വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വഖ്ഫ് നിയമ ഭേദഗതി ബില്ല് ഭരണഘടന വിരുദ്ധം കെ.എൻ.എം

ഈരാറ്റുപേട്ട: ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്ല് ഭരണഘടന വിരുദ്ധമാണെന്ന് കെ.എൻ.എം മർക്കസ്സുദ്ദഅവ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു.  വഖഫ് ബോർഡുകളുടെ അധികാരത്തെ ഇല്ലാതാക്കി സർക്കാർ ഉദ്യോഗസ്ഥൻമാരിലേക്ക് വഖ്ഫിൻ്റെ അധികാരം എത്തുന്ന ബില്ലാണിത്. ബില്ല് പിൻ വലിക്കണമെന്ന് പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു  പി.എ ഹാഷിം അധ്യക്ഷത വഹിച്ചു.പുത്തൻപള്ളി ചീഫ് ഇമാം ബി.എച്ച് അലി മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എ ഹാരിസ് സ്വലാഹി, അഡ്വ.വി.എം മുഹമ്മദ് ഇല്ല്യാസ്, അഡ്വ.വി.പി നാസർ, ഹാഷിർ നദ്‌വി, പി.എം അർഷദ്, ബിലാൽ നൗഷാദ്, കെ.പി ഷെഫീഖ് എന്നിവർ പ്രസംഗിച്ചു.

കോട്ടയം

ബഡ്ജറ്റ് ടൂറിസം സെൽ: മലക്കപ്പാറ, മലയാറ്റൂർ തീർത്ഥാടന യാത്രകൾക്ക് ബുക്ക് ചെയ്യാം

ഈരാറ്റുപേട്ട: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 17 വ്യാഴാഴ്ച രാത്രി 9 മണിക്ക് ഈരാറ്റുപേട്ടയിൽ നിന്നും മലയാറ്റൂരിലേക്ക് തീർഥാടന യാത്ര പുറപ്പെടുന്നു. ഒറ്റക്കും സംഘമായും സ്വകാര്യ വാഹനങ്ങളിൽ മലയാറ്റൂർ തീർത്ഥാടനത്തിന് പോകുന്നവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് പാർക്കിംഗും യാത്രാക്ലേശങ്ങളും. എന്നാൽ കെ.എസ്.ആർ.ടി.സിയിൽ ബുക്ക് ചെയ്തു യാത്ര ചെയ്യുന്നതുവഴി ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് അധികൃതർ പറഞ്ഞു. കൂടാതെ ഏപ്രിൽ 15 നു ചൊവ്വാഴ്ച്ച അതിരപ്പള്ളി, വാഴച്ചാൽ, അപ്പർ ഷോളയർ, തുമ്പോർമൂഴി ഡാം എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തി മലക്കപ്പാറയിലേക്ക് ഒരു ഉല്ലാസയാത്രയും ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുണ്ട്. ബസ് ചാർജ് ഒരാൾക്ക്: മലക്കപ്പാറ :- 880 /-, മലയാറ്റൂർ :- 410 /- എന്നിങ്ങനെയാണ്.കൂടുതൽ വിവരങ്ങൾക്ക് 9447154263 (സാജു. പി.എസ്), 97456 53467 (സരിതമോൾ. ടി. എസ്), എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

പ്രാദേശികം

വഖഫ് ഭേദഗതി നിയമം വിശദീകരണ സെമിനാർ അഡ്വ.മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട.നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റി വ്യാപാരഭവനിൽ നടത്തിയ വഖഫ് ഭേദഗതി നിയമംവിശദീകരണ സെമിനാർ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തുനഗരസഭ മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.എ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു അഡ്വ.വി.പി.നാസർ സ്വാഗതം പറഞ്ഞു. വഖഫ് ഭേദഗതിയെ മതേതര വിശ്വാസികളുടെ പിന്തുണയോടെ ചെറുക്കണമെന്നും വൈകാരികമായി ഈ വിഷയം കൈകാര്യം ചെയ്യരുതെന്നും അഡ്വ.മുഹമ്മദ് ഷാ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. gu പി.ഇ.മുഹമ്മദ് സക്കീർ കെ എ മാഹിൻ ,അനസ് നാസർ, സി പി .ബാസിത്, റഫീഖ് മണിമല, കെ എ മുഹമ്മദ്അഷറഫ്, സു ഹുറ അബ്ദുൽ ഖാദർ.നൗഫൽ ബാഖവി, നാസർ വെളളൂപ്പറമ്പിൽ, പീരുമുഹമ്മദ് ഖാൻ ,മുഹമ്മദ് സാലിഹ്, അസഹറുദ്ദീൻ ഹസീബ് വെളിയത്ത്, അവിനാശ് മൂസ എന്നിവർ സംസാരിച്ചു

പ്രാദേശികം

ഫ്യൂച്ചർ സ്റ്റാർസ് ലീഡർഷിപ്പ് ക്യാമ്പ് 15 ന്

ഈരാറ്റുപേട്ട .അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി അവധിക്കാല നേതൃ പരിശീലന ക്യാമ്പ് നടത്തുന്നു. അരുവിത്തറ സെന്റ് ജോർജ് കോളേജ് സെമിനാർ ഹാളിൽ ഏപ്രിൽ 15 ന് ആണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നും മാനദണ്ഡങ്ങൾ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം നൽകിയിരിക്കുന്നത്. ക്യാമ്പ് തികച്ചും സൗജന്യമാണ്. നേതൃ പരിശീലന ക്യാമ്പിൽ നേതൃഗുണങ്ങൾ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഗൽഭമതികളായ ട്രെയിനർമാരും അധ്യാപകരും ക്ലാസുകൾ നയിക്കും. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫിന്റെ അധ്യക്ഷതയിൽ ലേബർ ഇന്ത്യ സ്കൂൾ ചെയർമാൻ ജോർജ് കുളങ്ങര രാവിലെ 10 മണിക്ക് നിർവഹിക്കും.  ​​​​​​ അരുവിത്തറ സെന്റ് ജോർജ് കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 4 ന് ചേരുന്ന സമാപന സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും സമാപന സന്ദേശം നൽകുകയും ചെയ്യും.  ജോർജ് കരുണയ്ക്കൽ, പ്രൊഫ. ടോമി ചെറിയാൻ, അഭിലാഷ് ജോസഫ്, ഡോ. മാത്യു കണമല എന്നിവർ ക്യാമ്പിൽ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ നയിക്കും. ക്യാമ്പിന് ഡോ. ആൻസി ജോസഫ്, സുജ എം.ജി, പ്രൊഫ. ബിനോയ് സി. ജോർജ്, എലിസബത്ത് തോമസ്, പി.പി.എം നൗഷാദ്, നോബി ഡൊമിനിക്, പ്രിയാ അഭിലാഷ്, മാർട്ടിൻ ജെയിംസ്, ഖലീൽ മുഹമ്മദ് തുടങ്ങി സ്റ്റാർ എക്സിക്യൂട്ടീവ് അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകും.

ഇൻഡ്യ

രാജ്യവ്യാപകമായി തടസം നേരിട്ട് യുപിഐ സേവനങ്ങള്‍

ഇന്ത്യയിലുടനീളം യുപിഐ സേവനങ്ങള്‍ക്ക് തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ ജനപ്രിയ യുപിഐ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ട്രാന്‍സാക്ഷനുകളാണ് നിലച്ചത്. നിരവധി ഉപഭോക്താക്കളാണ് സോഷ്യല്‍ മീഡിയയിലും ഒട്ടേജ്-ട്രാക്കിങ് പ്ലാറ്റ്‌ഫോമുകളിലും തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പണമിടപാടുകള്‍, ബില്‍ പേമെന്റുകള്‍ എന്നിങ്ങനെ ദൈനംദിന കാര്യങ്ങള്‍ക്കായി യുപിഐ-യെ ആശ്രയിക്കുന്ന നിരവധി പേരെയാണ് സാങ്കേതിക തകരാര്‍ ബാധിച്ചത്. ഓണ്‍ലൈന്‍ സേവന പ്രശ്‌നങ്ങള്‍ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ ഡൗണ്‍ഡിറ്റക്ടറില്‍ നിരവധി പേര്‍ പ്രശ്‌നം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏപ്രില്‍ 12, ശനിയാഴ്ച ഏകദേശം ഉച്ചയ്ക്ക് 12 മണിയോടെ 1200ല്‍ അധികം പരാതികള്‍ ലഭിച്ചതായാണ് ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 66 ശതമാനം ഉപയോക്താക്കള്‍ ബില്‍ പേയ്മെന്റുകള്‍ നടത്തുന്നതില്‍ പ്രശ്നങ്ങള്‍ നേരിടുന്നതായി പറഞ്ഞപ്പോള്‍, 34 ശതമാനം പേര്‍ ഫണ്ട് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

കേരളം

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സാംസ്കാരിക ക്ഷേമനിധി എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഉണ്ടെങ്കിൽ അത് നടന്നിരിക്കും: മന്ത്രി ജി. അനിൽ

തിരുവനന്തപുരം: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സാംസ്കാരിക ക്ഷേമനിധി എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഉണ്ടെങ്കിൽ അത് നടന്നിരിക്കുമെന്ന് മന്ത്രി ജി. അനിൽ പറഞ്ഞു. കേരളത്തിൽ ക്ഷേമനിധിയിൽ ഉൾപെടുത്താത്ത തൊഴിലാളി വിഭാഗം ഉണ്ടാകില്ലെന്നതാണ് വസ്തുത. തൊഴിലുറപ്പ് തൊഴിലാളികൾക്കും ക്ഷേമനിധി ഏർപ്പെടുത്തി. കേരളത്തിലെ ഒട്ടുമിക്ക ക്ഷേമനിധി പദ്ധതികളിലും സർക്കാരിന് സാമ്പത്തിക ഭാരം ഇല്ലാത്തവയാണ്. പ്രാദേശിക ലേഖകർക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ സാധ്യമായ മാർഗങ്ങൾ ആരാഞ്ഞ് ക്ഷേമനിധി സാധ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക മാധ്യമ പ്രവർത്തകർ മുഖ്യധാരയിൽ നിന്ന് പിന്നോട്ടു പോകരുത്. നിർഭയമായി മാധ്യമപ്രവർത്തനം നടത്താൻ കഴിയുന്ന സാഹചര്യം ഇന്ന് കേരളത്തിലുണ്ട്. പലപ്പോഴും മാധ്യമപ്രവർത്തനം ഏകപക്ഷീയമായി പോകുന്നുവെന്നും ഇവ തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരള 'ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ജി. അനിൽ. കേരളത്തിൽ നെഗറ്റീവ് വാർത്തകൾക്ക് പ്രാധാന്യമേറുന്ന രീത നിലനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.വി സതീഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമ പ്രവർത്തനത്തെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്നത് പ്രാദേശിക മാധ്യമ പ്രവർത്തകരാണന്ന് എം.എ.എ പറഞ്ഞു.  ഇൻഡ്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ സെക്രട്ടറി ജനറൽ എസ്. സബാനായകൻ വിശിഷ്ട അതിഥിയായി പങ്കെടുത്തു.   സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി സ്മിജൻ, ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, സംസ്ഥാന ട്രഷറാർ ഇ.പി രാജീവ്, വൈസ് പ്രസിഡൻ്റ്മാരായ സനിൽ അടൂർ, എം.എ ഷാജി,  മണിവസന്തം ശ്രീകുമാർ, പ്രകാശൻ പയ്യന്നൂർ, സെക്രട്ടറിമാരായ ജോഷി അറക്കൽ, പ്രമോദ് കാസർകോട്, ദേശീയ സമിതി അംഗങ്ങളായ ആഷിക് മണിയംകുളം, ജോസ് താടിക്കാരൻ, വനിതാ കമ്മിറ്റി കൺവീനർ ആഷ കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രാദേശികം

അംഗൻവാടികൾക്ക് ഫർണിച്ചറും കളിപ്പാട്ടങ്ങളും നൽകി

ഈരാറ്റുപേട്ട :അംഗൻവാടികൾക്ക് ഫർണിച്ചറും കളിപ്പാട്ടങ്ങളും ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽഖാദർ വിതരണം ചെയ്തു.ഈ വർഷത്തെ പ്രോജെക്ടിൽ ഉൾപ്പെടുത്തിയാണ് മുഴുവൻ അംഗൻവാടികൾക്കും ഫർണിച്ചറും കളിപ്പാട്ടങ്ങളും അനുവദിച്ചതെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അബ്ദുൽ ഖാദർ സ്വാഗതം ആശംസിച്ചു.നഗരസഭ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഫാസില അബ്സാർ, പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസിൽ റഷീദ്, കൗൺസിലർമാരായ , നാസ്സർ വെള്ളൂപ്പറമ്പിൽ,ഷൈമ റസാഖ്, അനസ് പാറയിൽ, സജീർ ഇസ്മായിൽ അംഗൻവാടി പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.വിതരണ ചടങ്ങിൽ ICDS സൂപ്പർവൈസർ ആര്യ കൃതജ്ഞത അറിയിച്ചു .

മരണം

പാലായിൽ ഡോക്ടർ ഷാജു സെബാസ്റ്റ്യൻ ആത്മഹത്യ ചെയ്തതിന് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് സൂചന.

പാലായിൽ ഡോക്‌ടർ ഷാജു സെബാസ്റ്റ്യൻ ആത്മഹത്യ ചെയ്തതിന് പിന്നിൽ കുടുംബ പ്രശ്‌നങ്ങളെന്ന് സൂചന. നിലവിൽ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. വിവാഹമോചന കേസും നിലവിലുണ്ട്. പാലാ ഈരാറ്റുപേട്ട റൂട്ടിലുള്ള സ്വന്തം ക്ലിനിക്കിൽ വൈകുന്നേരങ്ങളിൽ സ്ഥിരമായി രോഗികളെ പരിശോധിച്ചു വരികയായിരുന്നു. ഇന്നലെയും വൈകുന്നേരം വരെ ഡോക്ട‌ർ ക്ലിനിക്കിൽ ഉണ്ടായിരുന്നു. ഇതിനുശേഷമാണ് രാത്രി പാലാ ചെത്തിമറ്റത്തുള്ള തറവാട്ട് വീട്ടിൽ ഏഴരയോടെ ഡോക്‌ടർ ആത്മഹത്യ ചെയ്തത്. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് . പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും.