വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

നിരോധിത മയക്കു മരുന്നുമായി യുവാവിനെ പാലാ എക്സൈസ് പിടികൂടി

പാലാ :നിരോധിത മയക്കു മരുന്നുമായി യുവാവിനെ പാലാ എക്സൈസ് പിടികൂടി :പുലിയന്നൂർ വില്ലേജിൽ തെക്കുംമുറി ഭാഗത്ത് മഴുവൻ ചേരിവീട്ടിൽ തങ്കച്ചൻ മകൻ ധനേഷ് 24 ആണ് അറസ്റ്റിലായത് .രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിന്തുടർന്നാണ് യുവാവിനെ പിടികൂടിയത്  20 ബോട്ടിലുകളിലായി മെഫെന്റർമൈൻ സൾഫേറ്റാണ് പിടികൂടിയത് കൂടെ ഏതാനും സിറിഞ്ചുകളും പിടികൂടിയിട്ടുണ്ട് .ഇത് കുത്തിവച്ചാണ് മണിക്കൂറുകളോളം ലഹരി ലഭിക്കുമെന്നാണ് പറയപ്പെടുന്നത് . എക്സൈസ് ഇൻസ്പെക്ടർ രാംപ്രസാദ് K R, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജയചന്ദ്രൻ ആർ, പ്രിവന്റി ഓഫീസർ രതീഷ് കുമാർ പി, സിവിൽ എക്സൈസ് ഓഫീസർമാരായ അച്ചു ജോസഫ്, ധനുരാജ് പി സി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജാത സി ബി, എക്സൈസ് ഡ്രൈവർ മുഹമ്മദ് ഹാരിസ്.പ്രതി,:- പുലിയന്നൂർ വില്ലേജിൽ തെക്കുംമുറി ഭാഗത്ത് മഴുവൻ ചേരിവീട്ടിൽ തങ്കച്ചൻ മകൻ ധനേഷ് 24 വയസ്സ്.

കോട്ടയം

ഈരാറ്റുപേട്ടയിൽ ട്രാഫിക് പരിഷ്കാരം കർശനമാക്കുന്നു, നിയമലംഘകർക്ക് മെയ് 1 മുതൽ പിഴ

ഈരാറ്റുപേട്ട: നഗരത്തിൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ഏർപ്പെടുത്തിയ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ വെള്ളിയാഴ്ച മുതൽ കർശനമായി നടപ്പിലാക്കുന്നു. വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും നഗരത്തിലെ ഗതാഗതം കൂടുതൽ സുഗമമാക്കാനും ലക്ഷ്യമിട്ടാണ് അധികൃതർ നടപടികൾ ശക്തമാക്കിയിരിക്കുന്നത്.ട്രാഫിക് പരിഷ്കരണത്തിന്റെ പ്രധാന ഭാഗമായി നഗരത്തിലെ തിരക്കേറിയ മേഖലകളിൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി കൂടുതൽ ഡിവൈഡറുകൾ സ്ഥാപിച്ചു കഴിഞ്ഞു.  അതനുസരിച്ച്, മാർക്കറ്റ് റോഡിൽ നിന്നും ഈരാറ്റുപേട്ട മുനിസിപ്പൽ റോഡിൽ നിന്നും കുരിക്കൽ റോഡിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം പൂർണ്ണമായും നിരോധിച്ചു.​യു-ടേൺ പാടില്ല: കുരിക്കൽ നഗർ ഭാഗത്ത് പുതുതായി സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകൾക്ക് സമീപത്തുനിന്ന് ഇരുവശങ്ങളിലേക്കുമുള്ള യു-ടേണുകൾ (U-Turn) കർശനമായി വിലക്കിയിട്ടുണ്ട്. അപ്രതീക്ഷിതമായ അപകടങ്ങളും ഗതാഗത തടസ്സങ്ങളും ഒഴിവാക്കാനാണിത്.മെയ് ഒന്നാം തീയതി മുതൽ നിയമലംഘകരിൽ നിന്നും കർശനമായി പിഴ ഈടാക്കി തുടങ്ങാനാണ് അധികൃതരുടെ തീരുമാനം. ഈരാറ്റുപേട്ടയുടെ ട്രാഫിക് പ്രശ്‌നങ്ങൾക്ക് ശാശ്വതമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള തീവ്ര പരിശ്രമത്തിലാണ് നിലവിൽ ഭരണസമിതി. ഇതിന്റെ ഭാഗമായി ഈരാറ്റുപേട്ടയ്ക്കായി പ്രത്യേക ട്രാഫിക് യൂണിറ്റ് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ, നഗരത്തിലെ പ്രധാന റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിനായി കൂടുതൽ ബൈപ്പാസുകൾ, റിവർവ്യൂ റോഡുകൾ, മറ്റ് പ്രധാന പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ ലിങ്ക് റോഡുകൾ എന്നിവ സമയബന്ധിതമായി നടപ്പിലാക്കാനുള്ള വിപുലമായ പദ്ധതികളും ഭരണസമിതി ആവിഷ്കരിച്ചുവരികയാണ്.​നാടിന്റെ വികസനത്തിനും സുഗമമായ യാത്രാനുഭവത്തിനും പുതിയ ട്രാഫിക് പരിഷ്കാരങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ  അഭ്യർത്ഥിച്ചു.

കോട്ടയം

ഗ്യാസ് സിലിണ്ടർ ബുക്കിങ്ങിൽ വമ്പൻ മാറ്റങ്ങൾ വരുന്നു;

രാജ്യത്തെ ആഗോള ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എൽപിജി സിലിണ്ടർ ബുക്കിങ് നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുന്നു. പശ്ചിമേഷ്യൻ യുദ്ധം സൃഷ്ട്‌ടിച്ച വിതരണ തടസ്സങ്ങളും വിലക്കയറ്റവും കണക്കിലെടുത്ത് വിതരണ ശൃംഖല കാര്യക്ഷമമാക്കാനാണ് എണ്ണക്കമ്പനികളുടെ നീക്കം. രണ്ട് ബുക്കിങ്ങുകൾക്കിടയിലുള്ള നിലവിലെ 25 ദിവസത്തെ ഇടവേളയിൽ മാറ്റം വന്നേക്കാം. നഗരപ്രദേശങ്ങളിൽ ഇത് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർധിപ്പിക്കാനാണ് ആലോചന. കൂടാതെ, വിതരണത്തിൽ സുതാര്യത ഉറപ്പാക്കാൻ ഒടിപി (OTP) അല്ലെങ്കിൽ ഡെലിവറി ഓതന്റിക്കേഷൻ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള സംവിധാനം കൂടുതൽ കർശനമാക്കും. ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ആധാർ അധിഷ്ഠിത കെവൈസി (eKYC) സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. പിഎൻജി (PNG) സൗകര്യമുള്ള സ്ഥലങ്ങളിൽ വാണിജ്യ ഉപഭോക്താക്കൾ നിർബന്ധമായും അതിലേക്ക് മാറണമെന്നും അല്ലാത്തപക്ഷം എൽപിജി വിതരണം നിർത്തലാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ഗാർഹിക സിലിണ്ടറുകളുടെ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും ഓൺലൈൻ ബുക്കിങ് 98 ശതമാനമായി ഉയർന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

കോട്ടയം

പാലായിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു

പാലാ: പാലായിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു. കാലിൽ പാമ്പിൻ്റെ കടിയേറ്റ രാമപുരം സ്വദേശിനി അനിത ബാബുവിനെ ( 54 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. വീട്ടുമുറ്റത്ത് ഇരുന്ന ജാറിൽ നിന്നു വെള്ളം ശേഖരിക്കുന്നതിനിടെയാണ് കാലിൽ പാമ്പിൻ്റെ കടിയേറ്റത്.

കോട്ടയം

വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി വലിയപള്ളി

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്ത് വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളിയും. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു. മുണ്ടത്തിക്കോട് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. മെയ് മാസം 5 നടക്കേണ്ട വെടിക്കെട്ട് ആണ് വേണ്ടെന്ന് വച്ചത്. ഇതിനായുള്ള പണം കാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന് പുതുപ്പള്ളി പള്ളി മുഖ്യ വികാരി അറിയിച്ചു. ഓർത്തഡോക്സ് സഭാധ്യക്ഷന്‍റെ ആഹ്വാനം കോട്ടയം പുതുപ്പള്ളി ആഗോള തീർത്ഥാടന കേന്ദ്രവും ഏറ്റെടുത്തത്. കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്ത് പ്രശസ്തമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചിട്ടുണ്ട്. വെടിക്കെട്ടിനായി നീക്കി വെച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും.മേയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാള്‍. ബോധവത്കരണത്തിലൂടെ എല്ലാ പള്ളികളിലും വെടിക്കെട്ട് ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുമെന്ന് കാതോലിക്കാ ബാവ പറഞ്ഞു. മുണ്ടത്തിക്കോട് ദുരന്ത പശ്ചാത്തലത്തില്‍ മലങ്കര സഭയുടെ പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍ദേശിച്ചിരുന്നു. നമ്മുടെ സന്തോഷത്തിനായി ഒരുപാട് പാവങ്ങളുടെ ജീവന്‍ കുരുതി കൊടുക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പ്രതികരിച്ചു

കോട്ടയം

പമ്പാനദിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മുണ്ടക്കയം: ഇടകടത്തി ഭാഗത്ത് പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സുനിലിന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഫയർഫോഴ്സും പ്രാദേശിക തിരച്ചിൽ സംഘവും നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.കഴിഞ്ഞ ദിവസമാണ് സുനിലിനെ നദിയിൽ കാണാതായത്. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ രാവിലെ മുതൽ തന്നെ പുഴയിൽ തെരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് അപകടം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു.പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം ഇപ്പോൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

കോട്ടയം

ബസ് വൈകി; യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോട്ടയം : ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര്‍ന്ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തില്‍ 8,000 രൂപയും നല്‍കാനാണ് അഡ്വ. വി.എസ്. മനുലാല്‍ അധ്യക്ഷനും അഡ്വ. ആര്‍. ബിന്ദു,കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷന്‍ ഉത്തരവിട്ടത്. 2024 ജനുവരി 31ന് രാത്രി എട്ടിന് ബെംഗളൂരുവില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസില്‍ ചങ്ങനാശേരിയിലെ താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.വൈകി പുറപ്പെട്ട ബസ് കൃഷ്ണഗിരിയില്‍വെച്ച് തകരാറിലായി. പകരം ഏര്‍പ്പെടുത്തിയ ബസ് തൃപ്പൂണിത്തുറയില്‍ വെച്ചും തകരാറിലായി. രാവിലെ 10ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ജേക്കബിന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് ചങ്ങനാശേരിയിലെത്താനായത്. തുടര്‍ന്ന് ബസ് സര്‍വീസ് ഉടമകളായ ജയ് സായി റോഡ് ലിങ്ക്സിനെ ഒന്നാം കക്ഷിയായും താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനെ രണ്ടാം കക്ഷിയായും ചേര്‍ത്ത് ജേക്കബ് ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കുകയായിരുന്നു

കോട്ടയം

സെൻസസ്; പരിശീലന പരിപാടിക്ക് തുടക്കമായി

കോട്ടയം: സെൻസസ് 2027മായി ബന്ധപ്പെട്ട പരിശീലന പരിപാടിക്ക് കോട്ടയം ജില്ലയിൽ തുടക്കം കുറിച്ചു.  കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ  ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു. അഡീഷണൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ലിറ്റി ജോസഫും സന്നിഹിതയായിരുന്നു. ജില്ലയിലെ സെൻസസ് ഓഫീസർമാർ, അഡീഷണൽ സെൻസസ് ഓഫീസർമാർ, ടെക്‌നിക്കൽ വിഭാഗം ജീവനക്കാർ, ക്ലർക്കുമാർ തുടങ്ങിയവരാണ് രണ്ടു ബാച്ചുകളിലായി നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നത്. രണ്ടാം ഘട്ട പരിശീലനം 23ന് തുടങ്ങും.   വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ് നടപടികളുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നത്. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വിവര ശേഖരണം നടത്തുന്ന രാജ്യത്തെ ആദ്യത്തെ സെൻസസാണിത്. പ്രാരംഭ ഘട്ട മാപ്പിംഗ് നടപടികൾ മേയ് ആദ്യ ആഴ്ച്ചയോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂൺ മുതൽ പൊതുജനങ്ങൾക്ക് സെൽഫ് എന്യൂമറേഷന് അവസരം നൽകും.  ജൂലൈ ഒന്നു മുതലാണ് എന്യൂമറേറ്റർമാർ നേരിട്ട് എത്തി വിവരശേഖരണം നടത്തുന്നത്.