വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കിടങ്ങൂരിൽ കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

കോട്ടയം:കിടങ്ങൂരിൽ കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കിടങ്ങൂർ സൗത്ത് മാന്താടി കവലയ്ക്ക് സമീപം ഏലക്കോടത്ത് വീട്ടിൽ രമണി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സോമനെ (74) കിടങ്ങൂർ പോലീസ് കസ്റ്റഡിയിലെടുത്തു. വെളുപ്പിന് ഒന്നരയോടെയാണ് സംഭവം. കിടപ്പുരോഗിയായ ഭാര്യയെയും ഇളയ മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു മേസ്തിരിപ്പണിക്കാരനായ സോമൻ ശ്രമിച്ചത്. ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭിന്നശേഷിക്കാരനായ ഇളയമകനെ കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിക്കുന്നതിനിടെ, നിലവിളി കേട്ട് മൂത്തമകൻ ഓടിയെത്തി കൊലപാതകശ്രമം തടയുകയായിരുന്നു. കൊലപാതകത്തിനു ശേഷം നിർവികാരനായി വീട്ടിൽ തന്നെ ഇരിക്കുകയായിരുന്ന സോമൻ. കൊലപാതകം നടന്ന വിവരം മൂത്തമകൻ സമീപവാസിയായ പഞ്ചായത്തംഗം പി. ടി. സനിൽകുമാറിനെ അറിയിച്ചു. തുടർന്ന് കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം: പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം 23 ന്

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് തീക്കോയി ടൗണിൽ നിലവിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിനോട് ചേർന്ന് പുതിയതായി പണിപൂർത്തിയാക്കിയ ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 23 വ്യാഴാഴ്ച ഉച്ചക്ക് 12:30ന് നടക്കും. ഇതിനോടനുബന്ധിച്ച് നടക്കുന്ന യോഗത്തിൽ വെച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി (എഫ്.എച്ച്.സി) പ്രഖ്യാപിക്കും. കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടാണ് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി  മാറുന്നതോടുകൂടി പൊതുജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ചികിൽസാ സൗകര്യങ്ങളും ലഭ്യമാകും ഗ്രാമപഞ്ചായത്ത് 42 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് 13 ലക്ഷം,  ജില്ലാ പഞ്ചായത്ത് 10 ലക്ഷം, നാഷണൽ ഹെൽത്ത് മിഷൻ 15 ലക്ഷം ഉൾപ്പെടെ 80 ലക്ഷം രൂപയുടെ കെട്ടിടമാണ് നിർമ്മിച്ചിട്ടുള്ളത്. ജില്ല നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. ആശുപത്രിയുടെ ചുറ്റുമതിൽ, കിണർ നവീകരണം, റോഡ്, സോക് പിറ്റ്, ഫർണിച്ചർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ കൂടി ചെലവഴിച്ചിരുന്നു.  തീക്കോയി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അങ്കണത്തിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും. കുടുംബാരോഗ്യ കേന്ദ്രമാക്കിക്കൊണ്ടുള്ള പ്രഖ്യാപനവും കെട്ടിടത്തിന്റെ ഉദ്ഘാടനവും ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ മുഖ്യപ്രഭാഷണവും നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഷോൺ ജോർജ്,  പി.ആർ. അനുപമ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാമിങ്ങ് മാനേജർ ഡോ. വ്യാസ് സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.റ്റി. കുര്യൻ, ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ് കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിറിൾ റോയി, സിബി റ്റി.ആർ, മാളു ബി. മുരുകൻ, രതീഷ് പി.എസ്, ദീപാ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഡി. ജോർജ്, വ്യാപാരി വ്യവസായി പ്രസിഡന്റ് എ.ജെ. ജോർജ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധുമോൾ കെ.കെ, രാഷ്ട്രീയ പാർട്ടി   പ്രതിനിധികളായ ഹരി മണ്ണുമഠം, പയസ് കവളംമാക്കൽ, ഐസക് ഐസക്,  വിനോദ് ജോസഫ്, പി.എം. സെബാസ്റ്റ്യൻ, ലാലി പി.വി, മെഡിക്കൽ ഓഫീസർ ഡോ. ലിറ്റി തോമസ് തുടങ്ങിയവർ പങ്കെടുക്കും.  

കോട്ടയം

മുണ്ടക്കയത്തുനിന്ന് വാഗമണ്ണിലേക്ക് പുതിയ റോഡ്; നിർമ്മാണ ഉദ്ഘാടനം 18 ന്

മുണ്ടക്കയം: നാഷണൽ ഹൈവേ 183 ൽ മുണ്ടക്കയത്തുനിന്ന് ആരംഭിച്ച് വാഗമണ്ണിലേക്ക് പുതിയ റോഡ് യാഥാർത്ഥ്യമാകുന്നു. നിലവിൽ ഇളംകാടിന് സമീപം വല്യേന്ത വരെ എത്തിനിൽക്കുന്ന റോഡ് തുടർന്ന് പുതുതായി 7 കിലോമീറ്റർ നിർമ്മിച്ചാണ് വാഗമണ്ണിൽ എത്തിച്ചേരുക.ഇതിനായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് സംസ്ഥാന ബഡ്ജറ്റിൽ രണ്ട് ഘട്ടമായി 17 കോടി രൂപ അനുവദിപ്പിച്ചിരുന്നു. ടി തുക വിനിയോഗിച്ചാണ് ഇപ്പോൾ റോഡ് നിർമ്മാണം നടത്തുന്നത്. നിർമ്മാണത്തിന്റെ ഔപചാരിക ഉദ്ഘാടനം 18 ശനിയാഴ്ച 4 മണിക്ക് ഇളങ്കാട് ബസ്റ്റാൻഡിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ആന്റോ എം.പി മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് സ്വാഗതം ആശംസിക്കും. കെ.ജെ തോമസ് എക്സ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ആർ അനുപമ, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനു ഷിജു, പി. എസ് സജിമോൻ, കെ.എൻ വിനോദ്, ജെസ്സി ജോസ്, ജേക്കബ് ചാക്കോ, എം.വി ഹരിഹരൻ, രജനി സലീലൻ, സിന്ധു മുരളീധരൻ, ആൻസി അഗസ്റ്റിൻ, മായ റ്റി. എൻ, സൗമ്യ ഷമീർ, കെ.എസ് മോഹനൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരും, സാമൂഹ്യ സാംസ്കാരിക നേതാക്കളുമായ പി.കെ സണ്ണി, ജിജോ കാരക്കാട്, ടി. പി റഷീദ്, പി.സി സൈമൺ, കൊപ്ളി ഹസൻ , സജീവ് കെ. എൻ, സജിമോൻ കൈപ്പൻ പ്ലാക്കൽ, കെ.എം അഷറഫ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ജയരാജ് ടി എസ്, രാഗിണി എൽ തുടങ്ങിയവർ പ്രസംഗിക്കും.

കോട്ടയം

സി.ബി.എസ്.ഇ സഹോദയ കലോത്സവം: ഈരാറ്റുപേട്ട അൽമനാർ സ്കൂളിന് മികച്ച വിജയം

ഈരാറ്റുപേട്ട: ചങ്ങനാശ്ശേരിയിൽ നടന്ന കോട്ടയം ജില്ലാ സി.ബി.എസ്.ഇ സഹോദയ കലോത്സവത്തിൽ ഈരാറ്റുപേട്ട അൽമനാർ സ്കൂളിന് മികച്ച വിജയം. മൂന്നു കാറ്റഗറികളിലായി 52 കുട്ടികൾ 77 സ്കൂളുകളുമായി മാറ്റുരച്ച മത്സരത്തിൽ മിന്നും വിജയം നേടി അൽമനാർ ചരിത്രം സൃഷ്ടിച്ചതായി അധികൃതർ അറിയിച്ചു. പങ്കെടുത്ത 60 ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളടക്കം 36 എ ഗ്രേഡും, 17 ബി ഗ്രേഡും 5 സി ഗ്രേഡും നേടി കാറ്റഗറി ഒന്നിലും സെക്കന്ററി ലെവലിലും അൽമനാർ സെക്കന്റ് റണ്ണറപ്പ് സ്ഥാനം നേടി.മൂന്ന് ഇനങ്ങളിൽ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി.ജനപ്രിയ ഇനമായ ഒപ്പനയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും സ്കൂളിന് കഴിഞ്ഞതായി സ്കൂൾ അധികൃതർ അറിയിച്ചു.ഉന്നത വിജയം നേടിയ കുട്ടികളേയും അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരേയും മാനേജ്മെന്റ് കമ്മിറ്റിയും പി.ടി.എയും അനുമോദിച്ചു. ട്രസ്റ്റ് ചെയർമാൻ എ.എം.എ. സമദ്, സെക്രട്ടറി സക്കീർ കറുകാഞ്ചേരി, പ്രിൻസിപ്പൽ റസിയ ടീച്ചർ, വൈസ് പ്രിൻസിപ്പൽ മിനി ടീച്ചർ, ഷാനവാസ് പാലയംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം

19ഗ്രാമപഞ്ചായത്തുകളില്‍കൂടി സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ 19 ഗ്രാമപഞ്ചായത്തുകളില്‍കൂടി സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു. ഉഴവൂര്‍, ളാലം, മാടപ്പള്ളി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച കളക്ടേറ്റില്‍ നടന്നത്. ഇതോടെ ജില്ലയിലെ 37 ഗ്രാമപഞ്ചായത്തുകളില്‍ സംവരണ വാര്‍ഡ് നിര്‍ണയം പൂര്‍ത്തിയായി. ചൊവ്വാഴ്ച്ച നിര്‍ണയിച്ച സംവരണ വാര്‍ഡുകളുടെ വിശദാംശങ്ങള്‍ ചുവടെ. (സംവരണ വിഭാഗം, സംവരണ നിയോജക മണ്ഡലത്തിന്‍റെ നമ്പരും പേരും എന്ന ക്രമത്തില്‍) *1.വാഴപ്പള്ളി* പട്ടികജാതി സംവരണം:22-പറാല്‍ സ്ത്രീ സംവരണം: 1-മുളയ്ക്കാംതുരുത്തി, 4-പുന്നമൂട്,8-പുതുച്ചിറക്കുഴി,9-ഏനാച്ചിറ,10-ലിസ്യു, 11-ചീരംചിറ, 12-പുതുച്ചിറ, 14-ഐ.ഇ. നഗര്‍, 15-കടമാന്‍ചിറ,16-വലിയകുളം,20-പുത്തന്‍കുളങ്ങര 2.പായിപ്പാട് പട്ടികജാതി സ്ത്രീ സംവരണം:5 - ഹോമിയോഹോസ്പിറ്റല്‍ പട്ടികജാതി സംവരണം: 8 - മച്ചിപ്പളളി സ്ത്രീ സംവരണം:1 - അംബേദ്കര്‍, 2 - വേഷ്ണാല്‍, 3 - നാലുകോടി, 4 - പി എച്ച് സി, 7 - സി.എം.എസ്.എല്‍.പി.എസ്,10 - ബൈബിള്‍ കോളേജ്, 12 - മാര്‍ക്കറ്റ്, 17 - പൂവം 3 മാടപ്പള്ളി* പട്ടികജാതി സ്ത്രീ സംവരണം: 13 - പങ്കിപ്പുറം, 16 - കല്ലുവെട്ടം പട്ടികജാതി സംവരണം: 6 - കണിച്ചുകുളം സ്ത്രീ സംവരണം:5 - ചൂരനോലി, 8 - ഇല്ലിമൂട്, 9 - മാമ്മൂട്, 12 - വെങ്കോട്ട, 14 - കരിക്കണ്ടം, 15 - ചിറക്കുഴി, 17 - മാടപ്പള്ളി, 19 - തലക്കുളം, 20 - തെങ്ങണ 4 തൃക്കൊടിത്താനം* പട്ടികജാതി സ്ത്രീ സംവരണം: 2 - ചേരിക്കല്‍ പട്ടികജാതി സംവരണം: 16 - ആശുപത്രി വാര്‍ഡ് സ്ത്രീ സംവരണം: 5 - കൊടിനാട്ടുകുന്ന്, 11 - കോട്ടമുറി,12 - ചെമ്പുംപുറം, 14 - അമരപുരം തെക്ക്, 15 - ചാഞ്ഞോടി, 18- കിളിമല, 19- ഓഫീസ് വാര്‍ഡ്, 20- ആരമല, 21- മുക്കാട്ടുപടി, 22-കൊട്ടശ്ശേരി 5 വാകത്താനം* പട്ടികജാതി സംവരണം: 4 - ഞാലിയാകുഴി സ്ത്രീ സംവരണം: 2 - കൊടൂരാര്‍വാലി, 3 - കാടമുറി, 8 - അമ്പലക്കവല, 10 - ഇരവുചിറ, 12 - മുടിത്താനം, 14 - ഉണ്ണാമറ്റം, 15 - പാണ്ടന്‍ചിറ, 16- കാരക്കാട്ടുകുന്ന്, 17 -നാലുന്നാക്കല്‍, 18- പുത്തന്‍ചന്ത, 19-ജറുസലേം മൗണ്ട് 6 മുത്തോലി* പട്ടികജാതി സംവരണം: 3 - അള്ളുങ്കല്‍ക്കുന്ന് സ്ത്രീ സംവരണം: 1. പടിഞ്ഞാറ്റിന്‍കര, 6 - കടപ്പാട്ടൂര്‍, 7 - വെള്ളിയേപ്പള്ളി, 8 - മീനച്ചില്‍, 9 - പന്തത്തല, 10 - മുത്തോലി,11 - മുത്തോലി സൗത്ത് 7 കടനാട് പട്ടികജാതി സംവരണം: 5 - മേരിലാന്റ് സ്ത്രീ സംവരണം: 3 - നീലൂര്‍, 7 - എലിവാലി, 9 - വാളികുളം, 10 - കൊല്ലപ്പളളി, 11 - ഐങ്കൊമ്പ്, 12 - കടനാട്, 13 - കാവുംകണ്ടം, 14-വല്യാത്ത് *8 മീനച്ചില്‍* പട്ടികജാതി സംവരണം: 3 - വിലങ്ങുപാറ സ്ത്രീ സംവരണം: 2 - കിഴപറയാര്‍, 4 - ഇടമറ്റം, 6 - ചാത്തന്‍കുളം, 8 - പൈക, 9 - പൂവരണി,11 - കൊച്ചുകൊട്ടാരം, 12 - പാലാക്കാട് 9 കരൂര്‍* പട്ടികജാതി സ്ത്രീ സംവരണം: 12 - ചെറുകര പട്ടികജാതി സംവരണം: 6 - അന്തീനാട് വെസ്റ്റ് സ്ത്രീ സംവരണം: 1 - കുടക്കച്ചിറ ഈസ്റ്റ്, 4 - പയപ്പാര്‍,8 - പോണാട്, 10 - വള്ളിച്ചിറ ഈസ്റ്റ്, 11 - വള്ളിച്ചിറ വെസ്റ്റ്, 15 - വലവൂര്‍ ഈസ്റ്റ്, 16 - വലവൂര്‍ വെസ്റ്റ്, 17- കുടക്കച്ചിറ വെസ്റ്റ് 10 കൊഴുവനാല്‍* പട്ടികജാതി സംവരണം: 7- മൂലേത്തുണ്ടി സ്ത്രീ സംവരണം: 1 - ചേര്‍പ്പുങ്കല്‍, 3 - മേവട ഈസ്റ്റ്, 4 - മോനിപ്പള്ളി, 5 - മേവിട, 8 - തോടനാല്‍ ഈസ്റ്റ്, 12 - കൊഴുവനാല്‍ ടൗണ്‍, 14 - കെഴുവംകുളം വെസ്റ്റ് 11 ഭരണങ്ങാനം* പട്ടികജാതി സംവരണം: 2 - ഉളളനാട് സ്ത്രീ സംവരണം: 6 - വേഴങ്ങാനം, 7 - ചൂണ്ടച്ചേരി, 9 - ഭരണങ്ങാനം വെസ്റ്റ്, 10 - ഇടപ്പാടി, 11 - അരീപ്പാറ, 12 - പാമ്പൂരാംപാറ, 13 - ഇളംന്തോട്ടം 12 മാഞ്ഞൂര്‍* പട്ടികജാതി സംവരണം: 14 - ചാമക്കാല സ്ത്രീ സംവരണം: 2 - ഇരവിമംഗലം,4 - കാഞ്ഞിരത്താനം,5 - സ്ലീവാപുരം,6 - ഓമല്ലൂര്‍, 8 - നമ്പ്യാകുളം, 9 - കോതനല്ലൂര്‍ ടൗണ്‍, 10 - കോതനല്ലൂര്‍, 11- മാഞ്ഞൂര്‍, 12- റെയില്‍വേ സ്റ്റേഷന്‍, 13- മാഞ്ഞൂര്‍ സെന്‍ട്രല്‍ *13 വെളിയന്നൂര്‍* പട്ടികജാതി സംവരണം: 10 - അരീക്കര സ്ത്രീ സംവരണം: 1 - കാഞ്ഞിരമല, 2 - പന്നപ്പുറം, 3 - വെളിയന്നൂര്‍, 4 - ചൂഴികുന്നുമല, 5 - താമരക്കാട്,9 - കീരിപ്പേല്‍മല, 11 - വന്ദേമാതരം 14 കുറവിലങ്ങാട്* പട്ടികജാതി സംവരണം: 10 - കളത്തൂര്‍ സ്ത്രീ സംവരണം: 1 - ജയ്ഗിരി,7 - ക്ലാരറ്റ് ഭവന്‍,8 - കാളികാവ്,11 - നസ്രത്ത് ഹില്‍,12 - പകലോമറ്റം,13 - പള്ളിയമ്പ്,14 - തോട്ടുവ,15 - കാളിയാര്‍തോട്ടം 15 ഉഴവൂര്‍* പട്ടികജാതി സംവരണം: 7 - പുല്‍പ്പാറ സ്ത്രീ സംവരണം:1 - ആച്ചിക്കല്‍, 2 - കുടുക്കപ്പാറ, 4 - അരീക്കര,5 - നെടുമ്പാറ,8 - ഉഴവൂര്‍ ടൗണ്‍, 11 - ചേറ്റുകുളം, 14 - മോനിപ്പള്ളി ടൗണ്‍ 16 രാമപുരം* പട്ടികജാതി സംവരണം: 8 - ജി.വി. സ്‌കൂള്‍ വാര്‍ഡ് സ്ത്രീ സംവരണം: 1 - മേതിരി, 3 - കിഴതിരി, 4 - മുല്ലമറ്റം, 5 - രാമപുരം ബസാര്‍,6 - മരങ്ങാട്,7 - ടൗണ്‍ ഈസ്റ്റ് വാര്‍ഡ്, 11 - ചിറകണ്ടം,14-വെള്ളിലാപ്പിള്ളി, 15 -പാലവേലി, 17- ചേറ്റുകുളം 17 കടപ്ലാമറ്റം* പട്ടികജാതി സ്ത്രീ സംവരണം: 6 - കിഴക്കേ മാറിയിടം പട്ടികജാതി സംവരണം: 1 - നെച്ചിമറ്റം സ്ത്രീ സംവരണം:2 - ഇലയ്ക്കാട്, 3 - കുണുക്കുംപാറ, 8 - മാറിയിടം, 10 - എല്‍.പി.സ്‌കൂള്‍ വാര്‍ഡ്, 13 - വയലാ ടൗണ്‍, 14- നെല്ലിക്കുന്ന്. *18കാണക്കാരി* പട്ടികജാതി സംവരണം: 4 - വട്ടുകുളം സ്ത്രീ സംവരണം: 2 - വെമ്പള്ളി, 8 - പട്ടിത്താനം, 9 - ആശുപത്രിപ്പടി, 10 - ചിറക്കുളം, 11 - കാണക്കാരി ഗവണ്‍മെന്‍റ് സ്‌കൂള്‍, 14 - കല്ലമ്പാറ, 15 - കദളിക്കവല,16- ചാത്തമല, 17-കാണക്കാരി 19 മരങ്ങാട്ടുപിള്ളി* പട്ടികജാതി സംവരണം: 8 - ആലയ്ക്കാപ്പിള്ളി സ്ത്രീ സംവരണം: 3 - കുറിച്ചിത്താനം ഈസ്റ്റ്, 4 - നെല്ലിത്താനത്തുമല,5 - ഇരുമുഖം,9 - മരങ്ങാട്ടുപള്ളി ടൗണ്‍, 11 - മണ്ണയ്ക്കനാട്, 12 - വലിയപാറ, 14 - വളകുളി, 15- പാവയ്ക്കല്‍. സംവരണ വാര്‍ഡുകള്‍; ബുധനാഴ്ച്ചത്തെ നറുക്കെടുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളുടെ സംവരണ ക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ബൂധനാഴ്ച്ച(ഒക്ടോബര്‍ 154) നടക്കും. കോട്ടയം കളക്ടറേറ്റിലെ വിപഞ്ചിക ഹാളില്‍ രാവിലെ പത്തു മുതലാണ് നറുക്കെടുപ്പ്.

കോട്ടയം

നഗരസഭ സംവരണ വാർഡ് നറുക്കടുപ്പ് തിങ്കളാഴ്ച

കോട്ടയം .തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടേയും വാർഡുകളുടെയും സംവരണക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്‌ടോബർ 13 മുതൽ 21 വരെ തിയതികളിൽ രാവിലെ 10 മുതൽ കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടക്കും. നഗരസഭകളിലെ സംവരണസീറ്റിന്റെ നറുക്കെടുപ്പ് 13നും ഗ്രാമപഞ്ചായത്തുകളിലേത് 13,14,15,16 തിയതികളിലും ബ്‌ളോക്ക് പഞ്ചായത്തിന്റെ 18നും ജില്ലാപഞ്ചായത്തിന്റെ 21നുമാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ നിശ്ചയിച്ചിട്ടുളളത്. ഒക്‌ടോബർ 13ന് വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ ബ്‌ളോക്കുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ, 14ന് ളാലം, ഉഴവൂർ, മാടപ്പള്ളി ബ്‌ളോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, 15ന് ഈരാറ്റുപേട്ട, പാമ്പാടി ബ്‌ളോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ 16ന് വാഴൂർ, പള്ളം, കാഞ്ഞിരപ്പള്ളി ബ്‌ളോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ സംവരണസീറ്റിനുള്ള നറുക്കെടുപ്പു നടക്കും.    സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗ്ഗം എന്നീ സംവരണസീറ്റുകൾ നിർണയിക്കുന്നതിനാണ് നറുക്കെടുപ്പ്. ഗ്രാമ, ബ്‌ളോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറെയും, നഗരസഭകളുടേതിന് തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറെയുമാണ് നിയോഗിച്ചിട്ടുളളത്.

കോട്ടയം

സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ്: കോമയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

പാലാ: കാൽമുട്ടിന് പരിക്കേറ്റതിനെതുടർന്ന് ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ നൽകിയ കുത്തിവെപ്പിനെ തുടർന്ന് കോമായിലായ 18കാരൻ മരിച്ചു. ഏറ്റുമാനൂർ കോതനല്ലൂർ കുതിരക്കുന്നേൽ കെ ആർ പ്രണവ് (18) ആണ് കൊച്ചിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടർചികിത്സയിൽ കഴിയവേ മരിച്ചത്. വിദ്യാർത്ഥിയുടെ അമ്മയുടെ പരാതിയിൽ കുട്ടിയെ ചികിത്സിച്ച ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിലെ ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ പാലാ പൊലീസ് ചികിത്സാ പിഴവിന് കേസെടുത്തു. പാലായിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു വിദ്യാർത്ഥി. ഹോസ്‌റ്റലിൽ വച്ച് സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ കഴിഞ്ഞ സെപ്‌തംബർ 22ന് രാവിലെയാണ് വീണ് കാൽമുട്ടിന് പരിക്കേറ്റിരുന്നു. തുടർന്ന് ഹോസ്‌റ്റൽ അധികൃതർ വിദ്യാർത്ഥിയെ ചേർപ്പുങ്കലിലെ ആശുപത്രിയിലെത്തിച്ചു. സംഭവദിവസം വൈകിട്ട് ആശുപത്രിയിൽ ചികിത്സയ്ക്കിടെ അധികൃതർ നൽകിയ കുത്തിവെയ്‌പിനെ തുടർന്ന് വിദ്യാർത്ഥി കോമയിലായി. തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ച പ്രണവിനെ വിദഗ്‌ധ ചികിത്സയ്ക്കായി പാലായിലെ മെഡിസിറ്റി അധികൃതർ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിൽ തുടരുന്നതിനിടെ വ്യാഴം വൈകിട്ടോടെ വിദ്യാർത്ഥി മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം കോതനല്ലൂരിൽ അമ്മയുടെ വീട്ടിലെത്തിച്ച മൃതദേഹം വെള്ളിയാഴ്ച വൈകിട്ടോടെ കുനമ്മാവിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി.  സംസ്കാരം ശനി രാവിലെ 10ന് വീട്ടുവളപ്പിൽ. മുൻ കെഎസ്ഇബി എഇ ആയിരുന്ന കൊച്ചി കുനമ്മാവ് പാടത്തുപറമ്പിൽ പരേതനായ കെ കെ രാ ജു- പി എസ് പ്യാരി ദമ്പതികളുടെ ഏക മകനാണ്. സഹോദരി: പ്രാർഥന.

കോട്ടയം

പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ഒക്ടോബർ 12ന്; കോട്ടയം ജില്ലയിൽ 93327 കുട്ടികൾക്ക് വാക്‌സിൻ നൽകും

കോട്ടയം :പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ഒക്ടോബർ 12ന് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള ജില്ലയിലെ 93327 കുട്ടികൾക്ക് ഒക്ടോബർ 12 ന് വാക്‌സിൻ നൽകും.മരുന്നുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 12 ഞായറാഴ്ച രാവിലെ 8 മണിക്ക് ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. പോളിയോ തുള്ളി മരുന്ന് വിതരണത്തിനു ജില്ലയിൽ 1229 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ -സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, ജനകീയാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചു വരെ ബൂത്തുകൾ പ്രവർത്തിക്കും.ബസ് സ്റ്റാൻഡുകൾ, റയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ 37 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിക്കും. ബൂത്തുകളിൽ എത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തുള്ളി മരുന്ന് എത്തിക്കാൻ എട്ടു മൊബൈൽ ടീമുകളുമുണ്ടാകും. പൾസ് പോളിയോ ദിനമായ ഒക്ടോബർ 12ന് തുള്ളി മരുന്ന് നൽകാൻ സാധിക്കാത്തവർക്ക് അടുത്ത രണ്ട് ദിവസങ്ങളിൽ വീടുകളിലെത്തി വാക്‌സിൻ നൽകുമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു.ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേർന്നു പോളിയോ തുള്ളി മരുന്ന് വിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തി.