വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ഇരട്ട മരണം നടന്ന കുളപ്പുറത്ത്, വീണ്ടും മരണം; യുവാവ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു

കാഞ്ഞിരപ്പള്ളി : വനിതാ സുഹൃത്തിനെ കഴുത്തറത്തു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപ് കൂവപ്പള്ളി, കുളപ്പുറത്ത്, വീണ്ടും ഒരു മരണം കൂടി നടന്നു. കുളപ്പുറത്ത് പരേതനായ ശ്രീനിവാസന്റെ മകൻ ശ്രീജിത്ത് ശ്രീനിവാസൻ (കൊച്ചുണ്ണി -29) ആണ് മരണപ്പെട്ടത്. വീട്ടിൽ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചു കിടക്കുന്നതായാണ് കാണപ്പെട്ടത് . ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇരട്ട മരണം നടന്ന വീടിന്റെ 300 മീറ്റർ അടുത്താണ് ഈ മരണവും നടന്നിരിക്കുന്നത്.

ജനറൽ

റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; 800 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് ഇന്ന് 800 രൂപയാണ് വര്‍ധിച്ചത്. 1,05,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 100 രൂപയാണ് വര്‍ധിച്ചത്. 13,165 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ പവന് ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

പ്രാദേശികം

ഈരാറ്റുപേട്ട ടൌൺ ഭാഗങ്ങളിൽ എക്സ്സൈസ്- ന്റെ മിന്നൽ പരിശോധന

ഈരാറ്റുപേട്ട ടൗൺ ഭാഗങ്ങളിൽ എക്സ്ക്സൈസ്- എൻ്റെ മിന്നൽ പരിശോധന. ഈരാറ്റുപേട്ട എക്സ്ക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ -ൻ്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ഈരാറ്റുപേട്ട ടൌൺ, എം ഇ എസ് ജംഗ്ഷൻ എന്നീ സ്ഥലങ്ങൾ കേന്ദ്രികരിച്ചായിരുന്നു പരിശോധന. അഥിതി തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തി. എക്സൈസ് ഇന്റലിജിൻസ് വിഭാഗം ടി പ്രദേശത്തെ ഹോട്ട് സ്പോട്ട് കണ്ടെത്തിയിട്ടുണ്ട് അവ കേന്ദ്രികരിച്ചായിരിന്നു പരിശോധന. 3,4 സംഘങ്ങൾ ആയി തിരിഞ്ഞായിരുന്നു പരിശോധന ഈരാറ്റുപേട്ട  എക്സൈസ്  റേഞ്ച്, പാലാ  എക്സൈസ് സർക്കിൾ കോട്ടയം IB പാർട്ടികളും പരിശോധനയിൽ പങ്കെടുത്തു. പരിശോധനയിൽ 2 kg ഓളം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ ഇൻസ്പെക്ടർ നെ കൂടാതെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജെക്‌സി ജോസഫ്, പ്രിവന്റീവ് ഓഫീസർ സ്റ്റാൻലി ചാക്കോ,, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മനു ചെറിയാൻ, CEO മാരായ നന്ദു എം എൻ, റ്റോബിൻ അലക്സ് എന്നിവരും പങ്കെടുത്തു.

പ്രാദേശികം

ക്ഷേമ പെന്‍ഷന്‍: വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയ പരിധി നീട്ടി.

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്നും വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ക്ഷേമ പെന്‍ഷന്‍ ഗുണഭോക്ത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലാത്തവര്‍ അത് ഹാജരാക്കണമെന്ന് കാട്ടി 2025 മെയ് മാസത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 2025 ഡിസംബര്‍ 31 വരെയാണ് സമയം നല്‍കിയിരുന്നത്. 62 ലക്ഷത്തില്‍പരം വരുന്ന ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2.53 ലക്ഷം പേര്‍ മാത്രമാണ് ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലത്തത്. 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവരിലാണ് ഇത്രയും പേര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ളത്. ഇവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയമാണ് ആറുമാസം കൂടി നീട്ടിയത്. അക്ഷയ കേന്ദ്രങ്ങള്‍ വഴി ജൂണ്‍ 30-നകം വരുമാന സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.

കോട്ടയം

ഷേർളിയുടെ മടക്കം നാട്ടുകാർക്കും നോവാകുന്നു” സാമ്പത്തിക തർക്കവും സംശയവും കൊലപാതകത്തിൽ കലാശിച്ചു; സംസ്കാരം പൊതുശ്മശാനത്തിൽ

കോട്ടയം: കുളപ്പുറത്ത് വീടിനുള്ളിൽ ഷേർളി മാത്യു (45) കൊല്ലപ്പെട്ട വാർത്തയുടെ ഞെട്ടലിലാണ് നാട്. ഷേർളിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് ജോബ് സക്കറിയ (40) ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സാമ്പത്തിക ഇടപാടുകളും സംശയവുമാണ് ദാരുണമായ ഈ ഇരട്ട മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം കുമ്മനം സ്വദേശിയായ ജോബ് സക്കറിയയും ഷേർളിയും തമ്മിൽ ദീർഘകാലമായി സൗഹൃദത്തിലായിരുന്നു. ഇടുക്കി കല്ലാർ സ്വദേശിനിയായ ഷേർളി ആറുമാസം മുൻപാണ് കുളപ്പുറത്ത് പുതിയ വീട് നിർമ്മിച്ച് താമസം തുടങ്ങിയത്. • പണമിടപാടുകൾ: ജോബിൽ നിന്നും ഷേർളി പലതവണയായി പണം കൈപ്പറ്റിയിരുന്നതായി പോലീസ് കരുതുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിന്നിരുന്നു. • സംശയം: ഷേർളിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന ജോബിന്റെ സംശയവും കൊലപാതകത്തിന് പ്രേരണയായതായി സൂചനയുണ്ട്. • സംഭവം: വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷേർളിയുടെ കഴുത്തിന് കുത്തിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് ഹാളിനുള്ളിലെ സ്റ്റെയർകേസിൽ ജോബ് തൂങ്ങിമരിക്കുകയായിരുന്നു. അനാഥമായി ആ സ്വപ്നഭവനം ചെടികളെയും നായ്ക്കളെയും ഏറെ സ്നേഹിച്ചിരുന്ന ഷേർളി, തന്റെ വീടിന്റെ മുറ്റവും ടെറസും മതിലുകളുമെല്ലാം പൂച്ചെടികൾ കൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാരുടെ കണ്ണ് നനയിച്ചതും ഷേർളി നട്ടുപിടിപ്പിച്ച ആ പൂന്തോട്ടമാണ്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഷേർളിയുടെ വിയോഗത്തോടെ വളർത്തുനായ്ക്കളും ആ വീടും ഇപ്പോൾ അനാഥമായിരിക്കുകയാണ്. ദുരൂഹത നീക്കി ഡോഗ് സ്ക്വാഡ് ഞായറാഴ്ച വൈകിട്ട് ഫോൺ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് ഷേർളിയുടെ സുഹൃത്ത് നൽകിയ വിവരമാണ് പോലീസിനെ വീട്ടിലെത്തിച്ചത്. വീടിന്റെ പിൻവാതിൽ തുറന്നു കിടന്നത് ആദ്യം ദുരൂഹതയുണ്ടാക്കിയെങ്കിലും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും നടത്തിയ പരിശോധനയിൽ മറ്റ് വ്യക്തികളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പിച്ചു. ജോബ് തന്നെയാണ് കൊലപാതകം നടത്തിയതെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. ബന്ധുക്കൾ എത്തി; സംസ്കാരം പൊതുശ്മശാനത്തിൽ അയൽവാസികളോട് കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്താതെ കഴിഞ്ഞിരുന്ന ഷേർളിയുടെ കുടുംബ പശ്ചാത്തലം ബന്ധുക്കൾ എത്തിയതോടെയാണ് വ്യക്തമായത്. • ഷേർളിയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്. ഒമ്പത് വയസ്സുള്ള ഒരു മകനുണ്ട്. • ജോബ് സക്കറിയ കുമ്മനത്ത് ട്യൂഷൻ സെന്റർ നടത്തിവരികയായിരുന്നു. ഇയാൾ വിവാഹബന്ധം വേർപെടുത്തിയിരുന്നയാളാണ്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഷേർളിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകില്ലെന്നും പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.

കോട്ടയം

ആസാദ് ഫൗണ്ടേഷൻ കേരള സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച വാർത്താ അവതരണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

തൊടുപുഴ, പി ഡബ്ലിയു റെസ്റ്റ് ഹൌസിൽ നടന്ന സോഷ്യൽ കോൺക്ലേവിലാണ് വിജയികളെ  പ്രഖ്യാപിച്ചത് . ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഫൈഹ മെഹ്റിൻ ഒന്നാം സ്ഥാനത്തിന് അർഹയായി. മുവാറ്റുപുഴ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിലെ മെഹ്‌ന അജിംസ്, ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഫാത്തിമ നവാസ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.കൊല്ലം കടയ്ക്കൽ സി പി ഹയർ സെക്കന്ററി സ്കൂളിലെ ഷെഹർസാദ. മൂന്നാം സ്ഥാനം നേടി.   ഒന്ന് ,രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 5000/2500/1000 ക്യാഷ് അവാർഡുകൾ നൽകും - എസ്. എ  അജിംസ് (മീഡിയ വൺ )ഷബ്ന സിയാദ് ( ന്യൂസ്  മലയാളം ) അംജദ് പി ബഷീർ (മലയാള   മനോരമ) എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ആസാദ് ഫൗണ്ടേഷൻ  ചെയർമാൻ ഡോ. കെ എം   അബൂബക്കർ  ഭാരവാഹികളായ ഷാലിക്കർ മുഹമ്മദലി, എം. എഫ് അബ്ദുൾ ഖാദർ,  ഈരാറ്റുപേട്ട എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്.  വൈസ് ചെയർമാൻ എം എ നജീബ്, സെക്രട്ടറി അഡ്വ അൻസാരി എന്നിവർ പ്രസംഗിച്ചു..തുടർന്ന് ഫൗണ്ടേഷൻ 2026 ൽ നടത്താൻ ഉദ്ദേശിക്കുന്ന  വിവിധ പരിപാടികൾ പ്രഖ്യാപിച്ചു.  അഡ്വ. ഇ എസ് മൂസ അധ്യക്ഷനായിരുന്നു പ്രൊഫ. അബ്ദുൽ മാലിക്ക് കോൺക്ലെവിന്റെ സമാപനം നിർവഹിച്ചു. ട്രഷറർ നൗഷാദ് കാസിം  സ്വാഗതവും  ഷാലിക്കർ മുഹമ്മദലി നന്ദിയും പറഞ്ഞു..

പ്രാദേശികം

എംജി യൂണിവേഴ്സിറ്റി ശരീര സൗന്ദര്യ മത്സരങ്ങൾ അരുവിത്തുറ കോളേജിൽ .

അരുവിത്തുറ : എംജി യൂണിവേഴ്സിറ്റി ശരീര സൗന്ദര്യ മത്സരങ്ങൾ അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ജനുവരി 15 വ്യാഴാഴ്ച നടക്കും.8 ശരീര ഭാര വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരങ്ങൾ കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്യും. മത്സര വിജയികൾക്ക് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ സമ്മാനദാനം നിർവഹിക്കും. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ .ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ.എംജി യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി പ്രൊഫ.ഡോ ബിനു വർഗീസ്,അരുവിത്തുറ കോളേജ് കായിക വിഭാഗം മേധാവി ഡോ വിയാനി ചാർളി തുടങ്ങിയവർ സംസാരിക്കും.

കോട്ടയം

കോട്ടയത്ത് സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം

കോട്ടയത്ത് നടുക്കുന്ന ഒരു അപകട വാർത്തയാണ് പുറത്തുവരുന്നത്. ഉഴവൂർ സ്വദേശിയായ അഭിഭാഷകൻ ജോബി ഓക്കാട്ടാണ് സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരണപ്പെട്ടത്. ഉഴവൂർ പൈസ് മൗണ്ടിന് സമീപം വെച്ചായിരുന്നു അപകടം സംഭവിച്ചത്. തന്റെ ലൈസൻസുള്ള തോക്കുമായി സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ജോബി. യാത്രയ്ക്കിടയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞപ്പോൾ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു. തലയ്ക്കാണ് വെടിയേറ്റത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസ്ഥലത്തു വെച്ചുതന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരങ്ങൾ.കുറവിലങ്ങാട് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ ഈ അപകടം നാടിനെയാകെ നടുക്കിയിരിക്കുകയാണ്.