വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ക്രിസ്തുമസ് – നവവത്സര ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം XD 387132 എന്ന ടിക്കറ്റിന്

ക്രിസ്തുമസ് – നവവത്സര ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് നല്‍കുക. 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ട് വീതം 20 പേർക്കും നൽകുന്നുണ്ട്.  

കോട്ടയം

പാലായിൽ ഭാര്യാ മാതാവിനെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മാതാവും മരുമകനും മരിച്ചു

പാലായിൽ ഭാര്യാ മാതാവിനെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മാതാവും മരുമകനും മരിച്ചു. പാലാ അന്ത്യാളം സ്വദേശിനി നിർമ്മല, കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇരുവരും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

ജനറൽ

സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചു കയറുന്നു

സംസ്ഥാനത്ത് സ്വർണവില ദിവസേന കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 62000 കടന്ന സ്വര്‍ണവില ഇന്ന് 63,000 കടന്നും കുതിച്ചു. ഇന്ന് സ്വർണ്ണവില 760 രൂപ കൂടി 63,240 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 95 രൂപ വര്‍ധിച്ച് 7,905 രൂപയുമായി. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും

പ്രാദേശികം

നല്ല വൃത്തിയ്ക്ക് ചിത്രങ്ങൾ : ഈരാറ്റുപേട്ട ബ്ലോക്കിൽ ശുചിത്വ ചിത്ര പ്രദർശനം ഇന്ന്

ഈരാറ്റുപേട്ട : നാടിന്റെ മാലിന്യ പ്രശ്നം ശരിയായി പരിഹരിക്കേണ്ട രീതി എങ്ങനെയെന്ന് കുട്ടികൾ അറിയാൻ വഴിയൊരുക്കുകയാണ് കുട്ടികൾ തന്നെ വരച്ച ചിത്രങ്ങൾ. ആ ചിത്രങ്ങൾ ഇന്ന് ഈരാറ്റുപേട്ട ബ്ലോക്കിലെ രണ്ട് സ്‌കൂളുകളിൽ പ്രദർശിപ്പിക്കുകയാണ്. ശുചിത്വ പരിപാലന വിഷയത്തിൽ കോട്ടയം ജില്ലയിൽ കുട്ടികൾ വരച്ചവയിൽ ഏറ്റവും മികച്ച ചിത്രങ്ങൾ ആണ് പ്രദർശനത്തിന് എത്തുന്നത്. മാലിന്യ മുക്തം നവകേരളം, സ്വച്ഛത ഹി സേവ ക്യാമ്പയിൻ എന്നിവയുടെ ഭാഗമായാണ് കോട്ടയം ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞയിടെ ജില്ലാതലത്തിൽ കുട്ടികൾക്കായി ചിത്ര രചന മത്സരം നടത്തിയത്. ഇതിൽ ഏറ്റവും മികച്ച ചിത്രങ്ങൾ ആണ് ഇന്ന് ശുചിത്വ മിഷൻ പ്രദർശിപ്പിക്കുന്നത്. എല്ലാത്തരം മാലിന്യങ്ങളും ഒന്നിച്ചു കൂട്ടി ഇടുന്ന പഴയ ശീലം മനുഷ്യർ മറക്കണമെന്ന് ചിത്രങ്ങൾ നമ്മെ ഓർമിപ്പിക്കുമെന്ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്  പറഞ്ഞു. ഇന്ന് ഉച്ചക്ക് രണ്ടിന്  വാകക്കാട് സെന്റ് അൽഫോൻസാ സ്കൂളിൽ ആദ്യ പ്രദർശനം നടക്കും.ഇതിന് ശേഷം തീക്കോയി സെന്റ് മേരീസ് സ്കൂളിൽ ആണ് പ്രദർശനം ബ്ലോക്ക്‌ തലത്തിൽ പരമാവധി രണ്ട് സ്‌കൂളുകളിൽ ആണ് ചിത്ര പ്രദർശനം. പ്രദർശനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിക്കും. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് കുര്യൻ തോമസ്, ബ്ലോക്ക്‌ ആരോഗ്യ, ക്ഷേമ കാര്യ വികസന സ്ഥിരം സമിതി അധ്യക്ഷരായ അജിത് കുമാർ, ഓമന ഗോപാലൻ, ഡിവിഷൻ മെമ്പർ ജെറ്റോ ജോസഫ്, പഞ്ചായത്ത്‌ അംഗങ്ങളായ അലക്സി ജോസഫ്, അമ്മിണി തോമസ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജെസിൻ മരിയ, ഹെഡ് മാസ്റ്റർമാരായ ജോണിക്കുട്ടി എബ്രഹാം, സിസ്റ്റർ റ്റെസ് , പിടിഎ പ്രസിഡന്റുമാരായ ജോമോൻ, ജോസ് ചെറിയാൻ കിഴക്കേക്കര എന്നിവർ പ്രദർശന പരിപാടിയിൽ പങ്കെടുത്ത് കുട്ടികളോട് സംവദിക്കും.

പ്രാദേശികം

പഠനോത്സവം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : ഗവ. മുസ്‌ലിം എൽ.പി. സ്കൂൾ കോർണർ പി.റ്റി.എ യുടെ ഭാഗമായി തെക്കേകര ആനിപ്പടി ഭാഗത്ത് പഠനോത്സവം നടത്തി. വിദ്യാർത്ഥികളുടെ ക്ലാസ് പഠന അനുഭവങ്ങൾ രക്ഷിതാക്കളിലെത്തിക്കുക, പൊതു വിദ്യഭ്യാസം ശക്തി പ്പെടുത്തുക തുടങ്ങിയലക്ഷ്യം വെച്ചാണ് പരിപാടി നടത്തിയത്. പി.റ്റി.എ പ്രസിഡൻ്റ് ഹുസൈൻ , ഡിവിഷൻ കൗൺസിലർ അനസ് പാറയിൽ സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു -കെ. ജോസഫ് , സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളുടെ അവതരണവും നടന്നു.

പ്രാദേശികം

വികസന കുതിപ്പേകി. ഈരാറ്റുപേട്ട നഗരസഭ

ഈരാറ്റുപേട്ട . കഴിഞ്ഞ നാല് വർഷത്തെ യു ഡി.എഫ് ഭരണം. നാട്ടിൽ വികസന വിപ്ലവം സൃഷ്ടിക്കാൻ കഴിഞ്ഞു. പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാഞ്ഞ റോഡുകൾ.കോൺഗ്രൈറ്റ് ചെയ്തും ടാറിംഗ് നടത്തിയും സഞ്ചാരയോഗ്യമാക്കി. പഴയ കുടിവെള്ള പദ്ധതികൾ നവികരിച്ചും. പുതിയ പദ്ധതികൾ തുടങ്ങിയും. ജലക്ഷമത്തിന് പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞു. ആരോഗ്യ രംഗത്ത് പിന്നോക്ക പ്രദേശമായിരുന്ന ഇവിടെ. കേന്ദ്ര സർക്കാരിന്റെ . നഗര ജനകീയ അരോഗ്യ കേന്ദ്രം. വടക്കേക്കരയിലും. കിഴക്കേക്കരയിലും ഒരോന്ന് പ്രാവർത്തികമാക്കാൻ കഴിഞ്ഞു. കൂടാതെ കാലയളവിൽ നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതായും നഗരസഭ ചെയർ പേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ പറഞ്ഞു.    2025-26 ലെ ജനകീയ ആസൂത്രണം വാർഷിക സെ മിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ.    കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണ ത്തോടെ കടുവാമൂഴിയിൽ ആരംഭിക്കുന്ന ഹുണാർ ഹബ്ബ് നിർമാണ പ്രവർത്തികൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. പ്രെവറ്റ് ബസ് സ്റ്റാന്റ് പഴയ കെട്ടിടം പൊളിച്ച് നീക്കി. ആധുനിക സംവിധാനത്തോടെ പുതിയ കോപ്ലക്സ് പണി ഉടൻ ആരംഭിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.    വൈസ് ചെയർമാൻ. അഡ്വ വി.എം മുഹമ്മദ് ഇല്ല്യാ സ് അ ധ്യ ക്ഷത വഹിച്ചു. സെക്രട്ടറി നാൻസി വർഗ ഗീസ് സ്വാഗതം പറഞ്ഞു. യോഗത്തിൽ കൗൺസിലർമാരായ നാസർ വെള്ളുപറമ്പിൽ . അനസ് പാറയിൽ. അബ്ദുൽ ലത്തീഫ് .കെസുനിൽകുമാർ. ഫാസില അബ്സാർ. സഹല ഫിർദവ്വ്സ് . എസ്.കെ. തൗഫൽ. തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

കലാലയ ശബ്ദവുമായി അരുവിത്തുറ കോളേജിൻറെജോർജ്ജയ നാദം പുറത്തിറങ്ങി

അരുവിത്തുറ :കലാലയത്തിന്റെ സ്പന്ദനങ്ങളുമായി അരുവിത്തറ സെൻറ് ജോർജസ് കോളേജ് പുറത്തിറക്കുന്ന ക്യാമ്പസ് മാഗസിൻ ജോർജ്ജയ നാദം പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ടിന് ആദ്യ പ്രതി നൽകിയാണ് ജോർജ്ജയ നാദത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചത്.പ്രകാശന ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ജിലു ആനി ജോൺ മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം വിഭാഗം മേധാവി ജൂലി ജോൺ അധ്യാപികമാരായ മഹിമ യു.പി മെറിൻ സാറ ഇട്ടി തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

വിട പറയലിന്റെ സായാഹ്നം ഒരുക്കി മുസ്ലിം ഗേൾസ് സ്കൂൾ

ഈരാറ്റുപേട്ട: മുസ്‌ലിം ഗേൾസ്‌  ഹയർ സെക്കണ്ടറി  സ്കൂളിൽ നിന്നും ഈ അദ്ധ്യയന വർഷം വിരമിക്കുന്ന  എ.അബ്ദുൽ ഹാരിസ് ,റ്റി.ഇ.ഷെമീമ ,കെ.ജി.രാജി ,ഡോ.കെ.എം,മഞ്ജു ,കെ ശോഭ ,എൻ.എ. ഷീബ എന്നിവർക്കുള്ള വിട പറയലിന്റെ സായാഹ്നം ( ജുദാ ഈ ശ്യാം) ഒരുക്കി സ്കൂൾ നടത്തിപ്പ് കാരായ മുസ് ലിം എഡ്യൂ ക്കേഷണൽ ട്രസ്റ്റ് .  സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ   പ്രൊഫ. എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു  ഡയമണ്ട് ജുബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ മുഹമ്മദ് സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ എം.കെ അൻസാരി ആമുഖ പ്രഭാഷണം നടത്തി. ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ യുവജനക്ഷേമ കായിക സാംസ്കാരിക വകുപ്പ് മന്ത്രി ജിൻസൺ ആന്റോചാൾസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.നഗരസഭ വികസന കാര്യസമിതി അധ്യക്ഷൻ പി.എം.അബ്ദുൽ ഖാദർ , ട്രസ്റ്റ് ട്രഷറർ എം.എസ്.കൊച്ചുമുഹമ്മദ് , ട്രസ്റ്റ് ജോ. സെക്രട്ടറി അബ്ബാസ് പാറയിൽ എന്നിവർ സംസാരിച്ചു.   കുമാരി ആദിലക്ഷ്മി സി രാജ് ഗസൽ ആലപിച്ചു.വിരമിക്കുന്ന അധ്യാപകർക്ക് സ്കൂൾ മാനേജ്മെൻ്റ് ഉപഹാരങ്ങൾ നൽകി ആദരിച്ചു