വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ഇഞ്ചോലിക്കാവ് ദേവീക്ഷേത്രത്തിൽ മോഷണം

പ്ലാശനാൽ: തലപ്പലം ഇഞ്ചോലിക്കാവ് ദേവീ ക്ഷേത്രത്തിൽ മോഷണം. വഴിപാട് കൗണ്ടർ കുത്തിത്തുറന്ന മോഷ്ടാവ് 40000 രൂപയോളം കവർന്നു. ഭണ്ഡാരം കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

കോട്ടയം

എസ്ഡിപിഐ കോട്ടയം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഈരാറ്റുപേട്ട: എസ്.ഡി.പി.ഐ കോട്ടയം ജില്ലാ പ്രതിനിധി സഭ സമാപിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റ്  മുഹമ്മദ് സിയാദ്.വൈസ്‌  പ്രസിഡന്റ്‌ മാർ യൂ. നവാസ്, അൽത്താഫ് ഹസ്സൻ ജില്ല ജനറൽ സെക്രട്ടറി  നിസ്സാം ഇത്തിപ്പുഴ.ഓർഗനൈസിംഗ് സെക്രട്ടറി നിഷാദ് ഇടക്കുന്നം. സെക്രട്ടറിമാർ അമീർ ഷാജി ഖാൻ, കെ.എസ് ആരിഫ്, ഉവൈസ് ബഷീർ.ഖജാൻജി ഫൈസൽ ബഷീർ. കമ്മറ്റി അംഗങ്ങളായി അഡ്വ:എം.കെ നിസ്സാമുദ്ധീൻ, നൗഷാദ് കൂനന്തനം, അഡ്വ: സി.പി അജ്മൽ , ബിനു നാരായണൻ, സി.എച്. ഹസീബ്, നസീമ ഷാനവാസ്‌ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.  എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ പ്രതിനിധിസഭ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി  അൻസാരി ഏനാത്ത്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. നാസ്സർ, ജോർജ് മുണ്ടക്കയം, എന്നിവർ സംസാരിച്ചു.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് എച്ച് ഡി പി ഇഗ്രോ ചട്ടികൾ വിതരണം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം കർഷകർക്ക് അടുക്കളത്തോട്ടത്തിൽ പച്ചക്കറി കൃഷികൾ ചെയ്യുന്നതിന് വേണ്ടി എച്ച് ഡി പി ഇഗ്രോ ചട്ടികൾ വിതരണം ചെയ്തു. 10 ചട്ടികൾ വീതം 273 കർഷകർക്കാണ് ചട്ടികൾ നൽകുന്നത്. ചെടിച്ചട്ടികളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി ജെയിംസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിബി രഘുനാഥൻ, നജീമ പരിക്കൊച്ച്,  കൃഷി ഓഫീസർ നീതു തോമസ്, കൃഷി അസിസ്റ്റന്റ് ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം

ശബരിമലയിൽ നിന്നും രോഗിയുമായി എത്തിയ കേരളാഫയർ&റസ്ക്യൂ ടീമിൻ്റെ വാഹനം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയുടെ ഗേറ്റിന് മുന്നിൽ കുടുങ്ങി

കാഞ്ഞിരപ്പള്ളി ; ശബരിമലയിൽ നിന്നും രോഗിയുമായി എത്തിയ കേരളാഫയർ&റസ്ക്യൂ ടീമിൻ്റെ വാഹനം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയുടെ ഗേറ്റിന് മുന്നിൽ കുടുങ്ങി. ഫയർഫോഴ്സും പോലീസ്ഫോഴ്സും സിവിൽ ഡിഫൻസ് ടീമും ആശുപത്രിജീവനക്കാരും പൊതുജനങ്ങളും കൂടി വാഹനം റോഡിൽ നിന്ന് നീക്കുവാനുള്ള ശ്രമങ്ങൾ നടത്തുന്നു.രോഗിക്ക് ഉചിതമായ ചികിത്സ ലഭിച്ചു.

കോട്ടയം

പാലാ പൂവരണിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

പാലാ പൊൻകുന്നം റോഡിൽ പൂവരണി ചരള യിൽലോറിയും കാറും കൂട്ടിയിടിച്ചു പിഞ്ച് കുട്ടി ഉൾപ്പെടെ കുടുംബാംഗങ്ങൾക്ക് പരുക്കേറ്റു. കാറിൽ യാത്ര ചെയ്തിരുന്ന എലിക്കുളം സ്വദേശി ജയലക്ഷ്‌മി ( 35) മക്കളായ ലോറൽ( 4) ഹെയ് ലി (1) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആയിരുന്നു അപകടം

കോട്ടയം

കുന്നോന്നി ആലുംതറയില്‍ ഓട്ടോ മറിഞ്ഞ് ഒരാള്‍ മരിച്ചു

ഈരാറ്റുപേട്ട.പൂഞ്ഞാര്‍ തെക്കേക്കര ആലുംതറ കൂട്ടിക്കല്‍ റോഡില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാള്‍ മരിച്ചു. കൂട്ടിക്കല്‍ സ്വദേശി കൊന്താലം പറമ്പിൽ ഹനീഫ (49) ആണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.  കൂട്ടിക്കലില്‍ നിന്നും ആലുംതറയിലേയ്ക്കുള്ള റൂട്ടില്‍ കൊട്ടുകാപ്പള്ളി വളവിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കമുള്ള ഈ പാതയില്‍ മറിഞ്ഞ ഓട്ടോ പലതവണ മറിഞ്ഞാണ് നിന്നത്.  ഓട്ടോയില്‍ 3 പേരാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ട് പേര്‍ക്ക് സാരമായ പരിക്കില്ലെന്നാണ് വിവരം. അപകടത്തില്‍ മരിച്ച ഹനീഫയുടെ മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യആശുപത്രിയിലേയ്ക്ക് മാറ്റി. ഈരാറ്റുപേട്ട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.ഭാര്യ: അനീഷ മക്കൾ: അൽഫിയ (വിദ്യാർത്ഥി ) അൽഫിന (കൂട്ടിയ്ക്കൽ സെന്റ് ജോർജ് 7-ാം ക്ലാസ് വിദ്യാർത്ഥി

കോട്ടയം

മുതിർന്ന മാധ്യമ പ്രവർത്തകൻ പി.എ.എം. ഷരീഫ് പൊന്തനാലിനെ മോൻസ് ജോസഫ് എം.എൽ.എ ആദരിക്കുന്നു.*

കോട്ടയത്ത് നടക്കുന്ന കേരള ജേർണലിസ്റ്റ്‍സ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ പി.എ.എം. ഷരീഫ് പൊന്തനാലിനെ മോൻസ് ജോസഫ് എം.എൽ.എ ആദരിച്ചു

കോട്ടയം

അക്ഷര നഗരിയിൽ ലുലു മാളിന് ഇന്ന് ആരംഭം

കോട്ടയം :ലുലു ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ ഷോപ്പിംഗ് മാൾ കോട്ടയത്ത് ഇന്ന് പ്രവർത്തനം ആരംഭിക്കും. സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ജില്ലയിലെ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ നിർവ്വഹിക്കും. പൊതുജനങ്ങൾക്കായി ശനി വെകീട്ട് 4 ന് ശേഷമാണ് മാളിലേക്ക് പ്രവേശനം അനുവദിക്കുക. രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് മാൾ പണിതത്. പാലക്കാട്, കോഴിക്കോട് എന്നിവക്ക് സമാനമായ മാളാണ് കോട്ടയത്തേതും. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയാണ് മാളിൻ്റെ മുഖ്യ ആകർഷണങ്ങൾ. ഇത് കൂടാതെ വിവിധയിനം ബ്രാൻഡുകൾ, ഫുഡ് കോർട്ട്, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും മാളിൽ സജ്ജീകരിച്ചിട്ടുണ്ട്. ആയിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന മൾട്ടി ലെവൽ പാർക്കിംഗ് മാളിലുണ്ട്.കോട്ടയത്തിനു ശേഷം കൊല്ലം ജില്ലയിലെ കൊട്ടിയം, തൃശ്ശൂർ എന്നിവിടങ്ങളിൽ ലുലു ഡെയ്‌ലി സൂപ്പർ മാർക്കറ്റ് ഈ മാസം തന്നെ തുറക്കും. തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്