വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ജി വി രാജ അവാർഡ് നേടിയ ജേക്കബ്ബ് ജോസഫിന് അരുവിത്തുറ കോളേജിൽ പ്രൗഢോജ്ജല സ്വീകരണം

അരുവിത്തുറ : സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ മികച്ച കായിക പരിശീലകനുള്ള ജി. വി രാജ അവാർഡിന് അർഹനായ അരുവിത്തുറ സെന്റ് ജോർജ് കോളേജ് വോളിബോൾ കോച്ച് ജേക്കബ് ജോസഫിന് കോളേജിൽ സ്വീകരണം നൽകി. മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ ടോം ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കോളേജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻകുന്നേൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ വിയാനി ചാർളി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. അഭിനന്ദനങ്ങൾക്ക് ജി.വി രാജാ അവാർഡ് ജേതാവ് ജേക്കബ് ജോസഫ് മറുപടി നൽകി. ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ സുജിത്ത് കെ.എസ്സ്, കേരള യൂത്ത് വോളി ബോൾ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട പോൾസ് ടോമി എന്നി വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.

ഇൻഡ്യ

ഹോട്ടലുകള്‍ അധിക ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഹോട്ടലുകള്‍ അധിക ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം 'എല്‍പിജി ചാര്‍ജ്', 'ഗ്യാസ് സര്‍ചാര്‍ജ്' എന്നീ പേരുകളില്‍ അധിക തുക ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിര്‍ദേശിച്ചു. ഇത്തരം ചെലവുകള്‍ ഭക്ഷണ സാധനങ്ങളുടെ വിലയില്‍ തന്നെ ഉള്‍പ്പെടുത്തണം. അല്ലാതെ അതിനായി മാത്രം തുക ഈടാക്കരുത്. ഹോട്ടലുകളും റസ്റ്റോറന്റുകളും മെനുവില്‍ കാണിക്കുന്ന വില തന്നെയായിരിക്കണം അന്തിമ വില. ഇന്ധനം, എല്‍പിജി, വൈദ്യുതി എന്നിവയുടെ വില വര്‍ധനവ് ബിസിനസ് നടത്തുന്നതിന്റെ പ്രവര്‍ത്തനച്ചെലവ് ഇവ ഭക്ഷണത്തിന്റെ വില നിശ്ചയിക്കുമ്പോള്‍ തന്നെ തീരുമാനിക്കണെമന്നുമാണ് നിര്‍ദേശം. ഭക്ഷണത്തിന്റെ വിലയ്ക്ക് പുറമെ മെനുവിൽ രേഖപ്പെടുത്തിയിട്ടുള്ള നികുതികൾ (ജിഎസ്ടി) മാത്രമേ ഈടാക്കാൻ പാടുള്ളൂ. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഇടപെടൽ. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

കോട്ടയം

തീക്കോയിലും പൂഞ്ഞാർ തെക്കേക്കരയിലും അഡ്വ. സെബാസ്റ്റ്യൻ എം. ജെ യുടെ മണ്ഡലപര്യടനം നാളെ

തീക്കോയി: പൂഞ്ഞാർ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം. ജെ മൂലേച്ചാലിൽ നാളെ തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിൽ പര്യടനം നടത്തും. നാളെ വെള്ളി രാവിലെ 8 മണിക്ക് തീക്കോയി പഞ്ചായത്തിലെ വഴിക്കടവിൽ നിന്ന് പര്യടനം ആരംഭിക്കും.പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പര്യടനം വൈകിട്ട് 7 മണിക്ക് പൂഞ്ഞർ ടൗണിൽ സമാപിക്കും.

കേരളം

അവധിയില്ല; ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവുമായി കേന്ദ്ര സർക്കാർ

പാലാ: ക്രിസ്തീയ വിശ്വാസ സമൂഹത്തിന്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ്. അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധാർഹമാണ്. ക്രിസ്ത്യൻ സമൂഹത്തിലെ കുട്ടികൾക്ക് വിശ്വാസപരമായ തിരുനാൾ പോലും ആചരിക്കാൻ സാധിക്കാത്ത വിധത്തിൽ പരീക്ഷ ക്രമീകരിക്കുകയും അതുപോലെ പരിശീലനം തീരുമാനിക്കുകയും ചെയ്തിരിക്കുന്നത് അങ്ങനെയറ്റം അപലപനീയമാണ്. ഇത് മത സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതിനും ന്യൂനപക്ഷ സംസ്കാരത്തെ ഇല്ലാതാക്കുന്നതിനും ആണ്. ആയതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരീക്ഷയും പരിശീലനവും മാറ്റിവയ്ക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തോലിക്കാ കോൺഗ്രസ് രൂപത സമിതി കത്തയച്ചു. രൂപത പ്രസിഡൻറ് ഇമ്മാനുവേൽ നിധീരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആന്‍സമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, പയസ് കവളമാക്കൽ, ജോൺസൺ ചെറുവള്ളി, സി എം ജോർജ്, ബെന്നി കിണറ്റുകര, ടോമി കണ്ണീറ്റുമാലിൽ, രാജേഷ് പാറയിൽ, ജോബിന്‍ പുതിയടത്തുചാലിൽ, സിന്ധു ജൈബു, ലിബി മണിമല തുടങ്ങിയവർ സംസാരിച്ചു. മത ന്യൂനപക്ഷങ്ങളുടെ ആഘോഷ ദിവസങ്ങൾ പ്രവൃത്തി ദിനങ്ങളാക്കിയും അന്നേ ദിവസം പരീക്ഷ പോലുള്ളവ സംഘടിപ്പിച്ചും വിദ്യാർഥികളേയും രക്ഷിതാക്കളേയും പ്രയാസത്തിലാക്കുന്ന നടപടികൾ കേന്ദ്രവും നിരവധി സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പി സർക്കാരുകളുടെ ഭാഗത്തുനിന്ന് വർധിച്ചുവരുന്ന പ്രവതണയാണ് രാജ്യത്തെങ്ങും ഇന്ന് ദൃശ്യമായിക്കൊണ്ടിരിക്കുന്നതെന്ന് വിവിധ ന്യൂനപക്ഷ സംഘടനകൾ കുറ്റപ്പെടുത്തുന്നു.

കോട്ടയം

പിണറായി വിജയൻ സർക്കാരിൻ്റെ 10 വർഷത്തേ ഭരണം കേരളത്തെ 50 വർഷം പിറകോട്ടടിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി.

മുണ്ടക്കയം - കേരളത്തിലെ പിണറായി വിജയൻ സർക്കാരിൻ്റെ പത്ത് വർഷത്തെ ഭരണം കേരളത്തെ അൻപത് വർഷം പിറകോട്ടടിച്ചെന്ന്  ആർ എസ് പി കേന്ദ്ര സമിതിയംഗം  എൻ കെ പ്രേമചന്ദ്രൻ എം.പി.  പൂഞ്ഞാർ നിയോജക മണ്ഡലം യൂഡി എഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം. ജെ.യുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . നീതിബോധമുള്ള കേരളത്തിലെ മുഴുവൻ ജനങ്ങളും യൂഡിഎഫിനെ അധികാരത്തിലെത്തിക്കും. കബളിപ്പിക്കൽ രാഷ്ട്രീയത്തിൻ്റെ വക്താക്കളായി മുന്നോട്ടു പോകുന്ന പിണറായിയേയും കൂട്ടരേയും അധികാരത്തിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കയം കോസ് വേ ജംഗ്ഷനിൽ നിന്നും ആയിരക്കണക്കിന് ജനാധിപത്യ വിശ്വാസികൾ പങ്കെടുത്ത  റോഡ് ഷോയ്ക്ക് ശേഷം മുണ്ടക്കയം സി എസ് ഐ കോംപ്ലക്സിൽ നടന്ന യോഗത്തിൽ  നിയോജക മണ്ഡലം ചെയർമാൻ മജു പുളിക്കൻ അദ്ധ്യക്ഷനായിരുന്നു.  സി എസ് ഡി എസ് സംസ്ഥാന പ്രസിഡൻ്റ് കെ.കെ. സുരേഷ്  ആ മുഖപ്രഭാഷണം നടത്തി. ആൻ്റോ ആൻ്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. അഡ്വ: പി.എ. സലിം സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ എം. ജെ. റ്റി.എം. സലിം, ജോയി എബ്രാഹം എക്സ് എം.പി , അസീസ്സ് ബഡായിൽ,അഡ്വ ഫിൽസൺ മാത്യൂസ്, തമ്പി ചന്ദ്രൻ, സലിം പി മാത്യു, തോമസ് കല്ലാടൻ, ഡി സി സി ജനറൽ സെക്രട്ടറിമാരായ പ്രകാശ് പുളിക്കൻ, അഡ്വ ജോമോൻ ഐക്കര,റോയി കപ്പലുമാക്കൽ, മുഹമ്മദ് ഇല്യാസ്,  യുഡിഎഫ് സെക്രട്ടറി റാസി ചെറിയ വല്ലം അഡ്വ സതീഷ് കുമാർ, ബിനു മറ്റക്കര , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദൂ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായ അംഗങ്ങളായ അഡ്വ:ജീരാജ്, ആശ ജോയ്, കെ.എസ്. രാജു, റെജി അമ്പാറ ,സി.എ.തോമസ് എന്നിവർ പ്രസംഗിച്ചു.  

കോട്ടയം

ദേശീയ പ്രസിഡന്റ് പങ്കെടുക്കുന്ന എസ്.ഡി.പി.ഐ ഇലക്ഷൻ കോൺക്ലേവ് നാളെ കോട്ടയത്ത്

കോട്ടയം: എസ്.ഡി.പി.ഐ ദേശീയ പ്രസിഡൻറ് എം.കെ. ഫൈസി പങ്കെടുക്കുന്ന ഇലക്ഷൻ കോൺക്ലേവ് നാളെ കോട്ടയത്ത് നടക്കും. കോട്ടയം മാമൻ മാപ്പിള ഹാളിൽ നാളെ (26-3-26) രാവിലെ 10 മണിക്ക് പരിപാടിയുടെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി നിർവഹിക്കും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കോൺക്ലേവിൽ ഏഴ് ജില്ലകളിൽ നിന്നുള്ള എസ്.ഡി.പി.ഐയുടെ പ്രതിനിധികൾ പങ്കെടുക്കും. കോൺക്ലേവിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് അധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ, സംസ്ഥാന ജന. സെക്രട്ടറി റോയി അറയ്ക്കൽ എന്നിവർ പങ്കെടുക്കും

കേരളം

കണ്ടും മിണ്ടിയും ഇരുന്നതിന് ഖജനാവിന് ചെലവ് 11,21,000 രൂപ

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചതായി വിവരാവകാശ രേഖ.അഭിമുഖത്തിന് ചെലവായത് 11,21,000 രൂപ. തിരുവല്ല സ്വദേശി റിജോ വള്ളംകുളം നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പാണ് വിവരങ്ങള്‍ നല്‍കിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരിപാടിക്കായി ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.കണ്ടും മിണ്ടിയും ഇരുവര്‍’ എന്നായിരുന്നു അഭിമുഖത്തിന്റെ പേര്. ക്ലിഫ് ഹൗസിലായിരുന്നു ഷൂട്ട് . രണ്ട് ദിവസം ഷൂട്ട് ചെയ്യാനെടുത്തു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം. പി ആര്‍ സ്റ്റണ്ട് എന്ന് പ്രതിപക്ഷം അഭിമുഖത്തെ പരിഹസിച്ചിരുന്നു.

പ്രാദേശികം

"ദി സെക്കൻ്റ്ചാൻസ്' ലഹരിക്കെതിരെ ഡോക്യുമെൻ്ററിയുമായി അരുവിത്തുറ കോളേജിലെ ജേർണലിസം വിഭാഗം.

അരുവിത്തുറ: സെന്റ് ജോർജ്സ് കോളേജിലെ മീഡിയ സ്റ്റഡീസ് വിഭാഗത്തിലെ മൂന്നാം വർഷ മാസ് കമ്യൂണിക്കേഷൻ ആന്റ് ജേർണലിസം വിദ്യാർത്ഥികൾ  നിർമ്മിച്ച ഡോക്യൂമെന്ററി 'ദി സെക്കന്റ് ചാൻസ്' റിലീസ് ചെയ്തു. കോളേജിലെ സിംഫണി ഡിജി തിയ്യറ്ററിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് ഡോക്യുമെൻ്ററിയുടെയും പോസ്റ്ററിൻ്റെയും പ്രകാശന കർമ്മം നിർവഹിച്ചു. ലഹരി ഉപയോഗത്തിനെതിരെ  കാലിക പ്രസക്തിയുള്ള ദൃശ്യ ആവിഷ്കാരങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.  കോളേജ് ബർസാറും സെൽഫ് ഫിനാൻസിങ്ങ് കോർഡിനേറ്ററുമായ ഫാ. ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ,മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി മഹിത യു പി , അദ്ധ്യാപകനായ അശ്വിൻ കെ വി നമ്പൂതിരി എന്നിവർ സംസാരിച്ചു.