വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

മാലിന്യമുക്തം നവകേരളം :കോട്ടയം ജില്ലയിലെ അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങൾ

കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കടുത്തുരുത്തി, ളാലം, പാമ്പാടി, ഈരാറ്റുപേട്ട എന്നീ നാല് ബ്ലോക്കു പഞ്ചായത്തു പരിധിയിലെയും ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകളിലെയും മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു.കടുത്തുരുത്തി ബ്ലോക്കിലെ മുഴുവൻ കലാലയങ്ങളും ഹരിത കലാലയങ്ങളുമായി. ജൈവ അജൈവ ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി ഹരിതകേരളം മിഷൻ നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മാർച്ച് 30 നു മുൻപായി ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കും.കടുത്തുരുത്തി ബ്ലോക്കിലെ കടുത്തുരുത്തി, കല്ലറ, മുളക്കുളം, വെള്ളൂർ, ഞീഴൂർ, തലയോലപ്പറമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 76 വിദ്യാലയങ്ങളും, ളാലം ബ്ലോക്കിലെ ഭരണങ്ങാനം, കരൂർ, കൊഴുവനാൽ, കടനാട്, മീനച്ചിൽ, മുത്തോലി എന്നീ ഗ്രാമപഞ്ചായത്തുകളിലെ 81 വിദ്യാലയങ്ങളും പാമ്പാടി ബ്ലോക്കിലെ മണർകാട്, അകലക്കുന്നം, എലിക്കുളം, കൂരോപ്പട, പാമ്പാടി, പള്ളിക്കത്തോട്, മീനടം, കിടങ്ങൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 99 വിദ്യാലയങ്ങളും ഈരാറ്റുപേട്ട ബ്ലോക്കിലെ മേലുകാവ്, മൂന്നിലവ്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, തീക്കോയി, തലനാട്, തിടനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 73 വിദ്യാലയങ്ങളും ഏറ്റുമാനൂർ നഗരസഭയിലെ 18 വിദ്യാലയങ്ങളും ഈരാറ്റുപേട്ട നഗരസഭയിലെ 15 വിദ്യാലയങ്ങളും ആണ് സമ്പൂർണഹരിതാഭമായത്. ക്യാമ്പയിന്റെ ഭാഗമായി നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ ജെ.എസ് ഫാം, അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ സെന്റ് ചാവറ തീർത്ഥാടന കേന്ദ്രം, ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ സെന്റ് അൽഫോൺസാ തീർത്ഥാടന കേന്ദ്രം, പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ പുതുപ്പള്ളി സെന്റ് ജോർജ്ജ് പളളി, കുമരകം ഗ്രാമപഞ്ചായത്തിലെ കുമരകം പക്ഷി സങ്കേത കേന്ദ്രം, വൈക്കം നഗരസഭയിലെ വൈക്കം ബീച്ച് എന്നീ ആറ് കേന്ദ്രങ്ങൾ ഹരിത വിനോദസഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിക്കും. ഇത്തരത്തിൽ ജില്ലയിൽ മുപ്പത് കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ജില്ലയിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ഇല്ലിക്കൽക്കല്ല്, മണർകാട് ഗ്രാമപഞ്ചായത്തിലെ നാലുമണിക്കാറ്റ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ മാംഗോ മെഡോസ് അഗ്രിക്കൾച്ചർ തീം പാർക്ക് എന്നീ മൂന്നു കേന്ദ്രങ്ങൾ ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും കടുംബശ്രീ അയൽക്കൂട്ടങ്ങളും ഹരിത സ്ഥാപനങ്ങളായി മാറുന്ന പ്രവർത്തനവും ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവരുടെ ഏകോപനത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

കോട്ടയം

ഏറ്റുമാനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഡെലിവറി ബോയിക്ക് ദാരുണാന്ത്യം

കോട്ടയം : ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് സൊമാറ്റോ ഡെലിവറി ബോയ് ആയ യുവാവിനെ ദാരുണാന്ത്യം. കല്ലറ സ്വദേശിയായ ദേവനന്ദൻ (20) ആണ് മരിച്ചത്.  ചൊവ്വാഴ്ച രാത്രി പത്തരയോടെ കൂടി ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ആയിരുന്നു അപകടം. മെഡിക്കൽ കോളേജ് ഭാഗത്തേക്ക് ഓർഡർ ഡെലിവറി ചെയ്യുന്നതിനായി പോവുകയായിരുന്നു യുവാവ്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവ് തൽക്ഷണം മരിച്ചു. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തു.

കോട്ടയം

എരുമേലി കാണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകാരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാള്‍ മരിച്ചു.

എരുമേലി കാണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകാരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാള്‍ മരിച്ചു. വാഹനത്തിന്‍റെ ഡ്രൈവർ രാജു (51) ആണ് മരിച്ചത്. മൃതദേഹം പാമ്പാടി താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ആന്ധ്രാ പ്രദേശ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 22 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതില്‍ 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അട്ടിവളവിൽ ഇറക്കം ഇറങ്ങുമ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.  

കോട്ടയം

കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്.

കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിർത്തി സുഹൃത്തുക്കൾ പുറത്തിറങ്ങിയ സമയം വാഹനത്തിൽ ഉണ്ടായിരുന്ന യുവാവുമായി കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഫയർഫോഴ്സിന്റെയും ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമർജൻസി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്

കോട്ടയം

ന്യൂ ഇയർ പ്രമാണിച്ച് റോഡിൽ പരിശോധന ശക്തമാക്കി പോലീസ്

ന്യൂ ഇയർ പ്രമാണിച്ച് റോഡിൽ പോലീസ് പരിശോധന ശക്തമാക്കി.  ഇലവീഴാ പൂഞ്ചിറ, ഇല്ലികൽക്കല്ല് തുടങ്ങിയ മേഖലകളിലേക്കുള്ള രാത്രി യാത്ര നിരോധിച്ചതായി പാലാ ഡി വൈ എസ് പി കെ സദൻ അറിയിച്ചു.  എല്ലാ ജില്ലാ അതിർത്തികളിലും, വിവിധ പോയിന്റ്റുകളിലും കർശന പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. 

കോട്ടയം

പ്രതിമാസ അദാലത്ത് ജനുവരി 23ന് നടത്തും.*

പാലാ:മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനുവരി 23ന് ( വ്യാഴാഴ്ച) രാവിലെ 10 മണി മുതൽ അദാലത്ത് നടത്തപ്പെടും. പരാതികൾ ജനുവരി 16-ാം തിയ്യതി വരെ പാലാ കോടതി സമുച്ചയത്തിലെ ലീഗൽ സർവ്വീസസ് കമ്മറ്റി ആഫീസിൽ നൽകാവുന്നതാണ്.ബന്ധപ്പെടേണ്ട ഫോൺ നമ്പർ:04822 216050

കോട്ടയം

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വേർപാടിൽ മേലുകാവ് മറ്റത്ത് സർവ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി.

മേലുകാവ് ; കോൺഗ്രസ്മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ടി.ജെ ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു.ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  മറിയാമ്മ ഫെർണാണ്ടസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ജോസുകുട്ടി ജോസഫ്, വിവിധ രാഷ്ട്രീയ നേതാക്കളായ ,ജോയി സ്കറിയ,ജെറ്റോ ജോസഫ്, സണ്ണി  മാത്യു,കെ പി, റെജി , ജീമോൻ തയ്യിൽ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ബിജോ അഞ്ചുകണ്ടത്തിൽ,ജോസ് സെബാസ്റ്റ്യൻ, മോഹനൻ, പ്രേം ജോസഫ് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

കോട്ടയം

സാമൂദായിക നവോത്ഥാനത്തിനു ദക്ഷിണയുടെ പങ്ക് നിസ്തുലം.തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി

ഈരാറ്റുപേട്ട : തെക്കൻകേരളത്തിൽ ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിൽവിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക പുരോഗതിക്കായിഅക്ഷീണം പ്രവർത്തിച്ച പ്രസ്ഥാനമാണ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു കഴിഞ്ഞ ഏഴ് പതിറ്റാണ്ട് മുസ്ലിം ന്യൂനപക്ഷ സമൂഹങ്ങൾക്ക് എതിരായി ഉയർന്ന എല്ലാ വിഷയങ്ങളെയും പക്വമായി സമീപിക്കുകയും മനുഷ്യസാഹോദര്യം നിലനിർത്താൻ വേണ്ടി പരിശ്രമിക്കുകയും ചെയ്തു എന്നുള്ളത് ദക്ഷിണയ്ക്ക് മാത്രം അവകാശപ്പെട്ട നേട്ടമാണ്. തെക്കൻ കേരളത്തിലെ മത വൈജ്ഞാനിക മേഖലയിൽ കഴിഞ്ഞ 70 വർഷത്തെ അതിൻറെ നേട്ടം അൽഭുതാവഹമാണെന്നും മതസമുദായിക നേതൃത്വം യോജിപ്പോടെ മുന്നേറിയതിന്റെ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള മൺമറഞ്ഞ ആദ്യകാല നേതാക്കന്മാരുടെ കബറിട സന്ദർശന യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഈരാറ്റുപേട്ട പുത്തൻപള്ളിയിൽ , ഇസ്ലാം മതവിദ്യാഭ്യാസബോർഡ് മുൻ ചെയർമാൻ മുഹമ്മദ് ഈസാ മൗലവിയുടെ ഖബറിടത്തിൽ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .29 ന് തിരുവനന്തപുരം ജില്ലയിലും 30 ന് കൊല്ലത്തും 31ന് ആലപ്പുഴ എറണാകുളം ജില്ലയിലും സിയാറത്ത് പതാക പ്രചരണ യാത്ര പര്യടനം നടത്തും ജമാഅത്ത് ഫെഡറേഷൻ പ്രസിഡൻറ് കടക്കൽ അബ്ദുൽ അസീസ് മൗലവി, സി.എ.മൂസാമൗലവി, അഡ്വ. കെ.പി.മുഹമ്മദ് ,ജമാഅത്ത് ഫെഡറേഷൻ വർക്കിംഗ്പ്രസിഡൻറും സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗവുമായ മുഹമ്മദ് സക്കീർ, മുഹമ്മദ് നദീർമൗലവി ,പി.കെ.സുലൈമാൻ മൗലവി,പാങ്ങോട് ഖമറുദ്ദീൻമൗലവി, ഇ.എ. അബ്ദുൽ നാസർ മൗലവി, രണ്ടാർകര മീരാൻ മൗലവി, നാസർ മൗലവി വെച്ചൂച്ചിറ, അബ്ദുൽ സലാം മൗലവി,അനസ് മൗലവി, ഇമാം മുഹമ്മദ് സുബൈർ മൗലവി, ഇമാം ഇബ്രാഹിം കുട്ടി മൗലവി, നൗഫൽ ബാഖവി തുടങ്ങിയവർ സംസാരിച്ചു.