വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡിന് തുടക്കം കുറിക്കുന്നു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ ചികിത്സാ സൗകര്യങ്ങൾ  വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഐസൊലേഷൻ വാർഡിന് തുടക്കം കുറിക്കുന്നു. കോവിഡ ചികിത്സക്ക്​ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഐസൊലേഷൻ വാർഡിന്‍റെ നിർമാണോദ്​ഘാടനം വെള്ളിയാഴ്ച  ഉച്ചക്ക്​ 2.30ന് അഡ്വ. സെബാസ്റ്റ്യൻ  കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും.   ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ  സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യൻ  കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച രണ്ടു കോടി രൂപ ഉപയോഗിച്ചാണ്​ നിർമാണം.  ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹ്ല ഫിർദൗസ്, വിവിധ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സുനിത ഇസ്മയിൽ, അൻസർ പുള്ളോലിൽ,  റിയാസ് പ്ലാമൂട്ടിൽ, റിസ്വാന സവാദ്,  വാർഡ് കൗൺസിലർ ലീന ജെയിംസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ,മെഡിക്കൽ ഓഫീസർ  ഡോ.രശ്മി പി. ശശി,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ. എം. എ ഖാദർ ,  വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ കെ.എ മുഹമ്മദ് ഹാഷിം,  അനസ്  നാസർ, പി ആർ ഫൈസൽ, ജെയിംസ് വലിയവീട്ടിൽ, ഹസീബ് വെളിയത്ത്, ഹസീബ് ചായിപറമ്പിൽ,  തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിക്കും.

ഇൻഡ്യ

പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ച് അപകടം; മൂന്ന് ബോഗികൾ പാളം തെറ്റി, 50 പേർക്ക് പരിക്ക്

മുംബൈ : മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ച് അപകടം. 50 പേർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ഇടിക്ക് പിന്നാലെ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. സിഗ്നലിലെ പിഴവാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.

കേരളം

സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ; തുണി സഞ്ചി ഉൾപ്പടെ 14 ഭക്ഷ്യ ഇനങ്ങൾ

കൊച്ചി :സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വരുന്ന ചൊവ്വാഴ്ച മുതൽ വിതരണം തുടങ്ങും. തുണി സഞ്ചി ഉൾപ്പടെ 14  ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്‍റെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. കഴിഞ്ഞ വർഷം പരാതികൾ ഏറെ കേട്ട പപ്പടത്തിനും ശർക്കരയ്ക്കും പകരം മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റിൽ ഇടം പിടിച്ചു. മിൽമയിൽ നിന്ന് നെയ്യ്,ക്യാഷു കോർപ്പറേഷനിൽ നിന്ന് കശുവണ്ടി പരിപ്പ്,സപ്ലൈക്കോയുടെ സ്വന്തം ശബരി ബ്രാൻഡ് ഉത്പന്നങ്ങൾ.14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റിന് 434 രൂപ കുറഞ്ഞത് ചെലവ്.പഞ്ചസാരയും,ചെറുപയറും,തുവരപരിപ്പും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്. ലോഡിംഗ് വണ്ടിക്കൂലി ഉൾപ്പടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി. 90 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കായി തയ്യാറാകുന്നത്.പാക്കറ്റ് ഉത്പന്നങ്ങളാണ് എല്ലാം. സപ്ലൈക്കോ സ്റ്റോറുകളോട് ചേർന്ന് കൂടുതൽ സ്ഥലങ്ങൾ വാടകയ്ക്ക് എടുത്തും പാക്കിംഗ് തുടരുകയാണ്. തിരുവനന്തപുരത്ത് തിങ്കളാഴ്ച വൈകീട്ടാകും മുഖ്യമന്ത്രി ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുക. തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ റേഷൻ കടകളിൽ ലഭ്യമായി തുടങ്ങും. അന്ത്യോദയ കാർഡ് ഉടമകൾക്ക് ആദ്യം കിറ്റ് ഉറപ്പാക്കി മുൻഗണന അനുസരിച്ച് ഓണത്തിന് മുൻപെ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം.

ഇൻഡ്യ

കൊവിഡ് കരുതൽ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടണം: നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

ഡൽഹി: കൊവിഡ് കരുതൽ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടണമെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായുള്ള അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇക്കാര്യം ആവശ്യപ്പെട്ടത്. വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ച് കൂടുതൽ പേരിലേക്ക് കരുതൽ ഡോസ് എത്തിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നതിൽ ലെഫ്‌റ്റനന്റ് ഗവർണർ വിനയ്‌കുമാർ സക്സേന ആശങ്ക അറിയിച്ചു. ഡൽഹിയിൽ തുടർച്ചയായി 12 ദിവസം രണ്ടായിരത്തിലധികം കൊവിഡ് കേസുകളും ഉയർന്ന പോസിറ്റിവിറ്റി നിരക്കും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൊവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കണമെന്ന് വിനയ്‌കുമാർ സക്സേന ആവശ്യപ്പെട്ടു. കൊവിഡ് കേസുകൾ കൂടുന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞയാഴ്ച ഡൽഹിയിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു.

കേരളം

'നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു'; അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹ‍ർജി പരിഗണിച്ചപ്പോൾ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചിരുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാൻ വിചാരണ കോടതി ജ‍ഡ്ജ് അനുമതി നിഷേധിച്ചതടക്കം ചൂണ്ടികാട്ടിയായിരുന്നു ആരോപണം. എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് വിചാരണ കോടതിയ്ക്ക് എതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിൽ അനുബന്ധകുറ്റപത്രം നൽകിയ സാഹചര്യത്തിൽ ഇതിന്‍റെ പകർപ്പ് തേടി നടി വിചാരണ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് കൂടി കിട്ടിയ ശേഷമാകും ഹൈക്കോടതിയിലെ ഹർജിയിൽ അതിജീവിത കൂടുതൽ വാദങ്ങൾ ഉയർത്തുക. അതേസമയം, നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചിരുന്നു. കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ൽ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.    

പ്രാദേശികം

വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു

ഈരാറ്റുപേട്ട: വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നഗര സഭാ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽഖാദർ പതാക ഉയർത്തി. റാലിയും പൊതു സമ്മേളനവും നടത്തി. പ്രസിഡൻ്റ് അനസ് കൊച്ചെപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇല്യാസ്, എം. കെ.തോമസ് കുട്ടി,വി. എം.അബ്ദുള്ള ഖാൻ, നൈസൽ കൊല്ലംപറമ്പിൽ, ജിയാ സ് സിസിഎം,പ്രിൻസിപ്പൽ ഷൈജു,അഷറഫ് തൈ തോട്ടം,ഫൈസി തുങ്കമ്പറമ്പിൽ, അജീബ് വെളുതേരുവീട്ടിൽ, ദിലീപ് തുണ്ടിയിൽ,സക്കീർ തൂങ്കൻപറമ്പിൽ, ഷറഫുദ്ദീൻ കുളത്തിൽ, നിജാസ് കിണറ്റിൻ മൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

സ്വാന്തത്ര്യത്തിന്റെ 75-ാം  വാർഷികം; പൂഞ്ഞാർ  അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയിൽ പതാക ഉയർത്തി

ഈരാറ്റുപേട്ട: പൂഞ്ഞാർ  അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയിൽ സ്വാന്തത്ര്യത്തിന്റെ 75-ാം  വാർഷികത്തിന്റെ ഭാഗമായി ലൈബ്രറി പ്രസിഡന്റ്‌  ബി. ശശികുമാർ പതാക ഉയർത്തി. മുൻ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി  രമേഷ് ബി വെട്ടിമറ്റം സ്വാന്തത്ര്യ ദിന സന്ദേശം നൽകി. ലൈബ്രറി സെക്രട്ടറി വി. കെ. ഗംഗാധരൻ ഭരണ ഘടനയുടെ ആമുഖം വായിച്ചു. ജോയിന്റ് സെക്രട്ടറി പി ജി. പ്രമോദ് കുമാർ നന്ദി പ്രകാശിപ്പിച്ചു. ലൈബ്രറി ഭരണസമിതി അംഗങ്ങൾ ആയ എം. കെ. വിശ്വനാഥൻ, വിനോദ് കുമാർ പി.എ., ലൈബ്രറേറിയൻ ഷൈനി പ്രദീപ്‌, കേരള ശാസ്ത്ര സാഹിത്യ പരിഷത് മേഖല സെക്രട്ടറി കെ. കെ.സുരേഷ് കുമാർ, വിദ്യാർഥി വിദ്യാർഥിനികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

വേറിട്ട അനുഭം പകർന്ന് തണൽ വീട്ടിലെ സ്വാതന്ത്ര്യ ദിനാഘോഷം; ആഘോഷത്തിൽ പങ്കുചേർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യും

ഈരാറ്റുപേട്ട: എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം  വർണാഭമാക്കി തണൽ വീട്. അപകടങ്ങളിൽപ്പെട്ട് തളർന്ന് കിടപ്പിലായ സ്വാമി രാജും, അബ്ദുൽ ഖാദറും  ചേർന്ന്‌ വീൽ ചെയറുകളിൽ ഇരുന്ന് ദേശീയ പതാക ഉയർത്തി. രാജ്യം മുഴുവൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കിടപ്പ് രോഗികളെയും ചേർത്ത് നിർത്തിയുള്ള തണലിൻ്റെ ആഘോഷം ശ്രദ്ധേയമായി. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, തണൽ ചെയർമാൻ പി.എ ഹാഷിം, കെ.പി ഷെഫീഖ്, വി.ടി ഷെമീർ, പി.ഇ ഇർഷാദ് എന്നിവർ പ്രസംഗിച്ചു.