വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ചെറുകിട വ്യാവസായ യൂണിറ്റുകൾ പലതും തകർച്ചയുടെ വക്കിൽ

ഈരാറ്റുപേട്ട :.. ലക്ഷങ്ങൾ പൊടിച്ച് എം എ ല്ലെയുടെ നേതൃത്തത്തിൽ വ്യാവസായ വകുപ്പിന്റെ സഹകരണത്തോടെ .റൈസിംഗ് പൂഞ്ഞാർ 2- k 25. എന്ന പേരിൽ പുതിയ സംരംമ്പകരെ തിരയുന്നവർ വർഷങ്ങളായി പ്രവർത്തിച്ചു വന്നിരുന്ന ചെറുകിട വ്യാവസായ യൂണിറ്റ് കൾക്ക് നേരെ മുഖം തിരിക്കുന്നു. ഒരു കാലത്ത് അൻപതിൽ ഏറെ ചെറുകിട യൂണിറ്റുകൾ ഈരാറ്റുപേട്ട നഗരസഭ അതിർത്തിക്കുള്ളിൽ മാത്രം ഉണ്ടായിരുന്നു. അഞ്ചിലേറെ അലൂമിനിയം പത്ര നിർമാണ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നു. ഇന്ന് അത് രണ്ടായിച്ചുരുങ്ങി. എട്ടോളം പോളിത്തീൻ. പൈപ്പ് കമ്പനികളും. നിരവദി. ഫർണിച്ചർ യൂണിറ്റുകളും പ്രവർത്തിച്ചു വരുന്നു. ഇതിൽ പലതും അടച്ച് പൂട്ടലിന്റെ വക്കിലാണ്. ഇതിന് പ്രധാന കാരണം. അനുദിനം എന്ന വണ്ണം വർദ്ധിപ്പിക്കുന്ന വൈദുതി ചാർജും . മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വില കുറച്ച് എത്തിക്കുന്ന പൈപ്പുകളും പോളിത്തീൻ ഷീറ്റുകളും. ഇവിടെ പ്രവർത്തിച് വരുന്ന യുണിറ്റ് കളുടെ മേൽ കരിനിഴൽ പരത്തു ന്നു. ഇവിടങ്ങളിലൊന്നും വ്യാവസായിക വകുപ്പിന്റെ ഒരു ഇടപെടലും നടക്കു ന്നില്ല. കേരളത്തിന് പുറത്ത് വ്യാവസായങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്ല്യങ്ങളുടെ പകുതി പോലും കേരളത്തിൽ ലഭിക്കുന്നില്ല എന്ന് സംരമ്പകർ പറയുന്നു.

കോട്ടയം

മുണ്ടക്കയം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ തീപിടുത്തം. സംഭവത്തിൽ ഒരാൾ പിടിയിലായി

മുണ്ടക്കയം. ടൗണിൽ പഞ്ചായത്തു വക വ്യാപാര സ്ഥാപനത്തിൽ ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക് ശേഖരിച്ചിരുന്ന വലിയ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ സംശയാസ്പദമായി ഒരാൾ കസ്റ്റഡിയിലായി.. ടൗണിൽ കുറച്ച് ദിവസങ്ങളായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളെയാണ് പോലീസ് കസ്റ്റഡിയിലെ എടുത്തിരിക്കുന്നത്. കെട്ടിടത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പിടിയിലായത്. സംഭവസ്ഥലത്ത് സമയത്ത് ഇയാളെ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിൽ ഇയാളാണോ എന്നറിയാൻ പോലീസ് ചോദ്യം ചെയ്തു വരികയാണ്.  വൈദ്യുത കണക്ഷൻ ഇല്ലാത്തതിനാൽ തീ പിടുത്തം മനുഷ്യ നിർമിതിയെന്ന സംശയത്തിനൊടുവിലാണ് ഒരാൾ പിടിയിലായിരിക്കുന്നത്.   മുണ്ടക്കയം - എരുമേലി റോഡിൽ കോസ് വെ ജങ്ങ്ഷനിൽ ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പഞ്ചായത്ത് ഷോപ്പിങ്ങ് കോംപ്ലക്സിൽ ഹരിത കർമ്മ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിലാണ് തീപിടുത്തം ഉണ്ടായത്. പൊട്ടി തെറിക്കുന്ന ശബ്ദത്തോടെയാണ് തീപിടുത്തം .  നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വ്യാപാര സമുച്ചയത്തിലാണ് തീപിടുത്തം. നാട്ടുകാർ തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും തീ ആളി പടരുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നി രക്ഷ സേന എത്തി ദീർഘ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് കെടുത്താൻ കഴിഞ്ഞത്.

പ്രാദേശികം

വ്യവസായവൽക്കരണത്തിന് ഡിജിറ്റൽ സാധ്യതകൾ ഉപയോഗിക്കും. മന്ത്രി പി.രാജീവ്.

ഈരാറ്റുപേട്ട : സംസ്ഥാനം വ്യവസായ പുരോഗതിയിൽ കുതിച്ചുചാട്ടത്തിൽ ആണെന്നും വ്യവസായ പുരോഗതിക്കായി ഡിജിറ്റലൈസേഷന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പി. രാജീവ് പ്രസ്താവിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലം കേന്ദ്രീകരിച്ച് റൈസിംഗ് പൂഞ്ഞാർ 2k25 എന്ന പേരിൽ ഈരാറ്റുപേട്ടയിൽ നടന്ന നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ചു നടത്തിയ പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പാറത്തോട് കേന്ദ്രീകരിച്ച് പാറത്തോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച അഗ്രോ ഫുഡ് പാർക്കിന്റെ പ്രഖ്യാപനവും, ലോഗോ പ്രകാശനവും രാജ്യസഭാ എംപി ജോസ് കെ മാണി നിർവഹിച്ചു. ജില്ലാ കളക്ടർ ജോൺ വി.സാമുവൽ ഐഎഎസ്, വ്യവസായ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ് ഐഎഎസ്, അഡീഷണൽ ഡയറക്ടർ ജി രാജീവ്,ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വി.ആർ രാകേഷ്, ഈരാറ്റുപേട്ട നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.  തുടർന്ന് മന്ത്രി പി.രാജീവ് സംരംഭകരുമായി മുഖാമുഖം നടത്തി. മന്ത്രിയോടൊപ്പം പാനൽ ഡിസ്കഷനിൽ ഓക്സിജൻ സിഇഒ ഷിജോ കെ തോമസ്, അജ്മി ഗ്രൂപ്പ് ഡയറക്ടർ റാഷിദ് കെ.എ, നിഷ ഗാർമെന്റ്സ് മാനേജിങ് ഡയറക്ടർ ഹാജി ഷെരീഫ് കാസിം, റീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ രാജി മാത്യു, വെബ് ആൻഡ് ക്രാഫ്റ്റ് സി ഒ ജിലു ജോസഫ്, സൺറൈസ് ഗ്രൂപ്പ് മാനേജ്മെന്റ് ഡയറക്ടർ ഡോ.ഹാഫിസ് റഹ്മാൻ, തീക്കോയി ഫാംസ് പ്രതിനിധി പ്രതാപചന്ദ്രൻ ,വ്യാപാരി വ്യവസായി പ്രതിനിധികളായ തോമസുകുട്ടി മുതുപുന്നക്കൽ ,എ എം എ ഖാദർ,    തുടങ്ങിയവർ സംസാരിച്ചു. നിക്ഷേപ സംഗമത്തിൽ 308 സംരംഭകരിൽ നിന്നായി 2456.88 കോടി രൂപയുടെ താല്പര്യപത്രങ്ങൾ ലഭിച്ചു. ഇതിൽ 38 സംരംഭങ്ങൾ പത്തു കോടി രൂപയിലധികം മുതൽമുടക്ക് വരുന്നതും, 88 സംരംഭങ്ങൾ ഒരു കോടിയിലധികം രൂപ മുതൽമുടക്ക് വരുന്നതുമാണ്. ഇതുവഴി 11342 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. റൈസിങ് പൂഞ്ഞാറിൽ ലഭിച്ച താല്പര്യ പത്രങ്ങൾ ഒരു പ്രത്യേക-ഡാഷ് ബോർഡ് രൂപീകരിച്ച് നടപടിക്രമങ്ങൾ പാലിച്ച് സമയബന്ധിതമായി സംരംഭങ്ങൾ ആരംഭിക്കാൻ അവസരം ഒരുക്കുമെന്നും മന്ത്രി പി.രാജീവ്‌ അറിയിച്ചു. വിനോദ് മണ്ഡലത്തിന്റെ സാധ്യതകളും, സാഹചര്യങ്ങളും അനുസരിച്ച് ടൂറിസം മേഖല, അഗ്രി ഫുഡ് പ്രോസസിംഗ്, ഐടി സംരംഭങ്ങൾ, മരാധിഷ്ഠിത വസായങ്ങൾ, റബർ അധിഷ്ഠിത വ്യവസായങ്ങൾ , എന്നീ സെക്ടറുകളെ ഫോക്കസ് ചെയ്തുo എന്നാൽ എല്ലാ സംരംഭക മേഖലകളെയും പ്രോത്സാഹിപ്പിച്ചും നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു

കോട്ടയം

ഭാര്യയെ യാത്രയാക്കി മണിക്കൂറുകൾക്കുളിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു..

ഉഴവൂർ ടൗണിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. .വെളിയന്നൂർ വന്ദേമാതരം വട്ടപ്പഴുക്കാവീൽ ഗോപിയുടെ മകൻ അരുൺ ഗോപി (29) ആണ് മരിച്ചത്. വിദേശത്തേക്ക് പോയ ഭാര്യയെ വിമാനത്താവളത്തിൽ ആക്കി തിരിച്ച് വീട്ടിൽ എത്തിയ ശേഷം ഉഴവൂരിലേയ്ക്ക് വരുമ്പോഴായിരുന്നു അപകടം. അരുൺ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന മിനി ലോറിയിൽ ഇടിച്ചാണ് അപകടം നടന്നത്. ഉടൻ നാട്ടുകാർ ഉഴവൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഞായറാഴ്‌ച വൈകിട്ടായിരുന്നു അപകടം. പ്രവാസിയായ അരുൺ നാട്ടിലെത്തിയിട്ട് എതാനും ആഴ്ചകൾക്ക് ആയിട്ടുള്ളു. സംസ്കാരം നാളെ ചൊവ്വ (10-6-2025) 2 ന് വന്ദേമാതരത്തുള്ള വീട്ടുവളപ്പിൽ.

കോട്ടയം

പാലാ - തൊടുപുഴ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം #kottayam #pala #keralapolice

പാലാ - തൊടുപുഴ റോഡിൽ പിഴകിൽ രാത്രി ഉണ്ടായ വാഹനാപകടത്തെ തുടർന്ന് താഴത്തുവടകര ചില്ലാക്കുന്ന് സ്വദേശി ഇടമണ്ണിൽ സാബുവിന്റെ മകൻ സജിത്ത് മരണമടഞ്ഞു. പരുക്കേറ്റ കങ്ങഴ സ്വദേശികളായ ജിതിൻ പി തോമസ് (21 ) അമീൻ (22 ) മുഹമ്മദ് നൗഫൽ ( 20 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം.

പ്രാദേശികം

നിക്ഷേപക സംഗമം നാളെ ഈരാറ്റുപേട്ടയിൽ .മന്ത്രി പി രാജിവ് ഉദ്ഘാടനം ചെയ്യും

ഈരാറ്റുപേട്ട .പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ "റൈസിംഗ് പൂഞ്ഞാർ 2K25 " എന്ന പേരിൽ ഈരാറ്റുപ്പേട്ടയിൽ നടക്കുന്ന നിക്ഷേപ സംഗമം ബർക്കത്ത് സ്ക്വയർ ഓഡിറ്റോറിയത്തിൽ വ്യവസായ വകുപ്പ് മന്ത്രി . പി. രാജീവ് ഇന്ന് തിങ്കൾ ഉദ്ഘാടനം ചെയ്യും.  നിക്ഷേപ സംഗമത്തിൽ രാവിലെ 9 മണിക്ക് രജിസ്ട്രേഷനും. തുടർന്ന് വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ G.രാജീവിൻ്റെ നേതൃത്വത്തിൽ, സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ, സംരംഭങ്ങൾക്ക് സർക്കാർ പിന്തുണയും ആനുകൂല്യങ്ങളും, ബാങ്കുകളിൽ നിന്നും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മൂലധനസമാഹരണം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും. തുടർന്നുള്ള ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംൽഎ അധ്യക്ഷത വഹിക്കും. സമ്മേളനത്തിന് കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഐഎഎസ് സ്വാഗതം അർപ്പിക്കും. സമ്മേളനത്തിൽ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കും. ആൻ്റോ ആൻറണി എം.പി. മുഖ്യപ്രഭാഷണം നടത്തും  നിയോജകമണ്ഡലത്തിൽ പാറത്തോട് കേന്ദ്രീകരിച്ച് ആരംഭിക്കുന്ന അഗ്രി വെഞ്ച്വർ എന്ന് കാർഷിക വ്യവസായ പാർക്കിന്റെ പ്രഖ്യാപനം ജോസ് കെ മാണി എം.പി. നിർവഹിക്കും. വിശിഷ്ടാതിഥിയായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐഎഎസ് സന്ദേശം നൽകും. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സബ്മിറ്റിന്റെ തുടർ നടപടികൾ സംബന്ധിച്ച് വ്യവസായ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ് പി .ഐഎഎസ് അവതരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേം സാഗർ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ എന്നിവർ 'സംസാരിക്കും. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ രാകേഷ് വി.ആർ. കൃതജ്ഞത പ്രകാശിപ്പിക്കും. തുടർന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സംരംഭകരുമായി അഭിമുഖം നടത്തും. ഉച്ചയ്ക്ക് ശേഷം മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഐഎഎസ് ,കേരള സ്റ്റാർട്ട് ആപ്പ് മിഷൻ സിഇഒ അനൂപ് അംബിക, പ്രശസ്ത ലോക സഞ്ചാരിയും സഫാരി ടിവി എംഡിയുമായ സന്തോഷ് ജോർജ് കുളങ്ങര എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ നയിക്കും. സമാപന സമ്മേളനം സഹകരണ, തുറമുഖ, ദേവസം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഐഎഎസ് മുഖ്യപ്രഭാഷണവും നിക്ഷേപ സംഗമത്തിൽ ലഭിച്ച താൽപര്യപത്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനവും നടത്തും.   നിക്ഷേപ സംഗമത്തിൽ ഇതിനോടകം 2350 കോടി രൂപയുടെ നിക്ഷേപ താൽപര്യ പത്രങ്ങൾ സമർപ്പിക്കപ്പെട്ടു കഴിഞ്ഞു.260 സംരംഭകരിലൂടെയാണ് നിക്ഷേപ വാഗ്ദാനം ലഭിച്ചിട്ടുള്ളത്. ഇതിലൂടെ 10026 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കരുതപ്പെടുന്നു. നിയോജകമണ്ഡലത്തിന്റെ സാഹചര്യങ്ങൾക്ക് അനുസൃതമായി ടൂറിസം മേഖല, കാർഷിക അധിഷ്ഠിതമായ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധന യൂണിറ്റുകൾ, ഐടി സംരംഭങ്ങൾ, തടി വ്യവസായ മേഖല, സുഗന്ധവ്യഞ്ജന അധിഷ്ഠിത മേഖല എന്നിവ കേന്ദ്രീകരിച്ചുകൊണ്ട് എന്നാൽ മറ്റ് എല്ലാവിധ സംരംഭങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് പ്രോത്സാഹിപ്പിച്ചുകൊണ്ടുമാണ് നിക്ഷേപക സംഗമം നടത്തുകയെന്ന് സംഗമത്തിന് നേതൃത്വം നൽകുന്ന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

വിദ്യാഭ്യാസം

പ്ലസ് വൺ രണ്ടാം അലോട്മെന്റ് നാളെ

പ്ലസ് വൺ പ്രവേശനം രണ്ടാം അലോട്മെന്റ് 9-ന് പ്രസിദ്ധീകരിക്കും. ഈ അലോട്മെന്റ് പ്രകാരം ജൂൺ 10, 11 തീയതികളിൽ പ്രവേശനം നടക്കും.  അലോട്മെന്റ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം അലോട്മെന്റ് ലഭിച്ച സ്കൂളിൽ എത്തി പ്രവേശനം നേടണം.  മൂന്നാമത്തെ അലോട്ട്‌മെന്റ് 16ന് പ്രസിദ്ധീകരിക്കും. ഇത് പ്രകാരമുള്ള പ്രവേശനം 16, 17 തീയതികളിൽ  പൂർത്തിയാക്കും.തുടർന്ന് ജൂൺ 18ന് ഈ അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരമുള്ള ജില്ല തിരിച്ചുള്ള വിശദമായ പ്രവേശന വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

പ്രാദേശികം

ത്യാഗസ്മരണ ഉണർത്തി ഈരാറ്റുപേട്ടയിൽ ബലി പെരുന്നാൾ ആഘോഷിച്ചു

ഈരാറ്റുപേട്ട: ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗസ്മരണയുടെ മഹത്തായ സന്ദേശവുമായി വിശ്വാസികള്‍ ശനിയാഴ്ച ബലിപെരുന്നാള്‍ ആഘോഷിച്ചു.  രാവിലെതന്നെ പള്ളികളിലും ഈദ്ഗാഹുകളിലും ബലിപെരുന്നാള്‍ നമസ്‌കാരം നടന്നു. നടക്കൽ സ്പോർട്ടിഗോ ടർഫിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട സംയുക്ത ഈദ് ഗാഹിൽ മൌലവി ഹാഷിർ നദ്‌വി നമസ്കാരത്തിന് നേതൃത്വം നൽകി. പുതുവസ്ത്രങ്ങളണിഞ്ഞ് സുഗന്ധ ദ്രവ്യങ്ങൾ പൂശി എത്തിയ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ഈദ് ഗാഹിൽ ഒത്തുകൂടി. നമസ്കാരത്തിന് ശേഷം പരസ്പരം ആലിംഗനം ചെയ്തും ഹസ്തദാനം ചെയ്തും വിശ്വാസികൾ സന്തോഷം പങ്കിട്ടു.  കടുവാമുഴി വിസ്ഡം ഈദ് ഗാഹിൽ ആസിഫ് അൽ ഹിഖമിയും നേതൃത്വം നൽകി.കെ.എൻ.എമിൻ്റെ നേതൃത്വത്തിൽ മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലും ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലും ഈദ് ഗാഹുകൾ നടന്നു.  ലോകമെമ്പാടും പീഡനമനുഭവിക്കുന്ന ജനതക്കു വേണ്ടിയും പ്രത്യേകിച്ച് ഇസ്രായിലിന്റെ വംശഹത്യക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഗസ്സയിലെ പീഡിതരായ ജനങ്ങൾക്കു വേണ്ടിയും ഇമാമുമാർ പ്രാർഥിച്ചു.  ഈരാറ്റുപേട്ട ടൗൺ നൈനാർ മസ്ജിദിൽ അഷറഫ് മൗലവി, പുത്തൻ പള്ളി ജുമാ മസ്ജിദിൽ അലി ബാഖവി, മുഹ്‌യിദ്ദീൻ മസ്ജിദിൽ മുഹമ്മദ് സുബൈർ മൗലവി അൽ ഖാസിമി എന്നിവർ നേതൃത്വം നൽകി. ഈരാറ്റുപേട്ടയിലെ മറ്റു മസ്ജിദുകളിലും പെരുന്നാൾ നമസ്കാരവും നടന്നു.  നമസ്കാര ശേഷം പള്ളികൾ കേന്ദ്രീകരിച്ച് ബലി കർമവും നടത്തി. ബലി മാംസം ഈരാറ്റുപേട്ടയിലെ മുഴുവൻ വീടുകളിലും വിതരണം ചെയ്തു.