പെൻഷൻ തുക വയനാട്ടിലെ സഹജീവികളുടെ ക്ഷേമത്തിനായി സമര്‍പ്പിച്ചു ഈരാറ്റുപേട്ട യിലെ ഒരു വീട്ടമ്മ
മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക്.തന്റെ ഈ മാസത്തെ പെൻഷൻ തുക വയനാട്ടിലെ സഹജീവികളുടെ ക്ഷേമത്തിനായി സമര്‍പ്പിച്ചു ഈരാറ്റുപേട്ട യിലെ വീട്ടമ്മ .....
മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക്.തന്റെ ഈ മാസത്തെ പെൻഷൻ തുക വയനാട്ടിലെ സഹജീവികളുടെ ക്ഷേമത്തിനായി സമര്‍പ്പിച്ചു ഈരാറ്റുപേട്ട യിലെ വീട്ടമ്മ .....
പരമ്പരാഗത ശാസ്ത്രത്തിന്റെ- സഹായത്തോടെ ആതുര ശുശ്രൂഷ രംഗത്ത് അതുല്യമായ വ്യക്തിഗത നേട്ടത്തിനും സേവനത്തിനും നാഷണൽ ഇന്റഗ്രേറ്റഡ് ഫെഡറേഷൻ നൽകുന്ന "ആരോഗ്യ രത്ന അവാർഡ് 2024"ന് ഈരാറ്റുപേട്ട സ്വദേശിനി മുഹ്സിന അയൂബ് അർഹയായി. ഹൈദരബാദ് ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടന്ന നാലാമത് അന്താരാഷ്ട്ര സയൻസ് കോൺഫറൻസിൽ വച്ച് മുഹ്സിന പുരസ്കാരം ഏറ്റുവാങ്ങി
ഈരാറ്റുപേട്ട പൗരാവലി വയനാട്ടിലേക്ക് ഉള്ള വിഭവ ശേഖരണം നടക്കുന്ന കൗണ്ടറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു, ഈരാറ്റുപേട്ട പൗരവലിക്ക് ഉള്ള പൂർണ്ണ പിന്തുണയും അദ്ദേഹം അറിയിച്ചു.
വയനാട് ദുരന്തബാധിതരെ സഹായിക്കാൻ ഈരാറ്റുപേട്ട എം ഇ എസ് കോളജ്. ഈരാറ്റുപേട്ട പൗരാവലി നടത്തുന്ന ധനശേഖണത്തിൽ പങ്കെടുത്ത് എം ഇ എസ് കോളജിലെ വിദ്യർത്ഥികൾ ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻ്റിൽ.
സർക്കാർ മുന്നറിയിപ്പ് പ്രകാരം,മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ ഡിപ്പാർട്ട്മെന്റ്കളിലെ ഉദ്യോഗസ്ഥർ , വിദ്യാഭ്യാസ സ്ഥാപങ്ങളിലെ പ്രഥമ അധ്യാപകർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം മുനിസിപ്പൽ കൗൺസിൽ ഹാളിൽ ചേർന്നു.വരാൻ ഇരിക്കുന്ന മഴക്കാലത്തിന്റെ മുന്നോടിയായി പൊതു ജനങ്ങളുടെ സുരക്ഷയും,വേണ്ട സഹായ നടപടികളും,മുന്നൊരുക്കങ്ങളെ പറ്റിയും ചർച്ചചെയ്തു. പൊതു സ്ഥലങ്ങളിലും, വിവിധ വ്യാപാര സ്‌ഥാപനങ്ങളിലും, സ്ഥിരമായി വെള്ളപ്പൊക്കം മൂലം നാശ നഷ്ടങ്ങൾ ഉണ്ടാവുന്ന വാർഡുകളിലും എടുക്കേണ്ട നടപടികളെ പറ്റി ചർച്ച ചെയ്തു.നഗരസഭവൈസ് ചെയർമാൻ adv. മുഹമ്മദ് ഇല്യാസ്,സെക്രട്ടറി ജോബിൻ ജോൺ, അസിസ്റ്റന്റ് എഞ്ചിനീയർ കാവ്യ, വില്ലേജ് ഓഫീസർ മറ്റു വിവിധ ഓഫീസുകളിലെ വകുപ്പ് തലവന്മാർ, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഉമ്മായ്ക്ക് ഫോൺ വാങ്ങിക്കുവാൻ വേണ്ടി സൂക്ഷിച്ചുവെച്ച ചില്ലറതുട്ടുമായ്,വയനാട് ജനതക്കായ് ഈരാറ്റുപേട്ടയിലെ കളക്ഷൻ സെന്ററിൽ എത്തിയ ഐദിൻ (വെള്ളൂപ്പറമ്പിൽ ഫസിലിൻ്റെ മകൻ)ഈരാറ്റുപേട്ട ❤️
ഈരാറ്റുപേട്ട പൗരാവലിയുടെ നേതൃത്വത്തിൽ ദുരന്തഭൂമിയിലേക്കുള്ള ആവശ്യ സാധനങ്ങളുടെ ശേഖരണം , വുഡ്ലാൻഡ് ഫർണിച്ചറിനുസമീപം കാർ ചോയ്സ് എന്ന സ്ഥാപനത്തിൽ ആരംഭിച്ചിട്ടുണ്ട്.. നാളെ മുതൽ വാഹനം പുറപ്പെട്ട് തുടങ്ങും 9447120471, 9447809501, 9447515850, 9947002880 car choice തോട്ടുമുക്ക് കോസ്വേ
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധസേനാ പ്രവര്‍ത്തകരും പുറപ്പെട്ടു. ടീം എമര്‍ജന്‍സി, നന്‍മക്കൂട്ടം പ്രവര്‍ത്തകരാണ് 2 വാഹനങ്ങളിലായി വയനാട്ടിലേയ്ക്ക് പോയത്. അപകടസ്ഥലത്ത് പ്രവര്‍ത്തക്കുന്നതിന് പോലീസിന്റെയും നഗരസഭയുടെയും അനുമതി പത്രങ്ങളുമായാണ് സംഘം യാത്ര തിരിച്ചത്. ടീം എമര്‍ജസിയിലെ 10 പേരും നന്‍മക്കൂട്ടത്തിലെ 8 പേരുമാണ് സംഘത്തിലുള്ളത്. വെള്ളച്ചാട്ടങ്ങളിലും കയങ്ങളിലും അടക്കം ജീവന്‍ പണയപ്പെടുത്തി മൃതദേഹങ്ങളും ജീവനും തിരികെ പിടിച്ചവരാണ് ഇരു സംഘടനാ പ്രവര്‍ത്തകരും. കൂട്ടിക്കല്‍ ദുരന്തത്തിലടക്കം ഇവര്‍ വലിയ രക്ഷാപ്രവര്‍ത്തന നടത്തിയിരുന്നു. കൂടുതല്‍ പേര്‍ തെരച്ചില്‍, രക്ഷാ ദൗത്യങ്ങളില്‍ പങ്കെടുക്കും.