വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കത്തോലിക്കാ കോൺഗ്രസിന്റെ ഉജ്വല സമുദായ സമ്മേളന റാലി

ഈരാറ്റുപേട്ട : വിശ്വാസത്തിന്റെയും പോരാട്ടത്തിന്റെയും അരുവി തീർത്ത് കത്തോലിക്കാ കോൺഗ്രസിന്റെ ഉജ്വല സമുദായ സമ്മേളനറാലി. കർഷകരെ അവഗണിക്കുന്ന ഭരണക്കാർക്കും പ്രതിപക്ഷത്തിനു താക്കീതായി കോരിച്ചൊരിയുന്ന മഴയെ കൂസാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആയിരങ്ങളാണ് റാലിയിൽ അണിചേർന്നത്. അരുവിത്തുറ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി ഈരാറ്റുപേട്ട നഗരം ചുറ്റി അരുവിത്തുറ പള്ളി അങ്കണത്തിൽ സമാപിച്ചു. ക്രൈസ്തവ സഭകൾ കേരളത്തിന് നൽകിയ സംഭാവനകളെ കണ്ടില്ലെന്ന് നടിക്കുന്നവർക്കെതിരേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത ഭരണകൂടങ്ങൾക്കെതിരേയും റാലിയിൽ മുദ്രാവാക്യമുയർന്നു. ഹിന്ദു-മുസ്ലിം-ക്രൈസ്തവ സാഹോദര്യത്തിനായുള്ള മുദ്രാവാക്യങ്ങളും റാലിയിൽ ഉയർന്നു. സമാപന സമ്മേളനം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പാരമ്പര്യം നഷ്ടപ്പെട്ടാല്‍ ആമകളെ പോലെ ഉള്ളിലേയ്ക്ക് വലിയുകയും വളയുകയും ചെയ്യുമെന്നും അമിതമായ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം എകെസിസി മുന്‍രംഗത്ത് ഇറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമുദായങ്ങള്‍ ഒറ്റപ്പെട്ടല്ല നില്‍ക്കേണ്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൃഷിക്കാര്‍ക്കും പ്രത്യേക കര്‍മ പദ്ധതികള്‍ രൂപീകരിക്കണം. സമുദായങ്ങള്‍ അംഗങ്ങളെ നന്‍മയില്‍ വളര്‍ത്തണം. കുടിയേറ്റം ഒരിക്കലും കയ്യേറ്റമല്ല. ജനസംഖ്യയിലെ കുറവ് നമ്മുടെ സമുദായത്തിന്റെ ബലഹീനതയാണ്. അന്യരാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റവും ബാധിക്കുന്നുണ്ട്. സമുദായത്തിലെ ദളിതരെ സമുദ്ധരിക്കാന്‍ നമുക്ക് കഴിയാതെ പോകുന്നുണ്ട്. മദ്യവും മയക്കുമരുന്നും വഴി സമുദായം ബലഹീനമാകുന്നു. സമുദായബോധം പകര്‍ന്നുതന്നവരെ കുറിച്ച് സവിസ്തരം പഠിക്കാന്‍ തയാറാകണം. സമുദായബോധം സഭയുടെ അവിഭക്ത ഘടകമാണ്. സഭാ ചരിത്രവും വിജ്ഞാനവും മാറ്റിനിര്‍ത്തി സമുദായം എന്ന നിലയില്‍ വളരാന്‍ കഴിയില്ല. സഭയും സമുദായവും ഒന്നിച്ചുപോകേണ്ടതാണ്. സുദായബോധവല്കരണം തീവ്രമായ നിലയില്‍ നടത്തണം. അത് കേവലം സംവരണബോധമല്ല. ഉത്തരവാദിത്വങ്ങളും നിറവേറ്റണം. സഭയുടെ അടിസ്ഥാന പരാമ്പര്യങ്ങള്‍ ഉറങ്ങിപോകാറുണ്ട്. അതിനെല്ലാം ഉണര്‍വ് നല്കിയത് കത്തോലിക്കാ കോണ്‍ഗ്രസാണ്. പ്രതിസന്ധികളിലെല്ലാം അവര്‍ ഇറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമ്പത്തിക സംവരണ പരിധി സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. പഞ്ചായത്തുകളില്‍ രണ്ടരയേക്കര്‍ പരിധി 5 ഏക്കറായും വാര്‍ഷികവരുമാനം 8 ലക്ഷവും ആക്കി ഉയര്‍ത്തണം. അല്ലെങ്കില്‍ നിരവധി കുടുംബങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ പട്ടികയില്‍ നിന്നും പുറത്താകും. ജെബി കോശി റിപോര്‍ട്ട് അടിയന്തിരമായി പുറത്തുവിടണം. നിരവധി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ കേന്ദ്രം റദ്ദാക്കി. അതിനെല്ലാം എതിരായി ശക്തമായ സ്വരം ഉയരണം. സമുദായബോധത്തിനായി ശരീരവും ആത്മാവും ഒന്നിച്ചുചേരണം. നസ്രാണികളുടെ സമുദായത്തിന്റെ ബലം എന്താണെന്ന് രാജ്യം തിരിച്ചറിയണം. എണ്ണത്തേക്കാള്‍ മഹത്വും സ്വാധീനവും നമുക്കുണ്ട്. വ്യക്തിപരമായി നിലനിന്നാല്‍ പോരാ സഭയായി നിലനില്‍ക്കാന്‍ സാധിക്കണമെന്നും ബിഷപ് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ട എം ഇ എസ് കോളജ് “മുഖാമുഖം” പരിപാടി നടത്തി

ഈരാറ്റുപേട്ട : പുതുക്കിയ ഡിഗ്രി (ഹോണേഴ്‌സ്) പഠന പദ്ധതിയെപ്പറ്റി ഈരാറ്റുപേട്ട എം ഇ എസ് കോളജ് എം ജി യൂണിവേഴ്സിറ്റിയുമായി ചേർന്ന് മുസ്ലിം ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ “മുഖാമുഖം” പരിപാടി നടത്തി. 2024-25 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ ഡിഗ്രി പാഠ്യപദ്ധതിയെപ്പറ്റി പ്ലസ്ടു വിദ്യാർത്ഥികളോട് വിശദീകരിക്കുന്നതിനാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. എംജി യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ ഡോ. ബിജുപുഷ്പൻ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പ്രഫഎം.കെ ഫരീദ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് മാനേജിംഗ് കമ്മിറ്റി കൺവീനർ ഡോ.എം.കെ മുഹമ്മദ് അസ്‌ലം അദ്ധ്യക്ഷനായിരുന്നു.

പ്രാദേശികം

പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾ.

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽനിന്ന് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾ.

പ്രാദേശികം

മുഴുവൻ മാർക്ക് നേടി അന്നാ റോയി അഭിമാനമായി

ഈരാറ്റുപേട്ട:ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടിയ മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി അന്നാ റോയി നാടിന് അഭിമാനമായി. പ്ലസ്ടു വിൽ  കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയായ അന്ന ഗ്രേസ് മാർക്കില്ലാതെയാണ് ഈ സുവർണനേട്ടം സ്വന്തമാക്കിയത്. പൂഞ്ഞാർ തറപ്പേൽ വീട്ടിൽ ജോർജിന്റെയും ഡെയ്‌സി ജോർജിന്റെയും മകളാണ് അന്ന. പത്താം ക്ലാസ് വിദ്യാർത്ഥിനി ഐശ്വര്യ റോയിയാണ് സഹോദരി.  സ്വാതന്ത്ര്യ സമര സേനാനിയും പൊതുപ്രവർത്തകനുമായ ടി.ടി. വർക്കിസാറിൻറെ കൊച്ചുമകളാണ് ഈ മിടുക്കി .

പ്രാദേശികം

ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസിന് 99 ശതമാനം വിജയം

എസ്.എസ്.എൽ.സി പരീക്ഷയിൽ ഈരാറ്റുപേട്ട മുസ്‍ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽനിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ

പ്രാദേശികം

എസ്.എസ്.എൽ.സി പരീക്ഷയിൽ ഈരാറ്റുപേട്ട ഹയാത്തുദ്ദീൻ ഹൈസ്കൂളിൽനിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ.

01 ആസിയ ബത്തൂൽ, 02 മറിയം ദാനിയ, 03 ശിഫ ജാസ്മിൻ, 04 സക്കിയ സൈനബ്, 05 അസ്‌ലം മുഹമ്മദ്, 06 ഷാഹിദ് ഹുസൈൻ (എസ്.എസ്.എൽ.സി. ഫുൾ എ പ്ലസ് ഹയാത്തൂദ്ധീൻ ഹൈസ്‌കൂൾ, ഈരാറ്റുപേട്ട)

പ്രാദേശികം

എഐടിയുസിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വർണ്ണാഭമായ മെയ്ദിന റാലി നടന്നു

ഈരാറ്റുപേട്ട: എഐടിയുസി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വർണ്ണാഭമായ മെയ്ദിന റാലി നടന്നു. ഈരാറ്റുപേട്ട ടൗൺ ചുറ്റിയുള്ള റാലിയിൽ നിലക്കാവടികളും, ഗരുഡൻ പറവയും, റോളർ സ്കേറ്റിങ്ങും, മുത്തുക്കുടകളും അലങ്കരിച്ച ട്രാക്ടറും നെറ്റിപ്പട്ടം ചാർത്തിയ ഓട്ടോറിക്ഷകളും രക്ത പതാകകൾ ഏന്തി അണി നിരന്ന പ്രവർത്തകർക്കും ജനങ്ങൾക്കും ആവേശമായി മാറി. റാലി സമാപിച്ചുകൊണ്ട് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ ചേർന്ന പൊതുസമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി സഖാവ് അഡ്വക്കേറ്റ് വി ബി ബിനു ഉദ്ഘാടനം ചെയ്തു. 1886ൽ ചിക്കാഗോ തെരുവീഥികളിൽ മെയ്ദിനത്തിനാധാരമായ തൊഴിലാളി പ്രകടനവും ഭരണകൂടങ്ങൾ വെടിവെച്ച് തൊഴിലാളികളെ കൊന്നൊടുക്കിയ ചരിത്രവും ജനതയുള്ള കാലം മറക്കുന്നതല്ല. നിരവധി ആളുകളുടെ ജീവന്റെയും രക്തത്തിന്റെയും വിലയായി തൊഴിലാളികൾ ലോകമാകെ ഇന്ന് അനുഭവിക്കുന്ന ആനുകൂല്യങ്ങൾ ഇന്ത്യ അടക്കമുള്ള മുതലാളിത്ത ശക്തികളും ഭരണകൂടങ്ങളും കുത്തക കോർപ്പറേറ്റുകളും തിരിച്ചുപിടിക്കാനും കരി നിയമങ്ങൾ ഉപയോഗിച്ച് നിഷേധിക്കാനും തീവ്രശ്രമം നടത്തുകയാണ്. കേന്ദ്ര ഭരണാധികാരികൾ രാജ്യത്തെ ജനങ്ങളെ ആകെ ദ്രോഹിക്കുന്ന നയങ്ങളാണ് നടപ്പിലാക്കുന്നത്. പോരാട്ടങ്ങളിൽ ജനങ്ങൾ ഒന്നിച്ചണിനിരക്കാതിരിക്കാൻ വർഗീയമായി ജനങ്ങളെ ആകെ ഭിന്നിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ ഐക്യപ്പെട്ട അതിശക്തമായ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിന് തയ്യാറാവണമെന്നും മെയ്ദിന സന്ദേശം നൽകിക്കൊണ്ട് സഖാവ് അഡ്വക്കറ്റ് വി ബി ബിനു ആഹ്വാനം ചെയ്തു. യോഗത്തിൽ സഖാവ് ഇ കെ മുജീബ് അധ്യക്ഷത വഹിച്ചു സഖാവ് പി എസ് ബാബു സ്വാഗതം പറഞ്ഞു. എം ജി ശേഖരൻ, അഡ്വക്കറ്റ് പി എസ് സുനിൽ, കെ വി അബ്രഹാം, ഷമ്മാസ് ലത്തീഫ്, സോളി ഷാജി, ഓമന രമേശ്, കെ ഐ നൗഷാദ്, എം എം മനാഫ് എന്നീ സഖാക്കൾ പ്രസംഗിക്കുകയും കെ എസ് രാജു, കെ ശ്രീകുമാർ, കെ എസ് നൗഷാദ്, പി രാമചന്ദ്രൻ നായർ, എൻ ജെ ബിജു, കെ എം പ്രശാന്ത് സി എസ് സജി, ജോസ് മാത്യു, റജീന സജിൻ, പ്രസിൽ പി വിദ്യാധരൻ, രതീഷ് പി എസ്, പത്മിനി രാജശേഖരൻ, ആർ രതീഷ്, മിനിമോൾ ബിജു, എം എ നാസറുദ്ദീൻ, മുഹമ്മദ് ഹാഷിം, കെ കെ അജ്മൽ, റ്റി പി ബിജിലി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി

പ്രാദേശികം

'ഇന്ത്യ' അധികാരത്തിലേറും: പ്രൊഫ. ഖാദർ മൊയ്തീൻ

ഈരാറ്റുപേട്ട: ഇന്ത്യാ മുന്ന ണി ഈ തിരഞ്ഞെടുപ്പിലൂടെ രാജ്യത്ത് അധികാരത്തിലെ ത്തുമെന്ന് മുസ്ലിംലീഗ് ദേശീ യ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ. പത്തനംതി ട്ട ലോക്സഭാ മണ്ഡലം യു.ഡി .എഫ് സ്ഥാനാർത്ഥി ആൻ്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗം ഈരാറ്റുപേ ട്ട മുട്ടം ജംഗ്ഷനിൽ ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേ ഹം. കേരളത്തിൽ യു.ഡി.എഫ് 20 സീറ്റും നേടും. മോദി സർ ക്കാർ രാജ്യത്ത് വർഗീയത വ ളർത്തി വിഭജന രാഷ്ട്രീയമാണ് പരീക്ഷിക്കുന്നത്. മതേതര, ജ നാധിപത്യ മൂല്യങ്ങൾ അപ്പാടെ ഇല്ലാതാക്കി. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുമെ ന്ന് പറഞ്ഞ മോദി അഴിമതി യിൽ മുങ്ങി നിൽക്കുന്നതാ ണ് രാജ്യംകാണുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥത മൂലം അവ ശ്യസാധനങ്ങളുടെ വില വർ ധിച്ചു. പാചകവാതകത്തിനും പെട്രോളിനും ഡീസലിനും വി ല വർധിപ്പിച്ച് ജനങ്ങളെ കൊ ള്ളയടിക്കുകയാണ്. ഇടതുഭര ണം ജനവിരുദ്ധ ഭരണമായി മാറി. ഇതിന് മാറ്റം ഉണ്ടാക്കാൻ ജനങ്ങൾ തീരുമാനിച്ചുറപ്പിച്ച തായും ഖാദർ മൊയ്തീൻ പറ ഞ്ഞു. പൂഞ്ഞാർ നിയോജകമ ണ്ഡലം യു.ഡി.എഫ് ചെയർമാൻ പി.എച്ച് നൗഷാദ് അധ്യ ക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബ ഡായിൽ, ജനറൽ സെക്രട്ടറി റ ഫീഖ് മണിമല, ട്രഷറർ ഹാജി കെ മുഹമ്മദ് അഷ്റഫ്, നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ , അ ഡ്വ.മുഹമ്മദ് ഇല്യാസ്, അഡ്വ. വി.പി നാസർ , കെ.എ മുഹമ്മദ് ഹാഷിം, കെ.എ  മാഹിൻ ,വി എം സി റാജ് ,അബ്സാർ മുരിക്കോലി, റാസി ചെറിയ വല്ലം , അമീൻ പിട്ടയിൽ പ്രസംഗിച്ചു.