വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ഉപജില്ല കലോൽസവം ലോഗോ പ്രകാശനം ചെയ്തു

പൂഞ്ഞാർ .സെന്റ്  ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ നവംബർ 3, 4, 5, 6 തിയതികളിൽ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു അത്ത്യാലിൽ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി സി.എം. എന്നിവർചേർന്നാണ് ലോഗോ പ്രകാശനകർമ്മം നിർവ്വഹിച്ചത്. ജനറൽ കൺവീനർ വിൽസൺ ജോസഫ്, ജോ. ജനറൽ കൺവീനർ സി. സൂസി മൈക്കിൾ, എച്ച്.എം. ഫോറം സെക്രട്ടറി മാത്യു കെ. ജോസഫ്, പൂഞ്ഞാർ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. PTA പ്രസിഡന്റ് എബി പൂണ്ടിക്കുളം, വിവിധ കമ്മിറ്റി കൺവീനർമാർ, ജോയിന്റ് കൺവീനർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ അധ്യാപകനായ ബ്ലെസൺ ബാബുവാണ് ലോഗോ തയ്യാറാക്കിയത്.

കോട്ടയം

മതവിശ്വാസികൾ മനുഷ്യത്വം ഉള്ളവരാകണം ,സമസ്ത

കോട്ടയം :മതത്തോടുള്ള വിശ്വാസവും ആചാരങ്ങളും മനുഷ്യത്വപരമായും മാനവികതയും ഉൾക്കൊള്ളുന്നവരാകുമ്പോൾ മാത്രമേ അവരെ മതവിശ്വാസികളായി അംഗീകരിക്കാൻ കഴിയുകയുള്ളൂവെന്നും , അപരൻ്റെ ആത്മാഭിമാനത്തെയും ,വൈകാരികതകളെയും ഉൾക്കൊള്ളുന്നവർ ആയിരിക്കണംമതപുരോഹിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച "മനുഷ്യർക്കൊപ്പം " എന്ന പ്രമേയത്തിൽ നടന്ന സെമിനാർ ഉൽഘാടനം ചെയ്തുകൊണ്ട് കേരള മുസ്ലിം ജമാഅത്ത് കോട്ടയം ജില്ലാ പ്രസിഡൻ്റ KSM റഫീഖ് അഹമ്മദ് സഖാഫി പ്രസ്താവിച്ചു., 100 വർഷം പൂർത്തിയാക്കുന്ന സമസ്തയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു പരിപാടി , ജാതിയുടെയും മതത്തിന്റെയും വൈജാത്യങ്ങൾക്കതീതമായി മനുഷ്യർക്കൊപ്പം നിലകൊണ്ടതു കൊണ്ടാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കൊലക്കയറിൽ നിന്നും മനുഷ്യത്വത്തിന്റെ പേരിൽ രക്ഷപ്പെടുത്താൻ ഇടപെട്ടത്, ,ഈ മാനവികതയും മനുഷ്യത്വവും പ്രകടിപ്പിച്ചത് മനുഷ്യർക്കൊപ്പം എന്ന സമസ്ത പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് , ,അതാണ് 100 വർഷമായി സമസ്ത ഇവിടെ വിഭാവനം ചെയ്യുന്നതെന്നും മതത്തിനെയും പേരിൽ ഇതര സമുദായത്തെ ആക്ഷേപിക്കുന്നതും അധിക്ഷേപിക്കുന്നതും അവരുടെ മത ആചാരങ്ങളോട് ഈർഷ്യതയും, വെറുപ്പ് പ്രകടിപ്പിക്കുന്നതും മതവിശ്വാസികൾക്ക് ഭൂഷണമല്ല , കളമശ്ശേരി സ്ൂളിലെ ശിരോവസ്ത്ര പ്രശ്നം ഉയർത്തിയ വിവാദം , മതങ്ങളെ കുറിച്ചുള്ള അന്ധതയാണ് , അവരവരുടെ മതത്തെ കുറിച്ചും നല്ല രീതിയിൽ പഠിക്കാൻ ശ്രമിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു , ശിരോവസ്ത്രം ഉയർത്തി മുസ്ലിം സമുദായത്തെ അവഹേളിക്കാൻ കുത്സിത ശ്രമം നടത്തിയ ആ മുഖ്യ അദ്ധ്യാപികക്ക് അവാർഡ് കൊടുക്കാൻ ഉദ്ദേശിച്ചവർ ഈ സമൂഹത്തിൻ ഒരു തെറ്റായ സന്ദേശം നൽകാനേ ഉപകരിക്കുകയുള്ളുവെന്നും യോഗം വിലയിരുത്തി ,   സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ പ്രസിഡൻറ് അബ്ദുൽ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു ,സമസ്ത കേന്ദ്ര മുശാവറാംഗം എച്ച് ഇസ്സുദ്ദിൻ കാമിൽ സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തി , ജനറൽ സെക്രട്ടറി പി എ അനസ് മദനി സ്വാഗതം പ്രസംഗം നടത്തി. അബ്ദുല്ലത്തീഫ് മുസ്ലിയാർ ആപ്പാഞ്ചിറ ,വി.എച്ച് അബ്ദുറഷീദ് മുസ്ലിയാർ , മുഹമ്മദ് ലബീബ് അസ്ഹരി ,സിയാദ് അഹ്സനി ,അബ്ദുസ്സലാം ബാഖവി ,അൻവർ മദനി , അബ്ദുറഹ്മാൻ മുസ്ലിയാർ മുണ്ടക്കയം ,അലി മൗലവി കുമളി , ഹാരിസ് സഖാഫി സലിം സഖാഫി തുടങ്ങിയവർ സംസാരിച്ചു ,  

കോട്ടയം

സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പള്ളി ഇമാമിന് പരുക്കേറ്റു

പാലാ: സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടറിൽ സഞ്ചരിച്ച പള്ളി ഇമാം കൂരാലി സ്വദേശി ഹസൻകുഞ്ഞിന് ( 68) പരിക്കേറ്റു. . രാവിലെ 9 മണിയോടെ കൂരാലി എലിക്കുളം പ‍ഞ്ചായത്ത് ഓഫിസിനു സമീപമായിരുന്നു അപകടം.ഹസൻ കുഞ്ഞിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

കോട്ടയം

ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടത്തി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ളീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെയും ഗൈഡ്സ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും പാലാ ടൗൺ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടത്തി.കേരളത്തിലെ മികച്ച രക്തദാതാവും സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തകനുമായ ഷിബു തെക്കേമറ്റത്തിനെ ആദരിക്കുകയും ചെയ്തു.ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടത്തി ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെയും ഗൈഡ്സ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും പാലാ ടൗൺ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടത്തി.   കേരളത്തിലെ മികച്ച രക്തദാതാവും സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തകനുമായ ഷിബു തെക്കേമറ്റത്തിനെ ആദരിക്കുകയും ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ എം ഇ റ്റി ചെയർമാൻ പ്രഫ. എം കെ ഫരീദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ താഹിറ പി പി , കൗൺസിലർ അബ്ദുൽ ഖാദർ, ലയൺസ് ഡിസ്ട്രിക്ട് എൽ സി ഐ എഫ് കോർഡിനേറ്റർ ഉണ്ണി കുളപ്പുറം, ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, പി ടി എ പ്രസിഡൻ്റ് ലാലി പി വി , ഹെഡ്മിസ്ട്രസ്സ് ലീന , ലയൻസ് ക്ലബ്ബ് പ്രസിഡൻ്റ് മാത്യു തോമസ് , സെക്രട്ടറി മനോജ് പി ജെ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റംലത്ത് പി, ഗൈഡ് ക്യാപ്റ്റൻ സജന സഹറു, പിടിഎ വൈസ് പ്രസിഡന്റ് ഷംനാസ്, മദർ പിടിഎ പ്രസിഡന്റ് സീനത്ത്, മുൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അമ്പിളി ഗോപൻ , സ്റ്റാഫ് സെക്രട്ടറി സൗമിയത്ത് പി എ , ഡോക്ടർ ജോജി, സിസ്റ്റർ അനിലിറ്റ് എസ് എച്ച് എന്നിവർ പ്രസംഗിച്ചു.എം ഇ റ്റി ചെയർമാൻ പ്രഫ. എം കെ ഫരീദ് ഷിബു തെക്കേമറ്റത്തിനെ ഹാരമണിയിച്ച് സ്കൂളിൻ്റെ ആദരവ് നൽകി. കോട്ടയം ലയൺസ് – എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത് . അറുപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു രക്തം ദാനം ചെയ്തു

കേരളം

ഇടുക്കി ചീനിക്കുഴി കൊലക്കേസിൽ പ്രതി ഹമീദിന് വധശിക്ഷ

ഇടുക്കി ചീനിക്കുഴിയിൽ മകനെയും മരുമകളെയും കൊച്ചുമക്കളായ രണ്ട് പെൺകുട്ടികളെയും കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ.  സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി 4 പേരെയും പ്രതി കൊലപ്പെടുത്തിയത്. ചീനിക്കുഴി ഹമീദ് (80) ആണ് കേസിലെ പ്രതി. തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ആഷ് കെ. ബാല്‍ ആണ് വിധി പറഞ്ഞത്. 

കേരളം

ഇടുക്കി ഭൂഗര്‍‍ഭ വൈദ്യുതി നിലയത്തിലെ ജനറേറ്ററുകൾക്ക് അറ്റകുറ്റപ്പണി : നിലയം ഒരു മാസം അടച്ചിടും

ഇടുക്കി ഭൂഗര്‍‍ഭ വൈദ്യുതിനിലയത്തിലെ 5, 6 നമ്പര്‍ ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണികൾക്കായി നിലയം 2025 നവംബര്‍ 11 മുതല്‍ ഡിസംബര്‍ 10 വരെ അടച്ചിടാൻ തീരുമാനിച്ചു. സീലുകൾ ശരിയായി പ്രവർത്തിക്കാത്തത് മൂലം വാൽവ് ബോഡിയിൽ കൂടി വെള്ളം പരിധിയിലധികമായി ലീക്ക് ചെയ്യുകയാണ്. ഇതുമൂലം ഭാവിയിൽ ഡൗൺസ്ട്രീം ഭാഗത്ത് ആവശ്യമായ അറ്റകുറ്റപ്പണികൾ സുരക്ഷിതമായി നടത്താൻ സാധിക്കാതെ വരും. നിലവിൽ 5, 6 മെഷീനുകളിലെ ലീക്ക് ക്രമമായി കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇടുക്കി ഭൂഗര്‍‍ഭ വൈദ്യുതിനിലയം പൂര്‍ണ്ണമായും അടച്ചിടാന്‍‍ തീരുമാനിച്ചിരിക്കുന്നത്. മെയിൻ ഇൻലെറ്റ് വാൽവുകളുടെ അറ്റകുറ്റ പണികൾ യഥാസമയം നടത്താതിരിക്കുന്നത് ഇടുക്കി ഭൂഗർഭ നിലയത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കാവുന്നതാണ്. 4, 5, 6 നമ്പര്‍ ജനറേറ്ററുകളിലേക്ക് ജലമെത്തിക്കുന്ന ബട്ടർഫ്ലൈ വാൽവ് നമ്പർ 2-ൽ അനുവദനീയമായതിലധികം ചോർച്ച കണ്ടെത്തിയിട്ടുള്ളതിനാൽ, യൂണിറ്റ് 5, 6 എന്നിവയിലെ തകരാറിലായ അപ്പ്സ്ട്രീം സീലുകൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി പ്രസ്തുത വാൽവ് മാത്രം പ്രവർത്തിപ്പിക്കുന്നത് മതിയാകാതെവരും. ആയതിനാൽ അറ്റകുറ്റപ്പണികൾക്കായി ഇൻടേക്ക് ഷട്ടർ താഴ്ത്തുകയും പവർ ടണൽ പൂർണ്ണമായി ഡ്രെയിൻ ചെയ്യുകയും വേണം. അതിനാൽ ഇടുക്കി നിലയം പൂർണമായും അടച്ചിടേണ്ട സാഹചര്യം ഒഴിവാക്കാനാകില്ല. പൂർണ ഷട്ട്ഡൗൺ കാലയളവിൽ പൊതുജനങ്ങൾക്ക് ഉണ്ടാകാവുന്ന അസൗകര്യങ്ങൾ പരമാവധി കുറയ്ക്കുന്നതിന് വേണ്ട മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍‍കുട്ടി നിര്‍‍ദ്ദേശിച്ചിരുന്നു. തയ്യാറെടുപ്പെന്ന നിലയിൽ മൺസൂൺ മാസങ്ങളിൽ ഇടുക്കി പവർഹൗസ് പരമാവധി പ്രവർത്തിപ്പിക്കുകയും ഉത്പാദിപ്പിച്ച വൈദ്യുതി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുമായി ബാങ്ക് ചെയ്യുകയും ചെയ്തു. നവംബർ ഡിസംബർ മാസങ്ങളിൽ നേരത്തെ ബാങ്ക് ചെയ്ത വൈദ്യുതി തിരികെ ലഭ്യമാക്കാനുള്ള നടപടികള്‍‍ പൂര്‍‍ത്തീകരിക്കാനും കഴിഞ്ഞു. ഇതിലൂടെ അധിക സാമ്പത്തിക ബാധ്യതയില്ലാതെ ഷട്ട്ഡൗൺ കാലത്തെ വൈദ്യുതി ലഭ്യത ഉറപ്പാക്കാനും കഴിയും. ഷട്ട്ഡൗൺ ജൂൺ - ജൂലൈ മാസങ്ങളിൽ ക്രമീകരിച്ചിരുന്നുവെങ്കിൽ ഇടുക്കി ജലാശയം സ്പിൽ ചെയ്യാനുള്ള സാധ്യതയും തത്ഫലമായി പെരിയാർ നദീതീരങ്ങളില്‍ പ്രളയ ഭീഷണിക്കും ആലുവ പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടായിരുന്നു. ജലാശയത്തിലെ സ്പിൽ ഭീഷണി, മൂവാറ്റുപുഴ നദീതടത്തിലെ ജലസേചനവും കുടിവെള്ള ആവശ്യങ്ങളും, മാക്സിമം ഡിമാൻഡ് നിറവേറ്റാനുള്ള ലഭ്യത ഉറപ്പുവരുത്തല്‍ എന്നിവ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് പവർഹൗസിന്റെ പൂര്‍ണ്ണ ഷട്ട്ഡൗൺ സമയക്രമം ആസൂത്രണം ചെയ്തിട്ടുള്ളത്. വടക്കു കിഴക്കൻ മൺസൂൺ ആരംഭവും മുല്ലപ്പെരിയാർ ജലാശയത്തിൽ ഉണ്ടായേക്കാവുന്ന സ്പീൽ ഭീഷണിയും പരിഗണിച്ച് ഇടുക്കി ജലാശയത്തിന്റെ റൂൾകർവ്വ് ലംഘനത്തിന്റെ സാധ്യത പൂർണമായി ഒഴിവാക്കുന്നതിനാണ് ഷട്ട്ഡൗൺ നവംബർ 10 വരെ നീട്ടിവെച്ചത്. ഡിസംബർ മുതൽ മൂവാറ്റുപുഴ നദീതടത്തിലെ കുടിവെള്ളവും ജലസേചന ആവശ്യങ്ങളും പരിഗണിക്കേണ്ടതിനാൽ ഷട്ട്ഡൗൺ കൂടുതൽ നീട്ടാൻ സാധ്യവുമല്ല. 1976, 1986 വർഷങ്ങളിൽ രണ്ടുഘട്ടങ്ങളിലായി പ്രവർത്തനം ആരംഭിച്ച ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ 130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകൾ ആണ് ഉള്ളത്. പെൻസ്റ്റോക്കിലൂടെ ടർബൈനിലേക്ക് പ്രവേശിക്കുന്ന വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി പവർഹൗസിൽ മെയിൻ ഇൻലെറ്റ് വാൽവുകൾ (MIV) സ്ഥാപിച്ചിട്ടുണ്ട്. ഇടുക്കി പവർഹൗസിൽ 1600 mm വ്യാസമുള്ള സ്ഫെറിക്കൽ വാൽവുകൾ ആണ് മെയിൻ ഇൻലെറ്റ് വാൽവുകളായി ഉപയോഗിച്ചിട്ടുള്ളത്. ഈ വാൽവുകളിൽ രണ്ട് തരത്തിലുള്ള സീലുകളാണുള്ളത് — സർവീസ് / ഡൗൺസ്ട്രീം സീലും മെയിന്റനൻസ് / അപ്പ്സ്ട്രീം സീലും. മെഷീൻ ഓഫ് ചെയ്താൽ, ഡൗൺസ്ട്രീം സീൽ സ്വയമേവ പ്രവർത്തിച്ച് ടർബൈനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയും. ഡൗൺസ്ട്രീം ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തേണ്ട സാഹചര്യങ്ങളിൽ, സുരക്ഷ ഉറപ്പാക്കുന്നതിനായി അപ്പ്സ്ട്രീം സീൽ പ്രവർത്തിപ്പിക്കേണ്ടതുണ്ട്. ആയതിനാല്‍ നിലവില്‍ ആസൂത്രണം ചെയ്തിരിക്കുന്ന അറ്റകുറ്റപ്പണികള്‍‍ വളരെ പ്രാധാന്യമുള്ളതാണ്.

പ്രാദേശികം

ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ്.എസ്, സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ ഉദ്ഘാടനം നാളെ

ഈരാറ്റുപേട്ട :ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പുതിയതായി അനുവദിച്ച എൻ. എസ്. എസ്, സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ ഉദ്ഘാടനം നാളെ  31 വെള്ളി 2.30 ന് പൂഞ്ഞാർ  എം. എൽ. എ. അഡ്വ.സെബാസ്റ്റ്യൻ  കുളത്തുങ്കൽ നിർവഹിക്കും.ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ സുഹ്റ അബ്ദുൾഖാദർ അധ്യക്ഷത വഹിക്കും. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വൈസ്. ചെയർമാൻ അൻസാർ പുള്ളോലിൽ മുഖ്യ പ്രഭാഷണം നടത്തും. എൻഎസ് എസ് റീജീയണൽ പ്രോഗ്രാം കൺവീനർ രാഹുൽ ആർ,എൻ എസ് എസ് സന്ദേശം നൽകും. ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കാഞ്ഞിരപ്പള്ളി ജില്ലാ സെക്രട്ടറി അജയൻ പി.എസ് സ്കൗട്ട്സ് & ഗൈഡ്സ് സന്ദേശം നൽകും.എൻഎസ് എസ്  ക്ലസ്റ്റർ കൺവീനർ  സിന്ധു ജി.നായർ എൻഎസ് എസ് പ്രോഗ്രാം ഓഫീസർ സിന്ധു പി.ജി, സ്കൗട്ട്സ്  ഓഫീസർ സൈമൺ വി.എസ് ,ഗൈഡ്സ്   ഓഫീസർ  കൃഷ്ണ മണി എൻഎന്നിവർ പദ്ധതി അവതരണം നടത്തും.വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ സുഹാനാ ജിയാസ്,ഡിവിഷൻ കൗൺസിലർ  ഫാത്തിമ മാഹിൻ,പി.റ്റി എ പ്രസിഡന്റ് മുജീബ് മഠത്തിപ്പറമ്പിൽ,പി.റ്റി എ വൈസ് പ്രസിഡന്റ് അനസ് പാറയിൽ,ഈരാറ്റുപേട്ട ലോക്കൽ അസോസിയേഷൻ സെക്രട്ടറി സജന സഫറു,പ്രിൻസിപ്പാൾ ഷീജ. എസ്,ഹെഡ്‌മിസ്ട്രസ് സിസി പൈകടയിൽ,സ്റ്റാഫ് സെക്രട്ടറി അഗസ്റ്റിൻ സേവ്യർഎന്നിവർ ആശംസകൾ അർപ്പിക്കും.

കോട്ടയം

കൊടിത്തോപ്പ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി

മേലുകാവ് കൊടിത്തോപ്പ് കുടിവെള്ള പദ്ധതി  75 ഓളം കുടുംബങ്ങൾക്കു പന്ത്രണ്ടാം വാർഡ് മെമ്പർ ഡെൻസി ബിജുവിന്റെ ശ്രമകരമായ നേതൃത്വത്തിൽ യാഥാർത്ഥ്യമായി മേലുകാവ്  ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഈ പദ്ധതിയുടെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് നിർവഹിച്ചു , വാർഡ് മെമ്പർ ഡെൻസി ബിജു അധ്യക്ഷത വഹിച്ചു, സമ്മേളന  ഉദ്ഘാടനം പ്രസിഡന്റ് ജോസുകുട്ടി ജോസഫ് നിർവഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ആർ അനുരാഗ് മുഖ്യപ്രഭാഷണം നടത്തി, കുടിവെള്ള പദ്ധതി കമ്മിറ്റി അംഗങ്ങൾ, ജെസ്സി മാത്യു,. ബിജു വി ആർ, ജോസ് നടുമാടത്ത്,  എന്നിവർ ആശംസകൾ അർപ്പിച്ചു, ജോസഫ് കള്ളുകാട്ട്, ജീമോൻ  എന്നിവർ പ്രസംഗിച്ചു