വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ബസ്സിന് അടിയിലേക്ക് കാർ ഇടിച്ചു കയറി, രണ്ടായി പിളർന്ന നിലയിൽ

കോട്ടയം: കെഎസ്ആർടിസി ബസ്സിന് അടിയിലേക്ക് കാർ ഇ‍ടിച്ചു കയറിയുണ്ടായ അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം മേലുകാവുമറ്റത്ത് ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. കാർ പിളർ‌ന്ന് ബസ്സിന് അകത്തേക്ക് കയറിയ നിലയിലായിരുന്നു. ഡ്രൈവർക്ക് പിന്നിൽ യാത്രക്കാരൻ ഇരുന്നതാണ് രക്ഷയായത്.നെടുമ്പാശേരിയിൽനിന്ന് ഈരാറ്റുപേട്ടയിലേക്കു വന്ന ടാക്സി കാറാണ് അപകടത്തിൽപ്പെട്ടത്. മേലുകാവുമറ്റം പൊലീസ് സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനം ലൈറ്റ് ഡിം ചെയ്യാതെ വന്നതോടെ, ഡ്രൈവറുടെ കാഴ്ചമറഞ്ഞ് നിയന്ത്രണം നഷ്ടമായ കാർ വഴിയരികിയിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞു; ലോറിക്കടിയിൽ കുടുങ്ങിയ കാർ യാത്രികന് അത്ഭുത രക്ഷപെടൽ

കോട്ടയം: തടി ലോറി കാറിലേക്ക് ചരിഞ്ഞ് കാറിനടിയിൽ ഒരു മണിക്കൂറിലധികം കുടുങ്ങിയ കാർ യാത്രികന് അത്ഭുത രക്ഷപെടൽ. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിലാണ് സംഭവം. തടിലോറിയ്ക്കടിയിൽ കുടുങ്ങിയ കാഞ്ഞിരപ്പള്ളി സ്വദേശിയായ കൊല്ലപ്പുരയിടത്തിൽ നജീബാണ് ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ അത്ഭുതകരമായി രക്ഷപെട്ടത്. നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞതോടെ കാർ മുഴുവനായി ലോറിയുടെ അടിയിലാവുകയായിരുന്നു. ഫയർഫോഴ്സ് എത്തി ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയർത്താൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടർന്ന് കയർപൊട്ടിച്ച് തടികൾ എടുത്ത് മാറ്റി ലോറി ഉയർത്തുകയും കാറിന് മുകളിൽ ഉണ്ടായിരുന്ന തടികൾ എടുത്ത് മാറ്റുകയുമായിരുന്നു. തുടർന്ന് കാറിന്റെ തകിട് മുറിച്ചാണ് നജീബിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്.

കോട്ടയം

ജലജീവൻ മിഷൻ പദ്ധതി പൈപ്പ്‌ലൈൻ നിർമ്മാണം ആരംഭിച്ചു..ഈ ലൈനിന്റെ ആനിയിളപ്പ് - വെട്ടിപ്പറമ്പ് ഭാഗത്തെ 1.800 കി. മീ ലൈനാണ് ഇപ്പോൾ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്.

ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ തീക്കോയി ഗ്രാമപഞ്ചായത്തിലെ ആനിയളപ്പിൽ ആരംഭിച്ചു. മലങ്കര പദ്ധതിയുടെ നീലൂരിൽ സ്ഥാപിക്കുന്ന ശുദ്ധീകരണ പ്ലാന്റിൽ നിന്നും ഇടമറുക് - കളത്തൂകടവ് - ഞണ്ടുകല്ല് - പഞ്ചായത്ത് ജംഗ്ഷൻ - ആനിയിളപ്പ് വഴിയാണ് വെട്ടിപ്പറമ്പിൽ സ്ഥാപിക്കുന്ന പ്രധാന ടാങ്കിൽ കുടിവെള്ളം എത്തുന്നത്. ഈ ലൈനിന്റെ ആനിയിളപ്പ് - വെട്ടിപ്പറമ്പ് ഭാഗത്തെ 1.800 കി. മീ ലൈനാണ് ഇപ്പോൾ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. വെട്ടിപ്പറമ്പിൽ 6 ഗ്രാമപഞ്ചായത്തുകൾക്കായി 25 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് ആണ് നിർമ്മിക്കുന്നത്. ആനിയിളപ്പിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ പൂജാകർമ്മത്തോടെയാണ് തുടങ്ങിയത്.     തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെസി ജെയിംസ്, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു,വൈസ് പ്രസിഡന്റ്‌ മാജി തോമസ്, മെമ്പർമാരായ സിറിൽ റോയി, ജയറാണി തോമസുകുട്ടി, നജീമ പരികൊച്ച്, വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ സന്തോഷ്‌ റ്റി സി , പിഡബ്ല്യുഡി, പഞ്ചായത്ത്, ബിഎസ്എൻഎൽ തുടങ്ങിയ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

കോട്ടയം

കോട്ടയത്ത് അമോണിയയുമായി വന്ന ലോറി മറിഞ്ഞു

കോട്ടയം: കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു. സമീപത്തെ തോട്ടിലേക്കാണ് അമോണിയ കലർന്നത്. അതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ലിക്കുളം മഞ്ചക്കുഴി ഭാഗത്ത് കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കിൽ ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചു. അമോണിയ സമീപത്തെ കിണറുകളിലേക്കും പടരുന്നു.

കോട്ടയം

പൂഞ്ഞാറിന് സമീപം കുളത്തുങ്കലില്‍ കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ്4 പേര്‍ക്ക് പരിക്കേറ്റു. രാത്രി 10.15 ഓടെയാണ് സംഭവം. പൂഞ്ഞാര്‍ സ്വദേശികളായ പിഞ്ചുകുഞ്ഞടക്കമാണ് 4 പേര്‍ക്ക് പരുക്കേറ്റത്.

സുബിന്‍  , ജാന്‍സി , ഏയ്ഡന്‍ ,  3 മാസം പ്രായമുള്ള കുഞ്ഞ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരും ചേര്‍ന്ന് തലകീഴായി മറിഞ്ഞ വാഹനം ഉയര്‍ത്തി.  കുട്ടിയെ വേഗത്തില്‍ ആശുപത്രിയിലെതതിക്കാനുള്ള തിടുക്കത്തിനിടെ അപകടമുണ്ടായതെന്നാണ് ഫയര്‍ഫോഴ്സ് നല്കുന്ന സൂചന. എന്നാല്‍  എതിരെ വന്ന ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ കാര്‍ മറിയുകയായിരുമറിയുകയായിരുന്നുവെന്നും പറയപ്പെടുന്നു

കോട്ടയം

കോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോട്ടയം: കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ കനത്ത മഴ. തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലും വാഗമണ്‍ റോഡില്‍ മണ്ണിടിച്ചിലുമുണ്ടായി. തീക്കോയി, അടുക്കം, ഒറ്റയീട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മീനച്ചിലാറിന്റെ കൈവഴികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വെള്ളാനിയില്‍ റബ്ബര്‍ മെഷീന്‍പുര ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയി. ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മഴ ശക്തമായതിനാല്‍ തീക്കോയി വില്ലേജിലെ വെളിക്കുളം സ്‌കൂളില്‍ റവന്യൂ വകുപ്പ് ക്യാംപ് തുറന്നു. അതിനിടെ, മധ്യ തെക്കന്‍ കേരളത്തില്‍ പരക്കെ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 22ന് വെള്ളിയാഴ്ച മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍-ഒഡീഷ തീരത്തിനു സമീപം ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത രണ്ടുദിവസം ജാര്‍ഖണ്ഡിന് മുകളിലൂടെ ന്യൂനമര്‍ദ്ദം നീങ്ങാന്‍ സാധ്യതയുണ്ട്. കച്ചിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

കോട്ടയം

പുതുപ്പള്ളിയിൽ പോളിംഗ് നാളെ; ഏഴ് സ്ഥാനാര്‍ത്ഥികള്‍, 1,76,417 വോട്ടര്‍മാര്‍

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. നാളെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട് ആറിന് അവസാനിച്ചു. ഇനി നിശബ്ദപ്രചാരണമാണ്. ജെയ്ക്ക് സി തോമസ്, ചാണ്ടി ഉമ്മന്‍, ലിജിന്‍ ലാല്‍ അടക്കം ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരുണ്ട്. 957 പുതിയ വോട്ടര്‍മാരുണ്ട്. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. മൊത്തം 20 ടേബിളുകളിലായാണ് കൗണ്ടിങ് നടക്കുക. 14 ടേബിളുകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് ടേബിളുകളില്‍ തപാല്‍ വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണലിന് 74 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ ഏഴിന് കോട്ടയം ബസേലിയോസ് കോളജില്‍ ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥരെ സ്‌ട്രോങ് റൂം പ്രവര്‍ത്തിക്കുന്ന ബസേലിയസ് കോളജില്‍ നിന്ന് പോളിംഗ് ബൂത്തുകളില്‍ എത്തിക്കുന്നതിനായി 54 വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 228 വീതം കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകളുടെയും വി.വി പാറ്റുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്. ഇവ കൂടാതെ 19 വി.വി പാറ്റുകള്‍ കൂടി അധികമായി കരുതിയിട്ടുണ്ട്

കോട്ടയം

പുതുപ്പള്ളിയില്‍ പ്രചരണം രണ്ടാം ഘട്ടത്തിലേയ്ക്ക്; മൂന്നും മുന്നണികളും ഒപ്പത്തിനൊപ്പം

കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിൽ നീങ്ങുമ്പോൾ രണ്ടാം ഘട്ട പ്രചാരണം തുടങ്ങി സ്ഥാനാർഥികൾ. പ്രചാരണത്തിൽ മുന്നിലെത്താൻ മൂന്നും മുന്നണികളും ഒപ്പത്തിനൊപ്പം. എല്‍.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് വാകത്താനം, മീനടം, പാമ്പാടി പഞ്ചായത്തുകളിൽ ഭവന സന്ദർശനം നടത്തും .തെരഞ്ഞെടുപ്പ് യോഗങ്ങളിലും സ്ഥാനാർഥി പങ്കെടുക്കും .തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയുള്ള മന്ത്രി വി.എൻ വാസവൻ ഇന്ന് മാധ്യമങ്ങളെ കാണും. യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ അകലകുന്നം, അയർക്കുന്നം ,കൂരോപ്പട പഞ്ചായത്തുകളിൽ പ്രവർത്തകർക്കൊപ്പം വീട് കയറും. പാമ്പാടിയിൽ തെരഞ്ഞെടുപ്പ് യോഗത്തിലും ചാണ്ടി ഉമ്മൻ പങ്കെടുക്കും. എന്‍.ഡി.എ സ്ഥാനാർഥി ലിജിൻ ലാലിനായി കുമ്മനം അടക്കള്ള മുതിർന്ന നേതാക്കൾ ഇന്ന് രംഗത്തിറങ്ങും .കോട്ടയം നഗരത്തിൽ യു.ഡി.എഫ് കാലത്ത് നിർമ്മിച്ച ആകാശപാതയുടെ ബല പരിശോധനയും ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് കളത്തിൽ ഈ വിഷയവും സജീവ ചർച്ചയിക്കാനാണ് സി.പി.എമ്മും ബി.ജെ. പിയും ലക്ഷ്യമിടുന്നത്. അതേസമയം പുതുപ്പള്ളിയിലെ വികസന ചർച്ചയില്‍ നിന്ന് യു.ഡി.എഫ് പിന്തിരിഞ്ഞോടുന്നുവെന്ന് മന്ത്രി വി.എൻ വാസവൻ ആരോപിച്ചു. വികസനം ചർച്ച ചെയ്യാന്‍ മുഖ്യമന്ത്രിയെ കാത്തുനില്‍ക്കുന്നത് വിചിത്രമാണ്. പുതുപ്പള്ളിയില്‍ വികാരങ്ങള്‍ക്ക് വിവേകം വഴിമാമാറിക്കൊടുക്കും. തൃക്കാക്കരയിലേത് പോലെ മന്ത്രിമാർ വീട് കയറി വോട്ട് ചോദിക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പുതുപ്പള്ളിയിലെ വികസനം ചർച്ച ചെയ്യാന്‍ മുഖ്യമന്ത്രിയെ കാത്തുനില്‍ക്കുന്നത് വിചിത്രം ആരുമായും ചർച്ചക്ക് എല്‍.ഡി.എഫ് തയ്യാറാണ്. പുതുപ്പള്ളിയില്‍ വികാരങ്ങള്‍ക്ക് വിവേകം വഴിമാമാറിക്കൊടുക്കുന്നുവെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.