വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

എ വി റസലിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം; ഞായറാഴ്ച സംസ്ക്കാരം

കോട്ടയം: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെഒമ്പത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം മുതിർന്ന സിപിഐഎം നേതാക്കളും കോട്ടയം സിപിഐഎം ജില്ലാ കമ്മിറ്റിയും ചേർന്ന് ഏറ്റുവാങ്ങും. ഉച്ചയ്ക്ക് 12 മണിയോടെയാണ് കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. Kottayam Media   Keralaഎ വി റസലിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം; ഞായറാഴ്ച സംസ്ക്കാരം കോട്ടയം: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെഒമ്പത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം മുതിർന്ന സിപിഐഎം നേതാക്കളും കോട്ടയം സിപിഐഎം ജില്ലാ കമ്മിറ്റിയും ചേർന്ന് ഏറ്റുവാങ്ങും. ഉച്ചയ്ക്ക് 12 മണിയോടെയാണ് കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. റസൽ ദീർഘകാലം ഏരിയാ സെക്രട്ടറിയായിരുന്ന ചങ്ങനാശ്ശേരി പാർട്ടി ഓഫീസിലേക്ക് ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകും. വൈകിട്ടോടെ ചങ്ങനാശ്ശേരി തെങ്ങണയിലെ വീട്ടിലെത്തിക്കും. മൃതദേഹം നാളെ ഉച്ചയ്ക്ക് 12 മണിയോടെയാവും സംസ്കരിക്കുക. കാൻസർ രോഗബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് റസൽ വിടപറഞ്ഞത്. 2021ൽ ജില്ലാ സെക്രട്ടറിയായിരുന്ന വി എൻ വാസവൻ നിയമസഭാംഗമായതോടെയാണ് റസൽ ആദ്യമായി ജില്ലാ സെക്രട്ടറിയായത്. പിന്നീട് കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ വീണ്ടും ജില്ലാ സെക്രട്ടറി തിരഞ്ഞെടുക്കപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും വാസവൻ മത്സരിച്ചപ്പോൾ, റസലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്

കോട്ടയം

വിദ്വേഷ പരാമർശം; പി. സി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യില്ല

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ പി. സി ജോർജിനെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യില്ല. തിടുക്കപ്പെട്ട് വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ടെന്നാണ് പൊലീസ് തീരുമാനം. അങ്ങനെ അറസ്റ്റ് ഉണ്ടായാൽ അത് പി.സി ജോർജിന് രാഷ്ട്രീയ നേട്ടമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. സർക്കാർ നിർദേശം ലഭിച്ചാൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയേക്കും.   യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു .യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കടുത്ത നിരീക്ഷണങ്ങളോടെയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രഥമ ദൃഷ്ട്യാ മതവിദ്വേഷത്തിനെതിരായ കുറ്റം നിലനിൽക്കും. പൊതുമധ്യത്തിൽ മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ആവില്ല. വർഷങ്ങൾ ജനപ്രതിനിധിയായിരുന്ന ഒരാളുടെ പരാമർശങ്ങൾ സമൂഹം കാണുന്നുണ്ട്. പ്രകോപനത്താലാണ് പരാമർശമെങ്കിൽ ജോർജിന് രാഷ്ട്രീയ നേതാവായി തുടരാൻ അർഹതയില്ല.

കോട്ടയം

സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു

കോട്ടയം: സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. കാന്‍സര്‍ രോഗബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2021ല്‍ ജില്ലാ സെക്രട്ടറിയായിരുന്ന വി എന്‍ വാസവന്‍ നിയമസഭാംഗമായതോടെ റസല്‍ ആദ്യമായി ജില്ലാ സെക്രട്ടറിയായത്. പിന്നീട് കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ വീണ്ടും ജില്ലാ സെക്രട്ടറിയാവുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും വാസവന്‍ മത്സരിച്ചപ്പോള്‍, റസലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്.   1981 ല്‍ പാര്‍ടി അംഗമായ റസല്‍ 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വര്‍ഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വര്‍ഷമായി ജില്ലാ കമ്മിറ്റിയിലും റസൽ അംഗമായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വര്‍ഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ പ്രവർത്തകസമിതി അംഗമാണ് റസൽ. 2006 ല്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000-05 ല്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശ്ശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്‍റായിരുന്നു.

കോട്ടയം

ചാനൽ ചർച്ചയിലെ വിദ്വേശ പരാമർശം; പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേശ പരാമർശക്കേസിൽ പി.സി ജോർജിന് മുൻകൂർജാമ്യമില്ല. ഹൈകോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

കോട്ടയം

പൂഞ്ഞാർ ഗവ.എൽ.പി സ്കൂൾ പുതിയ മന്ദിരം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശിവൻകുട്ടി നിർവ്വഹിക്കും

ഈരാറ്റുപേട്ട .പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 125 വർഷം പഴക്കമുള്ള സ്‌കൂളായ പൂഞ്ഞാർ ഗവ. എൽ.പി. സ്‌കൂളിൻ്റെ പുതിയ മന്ദിരത്തിൻ്റെയും വർണ്ണകൂടാരത്തിൻ്റെയും ഉദ്ഘാടനം  ശനിയാഴ്‌ച  ഉച്ചകഴിഞ്ഞ് 2 .ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ. യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേ ഇനത്തിൽ വെച്ച് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ  എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു  പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ, ജില്ലാ പഞ്ചായത്ത് മെമ്പറന്മാരായ അഡ്വ.ഷോൺ ജോർജ്,  പി.ആർ അനുപമ, രമാ മോഹൻ,എൻ.കെ.സജിമോൾ, കെ.ജെ. പ്രസാദ് എന്നിവർ സംസാരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ  പങ്കെടുത്ത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമാ മേഹൻ പറഞ്ഞു

കോട്ടയം

മുണ്ടക്കയത്ത് വാഹനാപകടത്തിൽ ഒരു മരണം; പരിക്കേറ്റവർ ചികിത്സയിൽ

മുണ്ടക്കയം : ദേശീയ പാതയിൽ  35-ാം മൈലിൽ  ദമ്പതികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം. ചങ്ങനാശ്ശേരി സ്വദേശി വിജയകുമാർ (66 ) ആണ് അപകടത്തിൽ  മരണപ്പെട്ടത്. ഭാര്യ മിനിയെ ഗുരുതര പരിക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ചങ്ങനാശ്ശേരിയിൽ നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരികയായിരുന്ന ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന്   രാവിലെ  പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു.

കോട്ടയം

നികുതിക്കൊള്ളക്കെതിരെ മേലുകാവിൽ കോൺഗ്രസ് പ്രതിഷേധ ധർണ

മേലുകാവ്: നികുതിക്കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും, ഭൂനികുതി 50% വർധിപ്പിച്ചതിനുമെതിരെ മേലുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മേലുകാവ് വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ജോയി സ്കറിയ ഉദ്ഘാടനം ചെയ്തു.മേലുകാവ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ടി.ജെ. ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു. ഭരണങ്ങാനം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോസുകുട്ടി വട്ടക്കാവുങ്കൽ, മോഹനൻ, മാമച്ചൻ, പ്രേം ജോസഫ്, ജയിംസ്, തോമസ് സി വടക്കേൽ എന്നിവർ പ്രസംഗിച്ചു.

കോട്ടയം

പി.സി.ജോര്‍ജിന്‍റെ വിദ്വേഷ പ്രസംഗം; മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി.

മതവിദ്വേഷം ഒരു ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. ബിജെപി നേതാവ് പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഈ കാര്യം വ്യക്തമാക്കിയത്. കൂടാതെ മതവിദ്വേഷ പരാമർശം ഒരു ഗുരുതര കുറ്റമാണെന്നും അത് കൊണ്ട് ശിക്ഷ വർദ്ധിപ്പിക്കണമെന്നും വ്യക്തമാക്കി. നിലവിൽ മതവിദ്വേഷ പരാമർശം നടത്തിയ ഒരു വ്യക്തിക്ക് പരമാവധി 3 വർഷം വരെ തടവ് മാത്രമാണ് ശിക്ഷയായി ലഭിക്കുക. കൂടാതെ പുതിയ ക്രിമിനൽ നിയമത്തിലും ഇതുവരെ ശിക്ഷ വർദ്ധിപ്പിച്ചിട്ടില്ല. കൂടാതെ കുറ്റകൃത്യത്തിനുള്ള ശിക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നും മതവിദ്വേഷ പരാമർശ കുറ്റത്തിന് പിഴയടച്ച് രക്ഷപെടാൻ അവസരമുണ്ടെന്നും വ്യക്തമാക്കി എന്നാൽ ഈ കുറ്റത്തിന് നിർബന്ധമായും ജയിൽ ശിക്ഷ ഉറപ്പുവരുത്തണമെന്നും ഇതൊരു മതേതര രാജ്യമാണെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് അറിയിക്കുകയും ചെയ്തു. കഴിഞ്ഞ മാസം നടന്ന ചാനൽ ചർച്ചയിലായിരുന്നു പിസി ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയത്. തുടർന്ന് പിസി ജോർജിനെതിരെ മതസ്പർദ്ധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അതേസമയം തൻ്റെ അതേസമയം തൻ്റെ പരാമർശം ഒരബദ്ധമായിരുന്നുവെന്നും, മാപ്പ് പറയുന്നതായും പി സി ജോർജ് പ്രതികരിച്ചിരുന്നു.