വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

തിടനാട് പള്ളി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ അനുവദിച്ച് തിടനാട് സെന്റ് ജോസഫ് പള്ളി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ലൈറ്റിന്റെ ഔപചാരികമായ സ്വിച്ച് ഓൺ കർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിച്ചു. തിടനാട് പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പമാരായ ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ, മിനി സാവിയോ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് കല്ലങ്ങാട്ട്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയിച്ചൻ കാവുങ്കൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സാബു പ്ലാത്തോട്ടം, അസിസ്റ്റന്റ് വികാരി ഫാ. ജോൺ വയലിൽ, പള്ളി ട്രസ്റ്റിമാരായ സാബു തെള്ളിയിൽ, മാത്തച്ചൻ കുഴിത്തോട്ട്, സജി പ്ലാത്തോട്ടം, കുര്യൻ തെക്കുംചേരിക്കുന്നേൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടോമിച്ചൻ പഴയ മഠത്തിൽ, സെക്രട്ടറി മധു പന്തമാക്കൽ പൊതുപ്രവർത്തകരായ സിബി ഒട്ടലാങ്കൽ, ഡൊമിനിക് കല്ലാട്ട്, റോബിൻ കുഴിപ്പാല, എമിൽ മണിമല തുടങ്ങിയവർ പ്രസംഗിച്ചു. തിടനാട് - ഭരണങ്ങാനം റോഡിനെയും, കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് സന്ധിക്കുന്ന ജംഗ്ഷൻ, തിടനാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ആശുപത്രി മന്ദിരം, പാതാഴ റോഡ് ജംഗ്ഷൻ, പ്രദേശവാസികളുടെ ബസ് സ്റ്റോപ്പ്‌ തുടങ്ങി ഏറെ പ്രാധാന്യമുള്ള തിടനാട് പള്ളി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത് പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിട്ടുണ്ട്

പ്രാദേശികം

ഈരാറ്റുപേട്ടയിൽ ഫർണിച്ചർ ഷോറൂമിന്റെ ചില്ല് തകർത്ത് അന്യ സംസ്ഥാന തൊഴിലാളി കടക്കുള്ളിൽ കിടന്നുറങ്ങി.

 ഈരാറ്റുപേട്ടയിൽ ഫർണിച്ചർ ഷോറൂമിന്റെ ചില്ല് തകർത്ത് അന്യ സംസ്ഥാന തൊഴിലാളി കടക്കുള്ളിൽ കിടന്നുറങ്ങി. വെളുപ്പിന് ഒരു മണിയോടെയാണ് മദ്യലഹരിയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ പ്രവർത്തിക്കുന്ന വുഡ്‌ലാൻ്റ് ഫർണിച്ചർ ഷോറൂമിന്റെ ചില്ല് തകർത്തത്.  കടയുടെ മുന്നിലിരുന്ന ചെടിച്ചട്ടിയെടുത്ത് ചില്ല് തകർത്ത് ഇയാൾ കടയ്ക്കുള്ളിൽ കയറി കിടന്നുറങ്ങുകയായിരുന്നു.  നാട്ടുകാർ പോലീസിനെ  വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തി. തൊഴിലാളിയുടെ കരാറുകാരൻ നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിൽ പോലീസ് കേസ് എടുക്കാതെ വിട്ടയച്ചു.

വിദ്യാഭ്യാസം

വേനലവധിയിൽ ക്ലാസ് വേണ്ട; കർശന നിർദേശവുമായി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം:മധ്യവേനൽ അവധിക്കാലത്തെ ക്ലാസിനെതിരെ ബാലാവകാശ കമ്മീഷൻ. സർക്കാർ -എയ്ഡഡ്, അൺഎയ്‌ഡഡ് സ്കൂളുകളിൽ അവധിക്കാലത്ത് ക്ലാസ് നടത്തരുതെന്ന് കർശന നിർദേശം നൽകി.പ്രൈമറി, ഹൈസ്‌കൂൾ,ഹയർസെ ക്കൻഡറി,വൊക്കേഷണൽ ഹയർസെക്കൻഡറി, വിദ്യാർഥികൾക്ക് ഈ ഉത്തരവ് ബാധകമാണ്. നിയമ ലംഘനം നടത്തുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കണമെന്നും ഉത്തരവ്. കോടതി ഉത്തരവ് പ്രകാരം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളിൽ 7.30 - 10 30 വരെ ക്ലാസ് നടത്താം. ട്യൂഷൻ സെന്ററുകളിലും ക്ലാസുകൾ 7.30 മുതൽ 10.30 വരെ മാത്രമേ നടത്താവൂ. ഇക്കാര്യത്തിലും എതെങ്കിലും വിധത്തിലുള്ള നിയമലംഘനംനടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

കേരളം

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടാകാൻ സാധ്യതയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 03/04/2025 മുതൽ 05/04/2025 വരെയുള്ള തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; 06/04/2025 തീയതിയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും മേലുകാവ് ഗ്രാമപഞ്ചായത്തും SBI ഈരാറ്റുപേട്ടയും സംയുക്തമായി ഇലവീഴാപൂഞ്ചിറയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ഈരാറ്റുപേട്ട : മാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും മേലുകാവ് ഗ്രാമപഞ്ചായത്തും SBI ഈരാറ്റുപേട്ടയും സംയുക്തമായി മേലുകാവ് ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് മേഖലയായ ഇലവീഴാപൂഞ്ചിറയിൽ നടത്തിയ ശുചീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു. മേലുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോസുകുട്ടി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. ഷൈനി ജോസ്, ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ചെയർപേഴ്സൺന്മാർ, മറ്റു മെമ്പർമാർ, AD ബാബുരാജ് K, മേലുകാവ് പോലീസ് ഹൗസ് ഓഫിസർ അഭിലാഷ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ, ജോയിൻ്റ് ബി.ഡി. ഒ.ന്മാർ, ഏ.എസ്. VEO ന്മാർ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ്, RP ന്മാർ, ഹരിതകർമ്മസേനാംഗങ്ങൾ. ആശാവർക്കർ, മേറ്റുമാർ പ്രിയ നാട്ടുകാർ എന്നിവർ പങ്കെടുത്തു.

പ്രാദേശികം

ഈരാറ്റുപേട്ടയിലെ ആദ്യത്തെ അംഗവാടിക്ക് പുതിയ കെട്ടിടം ഉയരും.

ഈരാറ്റുപേട്ട. നഗരസഭയിലെ ആദ്യത്തെ അംഗൻവാടിയായ അമ്പഴത്തിനാൽ അംഗൻവാടി കെട്ടിടം പൊളിച്ചു തുടങ്ങി. നൂറു കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച കെട്ടിടം ഇനി ഓർമ്മയിലേക്ക്.   40 വർഷം മുമ്പ് തുടങ്ങിയ ഈ അംഗൻവാടിക്കായി ഇനി പുതിയ കെട്ടിടം ഉയരും. ഇതിനായി എം.എൽ എ ഫണ്ടും , മുനിസിപ്പാലിറ്റിയുടെ ഫണ്ടും ഉപയോഗിക്കും. മറ്റക്കൊമ്പനാൽ പരതേനായ എം അബ്ദുൽഖാദർ സംഭാവന ചെയ്ത സ്ഥലത്ത് പരേതരായ പാറനാനി  എം.കെ അബ്ദുൽകരീമിൻ്റെയും ഭാര്യ സുഹുറയുടെയും നേതൃത്വത്തിലാണ് ഈ അംഗൻവാടി സ്ഥാപിതമായത്.  ആദ്യ ടീച്ചർ: ഗിരിജാദേവി.ആദ്യ ഹെൽപ്പർ: എന്ന ഖദീജ .സ്കൂളിലെത്തുന്നതിനു മുമ്പ് നിരവധി പേർക്ക് പ്രീ സ്കൂൾ അനുഭവം സമ്മാനിച്ച ഈ സ്ഥാപനത്തിൽ പഠിച്ചവർ ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ നാട്ടിലും വിദേശത്തും കഴിയുന്നു. ആദ്യം ബ്ലോക്ക് ഐ സി ഡി എസ് പദ്ധതിയിലായിരുന്ന ഈ നഴ്സറി പിന്നീട് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിക്ക് കീഴിലായി. ഇപ്പോഴത്തെ ടീച്ചർ: ഷാനിഹെൽപ്പർ: സുൽഫത്ത്

പ്രാദേശികം

അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി

ഈരാറ്റുപേട്ട .:അരുവിത്തുറ സെൻറ് ജോർജസ് കോളേജിന്റെയും ഗവൺമെൻറ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് റൂറൽ ഡെവലപ്മെന്റിൻ്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ സ്വയംതൊഴിൽ പരിശീലന ക്യാമ്പ് ആരംഭിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ബി ഐ ആർ എസ് ഇ ടി ഐ ഡയറക്ടർ ശ്രീമതി മിനി സൂസൻ വർഗീസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.കൊമേഴ്സ് വിഭാഗം മേധാവി ശ്രീമതി ഷെറിൻ എലിസബത്ത് ജോൺ ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ശ്രീ വി.കെ സുരേഷ് , ഐ ക്യു എ സി കോഡിനേറ്റർ ഡോ.സുമേഷ് ജോർജ് ,നാക്ക് കോഡിനേറ്റർ ഡോ മിഥുൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.14 ദിവസം നീണ്ടുനിൽക്കുന്ന കളരിയിൽ പേപ്പർ ക്യാരിബാഗികളുടെ നിർമാണമാണ് പരിശീലിപ്പിക്കുന്നത്.

കേരളം

ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണം: കെ.എസ്.ഇ.ബി

ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണംമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി പോസ്റ്റുകളില്‍‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ മാസം 15-ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍തന്നെ മാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷം കെ.എസ്.ഇ.ബി. ഇവ മാറ്റുകയും ആയതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണെന്നും അറിയിച്ചു. ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പ് നല്‍കി 15 ദിവസത്തിനു മുമ്പായി തുക അടച്ചില്ലെങ്കില്‍‍ 12 ശതമാനം പലിശ കൂടി നല്‍കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.