വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ത്യാഗ സ്മരണയിൽ അരുവിത്തുറ വല്യചൻമല തീർഥാടനത്തിന് തുടക്കമായി

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ അമ്പത് നോമ്പാചരണത്തിനും വല്യച്ചൻ മല കയറ്റത്തിനും തുടക്കമായി. നോമ്പാചരണത്തിനു തുടക്കം കുറിച്ച് ഇന്നലെ രാവിലെ ദേവാലായത്തിൽ വിഭൂതി തിരുക്കർമങ്ങളുടെ ഭാഗമായ ചാരം കൊണ്ട് നെറ്റിയിൽ കുരിശു വരക്കൽ ചടങ്ങ് നടന്നു. വികാരി ഫാ. മാത്യൂ ചന്ദ്രൻകുന്നേൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ. ഗോഡ്‌സൻ ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിത്തടത്തിൽ, ഫാ. സിറിൽ തയ്യിൽ എന്നിവർ കാർമികത്വം വഹിച്ചു. വൈകുന്നേരം യേശുവിന്റെ പീഢാനുഭവ സ്മരണകൾ പുതുക്കി പള്ളിയിൽ നിന്നും മലയടിവാരത്തേക്ക് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ ജപമാല പ്രദക്ഷിണം നടന്നു. തുടർന്ന് കുരിശിന്റ വഴി പ്രാർഥന ചൊല്ലി ആയിരങ്ങൾ അരുവിത്തുറ വല്യച്ചൻമല കയറി. വിശ്വാസികൾക്ക് ആത്മ പരിശോധനയ്ക്കും പശ്ചാത്തപിക്കാനും പാപ പരിഹാരത്തിനുമുള്ള അവസരമാണ് ഈ നോമ്പുകാലം.

കോട്ടയം

ഹജ്ജ് 2026 ജില്ലാതല വാക്സിനേഷൻ ക്യാമ്പ്

കോട്ടയം .കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ജില്ലയിൽ നിന്ന് അവസരം ലഭിച്ചവർക്കുള്ള വാക്സിനേഷൻ ക്യാമ്പ് ജില്ല ഡെപ്യൂട്ടി ഡി,എം,ഒ, ഡോക്ടർ ജെസ്സി ഉദ്ഘാടനം ചെയ്തു  ഹജ്ജ് കമ്മറ്റി ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഷിഹാബ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ആർ സി എച്ച് ഓഫീസർ ഡോക്ടർ പ്രസീദ, ഡോക്ടർ ഷൈനി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.   ട്രെയിനർമാരായ ഖമറുദ്ദീൻ തോട്ടത്തിൽ, നജീബ് കല്ലുങ്കൽ, അജി കെ മുഹമ്മദ്, ഹബീബ്, ശമ്മാസ് സലാം, മിസാബ് ഖാൻ, സിയാദ് ഖാലിദ്, സഫറുള്ള ഖാൻ, അൽത്താഫ് സലാം, റഫീഖ് അമ്പഴത്തിനാൽ, മാഹിൻ പാറയിൽ, നാസർ പി എ, അബൂബക്കർ വി. എം. അഡ്വക്കേറ്റ് സദറുൽ അനാം, ഫസീല . സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാരായ യൂനുസ് മീരാൻ, റസൽ, ഹാഷിം, എന്നിവർ പങ്കെടുത്തു. ഫൈസൽ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നജീബ് കല്ലുങ്കൽ സ്വാഗതവും അജി കെ മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിൽ അനധികൃത കൈയേറ്റമൊഴിപ്പിക്കുന്നു

ഈരാറ്റുപേട്ട: നഗരസഭയിൽ അനധികൃത കൈയേറ്റമൊഴിപ്പിക്കൽ നടപടിക്ക് തുടക്കമായി. മുട്ടം കവല മുതൽ മുക്കടയിലെ പഴയ ബസ് സ്റ്റാന്റ് വരെയുള്ള റോഡിന്റെ ഇരുവശത്തേയും കൈയേറ്റം ഒഴിപ്പിക്കാനാണ് നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം കൈയേറിയ ഭാഗങ്ങൾ സ്വയം നീക്കണമെന്നും അല്ലെങ്കിൽ നഗരസഭയുടെ ചെലവിൽ ഒഴിപ്പിച്ച് പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ഓട നവീകരിച്ച് റോഡ് വീതി കൂട്ടി റോഡ് വൺവേ ആയി ഗതാഗത സൌകര്യമൊരുക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത് ചെയർമാൻ അഡ്വ. വി.പി. നാസർ പറഞ്ഞു.  വൈസ് ചെയർമാൻ ഫാത്തിമ അൻസർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ റൈന നൌഫൽ, ഇൽമുന്നിസ ശാഫി, സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ സവാദ് ഇ.എ, ഷാഹുൽ മുരിക്കോലി, കൌൺസിലർമാരായ സി.പി. ബാസിത്, കെ.ഇ. റാഷിദ്, ജെയിംസ് കുന്നേൽ, മുഹമ്മദ് ഷിയാസ്, ഷാജിദ വി.എ, നഗരസഭാ സെക്രട്ടറി മുഹ്സിൻ, ക്ലീൻ സിറ്റി മാനേജർ ടി. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. വിശ്വം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീസ, ജെറാൾഡ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

പ്രാദേശികം

കെ.എം.വൈ.എഫ് റമദാൻ കാമ്പയിന് തുടക്കമായി

ഈരാറ്റുപേട്ട: “വിശുദ്ധ റമദാൻ അതിജീവനത്തിന്റെ ആദർശ പാഠങ്ങൾ” എന്ന തലക്കെട്ടിൽ കെ.എം.വൈ.എഫ് സംഘടിപ്പിക്കുന്ന റമദാൻ കാമ്പയിന് തുടക്കമായി. തലനാട് മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി മുഹമ്മദ് നദീർ മൗലവി സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു. ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുനാസർ മൗലവി പ്രാർഥന നടത്തി. കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീൻ മാന്നാനി അധ്യക്ഷത വഹിച്ചു.  കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറിമാരാ സിറാജ്ജുദ്ദീൻ അബ്റാരി സ്വാഗതവും കുണ്ടുമൺ ഹുസൈൻ മന്നാനി പുതിയ പ്രവർത്തകർക്കുള്ള മെമ്പർഷിപ്പും വിതരണം ചെയ്‌തു.ഈരാറ്റുപേട്ട അഖ്സ ജുമാ മസ്ജിദ് ചീഫ് ഇമാം മൗലവി അബ്ദുല്ലാഹ് ഹസനി അൽ ഖാസിമി മുഖ്യപ്രഭാഷണവും, കെ.എം.വൈ.എഫ് സംസ്ഥാന ട്രഷറർ നാഷിദ് ബാഖവി കണ്ണനല്ലൂർ റമദാൻ സന്ദേശവും നൽകി. കെ.എം.വൈ.എഫ് കനിവ്‌ കാരുണ്യ പദ്ധതിയുടെ റമദാൻ റിലീഫിന്റെ സംസ്ഥാന തല ഉദ്ഘാടനം ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലീമീൻ ഈരാറ്റുപേട്ട മേഖല പ്രസിഡന്റ് നൗഫൽ ബാഖവി, തലനാട് മുസ്‌ലിം ജമാഅത്ത് യൂണിറ്റുകൾക്ക് വേണ്ടി എം.എ. ഷമീറിന് നൽകി കൊണ്ട് നിർവഹിച്ചു. ഹാഫിസ് അബ്ദുൽ റഊഫ്, മൗലവി മാഹീൻ നദ്‌വി, പി.എഫ്. അബ്ദുൽ കരീം, ബഷീർ എടവണ്ണവളപ്പിൽ, മൗലവി ഹാഷിം മന്നാനി, ശാഹുൽ ഹമീദ് മൗലവി, ജാഫർ തൊടുപുഴ, നൗഫൽ ശിഹാബ് മൈലാപ്പൂര്, നസീബ് ബദ്‍രി ഈരാറ്റുപേട്ട തുടങ്ങിയവർ സംസാരിച്ചു. റമദാൻ റിലീഫ്, തർത്തീൽ ഖുർആൻ വിജ്ഞാന വേദി, ബദർ അനുസ്മരണങ്ങൾ, ഇഫ്താർ സംഗമങ്ങൾ, കാരുണ്യ സ്പർശം, ഈദ് കിസ്‍വ എന്നിങ്ങനെയുള്ള നൂറിലധികം പരിപാടികൾ തെക്കൻ കേരളത്തിലെ ഏഴ്‌ ജില്ലകൾ കേന്ദ്രീകരിച്ച്‌ റമദാൻ കാമ്പയിന്റെ ഭാഗമായി നടക്കും. തിരുവനന്തപുരം ആർ.സി.സി, മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രികൾ, താലൂക്ക്‌ ആശുപത്രികൾ കേന്ദ്രീകരിച്ച്‌ കെ.എം.വൈ.എഫ് നടത്തി വന്ന് കൊണ്ടിരിക്കുന്ന ഇഫ്താർ കഞ്ഞി വിതരണവും ജില്ലാ താലൂക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കും.

കേരളം

ആലിൻ ഷെറിന് സംസ്ഥാന സർക്കാരിൻ്റെ ആദരവ്; സംസ്കാരം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്‍ എബ്രഹാമിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്. ആലിൻ ഷെറിൻ്റെ സംസ്‌കാരം നാളെ സര്‍ക്കാര്‍ ബഹുമതികളോടെ നടക്കും. ഇതുമായി ബന്ധപ്പെട്ട നിർദേശം മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നല്‍കി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും ആലിൻ ഷെറിൻ്റെ സംസ്‌കാരം മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ ചര്‍ച്ചില്‍ നാളെ വൈകിട്ട് മൂന്ന് മണിയോടെയാകും നടക്കുക. മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നലെഅര്‍ധരാത്രിയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പൂര്‍ത്തിയായിരുന്നു.

പ്രാദേശികം

അരുവിത്തുറ കോളേജിൽ അയാട്ട അംഗികൃത എവിയേഷൻ കോഴ്‌സുകൾ. ധാരണാപത്രം ഒപ്പുവച്ചു.

അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ് കോളേജിൽഅന്താരാഷ്ട്ര വ്യോമയാന രംഗത്ത് നിരവധി ജോലി സാധ്യതകൾ വിദ്യാർത്ഥികൾക്ക്‌ ലഭ്യമാക്കാൻ സഹായിക്കുന്ന എവിയേഷൻ ,എയർ കാർഗോ ആൻഡ് ലോജിസ്റ്റിക് കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള ധാരണ പത്രം അയാട്ട അംഗീകൃത സ്ഥാപനമായ ‘സ്പീഡ് വിങ്സ് എവിയേഷൻ അക്കാദമി കൊച്ചി യുമായി ഒപ്പ്  വച്ചു. ഇതനുസരിച്ചു എയർപോർട്ട്,  എയർലൈൻ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്,  ടിക്കറ്റിംഗ്, ഡെഞ്ചറസ് ഗുഡ്സ് മാനേജ്മെന്റ്,  തുടങ്ങി നിരവധി മേഖലകളിൽ വിദ്യാർത്ഥി കൾക്ക് ഹ്രസ്വകാല ദീർഘ കാലകോഴ്സുകൾ പഠിക്കാവുന്നതാണ്. 30 വർഷത്തിനുമേൽ അയാട്ട,  ഡി ജി സി എ അംഗീകൃത എവിയേഷൻ ട്രെയിനിങ് സെന്റർ ആയി പ്രവർത്തിക്കുന്ന സ്പീഡ് വിങ്സ് എവിയേഷൻ അക്കാദമി വൈമാനിക ലോജിസ്റ്റിക് മേഖലയിലെ ദക്ഷിണേന്ത്യ യിലെ മുൻ നിര പരിശീലന കമ്പനിയാണ്. സമ്മേളനത്തിൽ കോളേജ് മാനേജർ റെവ.ഫാ മാത്യു ചന്ദ്രൻകുന്നേൽ, പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്,  സ്പീഡ്‌ വിങ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ  ബിനു ഈപ്പെൻ, ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർ  രാജേഷ് രാജൻ, കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് ,വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, പ്ലെസ്‌മെന്റ് ഓഫീസർ  ബിനോയ്‌ സി ജോർജ്,  ഡോ. മിഥുൻ ജോൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കോട്ടയം

എസ്. ഡി. പി. ഐ. പൗരാവകാശജാഥ സമാപിച്ചു.

ഈരാറ്റുപേട്ട -അവകാശ നിഷേധങ്ങൾക്കെതിരെ പൗരാവകാശജാഥ എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെ ഭാഗമായി റാലിയും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി പി.കെ. ഉസ്മാൻ ഉത്ഘാടനം ചെയ്തു. എസ്. ഐ. ആർ (SIR) പോലുള്ള ജനവിരുദ്ധ നിയമങ്ങളിലൂടെ രാജ്യത്തെ പൗരൻമാരുടെ മൗലികാ അവകാൾങ്ങൾ കവർന്നെടുക്കാനുള്ള ഫാസിസ്റ്റ് ഭരണകൂട നീക്കങ്ങൾക്കെതിരേ ശക്തമായ ജനകീയ പ്രതിരോധം രാജ്യത്ത് ഉയർന്ന് വരണമെന്ന് ഉത്ഘാടനം ചെയ്ത് കൊണ്ട് പി.കെ. ഉസ്മാൻ പറഞ്ഞു.ജാഥാ ക്യാപ്റ്റൻ മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്റ്റൻ രാജു പാറത്തോട്, മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി , ജില്ലാ സെക്രട്ടറിമാരായ കെ.എസ്. ആരിഫ്, നിഷാദ് ഇടക്കുന്നം, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. സി. പി. അജ്മൽ.സി.എച്ച് ഹസീബ് , മണ്ഡലം ഭാരവാഹികളായ യാസിർ കാരയ്ക്കാട്, അബ്ദുസമദ് പാറത്തോട് ഇസ്മായിൽ കീഴേടം, എസ്.എം. ഷാഹിദ് എന്നിവർ സംസാരിച്ചു.മുനിസിപ്പിൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ, സെക്രട്ടറി ജെലീൽ കെ.കെ.പി. നജീബ്പാറനാനി, റിയാസ് ചിറപ്പാറ നഗരസഭാ കൗൺസിലർമാരായ സുബൈർവെ ള്ളാപള്ളിൽ, ഷാഹുൽ എം.എം. സജ്മി ഷിഹാസ് എന്നിവർ നേതൃതം നൽകി.  

കോട്ടയം

​ വോട്ടു ബോധവത്കരണവുമായി ജില്ലയിൽ വോട്ടുവണ്ടി പര്യടനം തുടങ്ങി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടിന്റെ  പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി വോട്ട് വണ്ടി എന്ന പേരിൽ പ്രചാരണ വാഹനങ്ങൾ കോട്ടയം ജില്ലയിൽ പര്യടനം ആരംഭിച്ചു. കളക്ടറേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ്ളാഗ് ഓഫ് ചെയ്തു.ജില്ലാ ഭരണകൂടത്തിന്റെയും വോട്ടർ ബോധവത്കരണ പരിപാടിയായ  സ്വീപ്പിന്റെയും നേതൃത്വത്തിലാണ് പര്യടനം. എല്ലാ വോട്ടർമാരെയും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാക്കുകയാണ് ലക്ഷ്യമെന്ന് കളക്ടർ പറഞ്ഞു.   വോട്ടു ചെയ്യുന്ന വിധം പരിചയപ്പെടുത്തുന്നതിനായി പ്രചാരണ വാഹനത്തിനുള്ളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും വിവിപാറ്റ് യന്ത്രവും സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് നേരിട്ട് വോട്ട് ചെയ്ത് പരിശീലിക്കാം. ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലും വോട്ടുവണ്ടി  പര്യടനം നടത്തും.ചടങ്ങിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ  ഷീബ മാത്യു, സ്വീപ്പ് ജില്ലാ നോഡൽ ഓഫീസറായ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, കോട്ടയം തഹസിൽദാർ ടി.എസ്. സനിൽ കുമാർ, ജൂണിയർ സൂപ്രണ്ട്  ഇ.സി. ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.