വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

*സോഷ്യൽ മീഡിയയിലെ പ്രവാചകൻ : പോസ്റ്റർ പ്രകാശനം

കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ കമ്മറ്റിയും മുസ്‌ലിം റൂട്ട് സ് ഇനിഷ്യേറ്റിവും സംയുക്തമായി, ഡിസംബർ 28 ശനിയാഴ്ച ആനക്കല്ല് ഫറാ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ഏകദിന സെമിനാറിന്റെ പോസ്റ്റർ പ്രകാശനം കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് പ്രസിഡന്റ് പി.എം അബ്ദുൽ സലാം നിർവഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ പ്രസിഡന്റ് ഇ.എ അബ്ദുന്നാസർ മൗലവി അൽ കൗസരി അധ്യക്ഷത വഹിച്ചു.  ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ സെക്രട്ടറി പി.എസ് അബ്ദുന്നാസർ മൗലവി, ലജനത്തുൽ മുഅല്ലിമീൻ മേഖല പ്രസിഡന്റ് അബ്ദുൽ റസാഖ് മൗലവി, സെക്രട്ടറി സാദിഖ് മൗലവി, കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത് അസിസ്റ്റന്റ് ഇമാം ഹാഫിസ് അൽത്താഫ് മൗലവി എന്നിവർ സംസാരിച്ചു. മാഹീൻ വി.എ ഇടക്കുന്നം ആമുഖ പ്രസംഗവും ഷൈജു കളരിക്കൽ സ്വാഗതവും പറഞ്ഞു. ഡോ. അബ്ദുല്ലാ ബാസിൽ സെമിനാറിൽ മുഖ്യാതിഥിയായി എത്തുന്ന സെമിനാറിൽ രാവിലെ 9:30 മുതൽ ഉലമാക്കളുമായുള്ള തുറന്ന ചർച്ചയും ,ഉച്ചക്ക് 1:30 മുതൽ വിദ്യാർഥികൾക്കുള്ള സെഷനും നടക്കുമെന്നും സംഘാടകർ അറിയിച്ചു.

കോട്ടയം

*'വിദ്യാധനം' സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു*

വനിതകള്‍ ഗൃഹനാഥകളായ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള 'വിദ്യാധനം' സ്‌കോളര്‍ഷിപ്പിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അതതു ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 15 ന് മുന്‍പായി നല്‍കണം. അപേക്ഷകര്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബാംഗങ്ങളും മക്കള്‍ സംസ്ഥാന സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും കേന്ദ്ര സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത അര്‍ഹരായവരുമായിരിക്കണം. ഒരു കുടുംബത്തിലെ പരമാവധി രണ്ടു കുട്ടികള്‍ക്കുമാത്രമേ ധനസഹായത്തിനര്‍ഹതയുള്ളു. ഭര്‍ത്താവ് പേക്ഷിച്ചുപോയ വനിതകള്‍/ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍ (നിര്‍ദ്ദിഷ്ടസര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം)/നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവരും, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലിചെയ്യാനാവാത്തവിധം കിടപ്പിലായ കുടുംബത്തിലെ വനിതകള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ പൊതുജന പരാതികള്‍-അപേക്ഷ പോര്‍ട്ടല്‍ എന്ന വെബ് പേജില്‍ 'എങ്ങനെ അപേക്ഷിക്കാം' എന്ന മെനുവില്‍ ക്ലിക് ചെയ്ത് നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ മനസിലാക്കി വേണം അപേക്ഷ നല്‍കാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടുകയോ www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക

കോട്ടയം

കുറവാ കൊള്ളസംഘം ആലപ്പുഴയിൽനിന്ന് കോട്ടയം ജില്ലയിലെത്തിയതായി സംശയം

പാലാ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, രാമപുരം പ്രദേശങ്ങളിൽ വീണ്ടും ഭിക്ഷാടന മാഫിയ സജീവമായി. എന്തു കടുംകൈയും ചെയ്യാൻ മടിയില്ലാത്ത കുറവാ കൊള്ളസംഘം ആലപ്പുഴയിൽനിന്ന് കോട്ടയം ജില്ലയിലെത്തിയതായി സംശയിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് പോലീസ് നിർദേശം പൈകയിലും രാമപുരത്തും ചിങ്ങവനത്തും ഉൾപ്പെടെ അറുപതു മോഷണക്കേസുകളിൽ പ്രതിയായ കുറുവാ സംഘനേതാവ് സന്തോഷ് സെൽവം ആലപ്പുഴയിൽ അറസ്റ്റിലായതിനു പിന്നാലെ പതിനഞ്ചംഗ സംഘത്തിലെ മറ്റുള്ളവർ പാലാ, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലേക്കു നീങ്ങിയതായാണ് സംശയം. മുണ്ടക്കയത്ത് 5 തമിഴ്‌നാട് രെജിസ്ട്രേഷൻ ബൈക്കിൽ വീട്ടു സാധനങ്ങൾ വിൽക്കാൻ എന്ന പേരിൽ ഒരുസംഘം കറങ്ങി നടക്കുന്നത് ആശങ്ക, കരിനിലം ഭാഗത്ത് ആണ് ഒരുസംഘം 5 തമിഴ്‌നാട് ബൈക്കിൽ വീട്ടു സാധനങ്ങൾ വിൽക്കാൻ എന്ന പേരിൽ എത്തിയത്, ആരോഗ്യപ്രശ്നങ്ങളുമില്ലാത്ത യുവതി- യുവാക്കളാണ് വിവിധ സഹായങ്ങൾ തേടി ഗ്രാമപ്രദേശങ്ങളിലെ വീടുകൾ കയറിയിറങ്ങുന്നത്. രോഗം, ഭിക്ഷ, നേർച്ച തുടങ്ങിയ ആവശ്യങ്ങളുമായെത്തുന്ന ഇവർ തമിഴാണ് സംസാരിക്കുന്നത്. ചിലർ തമിഴ് ചുവയുള്ള മലയാളവും. എരുമേലി, പൊൻകുന്നം, മണിമല, പാലാ പോലീസ് സ്റ്റേഷൻ പരിധിയിൽ സംശയാസ്പദ സാഹചര്യത്തിൽ ആരോഗദൃഢഗാത്രരായ പുരുഷന്മാർ ഏതാനും ദിവസങ്ങളായി വീടുകളിൽ സഹായം തേടിയെത്തുന്നുണ്ട്.

കോട്ടയം

തീക്കോയി പള്ളിവാതിൽ-കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട : തീക്കോയി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ തീക്കോയി പള്ളിവാതിൽ-പാറമട - കൊല്ലംമ്പാറ റോഡ് വർഷങ്ങളായി ടാറിങ്ങോ കോൺക്രീറ്റിങ്ങോ ഇല്ലാതെ വാഹന യാത്ര സാധ്യമാകാത്ത വിധം ദുരിത സാഹചര്യത്തിലായിരുന്നു. വലിയ കയറ്റിറക്കവും,വളവുകളും ഉള്ള ഈ ഈ റോഡിൽ ഒരു തരത്തിലും വാഹനഗതാഗതം സാധ്യമായിരുന്നില്ല. പ്രദേശവാസികൾ  പൂർണ്ണമായും കാൽനടയായാണ് ശ്രായം റോഡിൽ എത്തി വാഹനങ്ങളിൽ കയറിയിരുന്നത്. വിദ്യാർത്ഥികളും,  പ്രായമായവരും ,  രോഗികളും ഉൾപ്പെടെയുള്ളവർ ഇതുമൂലം ഏറെ ദുരിതമനുഭവിച്ചിരുന്നു. വൃദ്ധരോഗികളെയും മറ്റും എടുത്തുകൊണ്ടാണ് ആശുപത്രിയിലും മറ്റും കൊണ്ടു പോയിക്കൊണ്ടിരുന്നത്. പ്രദേശവാസികൾ ഈ ദുരിത യാത്രയുടെ സാഹചര്യം   അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യെ ധരിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തതിനെ തുടർന്ന് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് റോഡ് കോൺക്രീറ്റ് ചെയ്യുകയായിരുന്നു.  ഇതോടെ ദീർഘനാളായി  പ്രദേശവാസികൾ അനുഭവിച്ചിരുന്ന യാത്രാദുരിതത്തിന് പരിഹാരമായി. റോഡിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. വാർഡ് മെമ്പർ സിറിൽ റോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാജു പുല്ലാട്ട്, ജോഷി കൊല്ലംപാറ ,  ജോൺസൺ പുതനപ്രകുന്നേൽ, ജോളി സെബാസ്റ്റ്യൻ അഴകത്തേൽ, ബാബു വർക്കി മേക്കാട്ട്,  ജോസുകുട്ടി കല്ലൂർ,സി.വി ജോസഫ് ചങ്ങഴശ്ശേരിൽ, ടി. കെ ബാലകൃഷ്ണൻ തെക്കേടത്ത്, ഡേവിസ് പാമ്പ്ലാനി,  ജൂവൽ സെബാസ്റ്റ്യൻ, നോബി കാടൻകാവിൽ, ടോം രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

കോട്ടയം

കോട്ടയം പൊൻകുന്നത്ത് കാറിൽ യാത്ര ചെയ്ത കുടുംബത്തിനു നേരെ അക്രമം..

പൊൻകുന്നം:  ചെപ്പൂമ്പാറയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. പത്തു പേരടങ്ങുന്ന സംഘം കൊച്ചു കുട്ടിയേയും സ്ത്രീകളെയുമടക്കം ഉപദ്രവിക്കുകയും. പരിക്കേൽപ്പിക്കുകയും ചെയ്തു.  കാർ നിർത്തിയപ്പോൾ വാഹനത്തിൽ വന്നു തട്ടി എന്ന് ആരോപിച്ചായിരുന്നു മദ്യപിച്ചിരുന്ന സംഘം സ്ത്രീയെയും കുട്ടിയെയും ഉപദ്രവിച്ചത്. ഹൈവേ പോലീസ് പൊൻകുന്നം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും പരിക്കുപറ്റിയവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിന് ആസ്പദമായ  മുഴുവൻ പേർക്കെതിരെയും. കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന്. പൊൻകുന്നം പോലീസ് അറിയിച്ചു.

കോട്ടയം

വേണം, മുൻകരുതൽ കുറുവ സംഘത്തിൻ്റെ ഭീഷണി സമീപ ജില്ലക ളിൽ ഉള്ളതു കൊണ്ടു കോട്ടയത്തും പട്രോളി ങ് ശക്തമാക്കി പോലീസ്

വേണം, മുൻകരുതൽ 🔹അടുക്കള വാതിലിന്റെ എല്ലാ പൂട്ടുകളും ഉറപ്പുള്ളതാക്കുക. പകലും രാത്രിയിലും കതകു പൂട്ടിയെന്ന് ഉറപ്പു വരുത്തുക.  🔹എല്ലാ വാതിലുകളും താക്കോൽ ഉപയോഗിച്ചു പൂട്ടുക. 🔹വാതിലിന്റെ പിന്നിൽ ഇരുമ്പി ന്റെ പട്ട ഘടിപ്പിച്ചാൽ കൂടുതൽ സുരക്ഷ ലഭിക്കും. •🔹 ജനൽ പാളികൾ രാത്രി അടച്ചി ടു ക 🔹. അടുക്കളഭാഗത്തും വീടിൻ്റെ മറ്റു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക. 🔹കവർച്ചക്കാർക്ക് ഉപയോഗപ്രദ മാകുന്ന ഉപകരണങ്ങൾ, ആയു ധങ്ങൾ എന്നിവ വീടിനു പുറത്തു സൂക്ഷിക്കരുത്. 🔹 രാത്രി പുറത്തു ടാപ്പിൽ നിന്നു വെള്ളം പോകുന്ന ശബ്ദം കേട്ടാൽ പുറത്തിറങ്ങരുത്. 🔹രാത്രി കൊച്ചു കുട്ടികളുടെ കരച്ചിൽ കേട്ടാലോ, ആരെങ്കിലും വാതിലിൽ മുട്ടിയാലോ ഉടൻ വാതിൽ തുറക്കരുത്. അയൽവാ സികളെ വിവരം അറിയിക്കുക. 🔹 പണവും സ്വർണവും വീട്ടിൽ സൂക്ഷിക്കാതിരിക്കുക. കുറുവ സംഘത്തിൻ്റെ ഭീഷണി സമീപ ജില്ലക ളിൽ ഉള്ളതു കൊണ്ടു കോട്ടയത്തും പട്രോളി ങ് ശക്തമാക്കിയിട്ടുണ്ട്. പുലർച്ചെ 2 മുതൽ 5 വരെയാണു കൂടുതലായും പട്രോളിങ് നട ത്തുന്നത്. വലിയ വീടുകളെക്കാളും ഉറപ്പില്ലാത്ത വാതിലു കൾ ഉള്ള ചെറിയ വീടുകളിലാണു പ്രധാനമായും മോഷണം നടക്കുന്നത്. എ.ഷാഹുൽ ഹമീദ് ജില്ലാ പൊലീസ് മേധാവി

കോട്ടയം

ശക്തമായ കാറ്റിൽ സ്കൂൾ കെട്ടിടത്തിന് നാശനഷ്ടം

മൂന്നിലവ് .പഞ്ചായത്തിലെ ഇരുമാപ്രയിൽ കാറ്റ് നാശം വിതച്ചു. ശക്തമായ കാറ്റിൽ ഇരുമാപ്ര സിഎംഎസ് യുപി സ്കൂളിന്റെ ഓടുകൾ തകർന്നു. നിരവധി ഓടുകൾ ക്ലാസ് മുറികൾക്ക് ഉള്ളിലേക്ക് പതിച്ചു. സ്കൂൾ സമയം കഴിഞ്ഞാണ് സംഭവം എന്നതിനാൽ കുട്ടികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.     

കോട്ടയം

കുറവാ സംഘം വെള്ളൂരിലും;നാട്ടിലാകെ ഭീതി;ജാഗ്രത പാലിക്കണമെന്ന് പോലീസ്

കടുത്തുരുത്തി: വെള്ളൂരില്‍ കുറവാ സംഘമിറങ്ങിയാതായി സംശയം. ഭീതിയില്‍ നാട്ടുകാര്‍. വെള്ളൂരില്‍ വ്യാപാര സ്ഥാപനങ്ങളിലും, വീട്ടിലും മോഷണം നടന്നതോടെയാണ് കുറുവാ സംഘം വെള്ളൂരില്‍ എത്തിയെന്ന അഭ്യൂഹം പരന്നത്. ഇതോടെ നാട്ടുകാര്‍ ആശങ്കയിലായി വെള്ളൂര്‍( പിറവം റോഡ് ) റെയില്‍വേ സ്‌റ്റേഷന് സമീപം കിഴക്കേപ്പറമ്പില്‍ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് 24900 രൂപയും, വെള്ളൂര്‍ ജങ്ഷനിലുള്ള മണികണ്ഠന്‍ ഹോട്ടലില്‍ നിന്ന് 5,000 രൂപയുടെ ചില്ലറയും ആണു മേഷ്ടാവ് കവര്‍ന്നത്. സമീപത്തെ വീടുകളില്‍ മോഷണശ്രമവും നടന്നു.കോട്ടയത്തു നിന്നു വിരളടയാള വിദഗ്ധരും ഡോഗ് സ്‌കോഡും എത്തി പരിശോധന നടത്തി. മോഷ്ടാവിന്റെ ദൃശ്യം തൊട്ടടുത്തുണ്ടായിരുന്ന സി.സി.ടി.വി. ക്യാമറയില്‍ നിന്നും പോലിസിനു ലഭിച്ചിട്ടുണ്ട്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.