വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കേന്ദ്ര സർക്കാർ പുതുതായി ഇറക്കിയ കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തിൽ കോട്ടയം ജില്ലയിലെ 4 വില്ലേജുകൾ! നിലനിൽക്കുന്നത് ഉരുൾപൊട്ടൽ സാധ്യത

കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, ≡Navigation മേലുകാവ്, പൂഞ്ഞാർതെക്കേക്കര, തീക്കോയി വില്ലേജുകളാണ് കേന്ദ്ര സർക്കാർ പുതുതായി ഇറക്കിയ കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്ന കോട്ടയം ജില്ലയിലെ വില്ലേജുകൾ. ജില്ലയിലെ മലയോര മേഖലയിലെ വില്ലേജുകളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പാറമടകൾ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും. വിജ്ഞാപനം പൂർണ്ണമായി അംഗീകരിക്കുന്നതോടെ ഈ മേഖലയിലെ ഖനന ക്വാറി പ്രവർത്തനങ്ങൾ നിരോധിക്കപ്പെടും. ഈ മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ മേഖലകളിൽ പരിസ്ഥിതി സംഘടനകൾ പാറമടയ്ക്ക് എത്തിയ രംഗത്തുണ്ട്. എന്നാൽ ഈ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കുമ്പോൾ ജനങ്ങളുടെ പ്രതിഷേധം ഉണ്ടാകാനിടയുണ്ട്. വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുൾപ്പടെ ഇവിടെ തടസ്സപ്പെടുകയും ഭൂമി വില്പന ഇല്ലാതാകുകയും വില കുറയുന്നതുമായ സാഹചര്യംഉണ്ടായേക്കാം.

കോട്ടയം

മലയോര പട്ടയ ജനകീയ കൺവെൻഷൻ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു .

ഒരു നാടിന്റെ സ്വപ്നം പൂവണിയുന്നു...    എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് എന്നീ വില്ലേജുകളിൽ പെട്ട പുഞ്ചവയൽ, പുലിക്കുന്ന്, കപ്പിലാംമൂട്, മുരിക്കും വയൽ, പാക്കാനം, കുഴിമാവ്,ആനക്കല്ല്, കോസടി, കൊമ്പുകുത്തി, മാങ്ങാപേട്ട, കൊട്ടാരം കട , നൂറ്റിപതിനാറ്, ഇരുമ്പൂന്നിക്കര, തുമരംപാറ, എലിവലിക്കര എന്നീ മേഖലകളിലെ ഏകദേശം പതിനായിരത്തോളം ആളുകൾ പതിറ്റാണ്ടുകളായി തങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം വേണമെന്ന ആവശ്യമുന്നയിച്ച് പ്രക്ഷോഭപാതയിലായിരുന്നു. ഈ പ്രദേശത്തെ 1459 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകുന്നതിനുള്ള എല്ലാ തടസ്സങ്ങളും പരിഹരിച്ച് പട്ടയം നൽകുന്നതിനുവേണ്ടി 17 പുതിയ തസ്തികളോടെ സ്പെഷ്യൽ തഹസിൽദാർ ഓഫീസ് മുണ്ടക്കയത്ത് അനുവദിച്ച് പ്രവർത്തനം ആരംഭിക്കുകയാണ്. ഇതിനു മുന്നോടിയായി പട്ടയ നടപടികളെ സംബന്ധിച്ച് വിശദീകരിക്കുന്നതിനും, ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനും പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്  പാരിഷ് ഹാളിൽ വിളിച്ചുചേർത്ത മലയോര പട്ടയ ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നു.    ഒരു വർഷത്തിനുള്ളിൽ പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ ഉൾപ്പെടെയുള്ള മുഴുവൻ ചെറുകിട-നാമമാത്ര,കൈവശ ഭൂവുടമകൾക്കും ഒരു വർഷത്തിനുള്ളിൽ പട്ടയം നൽകുന്നതിനുള്ള നടപടികളുമായാണ് മുന്നോട്ടുപോകുന്നത്.

കോട്ടയം

പ്രതിഭാ സംഗമം - എംഎൽഎ എക്സലൻസ് അവാർഡ് അപേക്ഷ ക്ഷണിച്ചു

  ഈരാറ്റുപേട്ട: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ  നടന്നുവരുന്ന എഡ്യൂക്കേഷൻ പ്രോജക്ട് ആയ ഫ്യൂച്ചർ സ്റ്റാർസിന്റെ ആഭിമുഖ്യത്തിൽ, പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ വിവിധ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ 1 മുതൽ 10 വരെ റാങ്കുകളിൽ ഏതെങ്കിലും  റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, പി.എച്ച്.ഡി കരസ്ഥമാക്കിയവർ  ഉൾപ്പെടെ  അക്കാദമിക് രംഗത്ത് വളരെ മികച്ച നേട്ടം കൈവരിച്ചവരെയും,  മറ്റിതര രംഗങ്ങളിലും  ശ്രദ്ധേയമായ നേട്ടം കൈവരിച്ച പ്രഗൽഭ വ്യക്തിത്വങ്ങളെയും  എംഎൽഎ എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു. ആഗസ്റ്റ് 20 ചൊവ്വാഴ്ച രണ്ട് മണിക്ക് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഐഎഎസ് മുഖ്യാതിഥിയായി പങ്കെടുക്കും.  മേൽപ്പറഞ്ഞ പ്രകാരങ്ങളിൽ പെട്ട ഏതെങ്കിലും നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെയോ,  മറ്റിതര വ്യക്തികളെയോ സംബന്ധിച്ചുള്ള വിശദാംശങ്ങളും, പേരും മേൽവിലാസവും,  ഫോട്ടോയും , സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ ഉൾപ്പെടെയുള്ള വിവരങ്ങളും ഇതോടൊപ്പം നൽകിയിട്ടുള്ള വാട്സ്ആപ്പ് നമ്പറുകളിൽ ആഗസ്റ്റ് 10 ന് മുമ്പ് നൽകണമെന്ന് എം.എൽ.എ ഓഫീസിൽനിന്ന് അറിയിച്ചു.  സുജ എം.ജി : 94466 02182, പി. എ ഇബ്രാഹിംകുട്ടി :99614 01605, എലിസബത്ത് തോമസ് : +91 81139 87242

കോട്ടയം

ടിപ്പറിന്റെ ടയര്‍ താഴ്ന്നു; കോട്ടയത്ത് റോഡില്‍ പ്രത്യക്ഷപ്പെട്ടത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍

കോട്ടയം: മണര്‍കാട് പള്ളിക്ക് സമീപമുള്ള റോഡില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തി. കാറിന് സൈഡ് കൊടുത്തപ്പോള്‍ അതുവഴി വന്ന ടിപ്പര്‍ ലോറിയുടെ ടയര്‍ റോഡില്‍ താഴ്ന്നിരുന്നു. ഇതിന് പിന്നാലെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് മണര്‍കാട് ആശുപത്രിക്കും പള്ളിക്കും മധ്യേയുള്ള റോഡിലാണ് സംഭവം. ടിപ്പര്‍ ലോറി കടന്നുപോയതിനു പിന്നാലെ റോഡിന്റെ അരികില്‍ അല്‍പം താഴ്ന്നതായി കാണപ്പെട്ടിരുന്നു. അല്‍പ്പസമയത്തിന് ശേഷം ആ ഭാഗത്തെ മണ്ണും കല്ലും അടര്‍ന്നു താഴേക്കു പോയി. തുടര്‍ന്നാണ് കിണര്‍ പ്രത്യക്ഷപ്പെട്ടത്. കല്ലും മണ്ണും ഉപയോഗിച്ച് കിണര്‍ നികത്തി. കുറെ കാലം മുമ്പ് ഇവിടെ ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടത്തെ കിണര്‍ ആയിരുന്നു ഇതെന്നും നാട്ടകാര്‍ പറയുന്നു. കല്ലും മണ്ണും ഉപയോഗിച്ച് കിണര്‍ നികത്തി.

കോട്ടയം

പാലാ – പൊൻകുന്നം റൂട്ടിൽ ഇളങ്ങുളം ഭാഗത്ത് കാറും പിക് അപ് വാനും കൂട്ടിയിടിച്ച്‌ കൊഴുവനാൽ സ്വദേശിക്ക് പരിക്കേറ്റു

പാലാ:  കാറും പിക് അപ് വാനും കൂട്ടിയിടിച്ചു പരുക്കേറ്റ കൊഴുവനാൽ സ്വദേശി ടോം ജോർജിനെ (44) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 12.30  മണിയോടെ പാലാ – പൊൻകുന്നം റൂട്ടിൽ ഇളങ്ങുളം  ഭാഗത്തു വച്ചായിരുന്നു അപകടം.

കോട്ടയം

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി*

*കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി*  ശക്തമായ മഴയും  കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വ, ജൂലൈ 30) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കോട്ടയം

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ബൈക്ക് ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപം അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പാക്കപ്പുള്ളി വളവിലാണ് അപകടമുണ്ടായത്. ബസും ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് ബസിന്റെ മുൻചക്രങ്ങൾക്കടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. വാളകം സ്വദേശി ഒറ്റപ്ലാക്കൽ ജിബിൻ (18 ) ആണ് അപകടത്തിൽ മരിച്ചത്.

കോട്ടയം

ഭരണങ്ങാനം വില്ലേജിൽ ഇടമറുകിൽ ഉരുൾപൊട്ടൽ; 7 വീടുകൾ തകർന്നു, ആളപായമില്ല

ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നത് ആശ്വാസമായി. വിവിധ മേഖലകളിൽ വലിയ നാശനഷ്ടമാണ് ഇന്നത്തെ മഴയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്. അതേസമയം കോട്ടയത്തിനൊപ്പം എറണാകുളത്തും റെഡ് അലർട്ട് തുടരുകയാണ്.