞു.      

പ്രാദേശികം

ടീം റെസ്ക്യൂ ഫോഴ്സ് കേരള നിലവിൽ വന്നു.

ഈരാറ്റുപേട്ട: സേവന ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്നതിനായി ഈരാറ്റുപേട്ട കേന്ദ്രമായി ടീം റെസ്ക്യൂ ഫോഴ്സ് എന്ന പേരിൽ പുതിയ സംഘടനക്ക് തുടക്കം കുറിച്ചു. മുൻ നഗരസഭ ചെയർമാൻ ടി.എം റെഷീദ്നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അംഗം പി.എം അബ്ദുൽ ഖാദർ എന്നിവർ രക്ഷാധികാരികളായും നൗഷാദ്  വെള്ളൂ പറമ്പിൽ (പ്രസിഡൻ്റ്)റബീസ് ഖാൻ (ജനറൽ സെക്രട്ടറി)ആരിഫ് വി.ബി (ട്രഷർ ) എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു.  

പ്രാദേശികം

പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച മെയ്ദിന റാലി എഐടിയുസി ജില്ലാ വൈസ് പ്രസിഡൻറ് ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട.അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യത്തെ ദുർബലപ്പെടുത്താനും, വഴിതിരിച്ചുവിടാനും ഉദ്ദേശിച്ചുകൊണ്ട് വിഷലിപ്ത്വവും വിഭാഗീയത വളർത്തുന്നതുമായ കുതന്ത്രങ്ങളെയും, ഗൂഢാലോചനകളെയും ചെറുത്ത് തോൽപ്പിക്കേണ്ടത് നിർണായകമാണ്. രാജ്യത്ത് വർഗീയതയും വിഭാഗീയതയും സൃഷ്ടിക്കാൻ മതതീവ്രവാദികൾ പലതരത്തിലും ശ്രമിക്കുമ്പോൾ ജനാധിപത്യ സംസ്കാരത്തിന്റെ പതാക ഉയർത്തിപ്പിടിക്കാൻ നാം ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ അനിവാര്യതയും ഈ മെയ്ദിനത്തിൽ നാം പ്രകടിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ദേശീയതലത്തിൽ തൊഴിലാളിവർഗ്ഗം തുടരുന്ന പ്രക്ഷോഭങ്ങളുടെ അടുത്തഘട്ടം എന്നോണം മെയ് 20ന് ദേശീയ പൊതു പണിമുടക്ക് നടത്താൻ കേന്ദ്ര ട്രേഡ് യൂണിയനുകൾ തീരുമാനിച്ചിരിക്കുന്നത്. പിന്തിരിപ്പൻ ലേബർ കോഡുകളെ പരാജയപ്പെടുത്തുന്നതിനും വിനാശകരമായ നവ ലിബറൽ നയങ്ങൾക്ക് ബദലായുള്ള 17 ഇന അവകാശ പത്രിക അംഗീകരിക്കുന്നതിനും ജനാധിപത്യത്തെയും രാജ്യത്തെയും ഭരണഘടനയും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള ഈ ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നിൽക്കണം  എന്ന സന്ദേശം നൽകി  എഐടിയുസി ജില്ലാവൈസ് പ്രസിഡൻറ് ബാബു K ജോർജ് മെയ്ദിന റാലി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഇ കെ മുജീബ് അധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ.റ്റിയു സി മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എസ് സുനിൽ, ഷമ്മാസ് ലത്തീഫ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എസ് ബാബു, കെ എസ് രാജു, കെ വി എബ്രഹാം, കെ ശ്രീകുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെ എസ് നൗഷാദ്, മിനിമോൾ ബിജു, പി രാമചന്ദ്രൻ നായർ, സിഎസ് സജി, ജോസ് മാത്യു, കെ എം പ്രശാന്ത്, പി എസ് രതീഷ്, ഓമന രമേശ്, പത്മിനി രാജശേഖരൻ, എം എം മനാഫ്, ആർ രതീഷ്,എം ജെ  ബിജു, കെ കെ സഞ്ജു, റെജീന സജിൻ, സഹദ് കെ സലാം തുടങ്ങിയ സഖാക്കൾ നേതൃത്വം നൽകി

പ്രാദേശികം

ഇന്ത്യ ഒന്നാണ് ,ആ ഒരുമയ്ക്ക് ഐക്യദാർഢ്യം: കോൺഗ്രസ് ഈരാറ്റുപേട്ടയിൽ ഐകൃദാർഢ്യ പ്രതിജ്ഞ നടത്തി

ഈരാറ്റുപേട്ട ; രാജ്യത്തിന്റെ ഐക്യവും. അഖണ്ഡതയും. മതേതരത്തവും. പരമ പ്രതാനമാണ്. ഇത് സംരക്ഷിക്കാൻ ഏത് അറ്റം വരെ പോകുവാനും കോൺഗ്രസ് തയ്യാറാണ്. ജില്ലാ കോൺസ് ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ജോ മോൻ ഐക്കര പ്രസ്താവിച്ചു. മഹാത്മാ ഗാന്ധി ഇന്ദിരാഗാന്ധി രാജീവ് ഗാന്ധി എന്നിവർ രാജ്യ സംരക്ഷണ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ . പെഹൽധാം ഭീകര ആക്രമണത്തിൽ പ്രതിശേതിച്ചു കൊണ്ട് ഈരാറ്റുപേട്ടയിൽ നടത്തിയ മെഴുകുതിരി തെളിയിച്ച് നടത്തിയ പ്രതിജ്ഞ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ സതീഷ് കുമാർ അദ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വക്കറ്റ് വി.എം. മുഹമ്മദ് ഇല്ല്യാസ് പ്രതിജ്‌ഞ ചൊല്ലി കൊടുത്തു. പി.എച്ച് നൗഷാദ് . വർക്കിച്ചൻവയം മ്പോ ത്ത നാൽ കെ.ഇ.എ.ഖാദർ മണ്ഡലം പ്രസിഡണ്ട് മാരായ അനസ് നാസർ . റോജി മുതിരേ ന്തിക്കൽ . എബിച്ചൻ.റോയി തുരുത്തേൽ . ഹരി മണ്ണ് മടം. ബിനോയി മുളങ്ങാശേരി. ഷിയാസ്സി.സി സി.എം.അബി രാൻ ബാബു .സക്കീർ വെള്ളിക്കട എന്നിവർ പ്രസംഗിച്ചു.

കോട്ടയം

അക്യുപങ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ എഡ്യൂ-മീറ്റ് 2025; സ്വാഗതസംഘം രൂപീകരിച്ചു

കോട്ടയം :- ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷന്റെ (IAPA)  'എഡ്യു മീറ്റ് 2025' - ന് കോട്ടയം ആതിഥേയത്വമരുളുന്നു.കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ മെയ്‌ 17 നാണ് പ്രോഗ്രാം.കേരളത്തിലെ അക്യുപങ്ചർ ചികിത്സകരുടെ സംഘടനയായ ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷ്നേഴ്സ് അസോസിയേഷൻ്റെ ( IAPA ) തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് എഡ്യൂ മീറ്റിൽ പങ്കെടുക്കുന്നത്. ഇതിനോടകം ജന മനസ്സുകളിൽ വലിയ സ്വാധീനം ചെലുത്താൻ അക്യുപങ്ചർ ചികിത്സക്ക്  സാധിച്ചിട്ടുണ്ട്.സംഘടനാ മെമ്പർമാർക്കായി നടത്തി വരാറുള്ള എഡ്യൂ മീറ്റ്   ഇത്തവണ പതിവിന് വിപരീതമായി  പൊതുജനങ്ങൾക്കായി  ഒരു സെഷൻ  ഈ എഡുമീറ്റിൻ്റെ പ്രത്യേകതയാണ്.കോട്ടയം ജില്ലാ പ്രസിഡന്റും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ അക്യു. മാസ്റ്റർ. സുധീർ സുബൈറിന്റെ അധ്യക്ഷതയിൽ ഐ എ പി എ സംസ്ഥാന പ്രസിഡന്റ്‌ അക്യു. മാസ്റ്റർ. ഷുഹൈബ് റിയാലൂ ഉൽഘാടനം ചെയ്തു.  സംസ്ഥാന ജനറൽ സെക്രട്ടറി അക്യു. മാസ്റ്റർ. സുനീർ മുക്കം, സംസ്ഥാന ട്രെഷറർ അക്യു. മാസ്റ്റർ. ഖമറുദ്ധീൻ കൗസരി, സംസ്ഥാന വൈസ് പ്രസിഡന്റ്‌ അക്യു. മാസ്റ്റർ. സയ്യിദ് അക്രം, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ അക്യു. മാസ്റ്റർ. അൽത്താഫ് മുഹമ്മദ്‌, അക്യു. മാസ്റ്റർ. സെലീന കാസിം, സംസ്ഥാന പി ആർ ഓ അക്യു. മാസ്റ്റർ. ജുനൈദ് അഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു.ഐ എ പി എ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം അക്യുപങ്ചർ പ്രാക്ടീഷനർ ജാരിഷ് സ്വാഗതവും, എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അക്യുപങ്ചർ പ്രാക്ടീഷനർ അനസ് ഗഫൂർ നന്ദിയും പറഞ്ഞു.ഏറ്റവും മികച്ച രീതിയിൽ  എഡ്യൂ മീറ്റ് നടത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞതായും, വിവിധ പദ്ധതികൾ ആവിഷ്കരിച്ചതായും ഭാരവാഹികൾ അറിയിച്ചു.പ്രോഗ്രാം കൺവീനറായി ഐ എ പി എ കോട്ടയം ജില്ലാ പ്രസിഡന്റ്‌ അക്യു. മാസ്റ്റർ. സുധീർ സുബൈർ, ജോയിൻ്റ് കൺവീനറായും അക്യുപങ്ചർ പ്രാക്ടീഷണർ ഫസിൽ ഫരീദ്, ഹോസ്റ്റിംഗ് ടീം ഇൻചാർജായി അക്യുപങ്ചർ പ്രാക്ടീഷണർ ജാരിഷ് എന്നിവരെയും തെരഞ്ഞെടുത്തു.

കേരളം

വഖഫ് നിയമത്തിനെതിരെ ലൈറ്റണച്ചുള്ള പ്രതിഷേധത്തിൽ പങ്കാളികളാവുക -മുസ്‌ലിം സംഘടനാ നേതാക്കൾ

കോഴിക്കോട് : വഖഫ് ഭേദഗതിനിയമത്തിനെതിരെ രാജ്യം മുഴുവൻ ഏപ്രിൽ 30 ന് 9 മുതൽ 9.15 വരെ ലൈറ്റണച്ച് പ്രതികരിക്കണമെന്ന് ആൾ ഇൻഡ്യാ മുസ്‌ലിം പേഴ്സണൽ ബോർഡ് ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കൾ. രാഷ്ട്രത്തിന്റെ ഭരണഘടനയെയും മുസ്‌ലിം കളുടെ വിശ്വാസ സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്ന ഈ നീക്കത്തിൽ എല്ലാ പൗരന്മാരും പ്രതിഷേധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.ബോർഡിന്റെ പ്രതിഷേധത്തെ വിജയിപ്പിക്കണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, പ്രാഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ,ഡോ.ഹുസൈൻ മടവൂർ,പി. മുജീബുറഹ്‌മാൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി,പി.എൻ അബ്ദുല്ലത്വീഫ് മദനി ,സി.പി ഉമ്മർ സുല്ലമി,പ്രാഫ. എ.കെ അബ്ദുൽ ഹമീദ്, ഹാഫിള് അബ്ദുശ്ശുകൂർ മൗലവി, ഹാഫിള് പി.പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി,മുസമ്മിൽ കൗസരി,ഡോ.വി.പി സുഹൈബ് മൗലവി, ഡോ.പിഉണ്ണീൻ,ഡോ. പി നസീർ എന്നിവർ സംയുക്ത പ്രസ്താവനയിൽ  ആവശ്യപ്പെട്ടു.

പ്രാദേശികം

ഹജ്ജ് 2025 ജില്ലാതല വാക്സിനേഷൻ ക്യാമ്പും മൂന്നാംഘട്ട പരിശീലന ക്ലാസ്സും നടന്നു

ഈരാറ്റുപേട്ട .കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ജില്ലയിൽ നിന്ന് അവസരം ലഭിച്ചവർക്കുള്ള വാക്സിനേഷൻ ക്യാമ്പ് കോട്ടയം അറവുപുഴ ഹിദായത്തിൽ ഇസ്ലാം കമ്മ്യൂണിറ്റി ഹാളിൽ ജില്ല ആർ സി എച്ച് ഓഫീസർ ഡോക്ടർ സുരേഷും, സാങ്കേതിക പരിശീലന ക്ലാസ് ഹജ്ജ് സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സക്കീറും ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രെയിനർ ഷിഹാബ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റേറ്റ് ഫാക്കൽറ്റി എൻ പി ഷാജഹാൻ ക്ലാസിന് നേതൃത്വം നൽകി ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ ,മുസമ്മിൽ ഹാജി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി തുടങ്ങിയവർ ആശംസകൾ നേർന്നു മണ്ണഞ്ചേരി ടൗൺ പള്ളി ഇമാം മുസ്‌ലിഹ് ബാക്കവി ഹജ്ജിന്റെ ആത്മാവ് എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ട്രെയിനർമാരായ ഖമറുദ്ദീൻ തോട്ടത്തിൽ, നജീബ് കല്ലുങ്കൽ, മിസാബ് ഖാൻ, സിയാദ് ഖാലിദ്, സഫറുള്ള ഖാൻ, അൽത്താഫ് സലാം, റഫീഖ് അമ്പഴത്തിനാൽ, മാഹിൻ പാറയിൽ, നാസർ പി എ, അബൂബക്കർ വി. എം. അഡ്വക്കേറ്റ് സദറുൽ അനാം, ഫസീല, സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാരായ വി റ്റി ഹബീബ്, ഷമ്മാസ് സലാം, എന്നിവർ പങ്കെടുത്തു. സൽമാൻ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നാസർ ദാറുസ്സലാം സ്വാഗതവും അജി കെ മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.

ജനറൽ

*വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഐ എം വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം

തിരുവനന്തപുരം: ഫുട്ബോൾ താരം ഐ.എം വിജയൻ ഇനി ഡെപ്യൂട്ടി കമാൻഡന്റ്. വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേയാണ് വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം ലഭിക്കുന്നത്. എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം നൽകി.ഫുട്ബോളിന് നൽകിയ സംഭാവനകൾ പരി​ഗണിച്ചാണ് സ്ഥാനക്കയറ്റം.