വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പെൻഷൻ പരിഷകരണ കമ്മീഷൻ ഉടൻ നിയമിക്കുക

ഈരാറ്റുപേട്ട.കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അവർ ആവശ്യപ്പെട്ടു പ്രസിഡന്റ്‌ ടി. എം റഷീദ് പഴയം പള്ളിൽ അധ്യ ക്ഷ ത വഹിച്ചു. പുതിയ ഭാരവാഹികൾ. പ്രസിഡന്റ്‌. ടി. എം. റഷീദ് പഴയം പള്ളിൽ. സെക്രട്ടറി സെബാസ്റ്റ്യൻ മേക്കാട്. ട്രഷറര്‍ എൻ. കെ. ജോൺ വടക്കേൽ. വൈസ് പ്രസിഡന്റ്‌ മാർ കെ. ഇ. എം. ബഷീർ. മേരിക്കുട്ടി ജോർജ്. അഷറഫ് വടക്കൊത്തിൽ. ജോയിന്റ് സെക്രട്ടറി മാർ മാത്യു ജേക്കബ്. ആലിസ് മാത്യു. ആരിഫ ബീവി. സി. ജെ. മത്തായി ചൂണ്ടി യാണിപ്പുറം. ബാബുരാജ്. ഇ. മുഹമ്മദ്‌ കുന്നപ്പള്ളി. ജെയിംസ് മാത്യു. ലുക്കോസ് വേണാടൻകെ. എം. മുഹമ്മദ്‌ എന്നിവർ സംസാരിച്ചു

കോട്ടയം

പാലിയേറ്റീവ് കെയർ കുടുംബ സംഗമം നടത്തി

മേലുകാവ് : മേലുകാവ് ഗ്രാമപ്പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ കുടുംബ സംഗമം നടത്തി.പഞ്ചായത്ത് പ്രസിഡൻ്റ് ജോസ്കുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു.വേൾഡ് മലയാളി കൗൺസിൽ തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മെമ്പർമാർ ടി. ജെ.ബെഞ്ചമിൻ, ഷൈനി ബേബി,അലക്സ് ടി ജോസഫ്,ബിൻസി ടോമി,പ്രസന്ന സോമൻ,ഷീബാ മോൾ,പാലിയേറ്റീവ് കെയർ നഴ്‌സ് ബിന്ദു സജി,ഡോ.മുഹമ്മദ് ജിജി,ഡോ. ജോസ്ന ബഷീർ,ഡോ. കെ.എസ്.അമേഷ്,ഡോ.റിയ എന്നിവർ പ്രസംഗിച്ചു. മികച്ച പ്രവർത്തനങ്ങൾക്ക് ഡോ. കെ.എസ്. അമേഷ്,ഡോ. ജോസ്ന ബഷീർ,ഡോ.റിയ,ബിന്ദു സജി എന്നിവരെ മേമൻ്റോ നൽകി ആദരിച്ചു. പാലിയേറ്റീവ് കെയർ കുടുംബാംഗങ്ങൾക്ക് വേൾഡ് മലയാളി  കൗൺസിൽ ഉപഹാരങ്ങൾ നൽകി

പ്രാദേശികം

ഡ്രഗ്സ്,സൈബർ ക്രൈം എസ്.എസ്.എഫ്, എസ്.പി ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു

കോട്ടയം : വർദ്ധിച്ചു വരുന്ന ലഹരി,സൈബർ അക്രമങ്ങൾക്കെതിരെ എസ്.എസ്. എഫ്, എസ്.പി ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു.   'ഡ്രഗ്സ്, സൈബർ ക്രൈം അധികാരികളേ, നിങ്ങളാണ് പ്രതി' എന്ന പ്രമെയത്തിൽ സംസ്ഥാനം മുഴുവൻ ക്യാമ്പയിൻ നടക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ യൂണിറ്റ് തലം മുതൽ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നു. രാവിലെ 10 മണിക്ക് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നിന്ന് ആരംഭിച്ച പരിപാടി 11 മണിയോടെ എസ് പി ഓഫീസിൽ സമാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു . എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്‌ ത്വാഹ യാസീൻ നുസ്രിയുടെ നേതൃത്വത്തിൽ ലഹരി, സൈബർ തുടങ്ങിയ അധാർമ്മികതകളെ ചെറുക്കുകയും നിലവിൽ നേരിടുന്ന പ്രശനങ്ങൾക്ക് പരിഹാരം ആവിശ്യപ്പെടുകയു ചെയ്ത് കൊണ്ട് ജില്ലാ എസ് പിക്ക് നിവേദനം നൽകി. എസ്.പി ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിൽ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം സ്വാഗത ഭാഷണം നടത്തി.കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്‌ കെ എസ് എം റഫീഖ് അഹ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഷാജഹാൻ സഖാഫി വിഷയാവതരണം നടത്തി. എസ് വൈ എസ് കേരള മുസ്ലിം ജമാഅത്ത് കോട്ടയം ജില്ല സെക്രട്ടറിമാരായ അലി മുസ്‌ലിയാർ, അബ്ദുൽ റഷീദ് മുസ്‌ലിയാർ നവാസ് എ ഖാദർ എസ് വൈ എസ് ജില്ലാ സെക്രട്ടറി ആരിഫ് ഇൻസാഫ് തുടങ്ങിയവർ സംബന്ധിച്ചു.എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ്‌ മദനി കൃതജ്ഞ അറിയിച്ചു.

പ്രാദേശികം

ബഹിരാകാശ വിസ്മയങ്ങളുടെ നേർക്കാഴ്ചയുമായി അരുവിത്തുറ കോളേജിൽ താരനിശ

ഈരാറ്റുപേട്ട :അരുവിത്തുറ സെൻറ് ജോർജസ് കോളേജ്, ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആ സ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ആകാശ കാഴ്ചയുടെ വിസ്മയമൊരുക്കുന്നു. ഈ വരുന്ന ഫെബ്രുവരി ആറാം തീയതി 4.30 മുതൽ 9 മണി വരെയാണ് അത്യാധുനിക ടെലസ്കോപിക്ക് സംവിധാനമുപയോഗിച്ച് ശനി, ശുക്രൻ. ബുധൻ തുടങ്ങിയ ഗ്രഹങ്ങളെയും ചന്ദ്രനെയും അടുത്തുകാണാൻ അവസരം. ഒരു സ്കൂളിൽ നിന്നും 5 മുതൽ 10 വരെ കുട്ടികൾക്കാണ് അവസരം. അത്യപൂർവ്വമായതും എന്നാൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഗ്രഹങ്ങളുടെ നേർരേഖയിൽ ഉള്ള വരവിനോടനുബന്ധിച്ചാണ് ഈ സ്കൈ വാച്ചിങ്ങ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ടെലസ് കോപ് നിർമ്മാണവർക്ക്ഷോപ്പും, ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള മൾട്ടിമീഡിയ പ്രസൻ്റേഷനും ഉണ്ട്. താൽപര്യമുള്ളവർ ബന്ധപ്പെടുക. Ph.8547104938.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ പഴേരി ഗോൾഡിൻ്റെ ഷോറൂം ഉദ്ഘാടനം നാളെ ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുക്കും.

ഈരാറ്റുപേട്ട: സ്വര്‍ണ്ണ വ്യാപാര രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പഴേരി ജ്വല്ലറി ഗ്രൂപ്പിന്റെ മൂന്നാമത് ഷോറൂം ദി ഗ്രാന്റ് പഴേരി ഗോള്‍ഡ് ഈരാറ്റുപേട്ടയില്‍ ഫെബ്രുവരി 2ന് ഞായറാഴ്ച പ്രവര്‍ത്തനമാരംഭിക്കും. രാവിലെ 10.30 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. നൂതനമായ സാങ്കേതിക മികവോടെ സ്വന്തം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നൂറ് ശതമാനം ഗവ.അംഗീകൃത ഹോള്‍മാര്‍ക്കിംഗ് മുദ്രയോടെയാണ് പഴേരി ഗോള്‍ഡ് ഉപഭോക്താക്കളിലെത്തിക്കുന്നത്.മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ ഹോള്‍സെയില്‍ പണിക്കൂലിയില്‍ പുതിയ ട്രെന്‍ഡഡ് ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും ഒപ്പം അഞ്ചു പവന്‍ മുതല്‍ 100 പവന്‍ വരെയുള്ള ബ്രൈഡല്‍ സെറ്റുകളും പഴേരി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ പ്രത്യേകതയാണ്.ഉദ്ഘാടന ദിവസത്തിലും തുടര്‍ന്നുള്ള രണ്ടാഴ്ചക്കാലവും ആകര്‍ഷകമായ സമ്മാന പദ്ധതികളും എക്‌സ്‌ചേഞ്ച് ഓഫറുകളും ആവിഷ്‌കരിച്ചിട്ടുണ്ട്.മണ്ണാര്‍ക്കാട്, അട്ടപ്പാടി , തൊടുപുഴ എന്നിവിടങ്ങളില്‍ ഉപഭോക്താക്കളുടെ മനം കവര്‍ന്ന പഴേരി ഗോള്‍ഡിന്റെ  നാലാമത് ഷോറൂമാണ് ഈരാറ്റുപേട്ടയിലേത്.പട്ടാമ്പി, ചെര്‍പ്പുളശേരി എന്നിവിടങ്ങളില്‍ പഴേരി ഗോള്‍ഡ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കേരളത്തിനകത്തും പുറത്തും കൂടുതല്‍ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ ലക്ഷ്യമിടുന്നതായും പഴേരി ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍കരിം പഴേരി, ഡയറക്ടര്‍മാരായ അബ്ബാസ് മാസ്റ്റര്‍ പഴേരി, ബിനീഷ് പി, നിസാര്‍ പഴേരി, ദി ഗ്രാൻ്റ് ചെയർമാൻ ചെയർമാൻ ഡോ. പി.എ ഷുക്കൂർ,സി. ഇ. ഒ നിഷാന്ത് തോമസ്, ഗ്രാൻ്റ് ഡയറക്ടർമാരായ ബഷീർ കെ.പി, അൻവർ, അഡ്വ വി.പി നാസർ  എന്നിവര്‍ പറഞ്ഞു.

കോട്ടയം

ഭരണഘടന നൽകുന്ന അവകാശങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവരാവകാശ നിയമം സഹായിച്ചു -മന്ത്രി വി.എൻ. വാസവൻ

കോട്ടയം : ഭരണഘടന ഉറപ്പുനൽകുന്ന നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ അവകാശങ്ങൾ പൗരന്മാർക്കു ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഏറ്റവും സഹായിക്കുന്നതാണു വിവരാവകാശ നിയമമെന്നു സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ വിവരാവകാശവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായി സംസ്ഥാന വിവരാവകാശ കമ്മിഷൻ നടത്തിയ ഏകദിന സെമിനാർ എം.ജി. സർവകലാശാല അസംബ്‌ളി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വജനപക്ഷപാതം, കെടുകാര്യസ്ഥത, അഴിമതി, കാലതാമസം എന്നിവയെ ഒരുപരിധി വരെ ചെറുക്കുന്നതിന് സാധാരണ പൗരന്് സ്വാതന്ത്ര്യവും അവകാശവും നൽകുന്നതായി വിവരാവകാശ നിയമം. നിയമം നല്ലരീതിയിൽ നടപ്പാക്കണമെങ്കിൽ ഉദ്യോഗസ്ഥർക്കു ഇതു സംബന്ധിച്ചു വ്യക്തമായ ധാരണയുണ്ടാകണമെന്നും ഇത്തരം ശിൽപശാലകൾ അതുലക്ഷ്യമാക്കിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.  സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  സിവിൽ സർവീസിന്റെ ജനാധിപത്യവൽക്കരണത്തിനും അഴിമതി കുറയ്ക്കാനും വിവരാവകാശ നിയമം സഹായിച്ചുവെന്നു ഡോ. കെ.എം. ദിലീപ് പറഞ്ഞു. വിവരാവകാശ നിയമം നടപ്പിൽവന്ന് 20 വർഷം പിന്നിടുമ്പോൾ ജനങ്ങൾ ഈ നിയമത്തെപ്പറ്റി ബോധവാന്മാരായിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ വിപുലീകരിക്കുന്നതിനും നിയമം സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  വിവരാവകാശ കമ്മിഷൻ ഡോ. സോണിച്ചൻ പി. ജോസഫ്, ജില്ലാ ലോ ഓഫീസർ ടി.എസ്. സബി എന്നിവർ പ്രസംഗിച്ചു. തുടർന്നു വിഷയാവരണവും ജീവനക്കാരുമായുള്ള സംവേദനവും നടന്നു.  വിവരാവകാശ നിയമത്തെപ്പറ്റി അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും സംസ്ഥാന വിവരാവകാശ കമ്മിഷൻ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നത്. സെമിനാറിൽ ഏറ്റുമാനൂർ നിയോകജകമണ്ഡലത്തിലെ വിവിധ ഓഫീസുകളിലെ സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ, അപ്പീൽ അധികാരികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 

കേരളം

*ശഅബാൻ ഒന്ന് ശനിയാഴ്ച;ബറാഅത്ത് ദിനം ഫെബ്രുവരി 15ന്

കോഴിക്കോട് :റജബ് 30 പൂർത്തിയാക്കി ഫെബ്രുവരി ഒന്ന് ശനിയാഴ്‌ച ശഅബാൻ ഒന്നും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാൻ 15) ഫെബ്രുവരി 15നും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബറാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.

കേരളം

സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് യൂണിറ്റിന് 10 പൈസ വെച്ച് ഫെബ്രുവരി മാസത്തിലും പിരിക്കും

വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും. യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയാണെന്നും ഇതാണ് അടുത്ത മാസം സ്വന്തം നിലയിൽ സര്‍ചാര്‍ജ് പിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.പുതുവര്‍ഷത്തില്‍ സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് കെഎസ്ഇബിയുടെ തീരുമാനം. ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്.