വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

കർഷക ദിനാചരണത്തോടനുബന്ധിച്ച് കാർഷിക ക്ലബിന് തുടക്കം കുറിച്ച് പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ

ഈരാറ്റുപേട്ട: പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ കർഷക ദിനാചരണത്തോടനുബന്ധിച്ച് കാർഷിക ക്ലബിന് തുടക്കം കുറിച്ചു. സമൃദ്ധി 2022 എന്ന പേരിൽ നടന്ന കർഷക ദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു പാറത്തൊട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരായ വരിക്കാനിക്കൽ വി.എഫ് ഫിലിപ്പ്, വെട്ടുകല്ലേൽ മാത്തുക്കുട്ടി എന്നിവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പി.യു വർക്കി ഹെഡ്മാസ്റ്റർ സോണി തോമസ്, പിടിഎ പ്രസിഡണ്ട് സജി തോമസ് അധ്യാപകരായ ആൻ്റണി ജോസഫ്, ജോസുകുട്ടി ജേക്കബ്, ജിജി ബിബിൻ, സിസ്റ്റർ ജൂലി ജോസഫ്, ഷീലമ്മ മാത്യു ,റീനാ ഫ്രാൻസിസ്, ജിനു ജോസ്, സുമിമോൾ ജോസ്, അഞ്ജു സെബാസ്റ്റ്യൻ, നീതു മാത്യുസ്, റെജി ഫ്രാൻസിസ്, ജോസിയാ ജോർജ് തുടങ്ങിയവർ നേത്രത്വം നൽകി.  കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷിക്കും തുടക്കമായി.കാർഷിക വിള പ്രദർശനം, കാർഷിക ക്വിസ് പ്രഛന്നവേഷം, തൊപ്പി പളനിർമ്മാണം തുടങ്ങിയ മൽസരങ്ങളും നടന്നു.

ഇൻഡ്യ

ഗുണനിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഫ്‌ളിപ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴ

ഡൽഹി: നിർബന്ധിത മാനദണ്ഡങ്ങൾ ലംഘിച്ച് ഗാർഹിക പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിന് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ളിപ്പ്കാർട്ടിനെതിരെ ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു.  സ്വന്തം പ്ലാറ്റ്ഫോമിലൂടെ വിറ്റഴിച്ച 598 പ്രഷർ കുക്കറുകളുടെയും ഉപഭോക്താക്കളെ വിവരമറിയിക്കാനും പ്രഷർ കുക്കറുകൾ തിരിച്ചു എടുക്കാനും ഉപഭോക്താക്കൾക്ക് അവയുടെ വില തിരികെ നൽകാനും 45 ദിവസത്തിനുള്ളിൽ അതിന്റെ നടപടി റിപ്പോർട്ട് സമർപ്പിക്കാനും ഫ്‌ളിപ്പ്കാർട്ടിനോട് ചീഫ് കമ്മീഷണർ നിധി ഖാരെയുടെ നേതൃത്വത്തിലുള്ള സിസിപിഎ നിർദ്ദേശിച്ചു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കുന്നതിലൂടെ ഫ്‌ളിപ്പ്കാർട്ട് 1,84,263 രൂപ വരുമാനം നേടിയതായി സമ്മതിച്ചു. 01.02.2021 മുതൽ പ്രാബല്യത്തിൽ വന്ന ഗാർഹിക പ്രഷർ കുക്കർ (ഗുണനിലവാര നിയന്ത്രണം) ഉത്തരവ് എല്ലാ ഗാർഹിക പ്രഷർ കുക്കറുകൾക്കും IS 2347:2017 മാനദണ്ഡ പാലനം നിർബന്ധമാക്കിയിട്ടുണ്ട്.

ജനറൽ

മിസ്റ്ററി ത്രില്ലറുമായി അനുരാഗ് കശ്യപിന്റെ 'ദൊബാര'; ട്രെയ്‍ലര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ബോളിവുഡില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് അനുരാഗ് കശ്യപ്. പ്രണയവും വയലന്‍സുമൊക്കെ കടന്നുവരാറുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ റിയലിസ്റ്റിക് ആഖ്യാനങ്ങളാലും ശ്രദ്ധേയങ്ങളായിരുന്നു. ഇപ്പോഴിതാ ഒരു മിസ്റ്ററി ത്രില്ലറുമായി എത്തുകയാണ് അദ്ദേഹം. ദൊബാര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തപ്‍സി പന്നുവാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ രണ്ടാമത്തെ ട്രെയ്‍ലര്‍ പുറത്തെത്തി.  നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലെത്തുന്ന അനുരാ​ഗ് കശ്യപ് ചിത്രമായിരിക്കും ഇത്. പവൈല്‍ ​ഗുലാത്തി, നാസര്‍, രാഹുല്‍ ഭട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2018ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം മിറാഷിന്‍റെ റീമേക്ക് ആണ് ദൊബാര. അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ നിഹിത് ഭാവെയാണ്. ബാലാജി മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ശോഭ കപൂറും ഏക്ത കപൂറും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാ​ഗ്രഹണം സില്‍വെസ്റ്റര്‍ ഫൊന്‍സെക, എഡിറ്റിം​ഗ് ആര്‍തി ബജാജ്, പ്രൊഡക്ഷന്‍ ഡിസൈനിം​ഗ് ഉര്‍വി അഷര്‍, ഷിപ്ര റവാല്‍, ആക്ഷന്‍ ഡയറക്ടര്‍ അമൃത് പാല്‍ സിം​ഗ്, വസ്ത്രാലങ്കാരം പ്രശാന്ത് സാവന്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമിത് എ നായിക്, പശ്ചാത്തല സം​ഗീതം ഷോര്‍ പൊലീസ്, സൗണ്ട് ഡിസൈനര്‍ ധിമ്മന്‍ കര്‍മാകര്‍, റീ റെക്കോര്‍ഡിസ്റ്റ് അലോക് ഡേ, സം​ഗീതം ഷോര്‍ പൊലീസ്, ​ഗൗരവ് ചാറ്റര്‍ജി, സ്റ്റില്‍സ് തേജീന്ദര്‍ സിം​ഗ്, ഓ​ഗസ്റ്റ് 19ന് ചിത്രം തിയറ്ററുകളിലെത്തും.

ജനറൽ

അറിയാം ഓറല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍

വായിലുണ്ടാകുന്ന അര്‍ബുദമാണ് ഓറല്‍ ക്യാന്‍സര്‍. ചര്‍മ്മത്തില്‍ പാടുകള്‍, മുഴ, അള്‍സര്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത് കലകളില്‍ ആഴത്തിലുള്ള, കടുത്ത വക്കുകളോട് കൂടിയ പൊട്ടലുപോലെയാകാം. സാധാരണ മങ്ങിയ നിറമായിരിക്കും. ചിലപ്പോള്‍ ഇരുണ്ടും നിറമില്ലാതെയും കാണപ്പെടാറുണ്ട്. നാവ്, ചുണ്ട്, വായിലെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും പ്രത്യക്ഷപ്പെടുക. സാധാരണ തുടക്കത്തില്‍ വേദനയുണ്ടാകില്ല(അര്‍ബുദം രൂക്ഷമാകുമ്പോള്‍ പിന്നീട് പുകച്ചിലും വേദനയും അനുഭവപ്പെടും). വലിപ്പത്തില്‍ വളരെ ചെറിയതായിരിക്കും. വായില്‍ അസാധാരണമായ രുചി, വായില്‍ കുരുക്കള്‍, വിഴുങ്ങാനുള്ള പ്രയാസം, നാവിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് രോഗവുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന മറ്റു ലക്ഷണങ്ങള്‍. അര്‍ബുദം ചെറുതാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. അര്‍ബുദം വലുതും കഴുത്തിലെ ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിട്ടുമുണ്ടെങ്കില്‍ റേഡിയേഷന്‍ തെറാപ്പിയും കീമോതെറാപ്പിയുമാണ് ചെയ്യാറുള്ളത്. അര്‍ബുദം വലുതായിട്ടുണ്ടെങ്കില്‍ ശസ്ത്രക്രിയ അത്യാവശ്യമായിത്തീരും. ചലനം, ചവക്കല്‍, വിഴുങ്ങല്‍, സംസാരം എന്നിവ മെച്ചപ്പെടുത്തുന്നതിന് സ്പീച്ച് തെറാപ്പി പോലുള്ള മറ്റു തുടര്‍ ചികില്‍സകള്‍ ആവശ്യമായി വരും.

പ്രവാസം

ഡിജിറ്റൽ തെളിവുകളിൽ കൃത്രിമത്വം കാണിക്കുന്നവർക്കെതിരെ കനത്ത നടപടി: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

അബുദാബി: ഡിജിറ്റൽ തെളിവുകളിൽ കൃത്രിമത്വം കാണിക്കുന്നവർക്കും, മാറ്റങ്ങൾ വരുത്തുന്നവർക്കും കനത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് തെളിവുകളിൽ, ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ, കൃത്രിമത്വം കാണിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കുറ്റകൃത്യമായി കണക്കാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരക്കാർക്ക് പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് സൈബർകുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ’34/2021′ എന്ന ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 18 അനുസരിച്ചാണ് ശിക്ഷാ നടപടികൾ സ്വീകരിക്കുക.

പ്രാദേശികം

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി; നഗരസഭ ആറാം ഡിവിഷൻ മാതാക്കലിൽ വിളവെടുപ്പ് നടത്തി

ഈരാറ്റുപേട്ട: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ കൃഷിയിൽ വിളവെടുപ്പ് നടത്തി. നഗരസഭ ആറാം ഡിവിഷൻ മാതാക്കലിൽ പുത്തൻ വീട്ടിൽ മുഹമ്മദ് ഖാന്റെ സ്ഥലത്ത് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ കൃഷിയിൽ നിന്നും വിളവെടുപ്പ് നടത്തി. കൗൺസിലർ എസ് കെ നൗഫലിന്റെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടത്തിയത്.  കഴിഞ്ഞ ഒരു വർഷമായി നടത്തിവരുന്ന പദ്ധതിയിൽ നിന്നും രണ്ടാം തവണയാണ് വിളവെടുപ്പ് നടത്തുന്നത്. നഗരസഭയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നുമാണ് കൃഷിക്കുള്ള തുക അനുവദിച്ചത്. ആദ്യ തവണ പച്ചക്കറി വിഭവങ്ങളായ വെണ്ട, വഴുതന, മത്തൻ, മുളക് , ചീര എന്നിവയാണ് കൃഷി നടത്തി വാർഡിലെ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തത് എങ്കിൽ  ഇത്തവണ ഏത്തക്കുലയും കപ്പയുമാണ് വിളവെടുപ്പിന് പാകമായി നിൽക്കുന്നത്. ഒരേക്കർ സ്ഥലത്ത് 600ചുവട് കപ്പയും 150 ഏത്ത വാഴയുമാണ് വിളഞ്ഞത്. ആദ്യഘട്ടത്തിൽ കപ്പയാണ് വിളവെടുപ്പ് നടത്തുന്നത്. മുന്തിയ ഇനം കപ്പയാണ് കൃഷി നടത്തിയത്. ഓരോ ചുവട് കപ്പക്കും ശരാശരി പത്തിനും ഇരുപതിനും ഇടയിൽ തൂക്കമുണ്ട് മൊത്തം 6000 കിലോ കപ്പയാണ് പ്രതീക്ഷിക്കുന്നത്. പറിച്ചെടുക്കുന്ന കപ്പ മിതമായ നിരക്കിൽ വാർഡിലെ ജനങ്ങൾക്ക് തന്നെ വിൽക്കാനാണ് തീരുമാനം. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം വാർഡിലെ തന്നെ നിർധനരായ രോഗികൾക്ക് നൽകും. ചിങ്ങം ഒന്ന് കാർഷക ദിനത്തിൽ നഗരസഭാ സെക്രട്ടറി സുമയ്യ ബീവിയും , കൃഷി ഓഫീസർ രമ്യയും, അയ്യങ്കാളി ഓവർസിയർ അലീഷയും ചേർന്ന് ആദ്യ ചുവട് കപ്പ പറിച്ചെടുത്ത് വിളവെടുപ്പ് ഉദ്ഘാടനം നടത്തി. അയ്യങ്കാളി പദ്ധതികൾ പലതും പേപ്പറുകളിൽ ഒതുങ്ങുമ്പോൾ ആറാം വാർഡ് കൗൺസിലർ നഗരസഭക്ക് തന്നെ മാതൃകയാണന്ന് കൃഷി ഓഫീസർ പറഞ്ഞു. കർഷകൻ സൈതലവിയെ കൃഷി ഓഫീസർ പൊന്നാട അണിയിച്ച് ആദരിച്ചു. കോഡിനേറ്റർ ഷെഹീർ വെള്ളൂപ്പറമ്പിൽ , അൻസാർ മസ്ജിദ് ഇമാം അനസുൽ ഖാസിമി, വെൽഫെയർ പാർട്ടി മുൻസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത്, സെക്രട്ടറി യൂസഫ് ഹിബ, വൈസ് പ്രസിഡന്റ് ഫിർദൗസ് റെഷീദ്, മുസ്ലിം ലീഗ് നേതാവ് മാഹിൻ കടുവാമുഴി , സ്ഥലം ഉടമ മുഹമ്മദ് ഖാൻ, സിയാദുൽ ഹഖ്, എൻ എം ഷെരീഫ് ,ഹക്കീം പുത്തൻ പറമ്പിൽ  എന്നിവർ പങ്കെടുത്തു.

പ്രാദേശികം

പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി.സ്കൂൾ വിദ്യാർഥി അഗസ്റ്റിൻ ജൂബിനെ മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുത്തു

പൂഞ്ഞാർ : പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി.സ്കൂൾ വിദ്യാർഥി അഗസ്റ്റിൻ ജൂബിനെ മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുത്തു. പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിന്റേയും, കൃഷിഭവന്റേയും, കാർഷിക വികസന സമിതിയുടേയും സംയുക്ത യോഗത്തിലാണ് കുട്ടി കർഷകനെ തിരഞ്ഞെടുത്തത്.  സ്കൂളിൽ ചേർന്ന അനുമോദന യോഗത്തിൽ പ്രധാന അധ്യാപിക ഷൈനി മാത്യു പുരസ്കാരം നൽകി. സ്കൂൾ ലീഡർ അമൃത എം.വി. പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപകരായ ലിബിന ജോസഫ് , ജോബിൻ ജോസഫ് എന്നിവർ കർഷകദിനപരിപാടികൾക്ക് നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കർഷകദിനം ആചരിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട: മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കർഷകദിനം ആചരിച്ചു. എൻ.എസ് എസ് , സാഫ് എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെയാണ് കർഷകദിനം ആചരിച്ചത്. പ്രദേശത്തെ മികച്ച കർഷകരെയും , സ്കൂളിലെ ബാലകർഷകയായ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അമാന അഷ്റഫിനെയും ഈ അവസരത്തിൽ ആദരിച്ചു. അവരുടെ കൃഷി അനുഭവങ്ങളെക്കുറിച്ച് കുട്ടികൾ ചോദിച്ചറിഞ്ഞു. നാടൻ കൃഷിപ്പാട്ടുകൾ ആലപിച്ചു. പരിസ്ഥിതി സൗഹ്യദ അലങ്കാരങ്ങൾ പരിപാടിക്ക് മിഴിവേകി. പ്രിൻസിപ്പാൽ ഫൗസിയ ബീവി, ഹെഡ്മിസ്ട്രസ് ലീന എം.പി, അമ്പിളി ബി നായർ , എം.എഫ് അബ്ദുൽ ഖാദർ, താഹിറ പി.പി, പ്രിജു പി. ആർ, മുഹമ്മദ് ലൈസൽ, ഫാത്തിമ, റീജ ദാവൂദ് എന്നിവർ സംസാരിച്ചു.