വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കണമല- എരുമേലി റോഡ് നവീകരണത്തിന് 10 കോടി.

 എരുമേലി ;ശബരിമല പാതയായ എരുമേലി -കണമല റോഡിൽ  വരുന്ന അഞ്ചുവർഷത്തേക്കുള്ള പരിപാലനത്തിനും നവീകരണത്തിനുമായി പെർഫോമൻസ് ബേസ്ഡ് റണ്ണിങ്   കോൺട്രാക്ടിൽപ്പെടുത്തി പത്തു കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഈ തുക ഉപയോഗിച്ച് റോഡിൽ ഉണ്ടാകുന്ന കുഴികൾ അടയ്ക്കൽ, റോഡ് സുരക്ഷിതത്വ ക്രമീകരണങ്ങൾ, ക്രാഷ് ബാരിയർ സ്ഥാപിക്കൽ , റോഡ് മാർക്കിംഗ് , സൂചന, ദിശാ ബോർഡുകൾ സ്ഥാപിക്കൽ, റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടിതെളിക്കൽ , ഓടകൾ ക്ലീൻ ചെയ്ത് വെള്ളമൊഴുക്ക്, പുതിയ ഓടകൾ നിർമ്മാണവും, സൈഡ് കോൺക്രീറ്റിങ്ങും നടത്തുക, ആവശ്യമുള്ളിടത്ത് പുതിയ കലുങ്കുകൾ നിർമ്മിക്കുക തുടങ്ങി റോഡിന്റെ മികച്ച പരിപാലനവും എല്ലാ സമയത്തും മെച്ചപ്പെട്ട ഗതാഗത സാഹചര്യവും ഒരുക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. ശബരിമല തീർത്ഥാടകരുടെ പ്രധാന പാത എന്നുള്ള നിലയിൽ റോഡിന്റെ നിലവാരം ഉറപ്പുവരുത്തേണ്ടത് ഉള്ളതിനാൽ  പരിപാലനം പ്രത്യേകമായി അഞ്ചു വർഷത്തേക്കുള്ള പരിപാലനത്തിന് തുക അനുവദിപ്പിക്കുകയായിരുന്നു എന്നും എംഎൽഎ കൂട്ടിച്ചേർത്തു.

പ്രാദേശികം

അന്തരിച്ച മുന്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ.കുഞ്ഞുമോൻ ഫോട്ടോ അനാച്ഛാദനവും, ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിന് കെ.കെ.കുഞ്ഞുമോന്‍ മെമ്പറുടെ നാമകരണവും

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അന്തരിച്ച മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ.കുഞ്ഞുമോന്‍ അവറുകളുടെ ഫോട്ടോ അനാച്ഛാദനവും, ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിന് കെ.കെ.കുഞ്ഞുമോന്‍ മെമ്പറുടെ നാമകരണവും ബഹു. പത്തനംതിട്ട എം.പി. ആന്‍റോ ആന്‍റണി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുര്യന്‍ നെല്ലുവേലില്‍ സ്വാഗതം ആശംസിച്ചു. ആശംസകള്‍ അര്‍പ്പിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ആനന്ദ് ജോസഫ്, ചാര്‍ലി ഐസക്, ജോസുകുട്ടി ജോസഫ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സെബാസ്റ്റാന്‍, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍ ബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഓമന ഗോപാലന്‍, ജോസഫ് ജോര്‍ജ്, ജെറ്റോ ജോസ് എന്നിവർ സംസാരിച്ചു. കെ.കെ.കുഞ്ഞുമോന്‍ മെമ്പറുടെ കുടുംബാംഗങ്ങളും വിവിധ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ള ആളുകളും യോഗത്തില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാം ഐസക് നന്ദിയും രേഖപ്പെടുത്തി.

പ്രാദേശികം

അധ്യാപക രക്ഷാകർതൃ സംഗമവും നവാഗതർക്ക് വിദ്യാരംഭവും

ഈരാറ്റുപേട്ട: നടക്കൽ മസ്ജിദുൽ അമാന്റെയും ദാറുൽ ഉലൂം മദ്റസയുടെയും ആഭിമുഖ്യത്തിൽ അധ്യാപക രക്ഷകർതൃ സംഗമവും നവാഗതരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാരംഭവും അമാൻ മിനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മദ്രസ മാനേജർ സൈനുൽ ആബിദീൻ പാറയിൽ അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് സി.പി. അബ്ദുൽ ബാസിത് യോഗം ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി റഈസ് മാങ്കുഴക്കൽ ആമുഖ പ്രഭാഷണം നടത്തി. മഹല്ല് ചീഫ് ഇമാം മുഹമ്മദ്‌ ബൽയ ഖാൻ റഷാദി മുഖ്യ പ്രഭാഷണം നടത്തി. സാബിത് അൽ ഖാസിമി, അബ്‌ദുൽ റഹീം മളാഹിരി, നസീബ് ബാഖവി, സിറാജുദ്ധീൻ മൗലവി, ഹാഫിസ് ആഷിഖ് മൗലവി, ഇയാസ് സഖാഫി, മഹല്ല് ഭാരവാഹികൾ, രക്ഷിതാക്കൾ വിദ്യാർത്ഥികൾ പങ്കെടുത്തു. ദാറുൽ ഉലൂം മദ്രസ വിദ്യാർത്ഥികളായ ഉമറുൽ ഫാറൂഖ്, മുഹമ്മദ്‌ സിയാൻ എന്നിവരുടെ മാജിക് ഷോ സംഘടിപ്പിച്ചു. മദ്രസ സദർ മുഅല്ലിം ത്വയ്യിബ് അൽ ഖാസിമി സ്വാഗതവും മദ്രസ കൺവീനർ എം.പി. നൗഷാദ് നന്ദിയും പറഞ്ഞു.

കോട്ടയം

എരുമേലി വിമാനത്താവളം; ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതിയായി

എരുമേലി വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതിയായി. 2013 ലെ ഭൂമി ഏറ്റെടുക്കൽ പുനരധിവാസ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നടപടി വേഗത്തിൽ പൂർത്തിയാക്കി, പദ്ധതി യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി ആകെ 2,570 ഏക്കർ ഭൂമിയാണ് വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഇതിൽ 2,263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റും എസ്റ്റേറ്റിന് പുറത്ത് സ്ഥിതിചെയ്യുന്ന 307 ഏക്കറും ഉൾപ്പെടുന്നു. ഭൂമി ഏറ്റെടുക്കലിലാണ് ഭരണാനുമതിയായിരിക്കുന്നത്. നടപടിക്രമങ്ങൾ പാലിച്ച് ഭൂമിയേറ്റെടുക്കൽ എത്രയും വേഗം പൂർത്തിയാക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സാമൂഹിക ആഘാത വിലയിരുത്തൽ റിപ്പോർട്ട്, എസ്‌ഐ‌എ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള വിദഗ്ദ്ധ സമിതിയുടെ ശുപാർശകൾ, ജില്ലാ കളക്ടറുടെ റിപ്പോർട്ട് എന്നിവ പരിഗണിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. അയന ചാരിറ്റബിൾ ട്രസ്റ്റിന്റെയും, ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്ന പ്രദേശവാസികളുടെയും എതിർപ്പിനെത്തുടർന്ന് ഭൂമി ഏറ്റെടുക്കലിനും വേണ്ടിയുള്ള മുൻ വിജ്ഞാപനങ്ങൾ സർക്കാർ റദ്ദാക്കിയതിത്. ഇത് രണ്ടാം തവണയാണ് സർക്കാർ ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിലൂടെ കടന്നുപോകുന്നത്.

ലോകം

ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത് . മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചന പ്രവാഹമാണ്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപ്പാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാർപ്പാപ്പയുടെ വിയോഗം. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപ്പാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

പ്രാദേശികം

പ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ചൊവാഴ്ച കൊടിയേറും

ഈരാറ്റുപേട്ട. ചരിത്രമുറങ്ങുന്നതും കാലത്തിന്റെ അടയാളങ്ങളായി നിലനിൽക്കുന്ന ഏഴര പള്ളികളിൽ ഒന്ന് എന്ന് വിശ്വസിക്കുന്നതുമായ അരുവിത്തുറ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ അരുവിത്തുറ തിരുനാൾ ഏപ്രിൽ 22മുതൽ 25വരെ തീയതികളിൽ നടക്കും. മധ്യകേരളത്തിലെ ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന പ്രസിദ്ധമായ ക്രിസ്തീയ ദേവാലയമാണ് അരുവിത്തുറ പള്ളി.    (22.04) ചൊവാഴ്ച തിരുനാളിന് കൊടിയേറുന്നതോടെ പ്രാർത്ഥനകളോടെ അരുവിത്തുറ വല്യച്ചൻ എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന വിശുദ്ധ ഗീവർഗീസ് സഹദായെ വണങ്ങി അനുഗ്രഹം തേടിയെത്തുന്നവരാൽ തിങ്ങി നിറയും പള്ളിയും പരിസരവും. വല്യച്ചനെ വണങ്ങി നേർച്ച കാഴ്ചകൾ സമർപ്പിച്ച് അനുഗ്രഹം പ്രാപിക്കുക എന്നതാണ് ഇവിടെയെത്തുന്ന ഓരോ വിശ്വാസിയുടെയും പ്രഥമ ലക്ഷ്യം. അരുവിത്തുറയിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും ഹൈറേഞ്ചിലേക്കും മലബാറിലേയ്ക്കും മറ്റ് സ്ഥലങ്ങളിലേക്കും കുടിയേറിയവർ നന്ദി അർപ്പിക്കാൻ ഓടിയെത്തുന്ന അവസരവുമാണ് ഈ തിരുനാൾ ദിവസങ്ങൾ. എല്ലാ വർഷവും ഏപ്രിൽ 22 നാണ് അരുവിത്തുതിരുന്നാളിന് കൊടിയുയരുന്നത്. 18 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാൾ മെയ് 2 ന് സമാപിക്കും. 23 ന് രാവിലെ പരസ്യവണക്കത്തിന് വല്യച്ചന്റെ തിരുസ്വരൂപം അൾത്താരയിൽ നിന്ന് കൊണ്ടുവന്ന് മോണ്ടലത്തിൽ പ്രതിഷ്ഠിക്കുന്നത്തോടെ പ്രധാന തിരുന്നാൾ ദിവസങ്ങൾക്ക് തുടക്കമാകും. തിരുനാളില്‍ ഈ തിരുസ്വരൂപത്തില്‍ പുഷ്പമാല്യം ചാര്‍ത്തുവാനും നേർച്ച കാഴ്ചകൾ സമർപ്പിക്കുവാനും തൊട്ടു വണങ്ങാനും അനേകായിരങ്ങള്‍ ഇവിടെ എത്തിച്ചേരും. അരുവിത്തുറപ്പള്ളിയില്‍ നടക്കുന്ന പ്രധാന നേർച്ചകൾ 12 തിരി കത്തിച്ചുള്ള പാട്ടു കുർബാന, നൊവേന, അരി നേർച്ച, കളപ്പം നേർച്ച, ഏലക്കാ മാല നേർച്ച, വാഴക്കുല നേർച്ച, കുരുമുളക് നേർച്ച, കോഴി നേർച്ച, നേർച്ച രൂപങ്ങൾ സമർപ്പിക്കുക എന്നിവയാണ്. കൊടിയേറ്റിന് ശേഷം വടക്കേക്കര കുരിശു പള്ളിയിലേക്ക് നടക്കുന്ന 101 സ്വർണ്ണ കുരിശുമേന്തിയുള്ള നഗര പ്രദക്ഷിണമാണ് മറ്റൊരു പ്രധാന ആകർഷണം.   രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് 23നും സിറോ മലബാർ സഭ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ പിതാവ് 24 നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവ് 25 നും ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവ് മെയ് ഒന്നിനും വിശുദ്ധ കുർബാനകൾ അർപ്പിച്ച് സന്ദേശം നൽകും. ഏപ്രിൽ 22ന് രാവിലെ 5.30നും 6.45നും 8നും 9.30നും 10.30നും 11നും വൈകുന്നേരം 4നും വിശുദ്ധ കുർബാന, നൊവേന. 5.45ന് കൊടിയേറ്റ്, 6ന് പുറത്തു നമസ്കാരം, 6.45ന് 101 പൊൻകുരിശുമേന്തി നഗരപ്രദക്ഷിണം.  ഏപ്രിൽ 23ന് രാവിലെ 5.30നും 6.45നും 8നും വിശുദ്ധ കുർബാനയും നോവനയും.9.30 ന് അരുവിത്തുറ വല്യച്ഛൻ എന്ന് അറിയപ്പെടുന്ന വി. ഗീവർഗീസ് സഹദായുടെ അത്ഭുത തിരുസ്വരുപം പള്ളിയുടെ മോണ്ഡലത്തിൽ പ്രധിഷ്ഠിക്കും. തുടർന്ന് 10നും 12നും 1.30നും 2.45നും 4.30 നും വിശുദ്ധ കുർബാന, നൊവേന. തുടർന്ന് 6.30ന് തിരുനാൾ പ്രദക്ഷിണം.   24 ന് രാവിലെ 5.30നും 6.45നും 8നും, 10നും വിശുദ്ധ കുർബാന, നൊവേന. 12.30ന് വിശുദ്ധ ഗീവർഗീസ് സഹദായുടെയും മറ്റ് വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പകൽ പ്രദക്ഷിണം. തുടർന്ന് 3നും 4.15നും 5.30നും 6.45നും വിശുദ്ധ കുർബാന, നൊവേന.   ഏപ്രിൽ 25 ന് ഇടവകക്കാരുടെ തിരുന്നാൾ. രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും 4.30 നും വിശുദ്ധ കുർബാന, നൊവേന. 7മണിക്ക് വി. ഗീവർസിന്റെ തിരുസ്വരൂപം അൾത്താരയിൽ പുനപ്രതിഷ്ഠിക്കും. 7.30ന് കാണികൾക്ക് ദൃശ്യ സ്രാവ്യ വിരുന്ന് സമ്മാനിച്ച് 50ൽ അധികം കലാകാരൻമാർ അണിനിരക്കുന്ന ഫ്യൂഷൻ പ്രോഗ്രാം അരങ്ങേറും. ഏപ്രിൽ 26ന് രാവിലെ 5.30നും 6.30നും 7.30നും 10.30നും വൈകുന്നേരം 4നും നൊവേന. ഏപ്രിൽ 28, 29, 30 തീയതികളിൽ രാവിലെ 5.30നും 6.30നും7.30നും 10.30നും 4നും വൈകുന്നേരം 7നും വിശുദ്ധ കുർബാന, നൊവേന.  എട്ടാമിടമായ മെയ് ഒന്നിന് തിരുനാൾ സമാപിക്കും. രാവിലെ 5.30, 6.45, 8.00, 10.30, 12.00, 1.30, 2.45, 4.00,6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന.   മെയ് 2 മരിച്ചവരുടെ ഓർമ്മ ദിനം, സിമിത്തേരി സന്ദർശനം. രാവിലെ 5.30 നും 6.30 നും 8 നും 9നും 10.30നും 12നും 2.30നും 4 നും വിശുദ്ധ കുർബാന. (22)വിശുദ്ധ കുർബാന, നൊവേന: 5.30, 6.45ന, 8.00, 9.30, 10.30, 11.00, 4.00.  കൊടിയേറ്റ്: 5.45  പുറത്തു നമസ്കാരം : 6.00  101 പൊൻകുരിശുമേന്തി നഗരപ്രദക്ഷിണം: 6.45

പ്രാദേശികം

അമീൻ പിട്ടയിൽ മുസ്‌ലിം യൂത്ത് ലീഗ് കോട്ടയം ജില്ല പ്രസിഡന്റ്

കോഴിക്കോട്: നിലവിൽ ജില്ല പ്രസിഡന്റ് ആയിരുന്ന അഡ്വ. വി.പി. നാസർ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് അമീൻ പിട്ടയിൽ (ഈരാറ്റുപേട്ട) നെ കോട്ടയം ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റായി നിയമിച്ചതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.  

കോട്ടയം

ജിസ്‌മോള്‍ക്കും മക്കള്‍ക്കും ചെറുകര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ കല്ലറയിൽ അന്ത്യവിശ്രമം. |

പാലാ :കറുപ്പിന്റെ പേരിൽ വെറുപ്പ് ഏറ്റുവാങ്ങിയ ജിസ് മോളും;രണ്ട് മാലാഖ കുഞ്ഞുങ്ങളും വർണ്ണ വെറുപ്പില്ലാത്ത ലോകത്തേക്ക് യാത്രയായി :അന്ത്യാഞ്ജലിക്കായി വള്ളിച്ചിറ ചെറുകര പള്ളിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ.സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനത കണ്ണീരോടെയാണ് ജിസ്‌മോളെയും മക്കളായ യാത്രയാക്കിയത്. വൈകിട്ട് നാലുമണിയോടെ വള്ളിച്ചീര ചെറുകര പള്ളിയിലെത്തിയ ജിസ്‌മോളുടെയും മക്കളുടെയും  അന്ത്യാഞ്ജലികൾ അർപ്പിക്കാൻ ആയിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തിയത്.നാടിൻറെ വേദനയിൽ പങ്കെടുക്കാൻ മൂന്ന് മണിയോടെ തന്നെ പള്ളി പരിസരത്തേക്ക് ആളുകൾ എത്തി തുടങ്ങിയിരുന്നു .   പള്ളിയുടെ പ്രധാന കാൽകുരിശിന്റെ ഭാഗത്ത്  ശരീരമെത്തിയപ്പോൾ ജനസാഗരമായി മാറി .പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം പൊതുദര്ശനത്തിൽ അവിടെ തടിച്ചു കൂടിയായ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത് .എം പി ഫ്രാൻസിസ് ജോർജ് ;മുൻ എംപി തോമസ് ചാഴികാടൻ ;രാജേഷ് വാളിപ്ലാക്കൽ ;ജോസ് മോൻ മുണ്ടയ്ക്കൽ;പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ;ബിജു പുന്നത്താനം ;ജോസഫ് ചാമക്കാല ;സന്തോഷ് കാവുകാട്ട് ;തങ്കച്ചൻ മണ്ണൂശ്ശേരി ; ടോബിൻ കെ അലക്‌സ് ;രഞ്ജിത്ത് മീനാ ഭവൻ ;സുരേഷ് നടുവിലേടത്ത് ;പ്രിൻസ് കുര്യത്ത്; ബിബിൻരാജ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു