വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വഖഫ് നിയമ ഭേദഗതി പിൻവലിക്കുക; പ്രതിഷേധ സംഗമം14 ന്

ഈരാറ്റുപേട്ട: വഖഫ് നിയമ ഭേദഗതി ബില്ല് പിൻവലിക്കുക എന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ടയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങി സംയുക്ത മഹല്ല് ജമാഅത്ത് ഏകോപന സമിതി.    ഭരണ ഘടനാ ശിൽപിയും പ്രമുഖ നിയമ പണ്ഡിതനുമായ അംബേദ്കറിന്റെ ജന്മദിനമായ ഏപ്രിൽ 14 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ഈരാറ്റുപേട്ട തെക്കേക്കര മുഹിയദ്ദീൻ മസ്ജിദ് അങ്കണത്തിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ എം.പി, എം.എൽ.എമാർ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക മതനിരപേക്ഷ ജനാധിപത്യ ചേരിയിലെ പ്രമുഖരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.   ഭാരതത്തിലെ മതന്യൂനപക്ഷ മുസ്ലിം ജനകോടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടതെന്ന് യോഗം ആരോപിച്ചു. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുമായി സഹകരിക്കാനും നിയമ പോരാട്ടങ്ങളിൽ കക്ഷി ചേരാനും തീരുമാനിച്ചു.    ഈ മാസം 10 ന് വ്യാഴാഴ്ച 7 മണിക്ക് പുതുപ്പള്ളി മഖാം ഓഡിറ്റോറിയത്തിൽ രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനാ നേതാക്കളുടെയും മസ്ജിദ് പരിപാലകരുടെയും യോഗം ചേരുന്നതിനും തീരുമാനിച്ചു. മുഹമ്മദ് നദീർ മൗലവി, മുഹമ്മദ് സക്കീർ, ഇമാം മുഹമ്മദ് സുബൈർ മൗലവി, ഇമാം അഷറഫ് കൗസരി, അഫ്സാർ പുള്ളോലിൽ, സാലി നടുവിലേടത്ത്, പരിക്കൊച്ച് മോനി, അൻസാരി പി.എച്ച്., പി.എസ്. ഷഫീക്ക്, വഹാബ് പേരകത്തു ശ്ശേരി, സലീം കിണറ്റിൻ മൂട്ടിൽ, അഡ്വ എ.എസ്. സലീം, പി.ടി. ബഷീർകുട്ടി എന്നിവർ പങ്കെടുത്തു.

കോട്ടയം

അന്താരാഷ്ട്ര വിപണികളിൽ താരമായി തലനാട് ഗ്രാമ്പു

ഈരാറ്റുപേട്ട.സുഗന്ധവിളകളിൽ പ്രധാനിയും പാചക മസാലക്കൂട്ടുകളിൽ ഒഴിച്ചുകൂടാനാവാത്തതുമായ കരയാമ്പൂ എന്ന തലനാടൻ ഗ്രാമ്പുവിന് കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവ്വകലാശാലയുടെയും സംയുക്ത ഇടപെടലിലൂടെ സവിശേഷ വിളകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഭൗമസൂചിക പദവി ലഭിച്ചു. പ്രാദേശികമായ പ്രത്യേകതകളാൽ ഉന്നത ഗുണനിലവാരത്തിലും ഔഷധഗുണങ്ങളാൽ സമ്പുഷ്‌ടവുമായ തലനാടൻ ഗ്രാമ്പുവിന് ഇനി ദേശിയ-അന്തർദേശിയ വിപണികളിൽ പ്രീയമേറും. കോട്ടയം മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട നഗരസഭയിൽ 10   കിലോമീറ്റർ അകലെയുള്ള മലമ്പ്രദേശ ഗ്രാമ പഞ്ചായത്തായ തലനാട്പഞ്ചായത്ത്, സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ഗ്രാമ്പു കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയോട് കൂടിയ സ്ഥിതിചെയ്യുന്ന പ്രദേശമാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ തലനാടിന്റെ മണ്ണിലേക്ക് അതിഥിയായി എത്തിയ ഗ്രാമ്പുവിനെ ഇവിടത്തുകാർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.  ഡിസംബർ-ജനുവരി മാസങ്ങളിലാണ് വിളവെടുപ്പ് നടക്കുന്നത്. ഗ്രാമ്പൂ മരത്തിന്റെ  (സിസൈജിയം അരോമാറ്റിക്കം) സുഗന്ധമുള്ള മുകുളമാണ് ഗ്രാമ്പൂ. മലയാളത്തിൽ 'ഗ്രാമ്പു' എന്നും 'കാ-രായംപൂ' എന്നും വിളിക്കപ്പെടുന്ന ഈ മുകുളങ്ങൾ ഒരു രുചിവർദ്ധക ഘടകമായും, സുഗന്ധവ്യഞ്ജനമായും, മരുന്നുകളിലും ഉപയോഗിക്കുന്നു. മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ഗ്രാമ്പൂകളെ അപേക്ഷിച്ച് തലനാട് ഗ്രാമ്പൂയിൽ യൂജെനോൾ, കരിയോഫിലീൻ എന്നിവയുടെ അളവ് കൂടുതലാണെന്ന് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെപഠനം വെളിപ്പെടുത്തിയിരുന്നു.   ക്ലോവ് ഗ്രോവേഴ്സ് ആൻഡ് പ്രോസസ്സിംഗ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഗ്രാമ്പുവിന്റെ സംഭരണം, സംസ്കരണം, ഗ്രേഡിംഗ്, വിപണനം തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിളവെടുക്കുന്ന ഗ്രാമ്പു മൊട്ടിന്റെ ആകർഷകമായ നിറം, ഗുണമേന്മയിലെയും വലിപ്പത്തിലെയും സവിശേഷതകൾ എന്നിവയാണ് തലനാടൻ ഗ്രാമ്പുവിനെ വിപണിയിൽ വ്യത്യസ്തനാക്കുന്നത്. വിളവെടുക്കുന്ന മൊട്ടിന്റെ ഗുണമേന്മയും വിപണിയിലെ സ്വീകാര്യതയും മനസിലാക്കി മികച്ച വില നൽകി സംഭരിക്കാൻ സ്ഥിരം ഉപഭോക്താക്കളും ഇവിടത്തെ ഗ്രാമ്പുവിന് ഉണ്ട്.

പ്രാദേശികം

അംഗൻവാടി കം ക്രഷ് ഈരാറ്റുപേട്ട നഗരസഭക്ക് അനുവദിച്ചു

ഈരാറ്റുപേട്ട നഗരസഭ പരിധിയിൽ 25 ഓളം അംഗൻവാടികൾ ഉണ്ട് അതിലെ 93 നമ്പർ ടൗൺ കേന്ദ്രീകരിച്ചുള്ള അംഗൻവാടിക്ക്‌ ഈരാറ്റുപേട്ട നഗരസഭയിൽ അംഗൻവാടി കം ക്രഷ് ആയിട്ട് അനുവദിച്ചു. 3 വയസ്സിൽ താഴെയുള്ള കുട്ടികളെ പരിപാലിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ട് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടാതിരിക്കുവാൻ കുട്ടികൾ ഉള്ള വനിതകൾക്ക് തൊഴിലിടങ്ങളിലേക്ക് പോകുന്നതിന് കുട്ടികളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്നതിന് കൂടിയാണ് അംഗൻവാടി കം ക്രഷ് ആരംഭം കുറിച്ചതെന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽഖാദർ അറിയിച്ചു. വൈസ് ചെയർമാൻ അൻസർ പുള്ളോലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് വാർഡ് കൗൺസിലർ Dr.സഹല ഫിർദൗസ് ആശംസകൾ അർപ്പിച്ചു. ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്റ്റ് ഓഫീസർ ജാസ്മിൻ സലീം പദ്ധതി വിശദീകരണം നടത്തി കൂടാതെ വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാസില അബ്സാർ ആശംസകൾ അറിയിച്ചു. ICDS സൂപ്പർവൈസർ ആര്യ ക്രഷിന്റെ പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചു.

കോട്ടയം

*മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികളായ 7 സ്ത്രീകൾക്ക് ഇടിമിന്നലേറ്റു*

കോട്ടയം; മുണ്ടക്കയത്ത് 7 പേർക്ക് ഇടിമിന്നൽ ഏറ്റു. ഇന്ന് ഉച്ചകഴിഞ്ഞു പെയ്ത മഴയിൽ ആണ് മിന്നൽ ഏറ്റത്.തൊഴിലുറപ്പ് തൊഴിലാളികൾ ആയ സ്ത്രീകൾക്കാണ് പരിക്ക് ഏറ്റത്. കീചപ്പാറ ഭാഗത്താണ് ഇവർ ജോലി ചെയ്തിരുന്നത്. വൈകുന്നേരം 4.30 ആയിരുന്നു സംഭവം.

പ്രാദേശികം

അരുവിത്തുറ തിരുനാൾ അവലോകന യോഗം ചേർന്നു

അരുവിത്തുറ: സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ ഏപ്രിൽ 12 മുതൽ മെയ് 2 വരെ തീയതികളിൽ ആഘോഷിക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെയും വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെയും പള്ളി അധികൃതരുടെയും യോഗം ചേർന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു.  ഡെപ്യൂട്ടി തഹസീൽദാർ ശ്യാമളകുമാരി, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, നഗരസഭാദ്ധ്യക്ഷ സുഹറ അബ്ദുൽ ഖാദർ, നഗരസഭാ ഉപാധ്യക്ഷൻ അൻസർ പുള്ളോലിൽ, മുൻസിപ്പൽ സെക്രട്ടറി ബിപിൻ കുമാർ, പൊലീസ് സ്റ്റേഷൻ ഇൻചാർജ് ബിനു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് അബ്ദുൽ ഖാദർ, നഗരസഭ കൗൺസിലർ ലീനാ സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. എല്ലാവരും ജാഗ്രതയോടെയും ഒരുമയോടെയും പ്രവർത്തിക്കണമെന്നും തിരുനാളിനെത്തുന്ന വിശ്വാസികൾക്കും യാത്രകാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത വിധത്തിൽ സൗകര്യങ്ങളൊരുക്കുന്നതിനും യോഗം തീരുമാനിച്ചു. തിരുനാൾ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും വാഹന പാർക്കിങ്ങ് ക്രമിക്കരണം നടത്താനും ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിലും എക്സൈസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലഹരിയ്ക്കെതിരെ പരിശോധന നടത്താന്നും യോഗം തീരുമാനിച്ചു. മുടക്കമില്ലാതെ വൈദ്യൂതി ലഭ്യമാക്കുന്നതിനും കൂടുതൽ യാത്ര ബസുകൾ സർവീസ് നടത്തിന്നും തീരുമാനിച്ചു.റവന്യൂ വകുപ്പ് , ഫയർഫോഴ്സ്, വൈദ്യൂതി, ജല അതോറിറ്റി, ആരോഗ്യം വിഭാഗം, പൊതുമരാമത്ത് വിഭാഗം, ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം, എക്സൈസ് വിഭാഗം, താലുക്ക് സപ്ലൈ വകുപ്പ്, വില്ലേജ് ഓഫീസ് കെ എസ് ആർ ടി സി, ബസ് ഓണേഴ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ പങ്കെടുത്തു.ചടങ്ങിൽ തിരുന്നാൾ നോട്ടീസിന്റെ പ്രകാശനം വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലിന് നൽകി നിർവഹിച്ചു.    

കേരളം

*ഏപ്രിൽ 10 മുതൽ കെ - സ്മാർട്ടിലേക്ക് മാറാൻ കേരളം; തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങൾ എല്ലാം ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ

ചുരുങ്ങിയ അവധിക്കു നാട്ടിലെത്തി വിവാഹം കഴിച്ച് മടങ്ങുന്ന വധൂവരന്മാര്‍ക്ക് വിദേശത്തിരുന്നു തന്നെ വിഡിയോ കെവൈസി വഴി വിവാഹം റജിസ്റ്റര്‍ ചെയ്യാം. നാട്ടില്‍ എവിടെയെങ്കിലും നിങ്ങള്‍ സ്ഥലം വാങ്ങി കെട്ടിടം പണിയാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആ സ്ഥലത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും.ആ സ്ഥലത്ത് കെട്ടിടം പണിയുന്നതിന് എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഉണ്ടോ ഏതെങ്കിലും പദ്ധതിക്കു വേണ്ടി ഏറ്റെടുത്തിട്ടുള്ള ഭൂമിയാണോ എന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളും മറയില്ലാതെ സ്‌ക്രീനില്‍ തെളിയും. സര്‍ക്കാര്‍ തന്നെയാണ് അത്യാധുനികമായഈ സൗകര്യങ്ങള്‍ എല്ലാം കെ-സ്മാര്‍ട്ട് എന്ന ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നത്. വിവിധ സേവനങ്ങള്‍ക്കായി ഇനി തദ്ദേശസ്ഥാപനങ്ങള്‍ കയറിയിറങ്ങേണ്ട. സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു വിരല്‍ത്തുമ്പില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്ന കെ-സ്മാര്‍ട് പദ്ധതി ഏപ്രില്‍ 10 മുതല്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ലഭ്യമാകും.2024 ജനുവരി മുതല്‍ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ലഭ്യമായിരുന്ന കെ സ്മാര്‍ട്ട് ആണ് അത്യാധുനികമായ തരത്തില്‍ വിപുലീകരിച്ച് 941 ഗ്രാമ പഞ്ചായത്തുകളിലും 152 ബ്ലോക്ക്, 14 ജില്ല പഞ്ചായത്തുകള്‍ ഉള്‍പ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലഭ്യമാക്കുന്നത്.ജനന-മരണ-വിവാഹ റജിസ്‌ട്രേഷന്‍ മുതല്‍ വസ്തു നികുതിയും, കെട്ടിട നിര്‍മാണ പെര്‍മിറ്റും വരെ ഒട്ടേറെ ആവശ്യങ്ങള്‍ അതത് തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കാതെ പൂര്‍ണമായി ഓണ്‍ലൈനായി നേടുന്നതിനായി ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് സര്‍ക്കാര്‍. സിവില്‍ റജിസ്‌ട്രേഷന്‍ (ജനന -മരണ- വിവാഹ റജിസ്‌ട്രേഷന്‍), വസ്തു നികുതി, തൊഴില്‍ നികുതി, കെട്ടിടങ്ങള്‍, സ്ഥലങ്ങള്‍ എന്നിവയില്‍ നിന്നുള്ള വാടക, ബിസിനസ് ഫെസിലിറ്റേഷന്‍ (വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഉള്ള ലൈസന്‍സുകള്‍), ബില്‍ഡിങ് പെര്‍മിഷന്‍ മൊഡ്യൂള്‍, പൊതുജന പരാതി പരിഹാരം എന്നീ സേവനങ്ങളാണ് കെ സ്മാര്‍ട്ട് വഴി ലഭ്യമാക്കുന്നത്. കെ സ്മാര്‍ട്ട് ആപ്പും, ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ നോ യുവര്‍ ലാന്‍ഡ് എന്ന ആപ്പും സജ്ജീകരിച്ചിട്ടുണ്ട്.

പ്രാദേശികം

ചെറിയ പെരുന്നാൾ സൗഹൃദ സദസ്സും മധുര വിതരണവുമായി ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ജീവനക്കാർ

ഈരാറ്റുപേട്ട: ചെറിയ പെരുന്നാളിൻ്റെ ഭാഗമായി ഡിപ്പോയിലെ മുഴുവൻ ജീവനക്കാർക്കും പെരുന്നാൾ കിറ്റ് വിതരണം ചെയ്ത് ഈരാറ്റുപേട്ട ഡിപ്പോയിലെ ഒരു കൂട്ടം ജീവനക്കാർ.  ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ മോഹൻദാസ്, സൂപ്രണ്ട് രജനി, ജീവനക്കാരായ സമീർ കെ.എ, സക്കീർ ഹുസൈൻ, അൻസാർ എ.എം, മുനീർ മുഹമ്മദ്, അബൂതാഹിർ, ഹാരിസ്, യൂസുഫ് (ഇക്ക്) എന്നിവരും ഡിപ്പോയിലെ മറ്റ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.  ഈദ്, ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷ വേളകൾ മനുഷ്യസാഹോദ്യര്യത്തിൻ്റെ വേദികളാവട്ടെ എന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.

പ്രാദേശികം

പീഡാനുഭവ സ്മരണയിൽ ഭക്തജന സഹസ്രങ്ങൾ അരുവിത്തുറ വല്ല്യച്ചൻ മലയിൽ

അരുവിത്തുറ : ഈശോയുടെ പീഡാനുഭവ സ്മരണയിൽ ഭക്തജന സഹസ്രങ്ങൾ അരുവിത്തുറ വല്ല്യച്ചൻമല കയറി. വെള്ളിയാഴ്ച രാവിലെ മുതൽ വല്ല്യച്ചൻ മലയിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വൈകുന്നേരം അഞ്ചിന് മലയടിവാരത്തിൽ പാലാ രൂപത വികാരി ജനറൽ സെബാസ്റ്റ്യൻ വേത്താനത്ത് കുരിശിന്റെ വഴി സന്ദേശം നൽകി. സ്വയം  ശൂന്യമാകലിന്റെ അടയാളമായ കുരിശിനെ ജീവിതത്തോട് ചേർത്തുനിർത്തുന്നവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ എന്ന് അദ്ദേഹം പറഞ്ഞു. അരുവിത്തുറ ഫൊറോനാ വികാരി വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്,  അസിസ്റ്റൻറ് വികാരിമാരായ ഫാ അബ്രഹാം കുഴിമുള്ളിൽ,  ഫാ.ജോസഫ് ചെ, ഫാ. ജോസഫ് കുഴിവേലിതടത്തിൽ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വലിയ നോമ്പ് പാതി പിന്നിട്ടതോടെ അരുവിത്തുറ വല്യച്ഛൻ മലയിൽ തീർത്ഥാടക തിരക്ക് വർദ്ധിച്ചിട്ടുണ്ട്. നാല്പതാംവെള്ളി ആചരണത്തിനുള്ള ഒരുക്കങ്ങളും വല്ല്യച്ചൻ മലയിൽ നടന്നു വരികയാണ്.