വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ഇടതു സർക്കാർ കർഷകരോട് കാണിക്കുന്നത് തികഞ്ഞ അവഗണന:കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ്

ഈരാറ്റുപേട്ട  പൂഞ്ഞാർ  ഇടതു സർക്കാർ റബ്ബർ കർഷകർ ഉൾപ്പെടെയുള്ള . മുഴുവൻ കർഷകരെയും വഞ്ചിച്ചു. റബ്ബറിന് ഇരുന്നുറ്റിയമ്പത് രൂപ തറവില നൽകാമെന്ന് വാഗ്ദാനം നൽകിയവർ.ഇപ്പോൾ . പരിഗണിക്കാം. പരിഹരിക്കാം എന്ന് പറഞ്ഞ്. അവരെ പരിഹസിക്കുന്നു. വനാ തൃത്തി പങ്കിടുന്ന പ്രദേശത്തെ കർഷകർ. അവരുടെ ഉപജീവന മാർഗമായ കൃഷിയിടങ്ങളിലേക്ക് പോകുന്നത്. ഭയപ്പാടോടെയാണ്. ഇത്തരം സാഹജര്യങ്ങളിൽ നിരവദി മനുഷ്യർക്ക്. ജീവൻ നഷ്ടപ്പെട്ടു. ഇതിന് ഒരു പരിഹാരം കാണാൻ ഇതുവരെ സാധിച്ചിട്ടില്ല.. കോട്ടയം ജില്ലയിൽ. പോലും.ഇ അടുത്ത നാളിൽ കാട്ട് പോത്ത്. ആക്രമണത്തിൽ ഒരാളുടെ ജീവൻ പൊലിഞ്ഞു. എന്റെ..നിയോജക മണ്ഡലം ഉൾപ്പെടെയുള്ള കണ്ണൂർ. ജില്ലയിലും. പരിസര പ്രദേശങ്ങളിലും. വന്യമൃഗ ആക്രമണം. നിത്യസംഭവമായി കഴിഞ്ഞു. രൂക്ഷമായ വില കയറ്റം.വൈദുതി ചാർജും. വെള്ളക്കരവും. അനുദിനം വർദ്ധിപ്പിക്കുന്നു. ദൂർത്തിന് ഒരു കുറവും. വരുത്താതെ ഗജനാവ് കാലിയാക്കുന്നു. രാഷ്ടീയ നിയമനങ്ങൾക്ക് വാരി കോ കൊടുക്കുന്നു. പി.എസി. ചെയർമാന്റെ പ്രതിമാസ ശമ്പളം. നാല് ലക്ഷത്തി. പതിനായിരം. സർക്കാർ വക്കീലൻ മാരുടേത് രണ്ട് ലക്ഷത്തിന്മേൽ സാധാരണക്കാരൻ നിത്യവൃത്തിക്ക് കഷ്ടപ്പെടുന്നു. കോടിക്കണക്കിന് വരുന്ന അയ്യപ്പ വിശ്വാസികളെ വഞ്ചിച്ച വരെ ല്ലേ ഇവർ ആദ്യം. സ്ത്രി പ്രവേശനമെന്ന പേരിൽ . ഇപ്പോൾ അവിടെ നിന്നും. കിലോ കണക്കിന്.സ്വർണം. കൊള്ളയടിച്ചു. കമ്മ്യൂണിസ്റ്റ്. നേതാക്കൾ കൂട്ടത്തോടെ. ജയിലിലേക്ക്. പോകുന്നു. ഇനിയും. പല ഉന്നതരും. കുടുങ്ങും. ഇതിനോടെ ല്ലാം പ്രതികരിക്കാൻ. അവസരം കാത്തിരുന്ന ജനതക്ക് കിട്ടിയ അവസരമാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ഐക്യ ജനാധിപത്യ മുന്നണി. ഒറ്റകെട്ടായി. മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തി. തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇതിൽ ബഹുഭൂരിപക്ഷം. സ്വീറ്റുകളും പിടിച്ച് ടക്കി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ.ഭരണമാറ്റം ഉറപ്പു വരുത്തും. കെ.പി.സി.സി.പ്രസിഡണ്ട് തുടർന്ന് പറഞ്ഞു. പൂഞ്ഞാർ പഞ്ചായത്ത് . യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കൊണ്ട് സംസാരിക്കുക. യായിരുന്നു. അദ്ദേഹം മണ്ഡലം പ്രസിഡണ്ട് ജോർജ് സബാസ്റ്റ്വർ അദ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറിമാരായ . അഡ്വ ഫിൽസൺ മാത്യുസ്.പി.എ സലിം..തോമസ് കല്ലാടൻ . അഡ്വ ജോമോൻ ഐക്കര അഡ്വ.സതീഷ് കുമാർ . അഡ്വ.വി.എം. മുഹമ്മദ് ഇല്ല്യാസ്. എം സി. വർക്കി. റോജി തോമസ് .എന്നിവർ സംസാരിച്ചു

കോട്ടയം

തദ്ദേശ തിരഞ്ഞെടുപ്പ്: റീൽസ്, വാട്‌സ്ആപ്പ് ഗ്രുപ്പ് നിരീക്ഷണം കർശനമാക്കി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഊർജിതമായ സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയുള്ള റീൽസുകളും മറ്റ് ഉള്ളടക്കവും നിരീക്ഷിക്കുന്നത് കർശനമാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും സംഘടനകളും അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ നൽകുന്ന റീൽസുകളും വാട്‌സ്ആപ്പ് ഗ്രുപ്പുകളിലെ ഉള്ളടക്കവും ചർച്ചകളും നിരീക്ഷിക്കാൻ പോലീസ് സൈബർ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങൾ, വോയിസ് ക്ലിപ്പുകൾ, വീഡിയോകൾ, അനിമേഷനുകൾ, ഇമേജ് കാർഡുകൾ എന്നിവ പ്രത്യേകമായി നിരീക്ഷിക്കും. അനൗൺസ്മെന്റുകളിൽ ജാതി, മതം, തുടങ്ങിയവ ഉൾപ്പെടെയുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പരാമർശിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. വ്യാജമായതോ, അപകീർത്തികരമായതോ, അനുവദനീയമല്ലാത്തതോ ആയ ഉള്ളടക്കം കണ്ടെത്തിയാലോ അത് സംബന്ധിച്ച് പരാതി ലഭിച്ചാലോ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷണർ നിർദ്ദേശിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്പ് ഫേക്ക്, വോയിസ് ചെയ്ഞ്ചിങ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടിയുണ്ടാവും. ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂൾസ് 2021, ഭാരതീയ ന്യായസംഹിത 2023, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയിൽ വരുന്ന എല്ലാ വ്യവസ്ഥകളും തിരഞ്ഞെടുപ്പ് ഉള്ളടക്കങ്ങളുടെ നിർമ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണം. പാർട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വ്യാജമായ/തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മൂന്നു മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യുകയും ഉത്തരവാദികൾക്ക് മുന്നറിയിപ്പ് നൽകുകയും വേണം. വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്ഫോമുകൾക്ക് റിപ്പോർട്ട് ചെയ്യണം. പ്രചാരണത്തിൽ സമത്വവും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണം നടത്തുന്നവരും ശ്രദ്ധിക്കണം. സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും കമ്മീഷണർ പറഞ്ഞു.

പ്രാദേശികം

ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി

ഈരാറ്റുപേട്ട :ബി ആർ സിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി   കൂടെയുണ്ട് കരുത്തേക്കാം എന്ന ചിന്താവിഷയം അടിസ്ഥാനമാക്കി ഉജ്വല ബാല്യം അവാർഡ് നേടിയ അരവിന്ദ് ഇ എസ് ഫ്ലാഗ് ഓഫ് ചെയ്ത വിളംബര ജാഥ ഈരാറ്റുപേട്ട ടൗണിൽ നടന്നു.ഭിന്നശേഷി സഹോദരങ്ങളെ നമ്മൾ ചേർത്തു പിടിക്കുക കരുതുക എന്ന സന്ദേശം നൽകി ബി.പി.സി ബിൻസ് ജോസഫ് , സ്പെഷ്യൽ എഡ്യൂക്കേറ്റർ ദിവ്യ മോൾ കെ.പി, സി ആർ സി മാർ, ബി ആർ സി ട്രെയിനർ എന്നിവർ ദിനാഘോഷത്തിന് നേതൃത്വം നൽകി. ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഷീജ സലിം ഉദ്ഘാടന സന്ദേശം നൽകി.അസീസി സ്കൂൾ മറിയപ്പള്ളി ഗോപകുമാർ ,സംഗീത അധ്യാപിക സുധാമണി റ്റി.ജി എന്നിവർ പ്രസംഗിച്ചു.ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഭിന്നശേഷി സന്ദേശം ഉയർത്തി ഫ്ലാഷ് മോബ് നടത്തി.പ്ലക്കാർഡുകൾ ഉയർത്തി എൻഎസ് എസ് വളണ്ടിയർമാർ അണിചേർന്നു. മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളും പങ്കെടുത്തു.മനോജ് റ്റി.ബെഞ്ചമിൻ ഭിന്നശേഷി തീം ഒരുക്കി മിമിക്രി അവതരിപ്പിച്ചു. കാളകെട്ടി എ എം എച്ച്എസ്എസ് വിദ്യാർത്ഥികളുടെ കലാവിരുന്നും നടന്നു. ഉജ്ജ്വല ബാല്യം ജേതാക്കളേയും സ്പെഷൽ കലോത്സവ വിജയികളേയും ആദരിച്ചു.

കോട്ടയം

മിനി സാവിയോയുടെ പര്യടനം സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ശ്രീമതി മിനി സാവിയോയുടെ പര്യടനം സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. രാവിലെ എട്ടുമണിക്ക് കളത്തുക്കടവ് ആരംഭിച്ച പര്യടന ജാഥ വൈകുന്നേരം അഞ്ചുമണിക്ക് പനചിക പാറയിൽ സമാപിക്കും സമാപന സമ്മേളനം ഗവ ചീഫ് വിപ്പ് ശ്രീ. ഡോ എൻ ജയരാജ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.സ്ഥാനാർത്ഥി പര്യടനത്തിന് ജോയ് ജോർജ്, അഡ്വ. വിഎസ് സുനിൽ, പി കെ ഹരിഹരൻ, ശ്രീകുമാർ, സുഭാഷ് വലിയമംഗലം, മജു പ്ലാത്തോട്ടം, അഡ്വ. ബിജു ഇളംതുരുത്തി എന്നിവർ നേതൃത്വം നൽകി.കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി മിനി സാവിയോയുടെ പര്യടന ജാഥ ഇന്ന് 4 12 20 25 വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് പിണ്ണാക്കനാലിൽ നിന്ന് ആരംഭിക്കുന്ന ജാതയുടെ ഉദ്ഘാടനം സ. ജോയ് ജോർജ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചുമണിക്ക് പൂഞ്ഞാർ ടൗണിൽ സമാപിക്കുന്നു ജാഥ സമ്മേളനം ശ്രീ. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും.

കേരളം

വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍

ഡിസംബര്‍ 11-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി. (ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് - എപിക്) കാര്‍ഡാണ് പ്രധാന തിരിച്ചറിയല്‍ രേഖ. എന്നാല്‍, ഇത് കൈവശമില്ലാത്തവര്‍ക്കും വോട്ട് ചെയ്യുന്നതിനായി മറ്റ് 12 അംഗീകൃത രേഖകള്‍ കൂടി ഉപയോഗിക്കാവുന്നതാണ്.   വോട്ട് ചെയ്യുന്നതിനായി അംഗീകരിച്ചിട്ടുള്ള രേഖകള്‍   ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡ് ഡ്രൈവിങ് ലൈസന്‍സ് പാസ്പോര്‍ട്ട് ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി. കാര്‍ഡ്) സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അവരുടെ തൊഴില്‍സ്ഥാപനങ്ങളില്‍  നിന്ന് ലഭിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ (Service Identity Cards) ഫോട്ടോ പതിച്ച ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ് ബുക്കുകള്‍ തൊഴില്‍ മന്ത്രാലയം നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് എന്‍.പി.ആര്‍.- ആര്‍.ജി.ഐ. നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ് പെന്‍ഷന്‍ രേഖ എം.പി./എം.എല്‍.എ./ എം.എല്‍.സി.മാര്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാര്‍ഡ്   ഈ 13 രേഖകളില്‍ ഏതെങ്കിലും ഒന്ന് കൈവശമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്താം.

കോട്ടയം

കോട്ടയം നെല്ലാപ്പാറയിൽ വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; 36 പേർക്ക് പരുക്ക്

പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് അപകടം സംഭവിച്ചത്.തിരുവനന്തപുരം തോന്നയ്ക്കൽ ഗവ.എച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വിനോദയാത്ര സംഘത്തിലെ മൂന്നു ബസ്സുകളിൽ ഒരെണ്ണം മറിയുകയായിരുന്നു.  കൊടൈക്കനാലിൽ വിനോദയാത്രയ്ക്ക് പോയ സംഘം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം.ബസ്സിൽ 42 കുട്ടികളും 4 അധ്യാപകരും ഉണ്ടായിരുന്നു.പരിക്കേറ്റ വിദ്യാർഥികളെയും അധ്യാപകരെയും പാല ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. വളവുതിരിഞ്ഞതോടെ ബസ് നിയന്ത്രണം നഷ്ട‌പ്പെട്ടതാണ് അപകടത്തിന് കാരണം. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.

കേരളം

തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ പൊതു അവധി.. തദ്ദേശ തെരഞ്ഞടുപ്പ് നടക്കുന്ന ജില്ലകളിൽ 9,11 തിയ്യതികളിലായിരിക്കും പൊതു അവധി.

തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ്. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിലാണ് അവധി. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്, വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നി‍ർദ്ദേശം നല്‍കിയിരുന്നു.

കോട്ടയം

കുറവിലങ്ങാട് എം.സി.റോഡിൽ വൻ കള്ളപ്പണ വേട്ട

കുറവിലങ്ങാട്:അന്തർ സംസ്ഥാന ബസ് പരിശോധനയ്ക്കിടെ കുറവിലങ്ങാട് എം.സി. റോഡിൽ വൻ കള്ളപ്പണ വേട്ട. ബാംഗ്ലൂരിൽ നിന്ന് പത്തനാപുരത്തേക്ക് സർവീസ് നടത്തുന്ന ജെ.എസ്.ആർ ബസിൽ നിന്ന് ബാഗിൽ ഒളിപ്പിച്ചു കൊണ്ടുപോകുകയായിരുന്ന ലക്ഷക്കണക്കിന് രൂപ എക്സൈസ് സംഘം പിടികൂടി. ഇന്ന് രാവിലെ 8.50-ഓടെ കോഴാ ജില്ലാ കൃഷിത്തോട്ടത്തിന് മുൻഭാഗം റോഡിൽ വച്ചാണ് ബസ് തടഞ്ഞത്. പരിശോധനയിൽ സംശയം തോന്നിയ എക്സൈസ് സംഘം ബാഗുകൾ പരിശോധിച്ചതിൽ നിന്ന് അനധികൃതമായി കൊണ്ടുപോകുകയായിരുന്ന വലിയ തോതിലുള്ള പണം കണ്ടെത്തുകയായിരുന്നു. ബാംഗ്ലൂർ സ്വദേശിയായ ഒരാളെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തതായി എക്സൈസ് അധികൃതർ അറിയിച്ചു.കള്ളപ്പണത്തിന്റെ ഉറവിടവും ലക്ഷ്യവും സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായി വിവരംലഭിച്ചു