വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഫൈൻ ആർട്ട് സ് ക്ലബ്ബ് ഈരാറ്റുപേട്ട (FACE) രാജ്യത്തിൻ്റെ 77-ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.

ഈരാറ്റുപേട്ട : ഫൈൻ ആർട്ട് സ് ക്ലബ്ബ് ഈരാറ്റുപേട്ട (FACE) രാജ്യത്തിൻ്റെ 77-ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.രാവിലെ 8 മണിക്ക് ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻ്റ് പരിസരത്ത് പ്രസിഡൻ്റ് ശ്രീ. കെ. പി. എ. നടയ്ക്കൽ പതാക ഉയർത്തി.ഈരാറ്റുപേട്ടയിലെ പ്രഗത്ഭ കവയിത്രി ശ്രീമതി. മേരികുട്ടി കുര്യാക്കോസ് റിപ്പബ്ലിക് ദിന സന്ദേശം നൽകി.തുടർന്ന് ഫെയ്സ് ഓഫീസ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഫെയ്സ് സാഹിത്യ വേദി പ്രസിഡൻ്റും, പ്രമുഖ ചരിത്രകാരനുമായ ശ്രീ. കെ.എം.ജാഫർ അദ്ധ്യക്ഷനായിരുന്നു.ഡയറക്ടർ ശ്രീ. സക്കീർ താപി സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് മൺമറഞ്ഞ ഫെയ്സ് പ്രവർത്തകരായിരുന്ന എം.ഇ. നാസർ,സുദേവ് സ്വം എന്നിവരുടെ ഫോട്ടോകൾ ഫെയ്സിൻ്റെ ഫൗണ്ടർമാരിൽ ഒരാളും, ഫെയ്സ് പ്രവാസി വിംഗിൻ്റെ ഓർഗനൈസറുമായശ്രീ. റഊഫ് കെ. മുഹമ്മദ് അനാച്ഛാദനം ചെയ്തു.മൺമറഞ്ഞുപോയ ഫെയ്സ് അംഗങ്ങളെ അനുസ്മരിച്ചു കൊണ്ട് ജനറൽ സെക്രട്ടറി ശ്രീ. ഹാഷിം ലബ്ബ മുഖ്യപ്രഭാഷണം നടത്തി.ആശംസകൾ അർപ്പിച്ചുകൊണ്ട് പ്രസിഡൻ്റ് ശ്രീ. കെ.പി.എ. നടയ്ക്കൽ, ട്രഷറർ തസ്നീം കെ. മുഹമ്മദ്, വൈസ് പ്രസിഡൻ്റുമാരായ റഫീഖ് പട്ടരുപറമ്പിൽ, പുഷ്പ സജീവൻ, വിമൻസ് വിംഗ് പ്രസിഡൻ്റ് മൃദുല നിഷാന്ത്, മ്യൂസിക് ക്ലബ്ബ് പ്രസിഡൻ്റ് കെ. ഐ. റാസിഖ് എന്നിവർ സംസാരിച്ചു.സാഹിത്യ വേദി ജനറൽ സെക്രട്ടറി ശ്രീ.പി.പി.എം. നൗഷാദ് സ്വാഗതവും, സെക്രട്ടറി ശ്രീമതി. താഹിറ താഹ നന്ദിയും പറഞ്ഞു.

പ്രാദേശികം

പൂർവ്വ വിദ്യാത്ഥി സംഗമം നടത്തി

ഈരാറ്റുപേട്ട - തെക്കേക്കര ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ 1995-പത്താം ക്ലാസ് ബാച്ചിൻ്റ് പൂർവ്വ വിദ്യാത്ഥി കുടുംബ സംഗമം വിവിധ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു."ഭൂതകാലങ്ങളിൽ 2026 എന്ന പേരിൽ നടത്തിയ കലാലയ കുടുംബസംഗമം ആദ്യക്ഷരം കുറിച്ച പള്ളിക്കൂടത്തിൽ ഒത്തുചേർന്നത് ഏവർക്കും നവ്യാനുഭവമായി മാറി. മുതിർന്ന കലാലയ അംഗം വഹാബ് മറ്റയ്ക്കാട് സംഗമം ഉത്ഘാടനം ചെയ്തു. സെക്രട്ടറി സിയാദ് മുരുക്കോലിൽ അദ്ധ്യക്ഷത വഹിച്ചു. പി.ഇ. ഷിഹാബ്, കെ.പി. മുജീബ് ,സക്കീർ നടയ്ക്കൽ.സുധീർ ബഷീർ, അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു.

പ്രാദേശികം

പത്മ പുരസ്‌കാര നിറവില്‍ മലയാളികള്‍;

ദില്ലി: 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മരണാനന്തര ബഹുമതിയായിട്ടാണ് വി എസിന് പത്മവിഭൂഷണൻ സമ്മാനിക്കുക. പി നാരായണനും പദ്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആയിരുന്നു. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. കലാമണ്ഡലം വിമല മേനോനും കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. നടൻ ധർമ്മേന്ദ്രക്ക് മരണാനന്തര ബഹുമതിയായി പദ്മ വിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ്മ, വീരപ്പൻ വേട്ടയ്ക്ക് നേതൃത്വം നൽകിയ കെ വിജയകുമാർ, നടൻ മാധവൻ തുടങ്ങി 113 പേർക്ക് പത്മശ്രീ നൽകി രാജ്യം ആദരിക്കും. 5 പേർക്ക് പത്മവിഭൂഷണും, 13 പേർക്ക് പത്മഭൂഷണും സമ്മാനിക്കും. വിവിധ മേഖലകളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് പ്രമുഖ വ്യക്തിത്വങ്ങളെ പത്മ പുരസ്കാരം നൽകി രാജ്യം ആദരിക്കുന്നത്.

കേരളം

ച​ലാ​നു​ക​ൾ അ​ഞ്ചി​ൽ ക​വി​ഞ്ഞാ​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാഹ​ന വ​കു​പ്പ്

മോട്ടോർ വാഹന നിയമങ്ങളിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയതിന് പിന്നാലെ ഈ നിയമങ്ങൾ കേരളത്തിലും കർശനമാക്കി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികൾ അനുസരിച്ച് ചലാൻ സംവിധാനമാണ് കൂടുതൽ കർശനമാക്കി നടപ്പാക്കാനൊരുങ്ങുന്നത്. ഒരു ട്രാഫിക് നിയമലംഘനത്തിന് പിഴയിട്ടാൽ 45 ദിവസത്തിനുള്ളിൽ ഈ പിഴയൊടുക്കിയിരിക്കണമെന്നതാണ് മോട്ടോർ വാഹന നിയമ ഭേദഗതിയിലെ സുപ്രധാന നിർദേശം. ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നതാണ് മോട്ടോർവാഹനച്ചട്ടത്തിലെ മറ്റൊരു സുപ്രധാന നിർദേശം. ലൈസൻസ് മൂന്നുമാസംവരെയാണ് സസ്‌പെൻഡ് ചെയ്യുന്നത്. ആർടിഒയ്ക്കാണ് നടപടിയെടുക്കാനുള്ള അധികാരം. മുൻവർഷങ്ങളിലെ കുറ്റങ്ങൾ ഉൾപ്പെടുത്തില്ല. ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുമുൻപ് ഉടമയുടെ വാദംകേൾക്കാനുള്ള അവസരം നൽകണമെന്നും ചട്ടത്തിലുണ്ട്. ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ മോട്ടോർ വാഹനനിയമത്തിലെ 24 നിയമലംഘനങ്ങളാണ് കണക്കാക്കുക. പൊതുവഴിയിൽ വാഹനം നിർത്തിയിടൽ, അനധികൃതപാർക്കിങ്, വാഹനമോഷണം, വാഹനയാത്രക്കാരെ മർദിക്കൽ, തടഞ്ഞുവെക്കൽ തുടങ്ങി 24 ലംഘനങ്ങളാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുകാരണമായി പറയുന്നത്.അതിവേഗം, ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കൽ, സീറ്റുബെൽറ്റ് ധരിക്കാതിരിക്കൽ, സിഗ്‌നൽ വെട്ടിക്കൽ എന്നിവയും കുറ്റങ്ങളിലുണ്ട്. ചെറിയകുറ്റങ്ങളെന്നോ വലുതെന്നോ കണക്കാതെ അഞ്ചിൽക്കൂടിയാൽ ഇനിമുതൽ നടപടിയെടുക്കും. നിയമലംഘനത്തിന് പിഴയിട്ടാൽ 45 ദിവസത്തിനുള്ളിൽ നിർബന്ധമായും ഇത് അടച്ചിരിക്കണമെന്നാണ് നിയമ ഭേദഗതിയിൽ നിർദേശിക്കുന്നത്. നിയമം ലംഘിച്ച വ്യക്തി ഇതുമായി ബന്ധപ്പെട്ട ചലാനുകൾ മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ കൈപ്പറ്റമെന്നാണ് നിർദേശം. അതിനുശേഷം 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയോ, നിയമലംഘനം നടന്നിട്ടില്ലെങ്കിൽ അത് തെളിയിക്കുകയോ വേണം. ഇതിന് തയാറായില്ലെങ്കിലാണ് ലൈസൻസ്, രജിസ്ട്രേഷൻ തുടങ്ങിയവ സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക. തുടർച്ചയായി ഗതാഗത നിയമങ്ങൾ ലംഘിക്കുകയും പിഴ അടയ്ക്കാതെ ഇരിക്കുകയും ചെയ്യുന്ന വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തും. ഈ വാഹനങ്ങൾക്ക് പിന്നീട് നികുതി അടയ്ക്കുന്നത് ഒഴികെ വാഹൻ സൈറ്റിൽ വാഹനവുമായി ബന്ധപ്പെട്ട യാതൊരു സേവനങ്ങളും ലഭിക്കുകയില്ല. ആർസിയിലെ അഡ്രസ് മാറ്റൽ, ഉടമസ്ഥാവകാശം മാറൽ, വാഹനത്തിന്റെ തരം മാറ്റൽ, പെർമിറ്റ്, ഫിറ്റ്‌നസ്, ഹൈപ്പോത്തിക്കേഷൻ ക്യാൻസൽ ചെയ്യൽ തുടങ്ങിയുള്ള മറ്റ് സേവനങ്ങളും ഇത്തരം വാഹനങ്ങൾ നിഷേധിക്കപ്പെടും. നിയമലംഘനങ്ങൾക്കുള്ള പിഴ കുടിശ്ശിക വരുത്തിയിട്ടുള്ള വാഹനങ്ങൾ, ഇത് അടയ്ക്കുന്നത് വരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പിടിച്ചെടുക്കാനുള്ള അധികാരവും നിയമം നൽകുന്നുണ്ട്. നിയമ ലംഘനം നടന്നിട്ടുള്ള വാഹനത്തിന്റെ ഉടമയ്‌ക്കെതിരെയായിരിക്കും നിയമ നടപടികൾ സ്വീകരിക്കുക. നിയമലംഘനം നടന്ന സമയത്ത് വേറെ ആരെങ്കിലുമായിരുന്നു വാഹനം ഓടിച്ചിരുന്നതെങ്കിൽ അത് തെളിയിക്കേണ്ട ബാധ്യത വാഹനത്തിന്റെ ഉടമയ്ക്ക് ആയിരിക്കും.

പ്രാദേശികം

ദേശീയ ബാലിക ദിനം: ഐ.സി.ഡി.എസ് ആഭിമുഖ്യത്തിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ദേശീയ ബാലിക ദിനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവത്ക്കരണ പരിപാടി ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസർ ജാസ്മിൻ കെ, സൂപ്പർവൈസർമാർ എന്നിവർ നേതൃത്വം നൽകി. വിവാഹ നിരോധന നിയമം, പൊൻവാക്ക് പദ്ധതി എന്നിവയെ കുറിച്ചുള്ള പ്രചരണാർത്ഥം അങ്കണവാടി പ്രവർത്തകരുടെ തെരുവുനാടകം അരുവിത്തുറ പള്ളിക്ക് സമീപം അവതരിപ്പിച്ചു

പ്രാദേശികം

തണൽ ഈരാറ്റുപേട്ടയുടെ 2026-2027 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഈരാറ്റുപേട്ട ; ഈരാറ്റുപേട്ടയിൽ ജീവകാരുണ്യ മേഖലയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന തണൽ ഈരാറ്റുപേട്ടയുടെ 2026-2027 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡൻ്റായി കെഎ അൻസാരിയും, സെക്രട്ടറി നജീബ് വെള്ളാപ്പളിലും, ട്രഷററായി വി എം അജിനാസുമാണ് പുതിയ ഭാരവാഹികൾ. തണലിൻ്റെ നേതൃത്വത്തിൽതണൽ ഡയാലിസിസ്തണൽ ലാബ്തണൽ പാരാപ്ലീജിയ,റിഹാബിറ്റേഷൻ സെൻ്റർതണൽ ഫാർമസി, തുടങ്ങിയ സ്ഥാപനങ്ങൾ നിരവധി നിർധനരായ രോഗികൾക്ക് ആശ്രയമായി പ്രവർത്തിച്ച് വരുന്നു. തണലിൻ്റെ എല്ലാ സ്ഥാപനങ്ങളും വിപുലമാക്കി ഒരു കുടക്കീഴിൽ എന്ന ലക്ഷ്യത്തിലേക്കാണ് തണലിൻ്റെ മുന്നോട്ടുള്ള പ്രയാണം തണലിൻ്റെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഈരാറ്റുപേട്ടയുടെയും, പരിസരപ്രദേശങ്ങളിലെയും നിരവധി രോഗികൾക്കും,നിർധനർക്കും ആശയവും അഭയവുമായി തണൽ മാറണമെന്ന് തണൻ കേന്ദ്ര കമ്മിറ്റി ചെയർമാൻ Dr ഇദ്രീസ് അഭിപ്രായപ്പെട്ടു. തണൽ കേന്ദ്ര കമ്മിറ്റിയിൽ നിന്നും സെക്രട്ടറി ഇർഷാദ് കണ്ണൂരും മീറ്റിംഗിൽ പങ്കെടുത്തു.

കേരളം

ക്രിസ്തുമസ് - പുതുവത്സര ബംപർ; ഭാഗ്യവാനെ കണ്ടെത്തി; ഒന്നാം സമ്മാനം കോട്ടയത്ത്, XC 138455 എന്ന നമ്പറിന്

തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് XC 138455 എന്ന നമ്പറിന്. ഒന്നാം സമ്മാനം – 20 കോടി രൂപയാണ്. ഒന്നാം സമ്മാനം ടിക്കറ്റ് വിൽപ്പന നടന്നത് കോട്ടയത്താണ്. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. രണ്ടാം സമ്മാനമായ ഒരു കോടി 20 പേർക്കാണ്. രണ്ടാം സമ്മാനം ലഭിച്ച നമ്പറുകൾ- XD 241658, XD 286844, XB 182497, XK 489087, XC 362518, XK 464575, XA 226117, XB 413318, XL 230208, XC 103751, XJ 407914, XC 239163, XJ 361121, XC312872, XC203258, XJ474940, XB 359237, XA528505, XH865158, XE130140. ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 54 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയി.

പ്രാദേശികം

അരുവിത്തുറ കോളേജിൽ വൺ ഡേ ഡയറ്റ് ക്ലിനിക്

അരുവിത്തുറ: വിദ്യാർത്ഥികളുടെ മോശം ഭക്ഷണശീലത്തെയും അനാരോഗ്യത്തെയും മറികടക്കുന്നതിനായി അരുവിത്തുറ സെൻറ് ജോർജെസ് കോളേജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ വൺ ഡേ ഡയറ്റ് ക്ലിനിക് സംഘടിപ്പിച്ചു. മാർ സ്ലീവാ മെഡിസിറ്റി  പാലായുടെ സഹകരണത്തോടെയാണ് ക്ലിനിക് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ ഇടയിൽ ശരീര ഭാര സൂചികയുമായി ബന്ധപ്പെട്ട സർവേ നടത്തി, പ്രത്യേകം തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്നുള്ള വിദഗ്ധരായ ക്ലിനിക്കൽ ഡയറ്റീഷ്യൻമാരായ  നിയാമോൾ ജോസഫ്,  ആൻ മരിയ ജോർജ്  എന്നിവരുടെ സേവനവും ക്ലിനിക്കിൽ ലഭ്യമായിരുന്നു. പരിപാടിയോട് അനുബന്ധിച്ച് നടന്ന ന്യൂട്രിഷൻ സെമിനാറിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, ബർസാറും കോഴ്സ് കോ ഓർഡിനേറ്ററുമായ റവ ഫാ ബിജു കുന്നയ്ക്കാട്ട്, ഡിപ്പാർട്ട്മെൻ്റ് ഹെഡ് മിനി മൈക്കിൾ എന്നിവർ ആശംസകൾ അറിയിച്ചു.