വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

വാഗമൺ റോഡിലെ കുഴികൾ; കാരണം ബിഎം ബിസി ടാറിങ്ങും ഉറവകളുമെന്ന് പഠനം

ഈരാറ്റുപേട്ട ∙ നവീകരിച്ച വാഗമൺ റോഡിൽ‌ വേലത്തുശ്ശേരി ഭാഗത്തു കുഴികളുണ്ടാകാൻ കാരണം ശക്തമായ മഴയിൽ രൂപപ്പെട്ട ഉറവകളെന്നു പൊതുമരാമത്തു വകുപ്പ് റിപ്പോർട്ട്.ഉപരിതലത്തിലെ ബിഎം ബിസി ടാറിങ്ങിൽ മാത്രമാണ് കുഴികൾ രൂപപ്പെട്ടത്. ശക്തമായ ഉറവ മൂലം മഴ വെള്ളം റോഡിന് അടിയിൽ നിന്നു മുകളിലേക്ക് കുത്തിയൊഴുകിയത് മൂലമാണ് ഉപരിതലത്തിനു കേടുപാടുണ്ടായത്. ഈ ഭാഗത്ത് റോഡിന് വലതുവശത്ത് ഉപരിതല ഓടയുണ്ട്. മഴവെള്ളം വശങ്ങളിൽ കൂടി തടസ്സം കൂടാതെ ഒഴുകുന്നതിനാണ് ഇതു നിർമിച്ചത്. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പരിശോധന നടത്തി തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഈ ഭാഗത്ത് റോഡിന്റെ ഉപരിതലത്തിൽ ഉണ്ടായിരുന്ന കുഴികൾ അടച്ചതിനു ശേഷം ബിഎം ബിസി ഉപരിതലം നിർമിക്കുക മാത്രമാണ് ചെയ്തത്.

കോട്ടയം

നെടുംകുന്നം, കങ്ങഴ, വാഴൂർ പഞ്ചായത്തുകളിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം

നെടുംകുന്നം, കറുകച്ചാൽ ∙ നിന്നു പെയ്ത ശക്തമായ മഴയിൽ നാട്ടിൽ വെള്ളപ്പൊക്കം. കൈത്തോടുകൾ കരകവിഞ്ഞതോടെ പുരയിടങ്ങൾ വെള്ളത്തിനടിയിലായി. നെടുംകുന്നം, കങ്ങഴ, വാഴൂർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലാണ് മഴ ദുരിതം വിതച്ചത്.ഗതാഗത തടസ്സം നെടുംകുന്നം നെടുമണ്ണി തോട്ടിൽ നിന്നു വെള്ളം കയറിയതോടെ കറുകച്ചാൽ – മണിമല റോഡിലെ നെടുമണ്ണി പാലം കരകവിഞ്ഞു ഗതാഗതം മുടങ്ങി  കൊടുങ്ങൂർ – മണിമല റോഡിൽ ചാമംപതാലിലും ഉള്ളായം മഞ്ഞാക്കലിലും വെള്ളം കയറിയ ഗതാഗതം തടസ്സപ്പെട്ടു.

കോട്ടയം

അത് 'കുട്ടിമാളു, അല്ല 'ബെല്ല'; 2 ഡസന്‍ ഉടമകളില്‍ നിന്ന് യഥാര്‍ത്ഥ 'മുതലാളി'യെ കണ്ടെത്തി പൊലീസ്

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നായയെ കുറിച്ച് പൊലീസിന്റെ ഫേസ്ബുക്ക് പേജിലെ അറിയിപ്പും മാധ്യമങ്ങളിൽ വാർത്തയും വന്നതിന് പിന്നാലെ രണ്ട് ഡസനിലേറെ  ആളുകളാണ് നായയുടെ ഉടമസ്ഥത അവകാശപ്പെട്ട് പൊലീസിനെ സമീപിച്ചത് ചേര്‍പ്പുങ്കല്‍: കോട്ടയം പാലായിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയ നായയെ തേടി ഒടുവിൽ ഉടമയെത്തി. തിരിച്ചറിയൽ അടയാളങ്ങൾ എല്ലാം വ്യക്തമായതോടെ ചേർപ്പുങ്കൽ സ്വദേശി അരുണിന് പാലാ പൊലീസ് ബീഗിൾ ഇനത്തിൽപ്പെട്ട നായയെ കൈമാറി.  ഒടുവിൽ ബെല്ലയെ കൊണ്ടു പോകാൻ അരുൺ എത്തി. നാലു ദിവസമായി പൊലീസ് സ്റ്റേഷനിൽ സംരക്ഷിച്ചിരുന്ന നായയുടെ യഥാർത്ഥ ഉടമ എത്തിയതോടെ പാലായിലെ പൊലീസുകാർക്കും ആശ്വാസം. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നായയെ കുറിച്ച് പൊലീസിന്റെ ഫേസ്ബുക്ക് പേജിലെ അറിയിപ്പും മാധ്യമങ്ങളിൽ വാർത്തയും വന്നതിന് പിന്നാലെ രണ്ട് ഡസനിലേറെ  ആളുകളാണ് നായയുടെ ഉടമസ്ഥത അവകാശപ്പെട്ട് പൊലീസിനെ സമീപിച്ചത്. ഒടുവിൽ അവകാശ വാദങ്ങളിലെ നിജസ്ഥിതി പരിശോധിക്കാൻ പ്രത്യേക സംഘത്തെ വച്ചുതന്നെ ഒരു അന്വേഷണം നടത്തേണ്ടി വന്നു പൊലീസിന്. അങ്ങനെയാണ് ചേർപ്പുങ്കൽ സ്വദേശിയായ അരുണിന്റെ നായയാണ് ഇതെന്ന് സ്ഥിരീകരിച്ചത്.  തൊട്ട് അയൽവക്കത്തെ മറ്റൊരു നായ ഏതാനും ദിവസങ്ങൾക്കു മുമ്പ് ബീഗിൾ ഇനത്തിൽപ്പെട്ട ബെല്ലയെ കടിച്ചിരുന്നു. ഇതിൻറെ മുറിവടക്കമുള്ള കൃത്യമായ അടയാളങ്ങളാണ് അരുണിന് വളർത്തുനായയെ തിരിച്ചു കിട്ടാൻ കാരണമായത്. എന്തെങ്കിലും കാരണത്താൽ നായ ഭയന്നു വീടു വിട്ടതാകാം എന്നാണ് സംശയം. എന്തായാലും യഥാർഥ ഉടമയ്ക്കു തന്നെ നായയെ കൈമാറാനായതിന്റെ സന്തോഷത്തിലാണ് പാലാ പൊലീസ്. പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടിയ്ക്ക് പാലാ സ്റ്റേഷനിലെ പൊലീസുകാര്‍ താല്‍ക്കാലികമായി കുട്ടിമാളുവെന്ന് പേര്‍ നല്‍കിയിരുന്നു.  വിപണിയിൽ നല്ല വിലയുള്ള ബീഗിൾ ഇനത്തിലുള്ള നായകള്‍ ബുദ്ധിയിലും സ്‌നേഹപ്രകടനങ്ങളിലും മുന്നിലാണ്. രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ തെരുവില്‍ നിന്ന് ലഭിച്ച നായയെ പൊലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് കൈമാറാനുള്ള നീക്കത്തിലായിരുന്നു പൊലീസുണ്ടായിരുന്നത്.

കോട്ടയം

സംസ്ഥാന തല മത്സരത്തിന് അർഹരായ കോണിപ്പാട് ഗവൺമെന്റ എൽ പി എസ് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും.

വിദ്യാർത്ഥികളുടെ കരവിരുതിൽ സ്കൂൾ അങ്കണത്തിൽ കൃഷി വിളയിച്ചതിന് ജില്ലയിലെ മികച്ച സ്ഥാപനമായി   തിരഞ്ഞടുക്കപ്പെട്ട  സംസ്ഥാന തല മത്സരത്തിന് അർഹരായ കോണിപ്പാട് ഗവൺമെന്റ എൽ പി എസ് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും.

കോട്ടയം

മൂന്നിലവിൽ വെള്ള ചാട്ടത്തിൽകുളിക്കാനിറങ്ങിയ കൊച്ചി സ്വദേശി സഹദ് (20) മരണപ്പട്ടു.

സഹദ്..     വയസ്സ് 20..  കൊച്ചി.. മട്ടാഞ്ചേരി സ്വദേശി ആണ്..ഇല്ലിക്കൽ മല കാണാൻ വന്നതാണ്  Friends മായി മൂന്നിലവ്.. മേച്ചാൽ പുഴയിൽ  കുളിക്കാൻ ഇറങ്ങിയതാണ്..അല്പ സമയം മുൻപ് മുങ്ങി മരിച്ചു.. ബോഡി ഇപ്പോൾ മൂന്നിലവ് govt. ഹോസ്പിറ്റലിൽ ഉണ്ട്..

കോട്ടയം

രണ്ടാംഘട്ടം വാഗമൺ റോഡ് വികസനം: സ്ഥലമേറ്റെടുപ്പ് - സാമൂഹികആഘാത പഠനത്തിന് അനുമതിയായി

 ഈരാറ്റുപേട്ട : ഈരാറ്റുപേട്ട-വാഗമൺ റോഡ് കൂടുതൽ മികച്ച നിലയിൽ നിർമ്മിക്കുന്നതിന് ഉദ്ദേശിച്ച് വീതി കൂട്ടി പണിയുന്നതിന് ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തിയതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.  റോഡ് വീതി കൂട്ടിയും, പരമാവധി വളവുകൾ നിവർത്തിയും,  സംരക്ഷണ ഭിത്തികൾ നിർമ്മിച്ചും, മികച്ച സുരക്ഷിതത്വ ക്രമീകരണങ്ങൾ ഒരുക്കിയും  റോഡ് പുനർ നിർമ്മിക്കുന്നതിന് 2016-17ൽ 64 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും റോഡ് വീതി കൂട്ടി പണിയുന്നതിന് ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾക്ക് തുടക്കം കുറിച്ചിരുന്നില്ല.2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം  താൻ എംഎൽഎ ആയതിനുശേഷം ജില്ലാ കളക്ടർക്ക് കത്ത് നൽകി നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു എന്നും എംഎൽഎ പറഞ്ഞു.  ഇതേത്തുടർന്ന്  ലാൻഡ് അക്ക്വസിഷന്‍ ആക്ട് സെക്ഷൻ 4(1) പ്രകാരം നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ അളന്നു തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിച്ച് വ്യക്തത വരുത്തി.ഇപ്രകാരം ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ നിശ്ചയിച്ചതിന്റെ വെളിച്ചത്തിൽ സ്ഥലമേറ്റെടുപ്പിന് മുന്നോടിയായി സാമൂഹിക ആഘാത പഠനത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകി. ഇത് പ്രകാരം ടെൻഡർ ക്ഷണിച്ച് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് തിരുവനന്തപുരം എന്ന ഏജൻസിയെ സാമൂഹ്യ ആഘാത പഠനത്തിന് ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട്.  90 ദിവസത്തിനുള്ളിൽ ലാൻഡ് അക്ക്വസിഷൻ റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ്  ആക്ട് 2013 പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് ഏജൻസിയോട് നിർദ്ദേശിച്ചിട്ടുള്ളത്  .   റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക്  LARR ആക്ട് 2013 പ്രകാരo 11(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് സ്ഥലമേറ്റെടുപ്പിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതാണ്. മറ്റു തടസ്സങ്ങൾ വരാത്ത പക്ഷം  ഒരു വർഷത്തിനുള്ളിൽ ടെൻഡർ നടപടികളിലേയ്ക്ക് എത്തിക്കുന്നതിന് കഴിയുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. 64 കോടി രൂപ ഉപയോഗിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാകുന്നതോടുകൂടി  വാഗമൺ റോഡ് കേരളത്തിലെ തന്നെ ഏറ്റവും നല്ല മലയോര ഹൈവേ ആയി മാറും. അതുവഴി വാഗമൺ ടൂറിസം കേന്ദ്രം അതിന്റെ വികസനത്തിന്റെ ഉന്നതിയിലേയ്ക്കും കുതിക്കും. റോഡ് അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതോടൊപ്പം വാഗമണ്ണിൽ റോപ്പ് വേയും, കേബിൾ കാറും ഉൾപ്പെടെ എല്ലാ ആധുനിക ടൂറിസം സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള വിശദമായ ടൂറിസം പ്രോജക്ട് തയ്യാറാക്കി  ഗവൺമെന്റിന് സമർപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു.

കോട്ടയം

കറുകച്ചാൽ മേഖലയിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും കുലുക്കവും

ചേനപ്പാടിക്ക് പിന്നാലെ നെടുംകുന്നം, കറുകച്ചാൽ മേഖലയിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും കു ലുക്കവും അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി 9.55-ഓടെ യായിരുന്നു ഇടിമുഴക്കത്തിന് സമാനമായി സെക്കന്റെ കൾ നീണ്ടു നിന്ന മുഴക്കം ഉണ്ടായത്. കൂടാതെ നിലത്തു നിന്നും തരിപ്പ് അനുഭവപ്പെട്ടതായും ആളുകൾ പറയുന്നു. ജനാലകളും വീട്ടുപകരണങ്ങളുമടക്കം കുലുങ്ങിയ തോടെയാണ് പലരും വിവരമറിഞ്ഞത്. കറുകച്ചാൽ, നെ ടുംകുന്നം, മാന്തുരുത്തി, പുതുപ്പള്ളിപ്പടവ്, മുഴുവൻ കുഴി, നിലംപൊടിഞ്ഞ ഭാഗങ്ങളിലാണ് ഉഗ്ര ശബ്ദത്തോടെ മുഴക്കവും കുലുക്കവും ഉണ്ടായത്. ഭൂമികുലു ക്കമെന്ന് കരുതി ആളു കൾ വീടിന് പുറത്തേ ക്ക് ഇറങ്ങി നിന്നു.  ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ജന പ്രതിനിധ്ികളും പൊതു പ്രവര്ത്തകരും ആവശ്യപെട്ടു 

കോട്ടയം

പാസ്പോർട്ട് സേവാ കേന്ദ്രം ഉടൻ പുനഃസ്ഥാപിക്കണം: പ്രവാസി കേരളാ കോൺഗ്രസ് (എം)

കോട്ടയം: അടച്ചുപൂട്ടിയ കോട്ടയം പാസ്പോര്ട്ട് സേവാകേന്ദ്രം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് പ്രവാസി കേരളാ കോൺഗ്രസ്‌ (എം) കോട്ടയം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കുടുംബമായി ജോലിക്കും കുടിയേറ്റത്തിനുമൊക്കെ കോട്ടയം പാസ്പോർട്ട് ഓഫീസിനെ ആശ്രയിച്ചിരുന്ന മൂന്ന് ജില്ലകളിലെ സാധാരണക്കാരെ പാസ്പോർട്ട് കേന്ദ്രത്തിന്റെ അടച്ചുപൂട്ടൽ സരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കേന്ദ്രസർക്കാരിന്റെ പ്രവാസിവിരുദ്ധനയങ്ങൾ സാധാരണ ജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നു പാർട്ടി കേന്ദ്ര കമ്മറ്റി ഓഫീസിൽ കൂടിയ യോഗം ആശങ്കപ്പെട്ടു. നാട്ടിൽ തിരിച്ചെത്തിയ പ്രവാസിമലയാളികളെ സർക്കാരുകൾ അവഗണിക്കെരുതെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവാസി കേരളാ കോൺഗ്രസ് (എം) സംഘടന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മണ്ഡലം, നിയോജകമണ്ഡലം തലങ്ങളിൽ വിവിധ ഭാരവാഹികളെ തെരഞ്ഞെടുത്തു. വരുന്ന ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ ത്വരിതഗതിയിൽ ആക്കുവാൻ കമ്മറ്റി തീരുമാനമെടുത്തു. ജില്ലാ പ്രസിഡന്റ് ജോണി അബ്രഹാം, ജനറൽ സെക്രട്ടറി ജോർജ് കാഞ്ഞമല, ട്രഷറർ ഡോ ബ്ലസ്സൻ സിബി ഏബ്രഹാം, സെക്രട്ടറി ബിജോ ഫ്രാൻസിസ്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ബാബു ഉള്ളാട്ടിൽ, ബിനോയ്‌ മുക്കാടൻ, ഷാജി പോൾ, ജോൺ മാത്യു, ജോർജ് വർഗീസ്, കുര്യച്ഛൻ പാറനാകാല, തോമസ് കെ. പി, ബിനോയ്‌ ജെയിംസ്, മധു വാകത്താനം, സോനു സി മാത്യു എന്നിവർ പങ്കെടുത്തു സംസാരിച്ചു.