വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

യു.കെ യിൽ കുഴഞ്ഞു വീണ മരിച്ച നേഴ്സിൻ്റെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം :ഞായറാഴ്ച യുകെയിൽ കുഴഞ്ഞുവീണ് മരിച്ച കോട്ടയം സ്വദേശിയായ നേഴ്സ് സോണിയയുടെ ഭർത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ വീട്ടിൽ അനിൽ ചെറിയാനെ (റോണി) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് അനിൽ റോണിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പുലർച്ചയോടെ മക്കൾ ഇരുവരും ഉറങ്ങവേ വീടിന് പുറത്ത് പോയ റോണിയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. താൻ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കൾക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. റോണിയുടെ ഭാര്യ സോണിയ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചത്. കാലിൽ ശസ്ത്രക്രിയയ്ക്കായി സോണിയ കോട്ടയത്ത് 10 ദിവസത്തേക്ക് എത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച യു.കെ യിലെ വീട്ടിൽ തിരിച്ചെത്തി ഒരു മണിക്കൂറിനുള്ളിലാണ് കുഴഞ്ഞുവീണ് മരിച്ചത്.മരണ കാരണം വ്യക്തമല്ല.സോണിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം പാക്കിൽ സ്വദേശിനിയായ സോണിയ സാറ ഐപ്പ് റെസിച്ചിയിലെ അലക്സാണ്ട്ര ഹോസ്പിറ്റലിൽ നഴ്സായിരുന്നു.ലിസയും, ലൂയിസുമാണ് അനിൽ - സോണിയ ദമ്പതികളുടെ മക്കൾ

കോട്ടയം

മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട കാണാതായ പാലാ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മണിമലയാറ്റിൽ ഒഴുക്കിയപെട്ട് കാണാതായ പാലാ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. രാവിലെ ഫയർഫോഴ്സും ഈരാറ്റുപേട്ട ടീം എമർജൻസിയും ചേർന്ന് ചിറക്കടവ് പഴയിടം കോസ് വേക്ക് സമീപം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് പാലാ  വലവൂർ ഇളംതോട്ടത്തിൽ അരുൺചന്ദ്രൻ (29)ന്റെ മൃദദേഹമാണ് ലഭിച്ചത്. ഞായാറാഴ്ച വൈകുന്നേരം നാലോടെയാണ് യുവാവ് ഒഴുക്കിൽപെട്ട് കാണാതായത്. 2 ദിവസമായി കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്‌സും ഈരാറ്റുപേട്ട ടീം എമർജൻസിയും പൊൻകുന്നം പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല ചിറക്കടവ് ഗ്രാമദീപം കവലയ്ക്ക് സമീപം ബന്ധുവീട്ടിൽ എത്തിയതായിരുന്നു അരുൺ.കാഞ്ഞിരപ്പള്ളി ചിറ്റാർ പുഴയിൽ ചിറക്കടവ് മൂന്നാം മൈൽ സെൻ്റ് ഇഫ്രേംസ് യു.പി. സ്കൂളിന് മുൻപിലുള്ള വട്ടക്കല്ല് ചെക്ക് ഡാമിൽ കുളിക്കുവാൻ ഇറങ്ങിയതായിരുന്നു അരുൺ. മണിമലയാറുമായി ചിറ്റാർപുഴ കൂടിച്ചേരുന്ന 3 കിലോമീറ്ററോളം ദൂരത്തിൽ സംഘം തെരച്ചിൽ നടത്തിയിരുന്നു. ഒഴുക്കും, പുഴയിലെ കല്ലുകളും തെരച്ചിലിന് വിഘാതം സൃഷ്‌ടിച്ചിരുന്നു.

കോട്ടയം

മണിമലയാറ്റിൽ ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി.

മണിമല: മണിമലയാറ്റിൽ ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. ചിറക്കടവ് മൂന്നാം മൈലിൽ മണിമലയാറ്റിലെ ചെക്ക് ഡാമിൽ ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. പാലാ വലവൂർ സ്വദേശിയാണ് ഒഴുക്കിൽപ്പെട്ടു കാണാതായതെന്നാണ് വിവരം. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയും ഈരാറ്റുപേട്ടയിൽനിന്ന് ടീം എമർജൻസിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

കോട്ടയം

*ഭരണങ്ങാനത്തിനടുത്ത് മേരിഗിരിയിലുള്ള ഫ്ളാറ്റിൻ്റെ മുകളിൽ നിന്നും വീണ്, കോതമംഗലം സ്വദേശിക്ക് ദാരുണ അന്ത്യം, കല്യാണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംഘത്തിൽ പെട്ടയാളാണ് മരണമടഞ്ഞത്

കോട്ടയം :പാലാ :ഭരണങ്ങാനത്തിനടുത്ത് മേരിഗിരിയിലുള്ള ഫ്ലാറ്റിൻറ്നെ മുകളിൽ നിന്നും വീണ് കോതമംഗലം സ്വദേശി മരിച്ചു.അമ്പാടി സന്തോഷ് എന്നയാളാണ് മരിച്ചത് . കല്യാണത്തിൽ പങ്കെടുക്കാനെത്തിയ അഞ്ചംഗ സംഘത്തിൽ പെട്ടയാളാണ് അമ്പാടി സന്തോഷ് .പുലർച്ചെ 12.30 ഓടു  കൂടിയാണ് അപകടമുണ്ടായത് ,ഇവർ മദ്യ ലഹരിയിലായിരുന്നെന്നു റിപ്പോർട്ടുകളുണ്ട്.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു . മൃതദേഹം മേരിഗിരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .

കോട്ടയം

ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര നിരോധിച്ചു.

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര നിരോധിച്ചു.  ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി കേന്ദ്രങ്ങളായ എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.  2024 ഓഗസ്റ്റ് 21 വരെയാണ് നിരോധനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്തിൽ കർഷക ദിനം സമൂചിതമായി ആചരിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണവും കർഷക അവാർഡ് വിതരണവും ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു .  .       മികച്ച കർഷകരുടെ അനുഭവം പങ്കുവെയ്ക്കലും കാർഷിക സെമിനാറും ഇതിനോടാനുബന്ധിച്ചു നടന്നു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന കർഷക ദിനാഘോഷ പരിപാടി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്തു . നീതു തോമസ് (കൃഷി ഓഫീസർ), അശ്വതി വിജയൻ (കൃഷി അസിസ്റ്റന്റ് ഡയറക്ടർ) എന്നിവർ പദ്ധതി വിശദീകരണങ്ങൾ നൽകി . ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  മറിയാമ്മ ഫെർണാണ്ടസ് , അഡ്വ ഷോൺ ജോർജ് , പി ആർ അനുപമ , എൻ റ്റി കുര്യൻ , കുഞ്ഞുമോൻ കെ കെ , ഓമന ഗോപാലൻ , ററി ഡി ജോർജ് , മാജി തോമസ് , ബിനോയ്‌ ജോസഫ് , ജയറാണി തോമസ്കുട്ടി , മോഹനൻ കുട്ടപ്പൻ , സിറിൾ റോയ്, സിബി ററി ആർ , മാളു ബി മുരുകൻ , കവിതാ രാജു, രതീഷ് പി എസ് , ദീപ സജി ,അമ്മിണി തോമസ് , നജീമ പരികൊച്ച് , ഹരി മണ്ണൂമഠം, ഫ്രാൻസിസ് ജേക്കബ് , എം വി പോൾ , കെ എം പ്രശാന്ത് , ഇമ്മാനുവൽ മാത്യു വീഡൻ, എം ററി അജയകുമാർ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ് സാമൂവൽ, ഷേർളി ഡേവിഡ്, ഇന്ദുലേഖ എസ് തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച കർഷകരായി തെരെഞ്ഞെടുക്കപ്പെട്ട  പി സി പൗലോസ് പെരിയപുറത്ത്, അമ്പിളി മോഹൻദാസ് പുള്ളോലിൽ , സ്റ്റാൻലി മാത്യു തട്ടാംപറമ്പിൽ , നോബി ഡോമിനിക് മണിമലകാടൻകാവിൽ ,  പ്രഭാകരൻ പി എൻ പുളിക്കത്തടത്തിൽ, നിബിൻ കെ മാത്യു കണ്ടത്തിൽ, വിജയൻ കെ കെ കുളത്തുങ്കൽ , ബാബു വയലിൽ, അമൽ മനോജ്‌ പനച്ചിക്കൽ, മാത്യു ജെയിംസ്  മിറ്റത്താനിക്കൽ , ദേവസ്യ വർക്കി അധികാരത്തിൽ എന്നിവരെ അവാർഡ് നൽകി ആദരിച്ചു .

കോട്ടയം

തീക്കോയിയിൽ നിരവധി കടകളിൽ മോഷണശ്രമം

തീക്കോയി ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ മോഷണവും മോഷണശ്രമവും. രണ്ടു കടകളിലും രണ്ട് മെഡിക്കൽ സ്റ്റോറുകളിലും ആണ് മോഷ്‌ടാവ് കയറിയത്. ജൻ ഔഷധി, മുല്ലൂരാകം സ്റ്റോഴ്സ്, റിലാക്സ്‌സ് ബേക്കറി, തീക്കോയി സഹകരണ ബാങ്കിൻറെ ഉടമസ്ഥതയിലുള്ള നീതി മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. തീക്കോയി ടൗണിലുള്ള ജൻ ഔഷധി സ്റ്റോറിൽ നിന്നും 30,000ത്തോളം രൂപ നഷ്ടപ്പെട്ടതാണ് പ്രാഥമിക വിവരം   വ്യാഴാഴ്‌ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു മോഷണം. മുഖംമൂടിയും കൈയുറയും തരിച്ചെത്തിയ മോഷ്ട‌ാവാണ് കടകളിൽ കയറിയത്. നീതി മെഡിക്കൽ സ്റ്റോറിൻ്റെ സിസിടിവി ക്യാമറയിൽ മോഷ്‌ടാവ് കയറുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. നീതി സ്റ്റോറിൽ നിന്നോ മറ്റോ കടകളിൽ നിന്നോ കാര്യമായി മോഷണം പോയില്ല

കോട്ടയം

മുണ്ടക്കയം ബൈപാസ് റോഡിൽ നിന്നും പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിൽ പോകുവാൻ മണിമലയാറിന് കുറുകെ നടപ്പാലം നിർമ്മിക്കുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

മുണ്ടക്കയം: ബൈപാസ് റോഡിൽ നിന്നും പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിൽ പോകുവാൻ മണിമലയാറിന് കുറുകെ നടപ്പാലം നിർമ്മിക്കുമെന്ന് അഡ്യ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു. കേരളാ കോൺഗ്രസ് (എം) മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്‌തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിച്ചു എന്നും വേങ്ങക്കുന്നിലും പഴയ മുണ്ടക്കയത്തുമുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക് ഴൗണിലേക്ക് എത്താനുള്ള എളുപ്പവഴിയാകുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ കോൺഗ്രസ് (എം) ഭാരവാഹികൾക്ക് സ്വീകരണം നൽകി സെപ്റ്റംബർ ഒന്നുമുതൽ 8 വരെ വാർഡ് സമ്മേളനങ്ങൾ നടത്തുവാനും തീരുമാനിച്ചു. മണ്ഡലം പ്രസിഡൻ്റ് ചാർലി കോശി അദ്ധ്യക്ഷതവഹിച്ചു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സി തോമസ്, തങ്കച്ചൻ കാരക്കാട്ട്, ജോസ് നടുപറമ്പിൽ, വനിതാ കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡൻറ് മോളി വാഴപ്പനാടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിലമ്മ