വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ ആഭിമുഖ്യത്തിൽ ഹാജി സംഗമവും വിദ്യാഭ്യാസ അവാർഡ് ദാനവും ഹാഫിള്കളെ ആദരിക്കൽ ചടങ്ങും നടന്നു

ഈരാറ്റുപേട്ട: ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ ഈരാറ്റുപേട്ട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഈ വർഷം ഈരാറ്റുപേട്ടയിൽനിന്ന് ഹജിന് പോയവർക്കുള്ള സ്വീകരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു .  ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി ഉദ്ഘാടനം ചെയ്തു . പുത്തൻപള്ളി ചീഫ് ഇമാം അലി ബാഖവി മുഖ്യപ്രഭാഷണം നടത്തി  ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, സംസ്ഥാന ജനറൽ സെക്രട്ടറി കടുവയിൽ എ.എം. ഇർഷാദ് ബാഖവി എന്നിവർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു . ഖുർആൻ മുഴുവനായി ഹൃദിസ്ഥമാക്കിയവർക്കുള്ള ആദരം, എസ്.എസ്.എൽ.സി-പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് വാങ്ങിയ കുട്ടികൾക്കുള്ള ആദരം എന്നിവയും നടന്നു .  മേഖലാ പ്രസിഡൻ്റ് നൗഫൽ ബാഖവി  അദ്ധ്യക്ഷതവഹിച്ചു  സാബിത് കൗസരി,´ഹാഷിം മന്നാനി, അബ്ദുസ്സലാം മൗലവി എം.എഫ്.ബി, കെ.പി. അബ്ദുൽ അസീസ് എം.എഫ്.ബി, പ്രൊഫ. എ.എം. റഷീദ്, മുഹമ്മദ് സക്കീർ, പി.ടി. അഫ്‌സറുദ്ദീൻ, മുഹമ്മദ് സാലി, മുഹമ്മദ് അഷ്‌റഫ് കൗസരി, ഇബ്രാഹിംകുട്ടി മൗലവി, വി.പി. സുബൈർ മൗലവി, വാർഡ് കൗൺസിലർ സുനിൽ കുമാർ, നിസാർ കൊടിത്തോട്ടം, അർഷദ് ബദ് രി, അബ്ദുൽ ബാസിത്ത്, അബ്ദുൽ കരീം, ഹബീബുല്ല, മുഹമ്മദ് ഷാഫി, അലി സാലേ മൻസിൽ, ഷാഹുൽ ഹമീദ് മൗലവി എന്നിവർ സംബന്ധിച്ചു .

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിൽ അധ്യാപക ഒഴിവ്

അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം  ഡിപ്പാർട്ട്മെന്റിലേക്ക് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അപേക്ഷകർ ഓഗസ്റ്റ് 3 ന് മുമ്പായി bursarandcc@sgcaruvithura.ac.in, principal@sgcaruvithura.ac.in എന്നീ  മെയിൽ ഐഡികളിലേയ്ക്ക് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04822274220, 9744765011

പ്രാദേശികം

അരുവിത്തുറ കോളേജിൽ വജ്ര ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

അരുവിത്തുറ :1965 ൽ സ്ഥാപിതമായ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന  ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനു മുന്നോടിയായാണ് ലോഗോ പ്രകാശനം ചെയ്തത്. കലാലയ അങ്കണത്തിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ കോളേജ് മനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ  ലോഗോയുടെ പ്രകാശന കർമ്മം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് കോളേജ്  ബർസാർ ഫാ. ബിജു കുന്നക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ  ഐക്യു ഏസി കോഡിനേറ്റർ ഡോ സുമേഷ് ജോർജ് നാക്ക് കൺവീനർ ഡോ.മിഥുൻ ജോൺ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ലോഗോ പ്രകാശനത്തോടനുബന്ധിച്ച് ചെണ്ടമേളവും വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും വിവിധ നൃത്ത പരിപാടികളും  സംഘടിപ്പിച്ചിരുന്നു.

പ്രാദേശികം

ഈരാറ്റുപേട്ട റബർബോർഡ് റീജിയണൽ ഓഫിസ്മാർച്ചും ധർണ്ണയും നടത്തി

ഈരാറ്റുപേട്ട : സി ഐ റ്റി യു പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഈരാറ്റുപേട്ട റബർ ബോർഡ് റീജിയണൽ ഓഫിസ് മാർച്ചും ധർണ്ണയും നടത്തി. സി ഐ റ്റി യു പൂഞ്ഞാർ ഏരിയ പ്രസിഡന്റ് റ്റി മുരളീധരൻ അധ്യക്ഷത വഹിച ധർണ്ണ സമരം സി ഐ റ്റി യു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്യ്തു. ലേബർ കോഡ് പിൻവലിക്കുക, മിനിമം വേതനം 26000 രൂപ ആക്കുക, സ്വകാര്യ വത്കരണവും ആസ്‌തിവിൽപ്പനയും ഉപേക്ഷിക്കുക, 10 വർഷമായ താൽക്കാ ലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജൂലൈ 10 അവകാശദിനമായി ആചരിച്ചു കൊണ്ട് മാർച്ചും ധർണ്ണയും നടത്തിയത്. സി ഐ റ്റി യു ജില്ലാ ജോയിൻ സെക്രട്ടറി .ജോയ് ജോർജ് സിപിഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കമ്മിറ്റി കുര്യാക്കോസ് ജോസഫ്,  സി ഐ റ്റി യൂ ഏരിയ സെക്രട്ടറി സി എം സിറിയക്, ഏരിയ കമ്മിറ്റി അംഗങ്ങളായ , പി എസ് ശശിധരൻ, റ്റി എസ് സിജു എന്നിവർ സംസാരിച്ചു.

പ്രാദേശികം

ദീക്ഷാരംഭം കുറിച്ച് അരുവിത്തുറ കോളേജ്

അരുവിത്തുറ: സർവ്വകലാശാലാ വിദ്യാഭ്യാസരഗത്ത് സമൂലമായ മാറ്റങ്ങൾ ഉൾകൊണ്ടു കൊണ്ട് ആരംഭിച്ച നാലുവർഷ ബിരുദ ബാച്ചുകൾക്ക് തുടക്കം കുറിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ദീക്ഷാരംഭ് 2024 അരംഭിച്ചു. സാസ്ഥാന സർക്കാരിന്റെ വിജ്ഞാനോത്സവത്തോടനുബദ്ധിച്ചാണ് ഒരാഴച്ച നീണ്ടു നിൽക്കുന്ന മുന്നൊരുക്ക പരിപാടി സംഘടിപ്പിക്കുന്നത്. കോളേജ് മാനേജർ വെരി റവ.ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ ബാബു സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സി ബി ജോസഫ്, കോളേജ് ബർ സാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഐ ക്യൂ ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ് , അഡ്മിഷൻ നോഡൽ ഓഫിസർ ശ്രീ ജോബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ രണ്ടാം ദിവസമായ ചൊവ്വാഴ്ച കേരളാ പി.എസ്സ്.സി അംഗം ഡോ സ്റ്റാൻലി തോമസ്, രാജഗിരി കോളേജ് അസിസ്റ്റന്റ് പ്രൊഫ. ഡോ നിതിഷ് കുര്യൻ പ്രശസ്ത ചലച്ചിത്ര താരം പ്രശാന്ത് മുരളി എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കും.

പ്രാദേശികം

വിദ്യാഭ്യാസം സുസ്ഥിര വികസനത്തിലേക്ക് വഴിതെളിക്കണം . പ്രൊഫ ഡോ സി .റ്റി അരവിന്ദ കുമാർ .

അരുവിത്തുറ: വിദ്യാഭ്യാസം സുസ്ഥിര വികസനത്തിന് കാരണമാകണമെന്ന് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ ഡോ സി റ്റി അരവിന്ദ കുമാർ പറഞ്ഞു. നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകുന്ന പുതിയ ഡിഗ്രി കോഴ്സുകൾ രാജ്യത്തിൻ്റെ സുസ്ഥിര വികസനത്തിൽ കലാലയങ്ങളുടെ പങ്ക് ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ 2023-24 ബാച്ചുകളുടെ ബിരുദദാന ചടങ്ങും   വിജയ ദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദേഹം. ചടങ്ങിൽ ബിരുദ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് കൈമാറി. ഒപ്പം റാങ്ക് ജേതാക്കൾ, എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടിയവർ, തിളക്കമാർന്ന നേട്ടങ്ങൾ കരസ്ഥമാക്കിയവർ എന്നിവരെ  ആദരിച്ചു. കോളേജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഐ ക്യു ഏ സി കോർഡിനേറ്റർ ഡോ സുമേഷ് ജോർജ്, നാക്ക് കോർഡിനേറ്റർ ഡോ മിഥുൻ ജോൺ തുടങ്ങിയവരും സംസാരിച്ചു .

പ്രാദേശികം

നൂറുൽ ഇസ്‌ലാം അറബിക് കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനവും സ്വദേശി ദർസ് പ്രഖ്യാപനവും

ഈരാറ്റുപേട്ട:  നൂറുൽ ഇസ്‌ലാം അറബിക് കോളേജ് സ്വദേശി ദർസ് പ്രഖ്യാപനവും പൂർവ്വ വിദ്യാർത്ഥി സമ്മേളനവും പുത്തൻ പള്ളി മിനി ഓഡിറ്റോറിയത്തിൽ നടത്തി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ  സംസ്ഥാന സെക്രട്ടറി  കെ.എ. മുഹമ്മദ് നദീർ മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് വൈസ് പ്രസിഡൻ്റ് അബ്ദുറഷീദ് വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. പുത്തൻ പള്ളി  ചീഫ് ഇമാം ബി.എച്ച്. അലി ബാഖവി മുഖ്യപ്രഭാഷണം നിർവഹിച്ചു. മദ്റസ മാനേജർ പി.എം അബ്ദുൽ ഖാദർ, അബ്ദുൽ ഹമീദ് മൗലവി എന്നിവർ സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന ഗുരു - ശിഷ്യ സംഗമം കാത്തിരപ്പള്ളി നൈനാർ മസ്ജിദ് ചീഫ് ഇമാം ശിഫാർ മൗലവി അൽ കൗസരി ഉദ്ഘാടനം ചെയ്തു. ഉസ്താദ് അലി ബാഖവി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. ജുനൈദ് മൗലവി അൽ ഖാസിമി, ഉനൈസ് മൗലവി അൽഖാസിമി, അമീൻ മറ്റക്കാട്, മാഹിൻ മറ്റക്കാട്, ഷമീർ തേവരുപാറ, സഹിൽ, ഷിഹാബ് നെല്ലിക്കുഴി നൈനാർ മസ്ജിദ് ഇമാം മുഹമ്മദ് അഷ്റഫ് നദ്‍വി , അബ്ദുശഹീദ് നദ്‍വി, യാസിർ കാരക്കാട്, വി കെ ബഷീർ, കാസിം മൗലവി വയനാട്, റഫീഖ് അമ്പഴത്തിനാൽ തുടങ്ങിയവർ സംസാരിച്ചു. ജന: സെക്രട്ടറി വി.എച്ച്. നാസർ  സ്വാഗതവും മുഹമ്മദ് ഷഫീഖ് മൗലവി നെല്ലിക്കഴി കൃതജ്ഞതയും രേഖപ്പെടുത്തി. 

പ്രാദേശികം

ഫെയ്സ് വായനാദിന പ്രചരണ ജാഥ ശ്രദ്ധേയമായി.

ഈരാറ്റുപേട്ട. ഫെൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട ( ഫെയ്സ് ) സംഘടിപ്പിച്ച വായനാദിന പരിപാടി ശ്രദ്ധേയമായി. പ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ സംഘടന കലാ, സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ, ജീവകാരുണ്യപ്രവർത്തനങ്ങളിലും ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. സിൽവർ ജൂബിലി പ്രമാണിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് നടപ്പിലാക്കുന്നത്. വായനാദിനത്തോടനുബന്ധിച്ചു നടന്ന വായന പ്രചാരണ ജാഥക്കു പുറമേ ഈ മാസം 23 ന് കുടുംബ സംഗമവും കലാപരിപാടികളും നടത്തും. ആഗസ്റ്റ് 15 ന് വർഗ്ഗീയതക്കെതിരെ ജാഗ്രതാ റാലിയും തെരുവുനാടകവും സംഘടിപ്പിക്കും. കലാ സാംസ്കാരികരംഗത്തുള്ളവരെ ആദരിക്കുകയും, മാധ്യമ സെമിനാർ, സിൽവർ ജൂബിലി സുവനീർ, ഈരാറ്റുപേട്ടയുടെ ചരിത്രം രേഖപ്പെടുത്തുന്ന പുസ്തക പ്രസിദ്ധീകരണം തുടങ്ങി വിവിധ പദ്ധതികൾ സിൽവർ ജൂബിലി വർഷത്തിൽ നടപ്പിലാക്കും. വായനാ ദിന പ്രചാരണ പരിപാടി നഗരസഭാ ചെയർ പേഴ്സൺ സുഹറാ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നടന്ന യോഗത്തിൽ ഫെയ്സ് പ്രസിഡന്റ് സക്കീർ താപി അദ്ധ്യക്ഷനായി. ചരിത്രകാരൻ കെ. എം. ജാഫർ വായനാദിന സന്ദേശം നൽകി. ഡയറക്ടർ പത്മനാഭൻ, കെ.പി.എ. നടക്കൽ, നവാസ് കെ.കെ എന്നിവർ സംസാരിച്ചു. ഈരാറ്റുപേട്ടയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച യോഗങ്ങളിൽ നഗരസഭാ കൗൺസിലർ അനസ് പാറയിൽ, അഡ്വ. വി.പി. നാസ്സർ, റഫീഖ് പട്ടരുപറമ്പിൽ, പി.പി.എം. നൗഷാദ്, ഹാഷിം ലബ്ബ, ജബ്ബാർ പാറയിൽ, പി.കെ. നൗഷാദ്, വി.എം.എ. സലാം, വി.എം. അബ്ദുള്ളാ ഖാൻ, വി. ടി. ഹബീബ്, എസ്. എഫ്. ജബ്ബാർ, ബിജിലി സെയിൻസ്, റാസി കടുവാമുഴി, ഹാഷിം ഡയ്റ, റിയാസ് പടിപ്പുരക്കൽ, സജികുമാർ തലപ്പലം, പി.എസ്. നാസ്സർ, നൗഫൽ മേത്തർ, ഹാഫിസ് , അഫ്സൽ ആമി, പി.എം. നാസർ, സിറാജ് പടിപ്പുരക്കൽ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രശ്നോത്തരി മൽസരത്തിന് മുഹ്സിൻ പഴയമ്പള്ളി നേതൃത്വം നൽകി.