വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ യുവതിക്ക് വെട്ടേറ്റു

കോട്ടയം : മുൻ വൈരാഗ്യത്തെ തുടർന്ന് . യുവതിയെയും മകളെയും അയല്‍വാസികള്‍ വടിവാളിന് വെട്ടി, മുറിഞ്ഞ ചെവി തുന്നിച്ചേര്‍ത്തു. ഈരാറ്റുപേട്ട നടക്കല്‍ വഞ്ചാംഗല്‍ യൂസഫിന്റെ ഭാര്യ ലിമിന (43), മകള്‍ അഹ്സാന (13) എന്നിവർക്കാണ് വെട്ടേറ്റത്. ലിമിനയുടെ ചെവിക്കും തലയ്ക്കും പരിക്കുണ്ട്. തടയാൻ ശ്രമിച്ച അഹ്സാനയുടെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. വെട്ടേറ്റ് മുറിഞ്ഞ ലിമിനയുടെ ചെവി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുന്നിച്ചേർത്തു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. അമ്മയും മകളുംമാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് അയല്‍വാസികളായ നിയാസ്, സെബിൻ എന്നിവർ ചേർന്ന് വടിവാളുപയോഗിച്ച്‌ വെട്ടുകയായിരുന്നുവെന്നും, മുൻവൈരമാണ് ആക്രമണത്തിന് കാരണമെന്നും വെട്ടേറ്റവർ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു...  

കോട്ടയം

ഭരണങ്ങാനം വിലങ്ങുപാറയിൽ മീനച്ചിലാറ്റിൽ 2 വിദ്യാർത്ഥികളെ കാണാതായി

ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെ ഒഴുക്കിൽ പെട്ട് കാണാതായി. വിലങ്ങു പാറ പാലത്തിനടിയിലെ കുളിക്കടവിൽ കളിക്കാനിറങ്ങിയവരെയാണ് കാണാതായത്. വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം.ഭരണങ്ങാനം അസിസ്സിയിൽ ജർമ്മൻ ഭാഷ പഠിക്കാനെത്തിയ വിദ്യാർത്ഥികളാണ് ഒഴുക്കിൽപെട്ടത്. അടിമാലി,മുണ്ടക്കയം സ്വദേശികളായ  അമൽ k ജോമോൻ, ആൽബിൻ ജോസഫ് എന്നിവരെയാണ് കാണാതായത് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നു...

പ്രാദേശികം

ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനവും സൗജന്യ ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പും നടത്തി

ഈരാറ്റുപേട്ട .സൺറൈസ് ഹോസ്പിറ്റലിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം പാലാ എം.എൽ.എ മാണി സി കാപ്പൻ നിർവ്വഹിച്ചു. ഹോസ്പിറ്റൽ ചെയർമാനും ലോക പ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനുമായ ഡോ ഹഫീസ് റഹ്മാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സൗജന്യ ഗർഭാശയ താക്കോൽ ദ്വാര ശസ്ത്രക്രിയ ക്യാമ്പിന്റെ തുടക്കവും കുറിച്ചു. തുടർന്ന് നടന്ന യോഗത്തിൽ സൺറൈസ് ഹോസ്പിറ്റൽ ക്ലസ്റ്റർ സി.ഇ.ഓ പ്രകാശ് മാത്യു പൊതു പ്രവർത്തകനായ അജ്മൽ പാറനാനി സംസാരിച്ചു . സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഗർഭാശയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ പലപ്പോഴും അവരുടെ ദൈനംദിനജീവിതത്തിൽ മാനസികമായും ശാരീരികവുമായ ബുദ്ധിമുട്ടുകളിലേക്ക് നയിക്കാറുണ്ട്. ഇത്തരം സാഹചര്യത്തിൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചികിത്സാ സാധ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ 21,22,23 തീയതികളിൽ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ വെച്ച് നടത്തപ്പെട്ട സൗജന്യ രോഗ നിർണയ ക്യാമ്പിൽ ഏകദേശം 100 ഓളം സ്ത്രീകൾ പങ്കെടുക്കുകയും അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 50 ഓളം സ്ത്രീകൾക്ക് മരുന്നുകളും ഉപഭോഗവസ്തുക്കളും മാത്രം ചാർജ് ഈടാക്കിക്കൊണ്ട് സൗജന്യമായി ഗർഭാശയ താക്കോൽ ദ്വാര ശസ്ത്രക്രിയക്ക് വിദേയമാക്കുകയും ചെയ്തു. പരമ്പരാഗത ശസ്ത്രക്രിയകളെ അപേക്ഷിച്ച് വളരെ ചെറിയ മുറിവുകൾ വഴി നടത്തപ്പെടുന്ന താക്കോൽദ്വാര ശാസ്തീയക്രിയകൾ വേദന രഹിതവും രക്ത സ്രാവം ഇല്ലാതെ വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിക്കുന്നു. കൂടാതെ, ഓപ്പൺ സർജറിയിൽ മറ്റ് അവയവങ്ങൾക്കുണ്ടാകാവുന്ന ബാധിപ്പുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു. വരും കാലങ്ങളിൽ ഇതുപോലുള്ള സൗജന്യ മെഗാ ക്യാമ്പുകൾ മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.

പ്രാദേശികം

ലോക സ്വതന്ത്ര മാധ്യമ ദിനം ആചരിച്ചു

ഈരാറ്റുപേട്ട. കെ.ജെ.യു മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രസ് ക്ലബ്ബിൽ നടന്ന ലോക സ്വതന്ത്ര മാധ്യമ ദിനാഘോഷം കെ.ജെ.യു.കോട്ടയം ജില്ലാ പ്രസിഡൻ്റ് കെ.ജിഹാരിദാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ്‌ എ.കെ.നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഇ.എൻ.ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഹസീബ് വെളിയത്ത്, കെ.ഇ.എ ഖാദർ ,പി .എ.എം. ഷരീഫ്, കെ.എ. സാജിദ് കെ.പി.മുജീബ്, അസ്ഹറുദ്ദീൻ ,റസൽ ഇ ഷരീഫ് എന്നിവർ സംസാരിച്ചു    

പ്രാദേശികം

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് അധ്യാപക പരിശീലനം 5 മുതൽ

ഈരാറ്റുപേട്ട. മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ കുട്ടികളുടെ മാനസിക ആരോഗ്യ   പരിപാലനത്തിനായി യു. പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം അദ്ധ്യാപകർക്ക് ' Behaviour Vaccine ' എന്ന പേരിൽ അദ്ധ്യാപക പരിശീലനം മെയ്‌ 5,6,7 തീയതികളിൽ സ്കൂൾ സെമിനാർ ഹാളിൽ വച്ച് നല്കപ്പെടുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് & അഡോൾസ്സെന്റ് കൗൺസിലിങ് സെല്ലിന്റെ സഹായത്തോടെ കൗൺസിലിങ് മേഖലയിൽ പ്രാവീണ്യം നേടിയ കേരളത്തിലെ മികച്ച ട്രെയിനർ മാരാണ് അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നത്. പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം  മെയ്‌ 5 ന്  രാവിലെ 10 ന്  പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൾ നിർവഹിക്കുന്നതാണ്.

കോട്ടയം

ഇടിമിന്നലിൽ വീട് തകർന്നു

മേലുകാവ് : ഇടിമിന്നലിൽ വീട് തകർന്നു സമീപത്തുണ്ടായിരുന്ന 2 തെങ്ങുകൾക്കും കേടുപാടുകൾ സംഭവിച്ചു,സെന്റ് ജോർജ് കാത്തോലിക് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള വീടിനാണ് ഇടിമിന്നൽ ഏറ്റത് ബാത്‌റൂമ് പൂർണമായും, വീട് ഭാഗികമായി തകർന്നു വീടിനുള്ളിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇവിടെ വാടകയ്ക്ക് താമസിക്കുന്ന മേലുകാവ് ആലപ്പാട്ടു വീട്ടിൽ ജോസിയും 3 കുട്ടികളും ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്

കോട്ടയം

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ. കോട്ടയം ജില്ലയിലടക്കം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മീനച്ചില്‍ താലൂക്കിലും ശക്തമായ മഴ

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തെ 6 ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ അതിതീവ്ര മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് അറിയിപ്പിൽ പറയുന്നത്. മുന്നറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.  

കേരളം

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു

തിരുവനന്തപുരം :വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി മോദി പദ്ധതി കമ്മീഷന്‍ ചെയ്തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. ഒരിക്കല്‍ കൂടി അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്ന് മോദി പറഞ്ഞു. ആദിശങ്കര ജയന്തി ദിനമാണ് ഇന്ന്. ആദി ശങ്കരന് മുന്നില്‍ ശിരസ് നമിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലേയും ജനങ്ങളെ അഭിനന്ദിക്കുന്നു. 8800 കോടി ചിലവിലാണ് നിര്‍മാണം. വരും കാലത്ത് വലിയ ഷിപ്പുകള്‍ക്ക് എത്താനാകും.ഇനി രാജ്യത്തിന്റെ പണം നമുക്ക് പ്രയോജനപ്പെടും. പുറത്തേക്ക് ഒഴുകിയ പണം വിഴിഞ്ഞത്തിനും അത് വഴി ജനങ്ങളിലേക്കും എത്തും.വിഴിഞ്ഞം പോര്‍ട്ട് അദാനി നിര്‍മാണം വേഗം പൂര്‍ത്തിയാക്കി. ഗുജറാത്തില്‍ 30 കൊല്ലമായി അദാനി പോര്‍ട്ട് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വലിയ പോര്‍ട്ട് നിര്‍മിച്ചത് കേരളത്തില്‍. അതില്‍ ഗുജറാത്ത് ജനതയുടെ പരാതി അദാനി കേള്‍ക്കേണ്ടി വരും – മോദി പറഞ്ഞു. വേദിയില്‍ പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞതും ശ്രദ്ധേയമായി. മുഖ്യമന്ത്രിയും തരൂരും ഇന്ത്യാ സഖ്യത്തിലെ വലിയ നേതാക്കളായിരിക്കും. എന്നാല്‍ ഇന്നത്തെ പരിപാടി ഇന്ത്യാസഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തും. മന്ത്രി വാസവന്‍ അദാനിയെ പ്രശംസിച്ചതും മോദി ആയുധമാക്കി. ഇടത് സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തതെ പിന്തുണക്കുന്നത് നല്ലകാര്യം. കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി പങ്കാളിയെന്ന് പറയുന്നു, അതാണ് മാറ്റം.- മോദി പറഞ്ഞു. കേരളത്തിന്റെ ഒരുഭാഗത്ത് വിശാല സാധ്യതകളുള്ള സമുദ്രം. മറുഭാഗത്ത് പ്രകൃതി സുന്ദരമായ പ്രദേശങ്ങള്‍ ഇതിനിടയിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. 8800 കോടി രൂപ ചിലവിട്ടാണ് തുറമുഖ നിര്‍മാണം. ഇതുവരെ 75 ശതമാനത്തില്‍ അധികം ട്രാന്‍ഷിപ്പ്‌മെന്റ് രാജ്യത്തിന് പുറത്തുള്ള തുറമുഖങ്ങളിലാണ് നടന്നിരുന്നത്. ഇതിലൂടെ രാജ്യത്തിനുണ്ടായത് വലിയ നഷ്ടമാണ്. ഇനി ഇതിന് മാറ്റം വരും. പുറത്തേക്ക് ഒഴുകിയിരുന്ന പണം കേരളത്തിനും രാജ്യത്തിനും ജനങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിന് സഹായകമാകും പ്രധാനമന്ത്രി പറഞ്ഞു.