വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

തനിമ കലാ സാഹിത്യ വേദി കോട്ടയം ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: തനിമ തനിമ കലാ സാഹിത്യ വേദി കോട്ടയം ജില്ലാ കാഞ്ഞിരപ്പള്ളി ഇസ്ലാമിക്‌ സെന്ററിൽ നടന്നു. ജില്ലാ പ്രസിഡന്റ് ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന  സെക്രട്ടറി അൻസാർ ഉദ്ഘാടനം നിർവ്വഹിച്ചു. 2022 - 24 കാലത്തെ പ്രവർത്തന റിപ്പോർട്ട്‌ സെക്രട്ടറി ബൈജു അവതരിപ്പിച്ചു. തുടർന്ന് 2025 -27 വർഷത്തേക്കുള്ള പുതിയ ജില്ലാഭാരവാഹികളെ തെരഞ്ഞെടുത്തു. തനിമ ജില്ലാ രക്ഷാധികാരിയുടെ പ്രതിനിധിയായി സാദിഖ് ബിൻ അലി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.   ഫസലുൽ ഹഖ് (പ്രസിഡന്റ്), ഷഹന അൻവർ (വൈസ് പ്രസിഡന്റ്‌), അമീൻ ഒപ്ടിമാ (ജനറൽ സെക്രട്ടറി), നിഷ റഹിം (സാഹിത്യ വിഭാഗം സെക്രട്ടറി), ഷഫീഖ് ഇസ്മായിൽ (സംഗീതം - സെക്രട്ടറി), എസ്.എഫ്. ജബ്ബാർ (നാടകം - സെക്രട്ടറി), അശോക് ശ്രീധർ (സിനിമ - സെക്രട്ടറി), ശാഹുൽ ഹമീദ് (സംഘാടനം - സെക്രട്ടറി), നസീർ കണ്ടത്തിൽ (ചിത്രകല - സെക്രട്ടറി), അഫ്ജാൻ (പി.ആർ& മീഡിയ - സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.  ലത്തീഫ് മുല്ലശ്ശേരി, വാസുക്കുട്ടൻ, അൻസാർ അലി, അനീഷ്,, P S നാസർ, അബ്‌ദുൾ അസീസ്, മനാഫ് നേടുന്തുരുത്തി, ബൈജു, ഷാജഹാൻ എം.പി, റഷീദ നിജാസ് എന്നിവരെ ജില്ലാ കമ്മിറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.

പ്രാദേശികം

പി.എ. മുഹമ്മദ് യൂസുഫ് ഐ.ആർ.ഡബ്ല്യു ജില്ലാ ലീഡർ, അൻവർ ബാഷ ജനറൽ സെക്രട്ടറി

കോട്ടയം: ഐഡിയൽ റിലീഫ് വിംഗ് (ഐ.ആർ.ഡബ്ല്യു) കോട്ടയം ജില്ലാ ലീഡറായി പി.എ. മുഹമ്മദ് യൂസുഫിനെ (ഈരാറ്റുപേട്ട) തെരഞ്ഞെടുത്തു. അൻവർ ബാഷയാണ് (മുണ്ടക്കയം) ജനറൽ സെക്രട്ടറി. കെ.എ.സമീർ (ട്രെയിനിംഗ്), വി.എം. ഷെഹീർ (പബ്ലിക് റിലേഷൻ), ഒ.എസ്. അബ്ദുൽ കരീം (മീഡിയ), അൽ-അമീൻ (എസ്.ആർ.ഡബ്ല്യു), ബാസിമ സിയാന (വനിതാ കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു. പാലക്കാട് പത്തിരിപ്പാല മൗണ്ട് സീനാ പബ്ലിക് സ്കൂളിൽ ചേർന്ന ഐ.ആർ.ഡബ്ല്യു സംസ്ഥാന സംഗമത്തിൽ മുഖ്യ രക്ഷാധികാരി പി. മുജീബുറഹ്മാൻ ഭാരവാഹികളുടെ പ്രഖ്യാപനം നിർവ്വഹിച്ചു.\

പ്രാദേശികം

പൂഞ്ഞാർ നിയോജക മണ്ഡലത്തിൻ്റെ സ്വപ്‌ന സാഫല്യമായി തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂളിൻ്റെ പുതിയ കെട്ടിടം : ഉദ്ഘാടനം 29 ന് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും.

ഈരാറ്റുപേട്ട :  കഴിഞ്ഞ 40 വർഷമായി വാടക കെട്ടിടത്തിൽ പരിമിതമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന തീക്കോയി ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മുഖേന ഏഴരക്കോടി രൂപയും , അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി  രൂപയും ഉൾപ്പെടെ ആകെ എട്ടരക്കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. നിർമ്മാണം പൂർത്തീകരിച്ച   കെട്ടിടത്തിന്റെ ഉദ്ഘാടനം 29ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക്  ഉന്നത വിദ്യാഭ്യാസ- സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിക്കും. യോഗത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ആൻ്റോ ആൻ്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ഷാലിജ് പി.ആർ സ്വാഗതം ആശംസിക്കും. എക്സിക്യൂട്ടീവ് എൻജിനീയർ പി ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിക്കും. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ്, നഗരസഭ വൈസ് ചെയർമാൻ  അൻസർ പുള്ളോലിൽ, തീക്കോയി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി തോമസ് മറ്റ് ജനപ്രതിനിധികളായ സുഹാന ജിയാസ്, ഷഫ്ന  അമീൻ, ഫാസില അബ്‌സാർ, പി.എം അബ്ദുൽ ഖാദർ, ഫസീൽ റഷീദ്, ജയറാണി തോമസുകുട്ടി , ബിനോയ് ജോസഫ് , മോഹനൻ കുട്ടപ്പൻ , നസീറ സുബൈർ, അമ്മിണി തോമസ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ ജോയി ജോർജ് , അനസ് നാസർ, എം.ജി ശേഖരൻ, അഡ്വ. സാജൻ കുന്നത്ത്, കെ.എ മുഹമ്മദ് ഹാഷിം, മജു പുളിക്കൽ, റഫീഖ് പട്ടരുപറമ്പിൽ, റഷീദ് താന്നിമൂട്ടിൽ, ഉണ്ണിക്കുഞ്ഞ് ജോർജ്, വി.ജെ മാത്തുക്കുട്ടി, പിടിഎ പ്രസിഡന്റ് ഷംനാസ് പി എച്ച്, ഉദ്യോഗസ്ഥരായ അനി എബ്രഹാം  , ആർ രാജേഷ്, ദാമോദരൻ കെ. തുടങ്ങിയവർ പ്രസംഗിക്കും.      സ്മാർട്ട് ക്ലാസ് റൂമുകൾ, പ്രാക്റ്റികൽ ലാബുകൾ, വർക്ക്ഷോപ്പുകൾ എന്നിവയ്ക്ക് പുറമേ സ്‌കൂൾ സൊസൈറ്റി പ്രവർത്തിക്കുന്ന മുറി, ഡ്രോയിങ് ഹാൾ, ഐടി ലാബ്, ഓഫീസ് മുറി എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും. കെട്ടിടം പണി പൂർത്തികരിക്കുന്നതോടെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലേയും, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലനാട്, തിടനാട്, മേലുകാവ്, തലപ്പലം തുടങ്ങിയ നിരവധി പഞ്ചായത്തുകളിലെയും കുട്ടികൾക്ക് വളരെയധികം പ്രയോജനം ലഭിക്കും.

കോട്ടയം

കോട്ടയം ജില്ലയിൽ 69 വീടുകൾക്ക് ഭാഗീക നാശനഷ്ടം: ജില്ലയിൽ അമ്പാറ നിരപ്പേൽ ക്യാമ്പിൽ രണ്ട് പേർ മാത്രം

കോട്ടയം ജില്ലയിലെ എല്ലാ താലൂക്കുകളിലും മിതമായ മഴ ഉള്ളതായാണ് അവസാനം ലഭിച്ച വിവരം. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കിൻ്റെ പല ഭാഗത്തും താഴ്ന്ന ഭാഗങ്ങളില്‍ വെളളം കയറിയിട്ടുണ്ട് നിലവില്‍ നിയന്ത്രണവിധേയമാണ് കഴിഞ്ഞ രാത്രിയിലുണ്ടായ കാറ്റിലും മഴയിലും ജില്ലയില്‍ 69 വീടുകള്‍ക്ക് ഭാഗീകമായി നാശം ഉണ്ടായിട്ടുണ്ട് ജില്ലയില്‍ ഒരു ക്യാമ്പ് മാത്രം പ്രവർത്തിക്കുന്നു. മീനച്ചില്‍ താലൂക്കില്‍ കൊണ്ടൂര്‍ വില്ലേജിൽ സെൻ്റ് ജോൺസ് എൽ.പി സ്കൂൾ അമ്പാറ നിരപ്പേലിലാണത്.ഇവിടെ ആകെ 2 അംഗങ്ങള്‍ പുരുഷന്‍ 1, സ്ത്രീ 1

പ്രാദേശികം

പുതിയ വാട്ടർ ടാങ്ക് ഉദ്ഘാടനം നാളെ

ഈരാറ്റുപേട്ട .നഗരസഭ കൊല്ലംപറമ്പ് (14 ആം )ഡിവിഷനിലെ രണ്ടാമത്തെ മേജർ കുടിവെള്ള പദ്ധതിയുടെ ടാ ങ്ക് രണ്ട് വർഷം മുമ്പ് കാലപ്പഴക്കത്താൽ തകർന്ന് പോയിരുന്നു.  MLA ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ അനുവദിപ്പിച്ച് നിർമിച്ച പുതിയ ടാങ്കിന്റെ ഉദ്ഘാടനംനാളെ ചൊവ്വ. 4.PM. ന്ജലവിഭവ വകുപ്പ് മന്ത്രി*റോഷി അഗസ്റ്റിൻ നിർവഹിക്കും.എം എൽ. എ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, നഗരസഭ ചെയർ പേഴ്സൺ. സുഹ്റ അബ്ദുൽ ഖാദർ, ഡി വിഷൻ കൗൺസിലർ. ഫാസില അബ്സാർ. മറ്റ് വിവിധ ഡിപാർട്ട്മെന്റ് ഉദ്യോഗസ്ഥർ. പൗര പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.

ഇൻഡ്യ

രാജ്യത്ത് കോവിഡ് കേസ് ആയിരം കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. രോഗികളുടെ എണ്ണം ആയിരം കടന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് പങ്കുവെച്ച കണക്കുകള്‍ പ്രകാരം 1009 കേസുകളാണ് ഇന്ന് രാവിലെ എട്ട് മണിവരെ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 430 കോവിഡ് കേസുകളാണ് കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 209 കേസും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 104 കോവിഡ് രോഗികളാണുള്ളത്. മെയ് 19ന് ശേഷം മാത്രം 99 കേസുകളാണ് ഡല്‍ഹിയില്‍ വര്‍ധിച്ചത്. ഇതേ കാലയളവില്‍ 24 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്. കര്‍ണാടക- 47, തമിഴ്‌നാട്- 69, ഗുജറാത്ത്- 83, ഉത്തര്‍ പ്രദേശ്- 15, രാജസ്ഥാന്‍- 13 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകള്‍. കോവിഡ് കേസുകളില്‍ പെട്ടെന്നുണ്ടായ വര്‍ധനവിനെ കുറിച്ച് ആരോഗ്യ വൃത്തങ്ങള്‍ കൃത്യമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ഹോങ്കോങ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ അറിയിക്കുന്നത്.

കേരളം

KSEBയുടെ സുരക്ഷ മുന്നറിയിപ്പ്; പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണം

KSEB സുരക്ഷാ മുന്നറിയിപ്പ്🚨🚨 മഴയും കാറ്റും ഉള്ള ദിവസങ്ങളിൽ മരക്കൊമ്പ് വീണോ മറ്റോ വൈദ്യുതികമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞ് കിടക്കാനോ സാധ്യതയുണ്ട് പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണം പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസരപ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്ത് പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയും ചെയ്യരുത്. ഇത്തരം അപകടമോ അപകട സാധ്യതയോ ശ്രദ്ധയിൽ പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കുക. ഓർക്കുക ഇത് അപകടങ്ങൾ അറിയിക്കാൻ മാത്രമുള്ള എമർജൻസി നമ്പർ ആണ്.

പ്രാദേശികം

മലയോര മേഖലയിൽ കനത്ത മഴ; ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

ഈരാറ്റുപേട്ട : തിങ്കളാഴ്ച മലയോര മേഖലയിലുണ്ടായ ശക്തമായ മഴയിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകി യതിനാൽ നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നഗരസഭയിലെ തോടുകളും കരകവിഞ്ഞു ഒഴുകിയതു മൂലം തോടുകളിൽ ഇരകരകളിലുള്ള വീടുകളിൽ വെള്ളം കയറിയതിനാൽ വീട്ടുപകരണങ്ങൾ നാശം സംഭവിച്ചു. താഴത്തെ നടയ്ക്കൽ , പൊന്തനാപ്പറമ്പ് ,മുരിക്കോലിൽ വാഴമറ്റം ,എന്നീ പ്രദേശങ്ങളിലാണ് ഈരാറ്റുപേട്ട നഗരസഭയിൽ വെള്ളം കയറി യത്.മുരിക്കോലി അൻസാർ മസ്ജിദിലും അംഗൻവാടിയിലും വെള്ളം കയറി.തിങ്കളാഴ്ച രാവിലെ 9 വരെ ശക്തമായ മഴയാണ് ഈരാറ്റുപേട്ട മേഖലയിലുണ്ടായ ത്.പിന്നീട് മഴ മാറി നിന്നു.ഈരാറ്റുപേട്ട പാലാ റോഡിൽ പനയ്ക്കപാലത്ത് റോഡിൽ വെള്ളം ഉയർന്ന് മണിക്കു റോളം ഗതാഗതംതടസ്സപ്പെട്ടു. പനക്കപാലത്ത് നിന്നും പ്ലാശനാലിലേക്കുള്ള റോഡും വെള്ളത്തിലാണ് .അമ്പാറ അമ്പലത്തിന് സമീപവും വെള്ളമുണ്ട്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാറിലേക്ക് ചേരുന്ന തോട് നിറഞ്ഞു കവിയുന്നതാണ് ഇവിടെ വെള്ളം ഉയരാൻ കാരണം .  പടം 1) ഈരാറ്റുപേട്ട താഴത്തെ നടയ്ക്കൽ റോഡിലുണ്ടായ വെള്ളക്കെട്ട് . 2) മീനച്ചിലാറ്റിലെ ഈരാറ്റുപേട്ട തോട്ട്മുക്ക് കോസ് വേ പാലത്തിൽ നിന്നും വെള്ളപ്പൊക്കം വീക്ഷിക്കുന്ന നാട്ടുകാർ