വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

റോബിൻ ബസ് ഉടമ ബേബി ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത്

മോട്ടോർ വാഹന വകുപ്പിനോടും സർക്കാരിനോടും ഏറ്റുമുട്ടി വൈറലായ റോബിൻ ബസ് ഉടമ ബേബി ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത്. കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തിലെ ഇടമറുക് 8-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഗിരീഷ് മത്സരിക്കുന്നത്. പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളുമില്ലെന്നും ഡിജിറ്റൽ പ്രചാരണം മാത്രമാണ് നടത്തുന്നതെന്നും ഗിരീഷ് പറയുന്നു.

കോട്ടയം

പാലായിൽ പിതാവും സഹോദരനും മകളും മത്സരരംഗത്ത്..

പാലാ: അച്ഛനും മകളും മത്സരരംഗത്ത് .നേർക്കുനേർ മത്സരത്തിനല്ല,രണ്ടു വാർഡുകളിലായി അവർ എതിരാളികളെ നേരിടുന്നു.ഒപ്പം അച്ഛൻറെ ജേഷ്ഠനും മറ്റൊരു വാർഡിൽ .   പാലാ മുനിസിപ്പാലിറ്റി 14-ാം വാർഡിൽ അച്ഛൻ ബിനു പുളിയ്ക്കക്കണ്ടവും 15-ാം വാർഡിൽ മകൾ ദിയ ബിനുവും ആണ് മത്സര രംഗത്തുള്ളത്. ബിനു മുമ്പ് മുനിസിപ്പൽ കൗൺസിലറായിരുന്നെങ്കിലും മകൾ ദിയ മത്സര രംഗത്ത് ആദ്യമാണ്. ഇവരെ കൂടാതെ ബിനുവിൻ്റെ ജേഷ്ഠൻ ബിജു 13-ാം വാർഡിലും മത്‌സര രംഗത്തുണ്ട് മൂവരും സ്വതന്ത്രർ ആയിട്ടാണ് മത്സരിക്കുന്നത്. മൂന്നു വാർഡുകളിലും പടർന്നുകിടക്കുന്ന കുടുംബബന്ധങ്ങളുടെ വേരുകൾ തുണയാകും എന്നാണ് ഇവരുടെ പ്രതീക്ഷ.മൂവരും വിജയിച്ചാൽ ഇത്തവണ പാലാ മുനിസിപ്പാലിറ്റി ഭരിക്കുന്നത് ആരാണെന്ന് ഒരു പക്ഷെ ഇവരായിരിക്കും തീരുമാനിക്കുക.

കോട്ടയം

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം; രണ്ടാഴ്ചക്കുള്ളില്‍ അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണം: ഹൈക്കോടതി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദേശം. രണ്ടാഴ്ചക്കുള്ളില്‍ അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്നാണ് നിര്‍ദേശം. മൂന്നുദിവസത്തിനുള്ളില്‍ മാതൃകാ പെരുമാറ്റ ചട്ടം തയ്യാറാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയത്തില്‍ കുറച്ചുകൂടി ഗൗരവം പുലര്‍ത്തണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.

കോട്ടയം

മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കുന്നത് പരിഗണിക്കാനാവില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി

കോട്ടയം: മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നത് സംബവന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ കൈകൊള്ളമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പരിഗണിക്കാനാവില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിമിതികള്‍ ചൂണ്ടികാണിച്ചും താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടും കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായ അജീഷ് വേലനിലം മനുഷ്യാവകാശ കമ്മീഷനില്‍ ഹര്‍ജി നല്‍കുകയും അനുകൂലമായ ഉത്തരവ് നേടുകയും ചെയ്തിരുന്നു. എന്നാല്‍ പദവിയുയര്‍ത്തുന്നതിലുപരി ആരോഗ്യസ്ഥാപനങ്ങളെ ഘട്ടം ഘട്ടമായി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യ വികസനം നടത്തി രോഗീസൗഹൃദമാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും അതിന്റെ ഭാഗമായി മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തെ ആര്‍ദ്രം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നത് പരിഗണിക്കുവാന്‍ നിര്‍വ്വാഹമില്ലെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹര്‍ജിക്കാരനെ അറിയിച്ചത്.

കോട്ടയം

ജില്ലാ പഞ്ചായത്ത്‌ തലനാട് ഡിവിഷനിൽ ബിന്ദു സെബാസ്റ്റ്യൻ യു.ഡി.എഫ് സ്ഥാനാർഥി

ഈരാറ്റുപേട്ട: കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതിയ ഡിവിഷനായ തലനാട് ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി ബിന്ദു സെബാസ്റ്റ്യൻ മത്സരിക്കും. മൂന്നിലവ് സ്വദേശിനിയാണ്. ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും മൂന്നിലവ് ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും നിലവിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമാണ്. മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമാണ്.മൂന്നിലവ് നെടുങ്കല്ലുങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: ജോസ് (സെബാസ്റ്റ്യൻ). മക്കൾ: അനിറ്റാമോൾ സെബാസ്റ്റ്യൻ, ലെന സെബാസ്റ്റ്യൻ.  

കോട്ടയം

തീക്കോയിൽ UDF സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

തീക്കോയി ഗ്രാമപഞ്ചായത്തിലെ 14 വാർഡു കളിലേക്കും  ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷനിലേക്കും യു.ഡി.ഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.തീക്കോയി ടൗണിൽ പുറപ്പന്താനം ബിൽഡിംഗ്സിൽ      യു ഡി ഫ് ഇലക്ഷൻ ഓഫീസിൽ നടന്ന കൺവൻഷനിൽ ആണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. യുഡിഫ് ന്റെ മണ്ഡലം ചെയർമാൻ ജോയി മാത്യു പൊട്ടനാനിയുടെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക്‌ കോൺഗ്രസ്‌  കമ്മിറ്റിയുടെ പ്രസിഡന്റ്‌  അഡ്വക്കറ്റ് സധീഷ്കുമാർ ഇലക്ഷൻ കമ്മിറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചു. യുഡിഫ് സ്ഥാനാർഥികളെ  കെപിസിസി  മെമ്പർ  തോമസ് കല്ലാട ൻ പ്രഖ്യാപിച്ചു. ടി യോഗത്തിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌  ഹരി മണ്ണുമഠം, ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ്‌   KC ജെയിംസ് , യു ഡി  കൺവീനർ പയസ് കവളംമാ ക്കൽ, Adv VJ ജോസ്, AJ ജോർജ്  അറ മത്ത്, Ml ബേബി മുത്തനാട്ട്, സ്ഥാനാർഥികളായ ജയാ റോയി താഴത്തുപറമ്പിൽ, കൃപ ബിജു ആ ലാനിയ്ക്കൽ, ജെസ്സി ജോർജ് പുത്തേട്ട്,പി. മുരുകൻ, കെ. യു.ജോൺ കടപ്ലാക്കൽ, രാജേഷ് ജോസഫ് മുത്തനാട്ട്, സതി മോഹൻദാസ് പുത്തൻവീട്ടിൽ, KS മാധവൻ കല്ലുങ്കൽ, TD ജോർജ് തയ്യിൽ, ജയറാണി തോമസ്കുട്ടി മൈലാടൂർ , KC ജെയിംസ് കവളം മാക്കൽ, ഓമന ഗോപാലൻ പുളിയ്ക്കപ്പറമ്പിൽ, അജ്മൽ PJ പുത്തൻവീട്ടിൽ , ബ്ലോക്ക്‌ പഞ്ചായത്ത്‌ തീക്കോയി ഡിവിഷൻ സ്ഥാനാർഥി  മോഹനൻ കുട്ടപ്പൻ കാവും പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

കോട്ടയം

കോട്ടയം റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

കോട്ടയം: റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 25 മുതല്‍ 28 വരെ കോട്ടയം നഗരത്തിലെ എട്ട് വിദ്യാലയങ്ങളില്‍ വച്ച് നടക്കും. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ കലോത്സവ ലോഗോ പ്രകാശനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍, വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ ആര്‍. ജിഗി, ബിനു എബ്രഹാം,ആര്‍. രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.      

കോട്ടയം

എരുമേലി കണമലയ്ക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ വട്ടം മറിഞ്ഞു

എരുമേലി കണമലയ്ക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ വട്ടം മറിഞ്ഞു.  കർണാടകയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരിൽ 4 പേരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..ബസിൽ മുപ്പതോളം തീർത്ഥാടകരാണ് ഉണ്ടായിരുന്നത്.ആരുടെയും പരുക്ക് ഗുരുതരമല്ല. ഉച്ചകഴിഞ്ഞ് 2 മണിയോടെയായിരുന്നു അപകടം. ഇറക്കം ഇറങ്ങി വന്ന ബസ് നിയന്ത്രണം വിട്ട് റോഡിന്റെ സൈഡിലുള്ള തിട്ടയിലിടിച്ച ശേഷം റോഡിൽ വട്ടം മറിയുകയായിരുന്നു.  തീർത്ഥാടന പാതയിൽ ഇതോടെ ഗതാഗതവും തടസപ്പെട്ടു. മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് ബസ് റോഡിൽ നിന്ന് നീക്കാൻ ശ്രമം നടത്തുകയാണ്