വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഓർമകളും വിശേഷങ്ങളും പങ്ക് വെച്ച് വീണ്ടും അവർ ഒത്തുകൂടി..

ഈരാറ്റുപേട്ട : ഓർമകളും വിശേഷങ്ങളും പങ്ക് വെച്ച് മധുരമായ സ്മരണകളുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളജ് 1981- 83 പ്രീഡിഗ്രി എച്ച് ബാച്ചിലെ പഴയ സഹപാഠികൾ ഒരിക്കൽ കൂടി ഒത്ത് കൂടി.മധുരിക്കും ഓർമ്മകളേ മലർമഞ്ചൽ കൊണ്ട് വരൂ..എന്ന ഗാനം ഉച്ചത്തിൽ ഏറ്റ്പാടി.പഴയ ക്ലാസ് റൂമിനെ ഓർമ്മിപ്പിച്ച് അദ്ധ്യാപകരായ പി. എം.മാത്യു,എഡ്‌സൽ ജോസഫ് എന്നിവർ ക്ലാസെടുത്തപ്പോൾ ' വിദ്യാർത്ഥികൾ നിശബ്ദരായി '.ഒത്ത് കൂടലിൻ്റെ ഓർമ്മക്കായി നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽഖാദർ കോളജ് ഗ്രൗണ്ടിൽ വൃക്ഷ തൈകൾ നട്ടു. റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന സഹപാഠി സംഗമത്തിൻ്റെ മൂന്നാമത് വാർഷികവും വിവിധ കലാപരിപാടികളും അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു.സഹപാഠി ഗ്രൂപ്പ് ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.അരുവിത്തുറ പള്ളി മുൻ വികാരി ഫാ.അഗസ്റ്റിൻ പാലക്കാപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.കോളജ് ബർസാർ ഫാ.ബിജു,വൈസ് പ്രിൻസിപ്പൽ ഡോ. ജിലു അനി, പ്രഫ.പി. എം.മാത്യു, പ്രഫ.എഡ്സൽ ജോസഫ്,സഹപാഠി ഗ്രൂപ്പ് സെക്രട്ടറി ജോയി ജേക്കബ്,ബാബു പുറപ്പുന്താനം എന്നിവർ പ്രസംഗിച്ചു.ഡോക്ടറേറ്റ് നേടിയ ജോസ്‌ന ജെയിംസിനെ എം എൽ എ മെമൻ്റോ നൽകി ആദരിച്ചു.അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

കോട്ടയം

യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം.

പാലാ: യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം ജൂൺ 23 (തിങ്കൾ) 10:30 AMന് അടുക്കം ഗവൺമെന്റ് H.S.S ലെയും വെള്ളാനി L.P സ്കൂളിലെയും മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. വിതരണ ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിക്കും.യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ. തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത വഹിക്കും.കേരള കോൺഗ്രസ് എം തലനാട് മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയിൽ , യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് നിതിൻ മാത്യു,വാർഡ് മെമ്പർ, വത്സമ്മ ഗോപിനാഥ് ഫാ. ദേവസ്യച്ചൻ വട്ടപ്പലം, സെന്റ് .സേവിയേഴ്സ് ചർച്ച് അടുക്കം, ഫാ. ജോബി തോട്ടത്തിൽ സി.എസ്.ഐ ചർച്ച് മേലടുക്കം, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം സണ്ണി മാത്യു വടക്കേമുളഞ്ഞാനാൽ, ജയിംസ് പൂവത്തോലി എന്നിവർ പങ്കെടുക്കും.

ജനറൽ

വെളിച്ചെണ്ണവില സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: വെളിച്ചെണ്ണക്ക് വില കൂടുന്നു.400 മുകളിലാണ് ഇപ്പോഴത്തെ വിലനിലവാരം ഈ രീതിയില്‍ തുടര്‍ന്നാല്‍ വില 500ല്‍ എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.നിലവില്‍ 420 രൂപ വരെയാണ് വെളിച്ചെണ്ണക്ക് കൊടുക്കേണ്ടി വരുന്നത് തേങ്ങയുടെ ദൗര്‍ലഭ്യമാണ് വിലക്കയറ്റത്തിനു കാരണമെന്നാണ് പറയുന്നത്.  

പ്രാദേശികം

അക്ഷര വെളിച്ചം സാഹിത്യ പ്രശ്നോത്തരി ജൂൺ 21 ശനിയാഴ്ച.

ഈരാറ്റുപേട്ട: വായന വാരാചരണത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ഈരാറ്റുപേട്ട ചാപ്റ്റർ സംഘടിപ്പിക്കുന്ന  അക്ഷരവെളിച്ചം സാഹിത്യ പ്രശ്നോത്തരി യുടെ ജില്ലാതല മത്സരം ജൂൺ 21 ശനിയാഴ്ച 10 മണിയ്ക്ക് ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ.പി.സ്കൂളിൽ വച്ചു നടക്കുമെന്നു സംഘാടകർ അറിയിച്ചു. നറുക്കെടുപ്പിലൂടെ കുടുംബസമേതം ഒരു സിങ്കപ്പൂർ യാത്ര! -------------------------------------------- KSFE ഭരണങ്ങാനം ബ്രാഞ്ചിൽ മൾട്ടി ഡിവിഷൻ ചിട്ടി ഉടൻ ആരംഭിക്കുന്നു. ----------------------------------------------- 10,000 X 60 മാസം = 6 ലക്ഷം. രണ്ടാം തവണ മുതൽ 35% ലേലം തീരുന്നതുവരെ7750 രൂപ അടവ്. ----------------------------------------------- ✨✨എന്തുകൊണ്ട് മൾട്ടി ഡിവിഷൻ ചിട്ടി? 🌟🌟 പ്രതിമാസം 4 പേർക്ക് ചിട്ടിപ്പണം ലഭിക്കുന്നു. 👑👑ഓരോ മാസവും നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് 95% (5.70 ലക്ഷം) പണം ലഭിക്കുന്നു. 🌾🌾ലേലത്തിലൂടെ 3 പേർക്ക് 3.90 ലക്ഷം രൂപ വീതം ലഭിക്കുന്നു. 🌱🌱ചിട്ടിപ്പണം നിക്ഷേപിച്ചാൽ 3517/-* രൂപ മാത്രം മാസത്തവണ. 🧚🧚ചിട്ടിത്തുക നിക്ഷേപമാക്കിയാൽ 9% നിരക്കിൽ പ്രതിമാസം 4233/-* രൂപവരെ ലഭിക്കുന്നു. 🌈🌈ചിട്ടി ലഭിക്കാത്തവർക്ക് 3* ലക്ഷം വരെ ലോൺ സൗകര്യം. 💃💃ദിവസപിരിവ് സംഖ്യ 310 - 400 വരെ. 🪄🪄സൗജന്യ ഡോർ കളക്ഷൻ സൗകര്യം. 🙏🙏എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും കെഎസ്എഫ്ഇ പവർ ആപ്. കെഎസ്എഫ്ഇ ഭരണങ്ങാനം ചിട്ടികൾ ഏറ്റവും ലാഭകരം ഏറ്റവും സുരക്ഷിതം. 👑👑സമ്പാദ്യത്തിലൂടെ സമ്പന്നനാകാം 💐💐നിങ്ങളുടെ ഇഷ്ട നമ്പറുകൾ ഉടൻ ഉറപ്പുവരുത്തൂ.... 🌿🙏🌿KSFE ഭരണങ്ങാനം 🪀W/App 7593897328 📞Mob 9496005328  

പ്രാദേശികം

ഈരാറ്റുപേട്ടയിൽ വില്ലേജ് ഓഫീസിനു മുന്നിൽ വെയിറ്റിംഗ് ഷെഡ് പണിയാനുള്ള നീക്കം വിവാദമാകുന്നു

ഈരാറ്റുപേട്ട: വില്ലേജ് ഓഫീസിനു മുന്നിൽ വെയിറ്റിംഗ് ഷെഡ് പണിയാനുള്ള നീക്കം വിവാദത്തിലേക്ക്. നഗരത്തിൽ അരുവിത്തുറ പള്ളിക്ക് എതിർവശം പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട വില്ലേജ് ഓഫീസിനു മുന്നിലെ റവന്യു വകുപ്പിന് കീഴിലുള്ള സ്ഥലത്ത് വെയിറ്റിംഗ് ഷെഡ് പണിയാനുള്ള നീക്കമാണ് വിവാദമാകുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെയുണ്ടായി ബസ് കാത്തിരിപ്പ് കേന്ദ്രം റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയിരുന്നു. ഇതിന് പകരമായാണ് പുതിയ കാത്തിരിപ്പു കേന്ദ്രം പണിയുന്നത്. എന്നാൽ സ്ഥിരമായി എപ്പോഴും തിരക്ക് അനുഭവപ്പെടുന്ന വീതി കുറഞ്ഞ സ്ഥലത്ത് വളവിൽ ബസ് കാത്തിരിപ്പു കേന്ദ്രം പണിയുന്നത് ഗതാഗതക്കുരുക്കിനും അപകടത്തിനും ഇടയാക്കുമെന്ന് ആശങ്കയുണ്ട്. കൂടാതെ വില്ലേജ് ഓഫീസിലേക്ക് വരുന്ന പൊതുജനങ്ങൾക്ക് വാഹനം പാർക്ക് ചെയ്യാൻ കഴിയുന്ന അൽപം സ്ഥലത്താണ് ബസ് സ്റ്റോപ്പ് പണിയാനുള്ള നീക്കം നടത്തുന്നത്. ഈ സ്ഥലം കൂടി വിട്ടു നൽകിയാൽ വില്ലേജ് ഓഫീസിലെത്തുന്ന പൊതുജനം എവിടെ വാഹനം നിർത്തിയിടുമെന്ന് നാട്ടുകാർ ചോദിക്കുന്നു. ഇവിടെനിന്ന് നൂറു മീറ്റർ മാത്രം മാറി ഇരു വശത്തായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റും ബസ് സ്റ്റോപ്പും നിലവിലുണ്ടെന്നും സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തിങ്കൽ ഏഴ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

പ്രാദേശികം

ഫെയ്‌സ്‌ വായനാ വെളിച്ചം പദ്ധതിക്ക് തുടക്കമായി.

ഈരാറ്റുപേട്ട.ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) യുടെ വായനാദിന പരിപാടിയുടെ ഭാഗമായി ഈ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വായാനാ വെളിച്ചം 25 പദ്ധതി പ്രശസ്ത എഴുത്തുകാരൻ നിയാസ് കരിം ഉൽഘാടനം ചെയ്തു. വായന പ്രോൽസാഹനം നൽകുന്നതിതായി വായനാ മൂലകൾ, രചനാ മത്സരങ്ങൾ, സാഹിത്യ ചർച്ചകൾ, പുസ്തക പ്രസാധനം, ഫെയ്സ് ലൈബ്രററി ഉൾപ്പടെയുള്ള പദ്ധതികൾ ഈ വർഷം നടപ്പാക്കും ഫെയ്സ് സാഹിത്യ വേദി പ്രസിഡന്റ് കെ.എം. ജാഫർ ആദ്യക്ഷത വഹിച്ചു. ഫെയ്സ് ജനറൽ സെക്രട്ടറി കെ പി.എ. നടക്കൽ മുഖ്യ പ്രഭാഷണം നടത്തി. സാഹിത്യ വേദി ജനറൽ സെക്രട്ടറി പി.പി.എം നൗഷാദ്, ഫെയ്സ് വൈസ് പ്രസിഡന്റ് മാരായ പി.എസ്.ജബ്ബാർ, റഫീക്ക് പട്ടരുപറമ്പിൽ,കെ.എം.ഷബീർ, സെക്രട്ടറി ഹാഷിം ലബ്ബ, പി.എം. മുഹ്സിൻ, ട്രഷറർ തസ്നിം കെ.മുഹമ്മദ് വനിതാ വേദി പ്രസിഡന്റ് മൃദുല നിഷാന്ത്, സെക്രട്ടറി റസീന ജാഫർ, സാഹിത്യ വേദി ട്രഷറർ താഹിറ ത്വാഹാ, ഷീബാ അബ്ദുള്ള, സുമയ്യ അലി, ജലീൽ കണ്ടത്തിൽ, കെ.പി. ത്വാഹാ,മനാഫ് നെടുങ്കന്തി, നിഷാന്ത് പത്മനാഭൻ,ഹാഷിം ഡയറ, പി.എസ്.നാസർ, പുഷ്പമ്മ എന്നിവർ സംസാരിച്ചു.

പ്രാദേശികം

റീഡിംഗ് കോർണർ

തിടനാട്: എം.ഇ.എസ് കോളേജ് ഈരാറ്റുപേട്ട എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച് റീഡിങ് കോർണർ പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ് വി.എം ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവി രജിത പി. യു, എൻ..എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ഷഫ്നാസക്കീർ , ഫാത്തിമ ഷുക്കൂർ എന്നിവർ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു. കഥാരചന, കവിതാ രചന,വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു. എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറി റൈഹാൻ നൗഷാദ് പ്രോഗമിന് നന്ദി പറഞ്ഞു.

പ്രാദേശികം

*ഹയാത്തൂദ്ധീൻ അറബിക് ക്ലബ് വായന ദിനാചാരണം നടത്തി

ഈരാറ്റുപേട്ട : ഹയാത്തൂദ്ധീൻ ഹൈസ്കൂൾ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന ദിനം ആചരിച്ചു വായനയുടെ മഹത്വവും ആവശ്യകതയും ഉൾപ്പെടുത്തി പത്ര വാർത്ത വിവർത്തന മത്സരം സംഘടിപ്പിച്ചു. പത്താം ക്ലാസ്സ്‌ കുട്ടികൾക്കുള്ള പ്രേത്യേക പരിപാടിയായിരുന്നു വിവർത്തന മത്സരം, മത്സരത്തിൽ അസ്മിൻ ഹബീബ് ഒന്നാം സ്ഥാനം നേടി. പത്ര വായനയുടെ ഗുണങ്ങളെ കുറിച്ച് ഫായിസ് മുഹമ്മദ്‌ വിവരണം നടത്തി