വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

സംസ്ഥാനത്ത് തിരുവോണം വരെ വ്യാപകമായി മഴ തുടരും: അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണം വരെ വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.

ജനറൽ

ടീ ബാഗുകൾ ക്യാൻസറിന് കാരണമാകുമെന്ന് പുതിയ പഠനം

ചായയോ കാപ്പിയോ കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. ചിലർ ടീ ബാ​ഗ് ഉപയോ​ഗിച്ചാകും ചായ തയ്യാറാക്കുന്നത്. ടീ ബാഗ് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നതെന്ന് പലർക്കും അറിയില്ല. മോൺട്രിയലിലെ മക്ഗിൽ സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഒരു പഠനം കാണിക്കുന്നത് ഒരൊറ്റ പ്ലാസ്റ്റിക് ടീബാഗിന് കപ്പിലേക്ക് ഹാനികരമായ കണികകൾ പുറന്തള്ളാൻ കഴിയുമെന്നാണ്. 11.6 ബില്യൺ മൈക്രോപ്ലാസ്റ്റിക്, 3.1 ബില്യൺ നാനോ പ്ലാസ്റ്റിക്കുകൾ (വളരെ ചെറിയ കഷണങ്ങൾ). അല്ലെങ്കിൽ പ്ലാസ്റ്റിക് കണികകൾ). ടീ ബാഗുകൾ കോടിക്കണക്കിന് മൈക്രോ, നാനോ പ്ലാസ്റ്റിക്കുകൾ ചൂടുവെള്ളത്തിലേക്ക് തള്ളി വിടുന്നതായി പോഷകാഹാര വിദഗ്ധൻ റാഷി ചൗധരി വ്യക്തമാക്കി. പേപ്പർ ടീ ബാഗുകളിൽ "എപിക്ലോറോഹൈഡ്രിൻ എന്ന രാസവസ്തുവാണ് ഉള്ളത്, അത് ബാഗ് പൊട്ടാതിരിക്കാൻ ഉപയോഗിക്കുന്നു" എന്ന് ഡോ ചൗധരി കൂട്ടിച്ചേർത്തു. എപ്പിക്ലോറോഹൈഡ്രിൻ എന്ന ഓർഗാനോക്ലോറിൻ സംയുക്തം ചൂടുവെള്ളത്തിലേക്ക് എത്തുന്നു. ഇത് ക്യാൻസറിന് കാരണമാകുന്ന ഒരു പദാർത്ഥവും പ്രത്യുത്പാദന വിഷവസ്തുവുമാണ്" റാഷി ചൗധരി പറഞ്ഞു.    മിക്കവാറും ടീ ബാഗുകളിൽ ഒരുതരം ഡയോക്‌സിൻ അല്ലെങ്കിൽ എപ്പിക്ലോറോഹൈഡ്രിൻ ഉപയോ​ഗിക്കാറുണ്ട്. അത്  മനുഷ്യശരീരത്തിൽ കൂടുതൽ ദോഷം വരുത്തുകയും ചെയ്തേക്കാമെന്ന് ഫരീദാബാദിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സ് ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ഡോ കിരൺ ദലാൽ പറഞ്ഞു. ഇത് ക്യാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ളതും ശരീരത്തിൽ ചിലതരം ക്യാൻസറുകൾക്ക് കാരണമാകുന്ന ധാരാളം വിഷവസ്തുക്കൾ ടീ ബാ​ഗിൽ അടങ്ങിയിട്ടുണ്ടെന്നും ഡോ കിരൺ ദലാൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ടീ ബാഗുകൾക്ക് പകരം പൊടിച്ച തേയില ഉപയോ​ഗിക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു. തുണികൊണ്ടുള്ള ടീ ബാഗ് ഉപയോഗിക്കാമെന്ന് ഡോ ദലാൽ കൂട്ടിച്ചേർത്തു.

പ്രാദേശികം

മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സാഫ് ദ്വിദിന ക്യാമ്പ് സമാപിച്ചു

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളുടെ സന്നദ്ധ സേവന പരിസ്ഥിതി ക്ലബായ സാഫിന്റെ രണ്ട് ദിവസത്തെ അവധിക്കാല ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം നഗര സഭാ കൗൺസിലറും സാഫ് അലുംനി അംഗവുമായ ഷെഫ്ന അമീൻ ഉദ്ഘാടനം ചെയ്തു. സിജി ജില്ലാ സെക്രട്ടറി അമീൻ മുഹമ്മദ് ഫാത്തിമ ഫൈസൽ എന്നിവർ ക്ലാസ്സുകളെടുത്തു. ക്യാമ്പിന്റെ ഭാഗമായി കരുണ അഭയ കേന്ദ്രം സന്തർശനം, അയ്യമ്പാറയിലേക്കുള്ള ട്രക്കിംഗ്, എന്നിവ നടന്നു. സ്കൂൾ പച്ചക്കറി ഗാർഡന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ലഹരി വിരുദ്ധ കർമ്മസമിതി രൂപീകരിച്ചു. അയ്യമ്പാറയിലൊത്തുകൂടി ലഹരിക്കെതിരെ പ്രതിജ്‌ഞയെടുത്തു. പരിപാടികൾക്ക് മുഹമ്മദ് ലൈസൽ, റീജാ ദാവൂദ് ജവാദ് , അനസ്, മാഹീൻ സി.എച്ച് എന്നിവർ നേത്യത്വം നൽകി.

പ്രാദേശികം

മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ എസ്.പി.സി ത്രിദിന ക്യാമ്പ് 'ചിരാത്' ആരംഭിച്ചു

ഈരാറ്റുപേട്ട : മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ എസ്.പി.സി. യൂണിറ്റിന്റെ ത്രിദിന ക്യാമ്പ് 'ചിരാത്' ഈരാറ്റുപേട്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു സെബാസ്റ്റിന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ലീന.എം.പി. അധ്യക്ഷത വഹിച്ചു. മൂല്യാധിഷ്ഠിത  ജീവിതത്തിലേക്ക് കുട്ടികളെ നയിക്കുന്നതിനും നേതൃത്വപാടവം വളര്‍ത്തുന്നതിനുമുള്ള പഠനക്ലാസുകളും പ്രവര്‍ത്തനങ്ങളുമാണ് ക്യാമ്പില്‍ സംഘടിപ്പിക്കുന്നത്. ഹോണസ്റ്റിഷോപ്പ്,  വൃദ്ധജനങ്ങളോടുള്ള കരുതല്‍, പാവങ്ങളോടുള്ള ഉത്തരവാദിത്വങ്ങള്‍, സാമൂഹിക പ്രതിബദ്ധത, തുടങ്ങി വിഷയങ്ങളില്‍ ചര്‍ച്ചകള്‍  സംഘടിപ്പിക്കും. അധ്യാപകന്‍ അന്‍സാര്‍ അലി, മുഹമ്മദ് ലൈസല്‍, എം.എഫ്. അബ്ദുല്‍ ഖാദര്‍, സി.പി.ഒ. പി.എസ്. റമീസ്  എ.സി.പി.ഒ ഷമീന, എന്നിവര്‍ ക്യാമ്പിന്  നല്‍കും.

പ്രാദേശികം

ലോക നാളികേര ദിനാചരണം ആചരിച്ചു

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സാഫിന്റെ ആഭിമുഖ്യത്തിൽ ലോക നാളികേര ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം വിദ്യാർത്ഥി പ്രതിനിധിക്ക് തെങ്ങിൻ തൈ നൽകിക്കൊണ്ട് ഹെഡ് മിസ്ട്രസ്സ് ലീന  എം.പി നിർവ്വഹിച്ചു. നാളികേരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കല്പ വ്യക്ഷമായ കേര വ്യക്ഷങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അധ്യാപകൻ മുഹമ്മദ് ലൈസൽ ക്ലാസ്സെടുത്തു. എം.എഫ് അബ്ദുൽ ഖാദർ, ഫാത്തിമ റഹീം, റീജ ദാവൂദ്, അൻസാർ അലി, അനസ് .റ്റി എസ് എന്നിവർ നേത്യത്വം നൽകി.

കേരളം

എം.ബി. രാജേഷ് മന്ത്രിസഭയിലേക്ക്: എ.എൻ. ഷംസീർ സ്പീക്കറാകും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി. സ്പീക്കർ എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക്. എം.വി.ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്നാണ്, അദ്ദേഹത്തിനു പകരക്കാരനായി രാജേഷ് എത്തുന്നത്. തലശേരി എം.എൽ.എയായ എ.എൻ.ഷംസീർ നിയമസഭാ സ്പീക്കറാകും. എ.കെ.ജി സെന്ററിൽ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. തദ്ദേശം, എക്സൈസ് എന്നീ വകുപ്പുകളാണ് എം.വി. ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്നത്. അതേസമയം, എം.ബി. രാജേഷിന്റെ വകുപ്പ് സംബന്ധിച്ച് തീരുമാനമായിട്ടില്ല. എം.വി. ഗോവിന്ദന് പകരമെത്തുന്നയാൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാനാകണമെന്നും എം.ബി.രാജേഷിന് അതിനു കഴിയുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. അതേസമയം, അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് പകരമാണ് എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ. ബേബി തുടങ്ങിയവര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗമായിരുന്നു സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

കേരളം

പ്രായപൂർത്തിയാകാത്ത, ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചു : തിരുവനന്തപുരത്ത് നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ഇക്കാര്യം വെളിപ്പെടുത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. അഞ്ചുതെങ്ങ് പൊലീസ് ആണ് പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീടിന് സമീപം താമസിച്ചിരുന്നവരായിരുന്നു പ്രതികൾ. ഇവർ പെൺകുട്ടിയുടെ അകന്ന ബന്ധുക്കളുമാണ്. കൊവിഡിന്റെ ഭാഗമായി വന്ന ലോക്ക്ഡൗൺ സമയത്ത്, പ്രതികൾ പെൺകുട്ടിയെ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിന്റെ ടെറസിലും, പ്രദേശത്തുള്ള ചെറിയ ടെന്റിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പെൺകുട്ടിയുടെ മാതാപിതാക്കൾ സംഭവം പു‌റത്ത് വിട്ടിരുന്നില്ല. എന്നാൽ, കൊവിഡിന് ശേഷം പെൺകുട്ടി തിരികെ സ്കൂളിൽ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന്, സ്‌കൂൾ അധികൃതർ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരമറിയിച്ചു. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്തു. മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഒളിവിലായിരുന്ന പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

പ്രാദേശികം

മൂന്നിലവ് ടൗണിനെ പ്രളയ ദുരിതത്തിൽ നിന്നും രക്ഷിക്കാൻ മീനച്ചിൽ ആറ്റിലെ തുരുത്തും ചെക്ക് ഡാമും നീക്കം ചെയ്യുക; സിപിഐ

ഈരാറ്റുപേട്ട: കഴിഞ്ഞ വർഷത്തിലെ അതിത്രീവ മഴയിലും ഉരുൾപൊട്ടലിലും മൂന്നിലവ് ടൗണും പരിസരപ്രദേശങ്ങളും നിയന്ത്രണാതിതമായ പ്രളയ ജലത്തിൽ മുങ്ങി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ടൗണിലെ കച്ചവട സ്ഥാപനങ്ങളിൽ തുടർച്ചയായുള്ള വെള്ളംകയറലിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്. സാമ്പത്തികമായി തകർന്നു നിൽക്കുന്ന കച്ചവടക്കാർക്ക് പിടിച്ചുനിൽക്കാൻ ആവാത്ത സ്ഥിതിയാണുള്ളത്. ഇവരെ നിലനിർത്താൻ മറ്റു പലതിനും ഭേദഗതികൾ കൊണ്ടുവരുന്ന നിയമസഭയും അധികാരികളും ആവശ്യമായ നിയമ ഭേദഗതി കൊണ്ടുവന്ന് കച്ചവടക്കാർക്ക് ഉണ്ടായിട്ടുള്ള നഷ്ടത്തിന് അനുപാതികമായ നഷ്ടപരിഹാരം നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് സഖാവ് ടി ജെ സന്തോഷിന്റെ അധ്യക്ഷതയിൽ കൂടിയ സിപിഐ മൂന്നിലവ് ലോക്കൽ കമ്മിറ്റി പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സമീപനാളുകളിലായി ഉണ്ടാകുന്ന മൂന്നിലവ് ടൗണിലെ വെള്ളപ്പൊക്കത്തിന് കാരണമായി ടൗൺ ഭാഗത്ത് മീനച്ചിലാറ്റിൽ രൂപപ്പെട്ടിട്ടുള്ള വലിയ മൺ തുരുത്തും അതിലെ ഇല്ലിക്കൂട്ടങ്ങളും വൃക്ഷങ്ങളും അടിയന്തരമായി നീക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും അശാസ്ത്രീയമായ മൂന്നിലവ് ടൗണിന്റെ നടുഭാഗത്ത് നിർമ്മിച്ചു വച്ചിരിക്കുന്ന ചെക്ക് ഡാം പൊളിച്ച് നീക്കി നാടിനെ രക്ഷിക്കണമെന്നും കമ്മറ്റി പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.   മേച്ചാല്‍ വാളകം ഭാഗത്ത് നിരങ്ങി നീങ്ങി വന്ന് വൃക്ഷത്തിൽ തങ്ങിനിൽക്കുന്ന വലിയ പാറക്കല്ല് അടിയന്തരമായി പൊട്ടിച്ചു നീക്കി താഴ്വാവാ രത്ത് അപകടമേഖലയിൽ താമസിക്കുന്ന കുടുംബങ്ങളെ ദുരന്തത്തിൽ നിന്നും രക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് ലോക്കൽ സെക്രട്ടറി മനോജ് കുമാർ പി ആർ. ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ എം ജി ശേഖരനും അവതരിപ്പിച്ചു. ഷിബി സാമുവൽ.കെ പി ഭവനപ്പൻ.എൻ ജെ ബിജു..മിനിമോൾ ജോയ്.ജോസ് എൻ.ജെ  എന്നിവർ പ്രസംഗിച്ചു.