വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

KPSTA ഈരാറ്റുപേട്ട സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തി

ഈരാറ്റുപേട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, KPSTA ഈരാറ്റുപേട്ട സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് സമുചിതമായ യാത്രയയപ്പ് നൽകി. സബ്ജില്ലാ പ്രസിഡൻ്റ് ശ്രീ. പ്രിൻസ് അലക്സ് അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. R ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു.KPSTA റവന്യൂ ജില്ലാ പ്രസിഡൻ്റ് ശ്രീ. R രാജേഷ്, സെക്രട്ടറി ശ്രീ. മനോജ് വി പോൾ, ട്രഷറർ ശ്രീ. റ്റോമി ജേക്കബ്, മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ. PV ഷാജിമോൻ, സബ് ജില്ലാ സെക്രട്ടറി ശ്രീ. ജോബി ജോസഫ്, വിദ്യാഭ്യാസജില്ലാ സെക്രട്ടറി ശ്രീ. യോഗേഷ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. റിട്ടയർ ചെയ്യുന്ന അധ്യാപകർക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു. പരിപാടികൾക്ക് ശ്രീ. ജോയ്സ് ജേക്കബ്, ശ്രീ. ദീപു സെബാസ്റ്റ്യൻ, ശ്രീമതി. ജിസ്മി സ്കറിയ, ശ്രീ. സിനു ജോസഫ്, ശ്രീ. ജോബിൻ കുരുവിള, ശ്രീ. കൃഷ്ണകാന്ത് KC തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശികം

KPSTA ഈരാറ്റുപേട്ട സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തി Posted on

ഈരാറ്റുപേട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, KPSTA ഈരാറ്റുപേട്ട സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് സമുചിതമായ യാത്രയയപ്പ് നൽകി. സബ്ജില്ലാ പ്രസിഡൻ്റ് ശ്രീ. പ്രിൻസ് അലക്സ് അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. R ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു.KPSTA റവന്യൂ ജില്ലാ പ്രസിഡൻ്റ് ശ്രീ. R രാജേഷ്, സെക്രട്ടറി ശ്രീ. മനോജ് വി പോൾ, ട്രഷറർ ശ്രീ. റ്റോമി ജേക്കബ്, മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ. PV ഷാജിമോൻ, സബ് ജില്ലാ സെക്രട്ടറി ശ്രീ. ജോബി ജോസഫ്, വിദ്യാഭ്യാസജില്ലാ സെക്രട്ടറി ശ്രീ. യോഗേഷ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. റിട്ടയർ ചെയ്യുന്ന അധ്യാപകർക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു. പരിപാടികൾക്ക് ശ്രീ. ജോയ്സ് ജേക്കബ്, ശ്രീ. ദീപു സെബാസ്റ്റ്യൻ, ശ്രീമതി. ജിസ്മി സ്കറിയ, ശ്രീ. സിനു ജോസഫ്, ശ്രീ. ജോബിൻ കുരുവിള, ശ്രീ. കൃഷ്ണകാന്ത് KC തുടങ്ങിയവർ നേതൃത്വം നൽകി.

കോട്ടയം

എരുമേലി കണമലയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടം; ഒരു മരണം, 3 പേരുടെ നില ഗുരുതരം

എരുമേലി- ശബരിമല പാതയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. കണമല ഇറക്കത്തില്‍ അട്ടിമല വളവില്‍ വെച്ച് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് മറിയുകയായിരുന്നു. ഒരാള്‍ മരിച്ചു. കര്‍ണാടക ആവേരി സ്വദേശി ഹരിഹരന്‍(40) മരിച്ചത്. സംഭവത്തില്‍ ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാഹനം മറിഞ്ഞെങ്കിലും സമീപത്തെ മരത്തില്‍ തടഞ്ഞുനിന്നതിനാല്‍ വലിയ അപകടം ഒഴിവായി.കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. ഇവിടം സ്ഥിരം അപകടമേഖലയാണ്. വാഹനത്തിലാകെ 33 യാത്രക്കാരാണുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റി.  

പ്രാദേശികം

പ്രീ മാരിറ്റൽ കോഴ്സ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : വർദ്ധിച്ചു വരുന്ന വിവാഹ മോചനങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യം മുൻ നിർത്തി വിവാഹിതരാവാൻ പോകുന്ന വധൂ-വരന്മാർക്കു വേണ്ടി പുത്തൻപള്ളി മുസ്‌ലിം ജമാഅത്തിന്‍റെ നേത്രത്വത്തിൽ പ്രീ മാരിറ്റൽ കോഴ്സ് സംഘടിപ്പിച്ചു. ദക്ഷിണ കേരള സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി സംഗമം ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്‍റ് എൻ.കെ മുഹമ്മദ് സാലിഹ് നാടുവിലേടത്ത്‌ അധ്യക്ഷത വഹിച്ചു.   കോഴ്സിൽ പ്രശസ്ത സൈക്കോളജിസ്റ്റ് അബ്ദുൽ ബാസിത് വാഫി തിരൂർ ക്ലാസിനു നേത്രത്വം നൽകി. മസ്‌ലഹത്ത്‌ കമ്മിറ്റി ചെയർമാൻ അഡ്വ.നൗഫൽ വെള്ളൂപ്പറമ്പിൽ സംസാരിച്ചു.മഹല്ല് സെക്രട്ടറി വി.എഎച്ച് നാസർ സ്വാഗതവും പരി കൊച്ച് മോനി നന്ദിയും പറഞ്ഞു.  

പ്രാദേശികം

വഖഫ് ഭേദഗതി ബില്ല്: ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റവും; എ ഐ വൈ എഫ്

ഈരാറ്റുപേട്ട : വഖഫ് ഭേദഗതി ബില്ല് ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റവും എ ഐ വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. വഖഫ് ബോർഡുകളുടെ അധികാരങ്ങൾ വെട്ടിക്കുറച്ച് സ്വയം ഭരണാവകാശം ഇല്ലാതാക്കുകയും മത നിയമപ്രകാരം വഖഫ് ആയി ഉപയോഗിച്ചു വന്ന വസ്തുക്കൾ അങ്ങനെയാകണമോ എന്ന് സർക്കാറിന്റെ ഭാഗമായ ഉദ്യോഗസ്ഥർ തീരുമാനിക്കുകയും ചെയ്യുന്നതോടെ ഫലത്തിൽ വഖഫ് ബോർഡ് വെറും കാഴ്ചക്കാരായി മാറുന്ന സ്ഥിതി വിശേഷമാണ് സംജാതമാകുന്നതെന്നും,   മതപരമോ ആത്മീയമോ സേവനപരമോ ആയ പ്രവർത്തനങ്ങൾക്കുവേണ്ടി ദാനം ചെയ്തിട്ടുള്ള സ്വത്തുക്കൾ പിടിച്ചെടുക്കാനും ഭരണ ഘടന വിവിധ മത വിഭാഗങ്ങൾക്ക് തങ്ങളുടെ സ്ഥാപനങ്ങൾ നിർമ്മിക്കാനും കൈകാര്യം ചെയ്യാനുമുറപ്പ് നൽകുന്ന മൗലികാവകാശങ്ങളെ കവർന്നെടുക്കാനുമാണ് ഇതിലൂടെ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് ബാബു ജോസഫിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ആർ രതീഷ് സ്വാഗതം പറഞ്ഞു. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, മണ്ഡലം സെക്രട്ടറി ഇ കെ മുജീബ്, സെക്രട്ടേറിയേറ്റ് അംഗം കെ എസ് രാജു,എൽഡിഎഫ് കൺവീനർ നൗഫൽ ഖാൻ,എ ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗങ്ങളായ സുനൈസ് എം പി, റെജീന സജിൻ, അനീഷ് തോമസ്, അമീൻ കെ ഇ തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം

കോട്ടയം അയർക്കുന്നിൽ അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി ജീവനൊടുക്കി; മരിച്ചത് മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജിസ്മോളും മക്കളും

ഏറ്റുമാനൂർ അയർക്കുന്നം റൂട്ടിൽ പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും അഞ്ചും രണ്ടും വയസ്സുള്ള പെൺമക്കളുമാണ് മരിച്ചത്. പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോ​ഗ്യനില ഗുരുതരമായിരുന്ന ഇവർ മരിക്കുകയായിരുന്നു. ജിസ്‌മോൾ മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡന്റ്‌ ആണ്. നിലവിൽ അഭിഭാഷകയായി ജോലി ചെയ്തുവരികയാണ് ജിസ്മോൾ. ഇന്ന് രാവിലെ ഭർത്താവിൻ്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ ആശുപത്രിയിൽ പോയിരുന്നു. അവർ എത്തുന്നതിന് മുമ്പാണ് ആത്മ​​ഹത്യ. കുടുംബപരമായോ വ്യക്തിപരമായോ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അറിഞ്ഞിട്ടില്ല. പുഴയിൽ ചാടുന്ന ശബ്ദം നാട്ടുകാരാണ് കേട്ടത്. ആളുകൾ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സ്കൂട്ടറിലാണ് മൂവരും പുഴയുടെ കരക്കെത്തിയത്. ആഴമുള്ള സ്ഥലമായതിനാൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതീവ ​ഗുരുതരാവസ്ഥയിലാണ് മൂവരേയും കരക്കെത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

പ്രാദേശികം

സാധ്യതകളുടെ അക്ഷയഖനി തുറന്ന് അരുവിത്തുറ കോളേജിൽ സമീക്ഷ -2025 മുഖാമുഖം

അരുവിത്തുറ : ബിരുദ പഠനത്തിൽ സാധ്യതകളുടെ അക്ഷയ ഖനി തുറന്ന് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ സമീക്ഷ - 2025 മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച ഡിഗ്രി ഓണേഴ്സ് കോഴ്സുകളിൽ വിജയകരമായി ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായാണ് പരിപാടി സംഘടിപ്പിച്ചത്. ഡിഗ്രി ഓണേഴ്സ് കോഴ്സുകൾ സംബന്ധിച്ച് അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ ജോജി അലക്സ് നിർവ്വഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐ ക്യു ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്, എഫ് വൈ യു ജി പി നോഡൽ ഓഫീസർ ഡോ സിബിൽ ജോസ് തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

ടീം നന്മക്കൂട്ടം ഭാരവാഹികളെ തിരഞ്ഞെടുത്തു

2025-26 കാലയളവിലേക്കുള്ള ടീം നന്മക്കൂട്ടം ഈരാറ്റുപേട്ടയുടെ ഭാരവാഹികളെ വാഗമണ്‍ ചോയിസ് ഹോളിഡേയ്സില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു. രക്ഷാധികരികളായി അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ കലാം ആസാദ്, പ്രസിഡന്റ് അന്‍സര്‍ നാകുന്നത്ത്, സെക്രട്ടറി ഷെല്‍ഫി ജോസ്, ട്രഷറര്‍ അഫ്സല്‍ വിഎം, വൈസ് പ്രസിഡന്റുമാരായി ഷാജി കെകെപി, ഫൈസല്‍ ടിഎ, ജോയിന്റ് സെക്രട്ടറിമാരായി എബിന്‍ ഉണ്ണി, അനസ് പുളിക്കീല്‍, ജോയിന്റ് ട്രഷററായി ഫൈസല്‍ പാറേക്കാട്ടില്‍ കമ്മിറ്റി അംഗങ്ങളായി ഹാരിസ് പുളിക്കീല്‍, ജഹനാസ് പിപി, നിസാര്‍ എകെ, അജ്മല്‍ എസ്എസ്, റമീസ് ബഷീര്‍, ജലീല്‍ കെകെപി, നദീര്‍ ആശാന്‍സ്, സ്ഥിരം അംഗം ഫസില്‍ വെള്ളുപ്പറമ്പില്‍ എന്നിവരെയും തിരഞ്ഞെടുത്തു. വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് ഷാജി കെകെപി അധ്യക്ഷത വഹിച്ചു, രക്ഷാധികാരി  അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി എബിന്‍ ഉണ്ണി റിപ്പോര്‍ട്ടും ട്രഷറര്‍ അഫ്സല്‍ വിഎം വരവ് ചിലവ് കണക്കുകളും പിപി നജീബ് സ്വാഗതവും  ചോയിസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍മാരായ സിറാജ് കണ്ടത്തില്‍, ഷഹീര്‍ ചെട്ടുപറമ്പില്‍ ആശംസകളും പ്രവര്‍ത്തകര്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ് കേരളാ ഗവണ്‍മന്റ് റെസ്‌ക്യൂ ടീം പരിശീലകന്‍ അബ്ദുല്‍ കലാം ആസാദും നിര്‍വഹിച്ചു.