വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ നിന്ന് വിരമിച്ചവർക്ക് യാത്രയയപ്പ് നൽകി.

ഈരാറ്റുപേട്ട. മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കായി സ്കൂൾ മാനേജ്മെൻറ് എല്ലാവർഷവും ഒരുക്കുന്ന സ്നേഹവിരുന്ന് "ജുദായി ശാം" ഇത്തവണയും ശ്രദ്ധേയമായി.ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ അഡ്വ വി പി നാസർ സമ്മേളനം ഉദ്ഘാടനം  ചെയ്തു. മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പ്രൊഫ എം കെ ഫരീദ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം കെ അൻസാരി സ്വാഗതവും, ഡയമണ്ട് ജൂബിലി കമ്മിറ്റി ചെയർമാൻ ഡോക്ടർ എം എ മുഹമ്മദ് മുഖ്യപ്രഭാഷണവും  നടത്തി. ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും വിരമിച്ച ഫെലിക്സാമ്മ  ചാക്കോ, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും വിരമിച്ച മുഹമ്മദ് ലൈസൽ,  ലാബ് അസിസ്റ്റൻറ് സുൽഫത്ത് പി.എ എന്നിവർക്കുള്ള യാത്രയയപ്പും ഉപഹാരസമർപ്പണവും മുസ്ലിം എജുക്കേഷൻ ട്രസ്റ്റ്  ട്രഷറർ എം എസ് കൊച്ചുമുഹമ്മദ്, ബോർഡ് അംഗം എം എ റഹീം, ട്രസ്റ്റ് സെക്രട്ടറി പി കെ കൊച്ചുമുഹമ്മദ് എന്നിവർ നിർവഹിച്ചു. മുസ്‌ലിം ഗേൾസ് കുടുംബാംഗങ്ങളുടെ ഉപഹാരം മാനേജർ എം കെ അൻസാരി സമ്മാനിച്ചു. ഈരിറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിനായി സൗജന്യമായി സ്ഥലം വിട്ടുകൊടുത്ത മറ്റ കൊമ്പനാൽ കുടുംബാംഗവും മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ട്രഷററുമായ എം എസ് കൊച്ചുമുഹമ്മദിനുള്ള  ഉപഹാര സമർപ്പണം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ വിപി നാസർ നിർവഹിച്ചു. സഹ അധ്യാപകരും  പൂർവ വിദ്യാർത്ഥിനികളും റിട്ടയർ ചെയ്യുന്നവരെ ഓർമിച്ചു കൊണ്ടുള്ള വീഡിയോ സദസ്സിന് ദൃശ്യനുഭവവുമായി. വിദ്യാർഥിനികളായ അൻഹ സുൽത്താന, മിൻഹാ സുൽത്താന എന്നിവർ ഗാനം ആലപിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബീമ നാസർ, വാർഡ് കൗൺസിലർ നസീറ ടീച്ചർ, പിടിഎ പ്രസിഡണ്ട് ലാലി വിപി എന്നിവർ ആശംസകൾ നേർന്നു.  ട്രസ്റ്റ് അംഗവും മുൻ അധ്യാപകനുമായ എം എഫ് അബ്ദുൽ ഖാദർ നന്ദി അർപ്പിച്ച ചടങ്ങിൽ അധ്യാപകർ, അനധ്യാപകർ മാനേജ്മെൻറ് പ്രതിനിധികൾ, പിടിഎ അംഗങ്ങൾ, വിരമിച്ച അധ്യാപകരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കേരളം

ഇനി വ്രതശുദ്ധിയുടെ നാളുകൾ; റമദാനെ വരവേറ്റ് വിശ്വാസി സമൂഹം

ഈരാറ്റുപേട്ട :ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ പുണ്യമാസത്തിലേക്ക്. സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം. മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും. നോമ്പുതുറകളെ വരവേൽക്കാൻ വിപണി സജീവമായിക്കഴിഞ്ഞു ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികള്‍ക്ക് പുണ്യകാലമാണ്. പ്രാര്‍ത്ഥനാനിരതമായ പകലിരവുകള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നുകള്‍ കൊണ്ടും ഒത്തുചേരലുകള്‍ കൊണ്ടും ഈ ദിനങ്ങള്‍ സമ്പന്നമാകും. ഇസ്ലാം മത വിശ്വാസികള്‍ വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിലാണ്. പുലര്‍ച്ചെ മുതല്‍ വൈകീട്ട് വരെ വിശ്വാസികള്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കും. ഇല്ലാത്തവന്റെ വിശപ്പറിയുന്നത് മാത്രമല്ല വാക്കിലും പ്രവൃത്തിയിലും തെറ്റുകള്‍ വരാതിരിക്കാനുള്ള ജാഗ്രത കൂടിയാണ് റമദാന്‍. ഖുറാന്‍ പാരായണം ചെയ്യുന്നതിനൊപ്പം ഒരോരുത്തരും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യും. ക്ഷമ, സഹനം, കാരുണ്യം, തുടങ്ങിയ മൂല്യങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ് ഈ പുണ്യമാസം.

കോട്ടയം

നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

പാലാ ; മണ്ണയ്ക്കനാട്: നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ പാലാ - പൊൻകുന്നം റോഡിൽ വളകുഴിയ്ക്കു സമീപമാണ് സംഭവം നടന്നത്. എറണാകുളത്ത് നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കുകൾ മാത്രമാണുള്ളത്; ആരുടെയും പരിക്ക് ഗുരുതരമല്ല. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പുലർച്ചെയായതിനാൽ റോഡിൽ മറ്റ് വാഹനങ്ങൾ കുറവായത് വലിയൊരു ദുരന്തം ഒഴിവാക്കി.

കോട്ടയം

വ്രതശുദ്ധിക്കൊപ്പം പരിസരശുദ്ധിയും; റോഡും തോടും വൃത്തിയാക്കി നഗരസഭ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ റമദാൻ വ്രതകാലത്തിന് മുന്നോടിയായി വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ചെയർമാൻ അഡ്വ. വി.പി. നാസർ അറിയിച്ചു. നഗരസഭാ പരിധിയിലുള്ള എല്ലാ പ്രധാന റോഡുകളുടെയും ഇരുവശങ്ങളും വൃത്തിയാക്കുകയും, തോടുകളിലെയും ഓടകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.  അതോടൊപ്പം നഗരസഭാ പരിധിയിലെ തെളിയാത്ത വഴി വിളക്കുകൾ ഭൂരിഭാഗവും മാറ്റി സ്ഥാപിച്ചതായും ബാക്കി ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ ഭംഗിയും വൃത്തിയും നിലനിർത്തുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും പൊതുയിടങ്ങളിലും ജലാശയങ്ങളിലും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.       

പ്രാദേശികം

ഫ്യൂച്ചർ സ്റ്റാർസ് ക്വിസ് കോമ്പറ്റീഷൻ നടത്തി

ഈരാറ്റുപേട്ട :അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെന്റ്, എയ്ഡഡ്, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഒരു മെഗാ ക്വിസ് കോമ്പറ്റീഷൻ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തി. നിയോജക മണ്ഡലത്തിലെ 30 സ്കൂളുകളിൽ നിന്നായി രണ്ടു കുട്ടികൾ വീതമുള്ള 48 ടീമുകളാണ് പങ്കെടുത്തത്. പൊതു വിജ്ഞാനം അടിസ്ഥാനപ്പെടുത്തി നടത്തിയ ക്വിസ് കോമ്പറ്റീഷനിൽ എരുമേലി സെന്റ്.തോമസ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നുള്ള ആദി വൈഷ്ണവ്, സാനു ജോസഫ് സ്കറിയ എന്നിവരുടെ ടീം ഒന്നാം സ്ഥാനവും, തീക്കോയി സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നുള്ള ടെയ്സ് എം. സന്തോഷ്, ലക്ഷ്മി നന്ദന സജി എന്നിവരുടെ ടീം രണ്ടാം സ്ഥാനവും, പൂഞ്ഞാർ ഗൈഡൻസ് പബ്ലിക് സ്കൂളിൽ നിന്നുള്ള ഫാദിൽ പി.എം, റിസ്വാൻ റഷീദ് എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി. പ്രധാനമായും മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ ഗ്രന്ഥങ്ങളായ അഗ്നിച്ചിറകുകൾ, ജ്വലിക്കുന്ന മനസ്സുകൾ എന്നീ പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ക്വിസ് കോമ്പറ്റീഷൻ. വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ കരിയർ ഹൈറ്റ്സ് മാനേജിംഗ് ഡയറക്ടർ ജോർജ് കരുണയ്ക്കൽ ആയിരുന്നു ക്വിസ് മാസ്റ്റർ. എലിമിനേഷൻ റൗണ്ട്,ഫൈനൽ റൗണ്ട് എന്നിങ്ങനെ രണ്ട് റൗണ്ടുകൾ ആയി നടത്തിയ കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 5000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും മൊമന്റോയും രണ്ടാം സ്ഥാനക്കാർക്ക് 3000 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും മൂന്നാം സ്ഥാനക്കാർക്ക് 2000 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി. കൂടാതെ ഈ അധ്യയനവർഷം ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ഓരോ സ്കൂളിലെയും മെന്റർ ടീച്ചേഴ്സ് ആയി പ്രവർത്തിച്ച അധ്യാപകർക്കുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും യോഗത്തിൽ വിതരണം ചെയ്തു. മികച്ച മെന്റർ ടീച്ചറായി മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിജു പി.ആറും, മികച്ച പ്രഥമാധ്യാപകനുള്ള അവാർഡ് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ ഹെഡ്മാസ്റ്റർ ജോബറ്റ് തോമസും, മികച്ച ഓൾറൗണ്ട് പ്രവർത്തനത്തിനുള്ള അവാർഡ് മുരിക്കുംവയൽ ഗവ.ഹൈസ്‌കൂളിലെ സുനിൽ കെ.എസും കരസ്ഥമാക്കി

കോട്ടയം

വി ഡി സതീശൻ വരുന്നു; ആവേശകരമായ വരവേൽപ്പുമായി യു ഡി എഫ് പൂഞ്ഞാർ മണ്ഡലം കമ്മറ്റി

ഈരാറ്റുപേട്ട . പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന . പുതു യുഗ യാത്രക്ക് അവേശകരമായ വരവേൽപ്പ് നൽകുമെന്ന്. യു.ഡി.എഫ്. പൂഞ്ഞാർ നിയോ ജകമണ്ഡലം കമ്മറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി . 24. ന് രാവിലെ 10.30. ന് ഈരാറ്റുപേട്ട . പോലീസ് സ്റ്റേഷന് മുൻ വശം എത്തിചേരുന്ന യാത്രക്ക് ആയിരങ്ങളെ അണിനിരത്തി. ആവേഷകരമായ വരവേൽപ്പ് നൽകും. ചെണ്ടമേളങ്ങളുടെയും. ബാൻഡ്സെറ്റുകളും നാടൻ കലാരൂപങ്ങളും യാത്രക്ക് കൊഴുപ്പേകാൻ അണിനിരത്തും.പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ . മുഴുവൻ പഞ്ചായത്തുകളിലും ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലും യു ഡി.എഫ്. വിപുലമായ യോഗങ്ങൾ വിളിച്ച് ചേർത്ത് യാത്രയും പൊതു യോഗവും ഒരു ചരിത്ര സംഭവമാക്കാൻ ഒരുങ്ങി കഴിഞ്ഞു. വാർഡ്തല യോഗങ്ങൾ നടന്നു വരുകയാണ്. നിയോജകമണ്ഡലത്തിലെ ഒരോ പഞ്ചായത്തുകളിൽ നിന്നും ആയിരത്തിനും അഞ്ഞുറി നുമിടയിൽ പ്രവർത്തകരെ ഈ രാറ്റുപേട്ടയിൽ എത്തിക്കുവാനുള്ള വാഹന ക്രമീകരണങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തി കഴിഞ്ഞു. അയ്യായിരത്തിലേറെ പ്രവർത്തകരെ അണിനിരത്താൻ കഴിയുമെന്നും യു.ഡി.എഫ്. ഭാരവാഹികൾ 16/02/2026 ൽ ലീഗ് ഭവനിൽ ചേർന്ന യോഗത്തിൽ തീരുമാനം എടുത്തു. ആന്റോ ആന്റണി M P ചെയർമാനായും അസീസ് ബഡായി കൺവീനറായും അഡ്വ പി എ സലീം ജനറൽ കൺഡിനേറ്ററായും, മജൂ പുളിക്കൻ കോർഡിനേറ്ററായും 501 അംഗ സ്വാഗതസംഗത്തിന് രൂപം നൽകി. സ്വാഗതസംഗ രൂപീകരണ യോഗം ആന്റോ ആന്റണി M P ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയർമാൻ മജു പുളിക്കൻ അധ്യക്ഷത വഹിച്ചു, റഫീഖ് മണിമല മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി നിർവാഹക സമിതി അംഗം തോമസ് കല്ലാടൻ, ഡി സി സി ജനറൽ സെക്രട്ടറിമാറായ പ്രകാശ് പുളിക്കൻ അഡ്വ ജോമോൻ ഐക്കര, അഡ്വ മുഹമ്മദ് ഇല്ല്യാസ്, റോയ് കപ്പലുമാക്കൽ ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, കെ എ മുഹമ്മദ് അഷറഫ്, അഡ്വ സതീഷ് കുമാർ, സിബി ആറാട്ടുകയം, അബ്ദുൽ റസാക്, തോമസ്കുട്ടി മൂന്നാനപ്പള്ളി, യു ഡി എഫ് നേതാക്കളായ റാസി ചെറിയവല്ലം, അഡ്വ വി പി നാസർ, സാബു പ്ലാത്തോട്ടം, പി എച്ച് നൗഷാദ്, വർക്കിച്ചൻ വയംപൊത്തനാൽ മണ്ഡലം പ്രസിഡന്റുമാർ, നിയോജക മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പി.ക്കെ. കൂഞ്ഞാലികുട്ടി. പി.ജെ.ജോസഫ് . ഷാഫി പറമ്പിൽ . അനു ബ് ജേക്കബ്.ഷിബു ബേബി.ജോൺ, ആന്റോ ആന്റണി M P തുടങ്ങിയ നേതാക്കൾ യോഗത്തിൽ. സംസാരിക്കുമെന്നും.. ഭാരവാഹികൾ അറിയിച്ചു... പത്രസമ്മേളനത്തിൽ മജൂ പുളിക്കൻ, അഡ്വ ജോമോൻ ഐക്കര, അഡ്വ മുഹമ്മദ് ഇല്ല്യാസ്, കെ എ മുഹമ്മദ് ഹാഷിം, പ്രകാശ് പുളിക്കൻ, പി എച്ച് നൗഷാദ് എന്നിവർ പങ്കെടുത്തു.

കോട്ടയം

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 3.25 കോടി രൂപ അനുവദിച്ചു

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് ഈരാറ്റുപേട്ട സെക്ഷന് കീഴിലുള്ള 15 റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 3.25 കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. താഴെപ്പറയുന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. പൂഞ്ഞാർ- കൈപ്പള്ളി- ഏന്തയാർ റോഡ്, വഴിക്കടവ് -കുരിശുമല റോഡ്, കാരക്കുളം- പടിഞ്ഞാറ്റുമല- പിണ്ണാക്കനാട് റോഡ്, അടിവാരം – കൊടുങ്ങ റോഡ്, പൂഞ്ഞാർ- പെരിങ്ങളം റോഡ്, പൂഞ്ഞാർ -ആലും തറ റോഡ്, പൂഞ്ഞാർ- കൂട്ടിക്കൽ റോഡ്, അരുവിത്തുറ- പൂവത്തോട് റോഡ് , വെയില്കാണാം പാറ- പാക്കയം- തിടനാട് റോഡ്, വിലങ്ങുപാറ – വലിയപാറ -ആരോലി ജംഗ്ഷൻ -വട്ടോളിക്കടവ് -അമ്പാറ നിരപ്പേൽ റോഡ്, പാറത്തോട് -പഴുമല- ചാണകക്കുളം- ചെമ്മലമറ്റം റോഡ്, പൂവത്തോട്- കാഞ്ഞിരമറ്റം- മാടമല- തിടനാട് റോഡ്, കുന്നുംപുറം -പൂവാങ്കൽ- ചാത്തൻകുളം റോഡ്,തിടനാട്-ഇടമറ്റം റോഡ്, വാഴമറ്റം- പിണ്ണാക്കാനാട് റോഡ് എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. റോഡുകൾ പൂർണമായും കുഴികൾ അടയ്ക്കുകയും ഓടകൾ,കലുങ്കുകൾ, മുതലായവ പുനരുദ്ധരിക്കുക, റോഡുകളുടെ മെച്ചപ്പെട്ട പരിപാലനത്തിനും യാത്ര സുരക്ഷിതത്വത്തിനും ആവശ്യമായ എല്ലാ പ്രവർത്തികളും ഇതിലൂടെ നടത്തും. പ്രവർത്തികളുടെ ടെൻഡർ ക്ഷണിച്ചു കരാർ ഉറപ്പിച്ചു. പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.

കോട്ടയം

കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്‌ളോക്ക് ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു

കോട്ടയം: പത്തുവർഷം കൊണ്ട് കിഫ്ബിയിലൂടെ ഒരുലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയില്‍നിന്നും 257 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ സർജിക്കൽ ബ്‌ളോക്ക് ഉള്‍പ്പെടെ കോട്ടയം മെഡിക്കൽ കോളജിലെ 15 വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.   കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 50000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ്  കിഫ്ബി വഴി ലക്ഷ്യമിട്ടതെങ്കിലും അത് 62000 കോടി രൂപയായി ഉയർന്നു. ഈ സർക്കാരിന്‍റെ കാലത്ത് അത് ഒരുലക്ഷം കോടി രൂപയിലെത്തി- അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്ത് സംസ്ഥാനത്ത് അത്ഭുതകരമായ മാറ്റമാണ് പത്തുവർഷം കൊണ്ടുണ്ടായത്. അതിവിപുല സൗകര്യങ്ങളുള്ള രാജ്യങ്ങളേക്കാള്‍ നവജാത ശിശു മരണനിരക്കിലും മാതൃ മരണനിരക്കിലും കേരളത്തിന് മികച്ച നിലയിലെത്താനായി. ആരോഗ്യരംഗത്തെ നേട്ടത്തിന് ഡോക്ടർമാരും ജീവനക്കാരും നൽകിയ സംഭാവന വലുതാണ്. സർക്കാർ ആശുപത്രികൾ മാത്രമല്ല നല്ലനിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളുമുണ്ട്. പ്രവർത്തനലാഭത്തിനൊപ്പം സേവനം എന്ന രീതി കൂടി പിന്തുടരുന്നവയാണ് അവയിൽ പലതും. എന്നാൽ ലാഭത്തിൽ മാത്രം കണ്ണുനട്ട് പ്രസിദ്ധമായ ചില സ്വകാര്യആശുപത്രികളിലേക്ക് ആഗോളഭീമന്മാർ കടന്നുവന്നിട്ടുണ്ട്. അവിടങ്ങളില്‍ സൗകര്യങ്ങളിലൊന്നും മാറ്റമില്ലെങ്കിലും ചികിത്സയ്ക്ക് ഈടാക്കുന്ന തുകയില്‍ വലിയ വര്‍ധനവാണ്. ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ മേഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്. ഏതു മികച്ച സ്വകാര്യ ആശുപത്രികളോടും കിടപിടിക്കാന്‍ കഴിയുന്ന നിലയിലേക്ക് സര്‍ക്കാര്‍ ആശുപത്രികളെ ഉയര്‍ത്തുകയാണ് ലക്ഷ്യം. നവകേരളം എന്നത് സങ്കല്‍പ്പമല്ല, യാഥാര്‍ത്ഥ്യമാണ്. അവിടേക്കാണ് നമ്മള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് എവിടെ നോക്കിയാലും ആ മാറ്റം പ്രകടമാണ്-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു   ​മെഡിക്കൽ കോളജ് ആങ്കണത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എല്ലാ ​മെഡിക്കൽ   കോളജുകളിലും അതിവിപുലമായ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കാനും മികച്ച ചികിത്സ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാപ്രമാക്കാനും സാധിച്ചെന്ന് മന്ത്രി പറഞ്ഞു. 1150 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് കഴിഞ്ഞ പത്തുവർഷം കൊണ്ട് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയതെന്നും കിഫ്ബി വഴി സർക്കാർ നൽകിയ പിന്തുണയിലൂടെയാണ് ഇതു സാധ്യമായതെന്നും ചടങ്ങിന് സ്വാഗതം ആശംസിച്ച സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ.വി. വിശ്വനാഥൻ, ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ്, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. ജയ്‌മോൻ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദ് പഞ്ഞിക്കാരൻ, അതിരമ്പുഴ ഗ്രമാപഞ്ചായത്ത് പ്രസിഡന്‍റ് ഒ.എ. സജി, ബ്‌ളോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗം റോസിലി ടോമിച്ചൻ,  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ,  മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ അരവിന്ദ് സച്ചിൽ, ദന്തൽ കോളജ് പ്രിൻസിപ്പൽ വി.പി. കണ്ണൻ, നഴ്‌സിംഗ് കോളജ് പ്രിൻസിപ്പൽ ലിനി ജോസഫ്, വൈസ്  പ്രിൻസിപ്പൽ ടി.ആർ. രാധ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് കെ.പി. ജയപ്രകാശ്, ചീഫ് നഴ്‌സിംഗ് ഓഫീസർ പി.കെ. ഉഷ, ഡി.സി.എച്ച് പ്രസിഡൻറ് സി.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു. മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ച പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ച കോട്ടയം മെഡിക്കല്‍ കോളജിലെ 283.60 കോടി രൂപയുടെ വികസനപ്രവർത്തനങ്ങള്‍ കാത്ത് ലാബ് (7.88 കോടി രൂപ) പാരാമെഡിക്കൽ ഹോസ്റ്റലിന്‍റെ പൂർത്തിയാക്കിയ ഒന്നാംഘട്ടം( ആറു കോടി രൂപ കാൻസർ ബ്‌ളോക്കിലെ 32 സ്ലൈസ് സി ടി സ്‌കാനിംഗ് സംവിധാനം( 4.28 കോടി രൂപ) നവീകരിച്ച പ്രധാന കവാടം (1.25 കോടി രൂപ) ഗൈനക്കോജളി വിഭാഗത്തിൽ ഒരുക്കിയ മാതൃ നവജാത ശിശുപരിചരണ യൂണിറ്റ് ( 1.20 കോടി രൂപ) സ്‌കിൻ ബാങ്ക് (64.57 ലക്ഷം രൂപ) ക്രഷ് (60 ലക്ഷം രൂപ) ലാക്‌റ്റേഷൻ മാനേജ്‌മെന്‍റ് സെന്‍റർ  (64.2 ലക്ഷം രൂപ) സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ചു സജ്ജമാക്കിയ കാർഡിയാക് റീഹാബലിറ്റേഷൻ യൂണിറ്റ് കാർഡിയോളജി ആൻഡ് കാർഡിയോതൊറാസിക് ബ്‌ളോക്കിലെ ഉപകരണങ്ങൾ എക്കോ മെഷീൻ സി.ആം മെഷീൻ, വെന്‍റിലേറ്റുകൾ   എ.ബി.സി. ബ്‌ളോക്കിൽ 74 ലക്ഷം രൂപ ചെലവിട്ടു നിർമിക്കുന്ന പുതിയ ടോയ്‌ലറ്റ് ബ്‌ളോക്കിന്‍റെ ശിലാസ്ഥാപനവും ചടങ്ങിൽ നടന്നു.