വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പൂഞ്ഞാറിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

പൂഞ്ഞാർ: പൂഞ്ഞാറിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുഞ്ഞാർ സെന്റ് മേരീസ് പള്ളിക്കു സമീപം വെട്ടിപ്പറമ്പ് റോഡിൽ പേക്കാക്കുഴിയിൽ പ്രകാശിന്റെ മകൻ ജീവൻ (19) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രാവിലെയാണ് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.  

വിദ്യാഭ്യാസം

ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ പാടില്ല, പിടിഎ അനധികൃത പിരിവ് നടത്തരുത്; കർശന നടപടിയെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം:ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പിടിഎയുടെ അനധികൃത പിരിവും  അനുവദിക്കില്ല. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.  സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി ശിവൻകുട്ടി. സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും ഈ മാസം 20 ന് പിടിഎ യോഗം ചേരണം. മെയ് 25, 26 തിയ്യതികളിൽ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ ഫിറ്റ്നസ് ഉറപ്പാക്കണം. നിർമാണം നടക്കുന്ന സ്ഥലം വേർതിരിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.  സ്കൂളും പരിസരവും നന്നായി വൃത്തിയാക്കണം. പിടിഎയും അധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്തണം. പുകയില, ലഹരി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കണം. കുടിവെള്ളത്തിന്‍റെ നിലവാരം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി.  

വിദ്യാഭ്യാസം

സിബിഎസ്ഇ പരീക്ഷഫലം ഇന്ന് പ്രസിദ്ധികരിച്ചേക്കും

തിരുവനന്തപുരം: സിബിഎസ്ഇ പരീക്ഷഫലം ഇന്ന് പ്രസിദ്ധികരിച്ചേക്കും. 10, 12 ക്ലാസ്സുകളിലെ പരീക്ഷ ഫലമാണ് പ്രസിദ്ധീകരിക്കുക. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഫലം അറിയാൻ സാധിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ഫലം പുറത്തു വരും എന്നാണ് പ്രതീക്ഷിക്കുന്നത്. 42 ലക്ഷം വിദ്യാർഥികളാണ് പരീക്ഷാഫലം അറിയുന്നതിനായി കാത്തിരിക്കുന്നത്. http://cbse.gov.in  http://cbseresults.nic.in  http://results.cbse.nic.in  എന്നീ വെബ്സൈറ്റുകളിൽ പരിശോധിക്കാം

കോട്ടയം

പാലാ നെല്ലിയാനിയിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ നേഴ്സിംഗ് വിദ്യാർത്ഥിനിയുടെ സംസ്കാരം ഇന്ന്

പാലാ : നെല്ലിയാനിയിൽ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നഴ്സിങ് വിദ്യാര്‍ഥിനി കല്ലറയ്ക്കല്‍ സാജന്റെ മകള്‍ സില്‍ഫ(18) യുടെ സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടിൽ ആരംഭിച്ച് നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സില്‍ഫയെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, പെണ്‍കുട്ടി ജീവനൊടുക്കാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കായി പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറുമെന്നും പോലീസ് വ്യക്തമാക്കി. ഹൈദരാബാദില്‍ ബിഎസ്‌സി നഴ്സിങ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് സില്‍ഫ. ഈസ്റ്റര്‍ അവധിക്ക് നാട്ടില്‍ എത്തിയശേഷം ജൂണ്‍ ഒന്നാം തീയതി തിരികെ ഹൈദരാബാദിലേക്ക് പോകാനിരിക്കുകയായിരുന്നു. അച്ഛന്‍: സാജന്‍. അമ്മ: സിനി (ഖത്തര്‍). സഹോദരന്‍: അല്‍ഫോന്‍സ്.

കോട്ടയം

പാലായിൽ നഴ്സിങ് വിദ്യാർഥിനി ജീവനൊടുക്കി

കോട്ടയം: നഴ്സിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം പാലായിലാണ് ദാരുണമായ സംഭവം. പാലാ നെല്ലിയാനിയിൽ സാജൻ്റെ മകൾ സിൽഫ ആണ് മരിച്ചത്. 18 വയസ് മാത്രമായിരുന്നു പ്രായം. പെൺകുട്ടി ഹൈദരാബാദിലാണ് നഴ്സിങ് പഠിക്കുന്നത്.ജൂൺ ഒന്നിന് ഹൈദരാബാദിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം. കാരണം വ്യക്തമല്ല സംഭവത്തെ തുടർന്ന് പാലാ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട് (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

പ്രാദേശികം

എസ് എസ് എൽ സി ഫുൾ എ പ്ലസ്

ഫായിസ് സിറാജ് എസ് എസ് എൽ സി ഫുൾ എ പ്ലസ് (സെൻ്റ് മേരീസ് എച്ച് എസ് എസ്, തീക്കോയി)   ഈരാറ്റുപേട്ട നഗരസഭ മുൻ ചെയർമാൻ വി.എം.സിറാജിന്റെ  പുത്രനാണ്.

കോട്ടയം

പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ ബസ്സിറങ്ങിയ വയോധിക അതേ ബസ് കയറി മരിച്ചു

പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ വയോധിക ബസ് തട്ടി മരിച്ചു. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂളിന് സമീപം കിഴക്കേകോഴിപ്ലാക്കൽ വീട്ടിൽ ചിന്നമ്മ ജോൺ (72) ആണ് മരിച്ചത്. രാവിലെ 10.45 ഓടെ ആയിരുന്നു അപകടം. പാലാ പിറവം റൂട്ടിൽ സർവീസ് നടത്തുന്ന ശിവപാർവതി ബസ്സാണ് അപകടത്തിനിടയാക്കിയത്. സ്റ്റാൻഡിൽ വന്നിറങ്ങിയ ചിന്നമ്മ ബസിന് മുന്നിലൂടെ കടക്കുന്നതിനിടെ മുന്നോട്ട് എടുത്ത ബസ് തട്ടി ചിന്നമ്മ നിലത്ത് വീഴുകയായിരുന്നു. ചിന്നമ്മയുടെ കാലിലൂടെ ബസ് കയറി ഇറങ്ങി. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ചിന്നമ്മയെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. തലയടിച്ചു വീണുണ്ടായ ഗുരുതര പരിക്കാണ് മരണം കാരണമെന്നാണ് നിഗമനം. സംഭവത്തിൽ വലവൂർ സ്വദേശിയായ ബസ് ഡ്രൈവർ  ജോജോയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസും പോലീസ് കസ്റ്റഡിയിലാണ് .

കോട്ടയം

ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷൻ ലൈവ് ആയി

ഭരണങ്ങാനം: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷൻ ലൈവ് ആയി. ഭരണങ്ങാനവും സമീപപ്രദേശങ്ങളും ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാണ്.ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഉള്ള ലിങ്ക് : https://play.google.com/store/apps/details?id=com.iqbaltld.bharananganam ആപ്ലിക്കേഷനിൽ ചേർക്കാൻ ഡാറ്റകൾ നൽകുന്നവർ ശ്രദ്ധിക്കുക: ആപ്ലിക്കേഷനിൽ ചേർക്കേണ്ടയാളുടെ സ്ഥാപനത്തിന്റെ പേര്, കാറ്റഗറി, സബ് കാറ്റഗറി, സ്ഥലം,ഫോൺ നമ്പർ എന്നിവ ടൈപ് ചെയ്ത് 9846444151 നമ്പറിൽ വാട്സപ്പിൽ അയക്കുക. എത്രയും വേഗം അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. അപ്ലിക്കേഷൻ സംബന്ധമായ എല്ലാ വിവരങ്ങൾക്കും 9846444151 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.