വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

മഴവിൽ റസിഡൻ്റ്സ് അസോസിയേഷൻ കുടുംബ സംഗമം 2025 വിപുലമായ പരിപാടികളോടെ നടന്നു

ഈരാറ്റുപേട്ട ; നടയ്ക്കൽ കുഴിവേലി മഴവിൽ റസിഡൻ്റ്സ് അസോസിയേഷൻ കുടുംബ സംഗമം 2025 വിപുലമായ പരിപാടികളോടെ നടന്നു .ആൻ്റോ ആൻ്റണി എം.പി സംഗമം ഉദ്ഘാടനം ചെയ്തു . മഴവിൽ പ്രസിഡൻ്റ് പി.എം മുഹമ്മദ് ആരിഫ് അദ്ധ്യക്ഷനായിരുന്നു .അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി  നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അനുഗ്രഹ പ്രഭാഷണം നടത്തി .മാധ്യമ പ്രവർത്തകൻ ഷിഹാസ് അന്തു കലാ സന്ധ്യ ഉദ്ഘാടനം ചെയ്തു . വി.ടി.ഹബീബ് ,താഹാ പാറയിൽ ,മുഹമ്മദ് അസ് ലം , റിയാസ് റഷീദ് ,കെ.കെ.മുഹമ്മദ് സാദിക് , ഹബീബ് കപ്പിത്താൻ ,റൂബിന നാസർ , റസീന അബ്ദുൽ കരീം ,  ,ആദില ഹബീബ്എന്നിവർ സംസാരിച്ചു ക്യാൻസർ പ്രതിരോധ മാർഗങ്ങളെ കുറിച്ച് കൊല്ലം ട്രാവൻകുർ മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗം ഡയറക്ടർ ഡോ.സമീർ സലാഹുദ്ദീൻ ക്ളാസ് നയിച്ചു .600 അംഗങ്ങൾ പങ്കെടുത്ത സംഗമത്തിൽ വിവിധ കലാപരിപാടികൾ ,മത്സരങ്ങൾ എന്നിവ അരങ്ങേറി   

കോട്ടയം

കോട്ടയം റവന്യൂ ജില്ലാശാസ്ത്രോത്സവത്തിന് ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് ഓവറോൾ

ഈരാറ്റുപേട്ട- കുറവിലങ്ങാട് വെച്ചു നടന്ന കോട്ടയം റവന്യൂ ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര ഐടി പ്രവൃത്തിപരിചയ മേളയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഗണിത ശാസ്ത്ര വിഭാഗത്തിലും പ്രവൃത്തിപരിചയ മേളയിലും ഒന്നാംസ്ഥാനവും ഐ ടിമേളയിൽ രണ്ടാം സ്ഥാനവും ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. ആകെ 454 പോയിന്റ് നേടിയാണ് സ്കൂൾ ഓവറോൾ നിലനിർത്തിയത്. സ്കൂളിനെ ബെസ്റ്റ് സ്കൂളായും ഈ വർഷം തെരഞ്ഞെടുത്തു.

കോട്ടയം

പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ജില്ലയിൽ തുടക്കം

കോട്ടയം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന്(എസ്.ഐ.ആർ) കോട്ടയം ജില്ലയിൽ തുടക്കം. വോട്ടർപട്ടിക പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 1564 ബൂത്തുകളിലും ബി.എൽ.ഒമാർ വോട്ടർമാരുടെ വീടുകളിലെത്തി എന്യൂമറേഷൻ ഫോം വിതരണം ചെയ്തു തുടങ്ങി. ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടറായ 108 വയസ് പിന്നിട്ട മീനടം മാളിയേക്കൽ ശോശാമ്മ കുര്യന് വീട്ടിലെത്തി ഫോം വിതരണം ചെയ്ത് ജില്ലാ കളക്ടർ ചേതൻകുമാർ മീണ നടപടികൾക്ക് തുടക്കം കുറിച്ചു. ശോശാമ്മയുടെ മകൾ 90 വയസ് പിന്നിട്ട എം.കെ. ഏലിയാമ്മയ്ക്കും കളക്ടർ ഫോം കൈമാറി.മുതിർന്ന വോട്ടർ കൂടിയായ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിനെയും വീട്ടിൽ സന്ദർശിച്ച് ജില്ലാ കളക്ടർ എന്യൂമറേഷൻ ഫോം നൽകി.   ഭിന്നശേഷിക്കാരനായ തിരുനക്കര സ്വദേശി വടക്കേടത്തു വാര്യത്ത് ഉണ്ണികൃഷ്ണൻ, കാരാപ്പുഴ മാളികപ്പീടികയിലെ 97 വയസ് പിന്നിട്ട ചെല്ലപ്പൻ, ഭാര്യ ജാനകി, മാളികപ്പീടികയിലെ 90 വയസുള്ള മണിയമ്മ, പനച്ചിക്കാട് മലവേടൻ കോളനിയിലെ ചെല്ലമ്മ എന്നിവരുടെ വീടുകളിലും ഫോം നൽകുന്നതിനായി കളക്ടറെത്തി. ഫോം വിതരണത്തിനും പൂരിപ്പിച്ച ഫോമുകൾ ശേഖരിക്കുന്നതിനുമായി നവംബർ നാലു മുതൽ ഡിസംബർ നാലുവരെയാണ് ബി.എൽ.ഒമാർ ഭവനസന്ദർശനം നടത്തുന്നത്. ഈ വർഷം വോട്ടർപട്ടികയിൽ ഉണ്ടായിരുന്ന എല്ലാവർക്കും എന്യൂമറേഷൻ ഫോം നൽകും. ബി.എൽ.ഒമാർ നൽകുന്ന രണ്ട് ഫോമുകളും പൂരിപ്പിച്ച് നൽകണം.   ഒരു കളർ ഫോട്ടോയും(നിർബന്ധമല്ല) ഫോമിൽ പതിക്കാം. ഫോം പൂരിപ്പിക്കാൻ ബി.എൽ.ഒമാരുടെ സഹായം തേടാം. ഓൺലൈനായും ഫോം പൂരിപ്പിക്കാനാകും. കൂടുതൽ വിവരങ്ങൾക്ക് 1950 എന്ന ടോൾ ഫ്രീ നമ്പരിലോ ജില്ലയിലെ ഹെൽപ് ഡെസ്‌കിലോ ബന്ധപ്പെടാം. കോട്ടയം കളക്ട്രേറ്റിലെ ഹെൽപ് ഡെസ്‌ക് നമ്പർ: 0481 256008    

കോട്ടയം

പാലാ മുണ്ടാങ്കലിൽ പോലീസ് വാഹനം അപകടത്തിൽ പെട്ട് എസ്.ഐ ഉൾപ്പെടെ 3 പോലീസുകാർക്ക് പരിക്ക്

കോട്ടയം :പാലാ ഹൈവേ പോലീസിന്റെ വാഹനം അപകടത്തിൽപ്പെട്ട് എസ്ഐ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 4.30 ഓടെ യാണ് പാലാ തൊടുപുഴ റൂട്ടിൽ മുണ്ടാങ്കൽ ഭാഗത്തു വെച്ച് അപകടം സംഭവിച്ചത്. ട്രാഫിക് എസ്ഐ.നൗഷാദ്, പോലീസുകാരായ സെബിൻ, എബിൻ എന്നിവർക്കാണ് പരിക്കേറ്റത്, സെബിന്റെ കാലിന് ഓടിവ് സംഭവിച്ചതായും മുഖത്ത് പരിക്കേറ്റതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.മറ്റ് രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രവാസം

ഈരാറ്റുപേട്ട അസോസിയേഷൻ യു.എ.ഇ സംഘടിപ്പിക്കുന്ന ഈരാറ്റുപേട്ട ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ദുബായ്: ഈരാറ്റുപേട്ട അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ നവംബർ 30 ന് സംഘടിപ്പിക്കുന്ന ഈരാറ്റുപേട്ട ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ബാഡ്മിന്റൺ അക്കാദമി ഇൻഡോർ കോർട്ടിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് നിഷാദ് വട്ടക്കയത്തിൽ നിന്ന് ഏറ്റുവാങ്ങി തമർ സ്വീറ്റ്സ്‌ മാനേജിങ് ഡയറക്ർമാരായ റിയാസ് തമർ, ഹാദി തമർ എന്നിവർ ചേർന്ന് നിർവഹിച്ചു.വൈസ് പ്രസിഡന്റുമാരായ സിയാദ് ലത്തീഫ്, മുജീബ് റഹ്മാൻ, സെക്രട്ടിമാരായ രിഫായി, നിയാസ് ഖാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ മസൂദ് വട്ടക്കയം, മുഹമ്മദ് പി.എസ്, മുഹമ്മദ് ജാസിം, നസർ റഷീദ്, ഹുസൈൻ ഇബ്രാഹിം എന്നിവരും പങ്കെടുത്തു. കലാകായിക മത്സരങ്ങൾ, ബിസിനസ് അവാർഡ്‌സ്, കുട്ടികളുടെ പാർക്ക്, മൃഗശാല, കളിക്കളം, ഫേസ് പെയിന്റിംഗ്, ബലൂൺ ഡിസൈൻ, മെന്റലിസം, കച്ചവട സ്റ്റാളുകൾ, ബുഫെ ഡിന്നർ, ദുബൈ ഏഷ്യൻ ബാൻഡ് ഒരുക്കുന്ന മ്യൂസിക്കൽ നൈറ്റ് തുടങ്ങിയ നിരവധി പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നത്.

ജനറൽ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മമ്മൂട്ടി നടൻ, ഷംല ഹംസ നടി, മഞ്ഞുമ്മൽ ബോയ്സ് ചിത്രം

തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ അവതരിപ്പിച്ച മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മഞ്ഞുമ്മൽ ബോയ്‌സ് ഒരുക്കിയ ചിദംബരം ആണ് മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തും. സൗബിൻ സാഹിറും സിദ്ധാർഥ് ഭരതനും മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം പങ്കിട്ടു. ലിജോ മോൾ ജോസ് ആണ് മികച്ച സ്വഭാവ നടി. മികച്ച ഗായകൻ: കെ.എസ് ഹരിശങ്കർ (എ.ആർ.എം). മികച്ച ഗായിക: സെബ ടോമി (അംഅ). മികച്ച സംഗീത സംവിധായകൻ: സുഷിൻ ശ്യാം. മികച്ച ഗാനരചയിതാവ്: വേടൻ (മഞ്ഞുമ്മൽ ബോയ്‌സ്-വിയർപ്പു തുന്നിയിട്ട കുപ്പായം). പ്രേമലുവാണ് മികച്ച ജനപ്രിയ ചിത്രം. മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ). സയനോര ഫിലിപ്പ് ആണ് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്. മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ്(ബൊഗയ്ൻ വില്ല, രേഖാചിത്രം) മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് കനി കുസൃതി, ദിവ്യ പ്രഭ, അനശ്വര രാജൻ, ജ്യോതിർമയി, ഫാത്തിമ ഷംല, സുരഭി ലക്ഷ്‌മി എന്നിവരാണ് പരിഗണനയിലുണ്ടായിരുന്നത്. മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. ജൂറി ചെയർമാനായ പ്രകാശ് രാജും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

പ്രാദേശികം

ഡ്രസ്സ്‌ ബാങ്ക് ഈരാറ്റുപേട്ടയുടെ 3 ആം വാർഷിക ആഘോഷം ഈരാറ്റുപേട്ട വ്യാപാരിഭവനിൽ വെച്ച് നടന്നു

ഡ്രസ്സ്‌ ബാങ്ക് ഈരാറ്റുപേട്ടയുടെ 3 ആം വാർഷിക ആഘോഷം ഈരാറ്റുപേട്ട വ്യാപാരിഭവനിൽ വെച്ച് നടന്നു.പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം നിർവഹിച്ച ചടങ്ങിന് ഡ്രസ്സ്‌ ബാങ്ക് എക്സിക്യൂട്ടീവ് അംഗം ഫാത്തിമ ശമ്മാസ് അധ്യക്ഷ സ്ഥാനം വഹിച്ചു. സ്ഥാപനത്തിന്റെ സെക്രെട്ടറി റിതാ ഇർഫാൻ സ്വാഗതം ആശംസിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ മുഖ്യ പ്രഭാഷണം നടത്തി.മുഖ്യ അതിഥികളായ ഇൻഫ്ലുൻസർ സാറ സെറീന ഇർഫാൻ നവാസ് എന്നിവർ പങ്കെടുത്തു.ഡ്രസ്സ്‌ ബാങ്കിന്റെ രക്ഷാധികാരി റയീസ് പടിപ്പുരക്കൽ നന്ദി അറിയിച്ചു.ഈരാറ്റുപേട്ടയുടെ മറ്റു സന്നദ്ധ സംഘടനകൾ ആദരിക്കുകയും ചെയിതു.

കോട്ടയം

ഈരാറ്റുപേട്ട ഉപജില്ല സ്കൂൾ കലോത്സവം നവംബർ മൂന്നിന് തുടക്കമാവും

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കലോത്സവം 3, 4, 5, 6 തീയതികളിൽ പൂഞ്ഞാർ സെൻറ് ആൻറണീസ് ഹയർസെക്കൻഡറി സ്കൂളിൽ 15 വേദികളിലായി നടക്കും. 76 വിദ്യാലയങ്ങളിലെ 3,500ലേറെ വിദ്യാർഥികൾ കലാമേളയിൽ മാറ്റുരയ്ക്കും.ഗോത്രവർഗ കലകളിലെ മത്സരമാണ് ഇത്തവണത്തെ പ്രത്യേകത. ആദ്യദിനത്തിൽ രചനാമത്സരങ്ങളോടൊപ്പം സ്റ്റേജ് മത്സരങ്ങളും നടക്കും. പ്രധാനവേദിയായ പൂഞ്ഞാർ സെൻറ് ആൻറണീസ് ഹയർസെക്കൻഡറി സ്കൂൾ, എൽ.പി സ്കൂൾ, നേഴ്സറി സ്കൂൾ എന്നിവിടങ്ങളിലെ വിവിധ വേദികളിലായി മത്സരങ്ങൾ അരങ്ങേറും.പൂർണമായും ഗ്രീൻപ്രോട്ടക്കോൾ പാലിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്.  നവംബർ 4ന് രാവിലെ 9 മണിക്ക് പ്രധാനവേദിയിൽ ഉപജില്ലാ കലോത്സവം ആൻ്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. കോർപ്പറേറ്റ് സ്കൂൾ മാനേജർ റവ. ഫാ ബാസ്റ്റിൻ മംഗലത്തിൽ അധ്യക്ഷത വഹിക്കും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഫെർണാണ്ടസ് മുഖ്യ പ്രഭാഷണം നിർവഹിക്കും. ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷംല ബീവി കലോത്സവ വിശദീകരണം നൽകും.  സമാപനസമ്മേളനം നവംബർ 6 വ്യാഴം വൈകുന്നേരം നാലുമണിക്ക് പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. സെൻറ് ആൻറണീസ് സ്കൂൾ മാനേജർ റവ. ഫാ. സിബി മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം കുമാരി മീനാക്ഷി അനൂപ് മുഖ്യാതിഥിയായി പങ്കെടുക്കും. പൂഞ്ഞാർ-തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് മാത്യു മുഖ്യപ്രഭാഷണം നടത്തും. കലോത്സവം നടത്തിപ്പിനായി 12 വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചു. കലാമേളയുടെ വിജയത്തിനായി വിപുലമായ പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് ഈരാറ്റുപേട്ട എ ഇ ഒ ഷംലബീവി പറഞ്ഞു. ജനറൽ കൺവീനർ സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോസഫ്, പ്രോഗ്രാം കൺവീനർ പ്രിൻസ് അലക്സ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി എസ് റമീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.