വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഫെയ്‌സ്‌ വായനാ വെളിച്ചം പദ്ധതിക്ക് തുടക്കമായി.

ഈരാറ്റുപേട്ട.ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) യുടെ വായനാദിന പരിപാടിയുടെ ഭാഗമായി ഈ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വായാനാ വെളിച്ചം 25 പദ്ധതി പ്രശസ്ത എഴുത്തുകാരൻ നിയാസ് കരിം ഉൽഘാടനം ചെയ്തു. വായന പ്രോൽസാഹനം നൽകുന്നതിതായി വായനാ മൂലകൾ, രചനാ മത്സരങ്ങൾ, സാഹിത്യ ചർച്ചകൾ, പുസ്തക പ്രസാധനം, ഫെയ്സ് ലൈബ്രററി ഉൾപ്പടെയുള്ള പദ്ധതികൾ ഈ വർഷം നടപ്പാക്കും ഫെയ്സ് സാഹിത്യ വേദി പ്രസിഡന്റ് കെ.എം. ജാഫർ ആദ്യക്ഷത വഹിച്ചു. ഫെയ്സ് ജനറൽ സെക്രട്ടറി കെ പി.എ. നടക്കൽ മുഖ്യ പ്രഭാഷണം നടത്തി. സാഹിത്യ വേദി ജനറൽ സെക്രട്ടറി പി.പി.എം നൗഷാദ്, ഫെയ്സ് വൈസ് പ്രസിഡന്റ് മാരായ പി.എസ്.ജബ്ബാർ, റഫീക്ക് പട്ടരുപറമ്പിൽ,കെ.എം.ഷബീർ, സെക്രട്ടറി ഹാഷിം ലബ്ബ, പി.എം. മുഹ്സിൻ, ട്രഷറർ തസ്നിം കെ.മുഹമ്മദ് വനിതാ വേദി പ്രസിഡന്റ് മൃദുല നിഷാന്ത്, സെക്രട്ടറി റസീന ജാഫർ, സാഹിത്യ വേദി ട്രഷറർ താഹിറ ത്വാഹാ, ഷീബാ അബ്ദുള്ള, സുമയ്യ അലി, ജലീൽ കണ്ടത്തിൽ, കെ.പി. ത്വാഹാ,മനാഫ് നെടുങ്കന്തി, നിഷാന്ത് പത്മനാഭൻ,ഹാഷിം ഡയറ, പി.എസ്.നാസർ, പുഷ്പമ്മ എന്നിവർ സംസാരിച്ചു.

പ്രാദേശികം

റീഡിംഗ് കോർണർ

തിടനാട്: എം.ഇ.എസ് കോളേജ് ഈരാറ്റുപേട്ട എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച് റീഡിങ് കോർണർ പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ് വി.എം ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവി രജിത പി. യു, എൻ..എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ഷഫ്നാസക്കീർ , ഫാത്തിമ ഷുക്കൂർ എന്നിവർ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു. കഥാരചന, കവിതാ രചന,വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു. എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറി റൈഹാൻ നൗഷാദ് പ്രോഗമിന് നന്ദി പറഞ്ഞു.

പ്രാദേശികം

*ഹയാത്തൂദ്ധീൻ അറബിക് ക്ലബ് വായന ദിനാചാരണം നടത്തി

ഈരാറ്റുപേട്ട : ഹയാത്തൂദ്ധീൻ ഹൈസ്കൂൾ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന ദിനം ആചരിച്ചു വായനയുടെ മഹത്വവും ആവശ്യകതയും ഉൾപ്പെടുത്തി പത്ര വാർത്ത വിവർത്തന മത്സരം സംഘടിപ്പിച്ചു. പത്താം ക്ലാസ്സ്‌ കുട്ടികൾക്കുള്ള പ്രേത്യേക പരിപാടിയായിരുന്നു വിവർത്തന മത്സരം, മത്സരത്തിൽ അസ്മിൻ ഹബീബ് ഒന്നാം സ്ഥാനം നേടി. പത്ര വായനയുടെ ഗുണങ്ങളെ കുറിച്ച് ഫായിസ് മുഹമ്മദ്‌ വിവരണം നടത്തി

പ്രാദേശികം

വായനയ്ക്കൊരു വാതായനം വായനമാസാചരണം

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മലയാളം ഭാഷ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വായനയ്ക്കൊരു വാതായനം എന്ന പേരിൽ വായനമാസാചരണത്തിന് തുടക്കം കുറിച്ചു.  ഈരാറ്റുപേട്ട ഐഡിയൽ ലൈബ്രറി കൺവീനറും, സാംസ്കാരിക പ്രവർത്തകനുമായ പി എം മുഹ്സിൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ വായിച്ചിരിക്കേണ്ട 5 പുസ്തകങ്ങൾ അദ്ദേഹം പരിചയപ്പെടുത്തുകയും ആ പുസ്തകങ്ങൾ സ്കൂളിന് സമ്മാനിക്കുകയും ചെയ്തു. സ്കൂൾ മാനേജർ എംകെ അൻസാരി, ഹെഡ്മിസ്ട്രസ് എംപി ലീന, വിദ്യാർത്ഥിനി മിൻഹാ ഖദീജ എന്നിവർ സംസാരിച്ചു.  മലയാളം അധ്യാപിക ഇ വി ശ്രീജ പി എൻ പണിക്കർ അനുസ്മരണം നടത്തി. ചടങ്ങിൽ കുട്ടി എഴുത്തുകാരെ അനുമോദിച്ചു, അവരുടെ രചനകളുടെ പതിപ്പ് പ്രകാശനം ചെയ്തു. ജൂൺ 19 മുതൽ ജൂലൈ 16 വരെ സംഘടിപ്പിച്ചിരിക്കുന്ന വായന മാസാചരണത്തിന്റെ ഭാഗമായി പ്രശ്നോത്തരി, മത്സരം, പോസ്റ്റർ നിർമ്മാണം, ലൈബ്രറി സന്ദർശനം, ഭാഷാ ശില്പശാല, രചനാ ശിൽപ്പിശാല, പ്രസംഗം എന്നിവ സംഘടിപ്പിക്കും. ഇംഗ്ലീഷ്, ഹിന്ദി, അറബിക് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നിരവധി വായന പ്രോത്സാഹന പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.     

പ്രാദേശികം

ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ.പി സ്കൂളിൽ വായനദിനവും അറബി ക്ലബ്ബ് ഉദ്ഘാടനവും

ഈരാറ്റുപേട്ട: ഗവ. മുസ്‌ലിം എൽ.പി സ്കൂൾ വായന വാരത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികളുടെ യും അലിഫ് അറബി ക്ലബ്ബിൻ്റെ ഉദ്ഘാടനവും ഗ്രന്ഥകാരനും വിവർത്തകനും ഈരാറ്റുപേട്ട ബി.എഡ് കോളേജ് റിട്ട. അസിസ്റ്റൻ്റ് പ്രെഫസറുമായ എം.എസ്.എ റസാഖ് നിർവഹിച്ചു. വായനാ വാരത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി അക്ഷര മര നിർമാണം,രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി പദപ്പയറ്റ്,3, 4 ക്ലാസ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പതിപ്പ് നിർമാണം, വായനമത്സരം തുടങ്ങിയവ സംഘടിപ്പിക്കും. ഹെഡ്മാസ്റ്റർ മാത്യു കെ. ജോസഫ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ എ.യു, സീനിയർ അസിസ്റ്റൻ്റ് ഷാജിന തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

വിദ്യാഭ്യാസം ആജീവനാന്തം അനന്ദം പകരുന്ന പ്രക്രിയയാകണമെന്ന് ഡോ രാജു നാരായണ സ്വാമി ഐ.എ.എസ്സ്

അരുവിത്തുറ : വിദ്യാഭ്യാസം ആജീവനാന്തം അനന്ദം പകരുന്ന പ്രക്രിയാകണമെന്ന് ഡോ രാജു നാരായണ സ്വാമി ഐ ഏ എസ്സ് പറഞ്ഞു മാനവീകതയും മനുഷ്യത്വവും മൂല്യങ്ങളും ഉൾകൊള്ളുന്നതാവണം വിദ്യാഭ്യാസമെന്നും അദേഹം പറഞ്ഞു. അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബിരുദദാന ചടങ്ങ്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.400 ഓളം വിദ്യാർത്ഥികളാണ് ബിരുദം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്പി ജി വിദ്യാർത്ഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളും യൂണിവേഴ്സിറ്റി റാങ്ക് നേടി വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും കോളേജിൽ നിന്നും ക്യാമ്പസ് പ്ലെയ്സ്മെൻ്റിലൂടെ വിവിധ സ്ഥാപനങ്ങളിൽ ജോലി നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.കോളേജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ രൂപതാ പ്രോട്ടോസിഞ്ചല്യൂസ്സ് മോൺ. റവ ഡോ ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.കോളേജ് ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ, ഐ ക്യു ഏ സി കോഡിനേറ്റർ ഡോ.സുമേഷ് ജോർജ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

പ്രാദേശികം

ഇസ്രായേലിന്റെ യുദ്ധവെറിക്കെതിരെ എസ്.ഡി.പി.ഐ പ്രതിഷേധം പ്രകടനം നടത്തി

ഈരാറ്റുപേട്ട - ഇറാന് നേരെ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണത്തിൽ പ്രതിഷേധിച്ചും, ഐക്യരാഷ്ട്ര സഭ ഇടപെടണം എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ പ്രതിഷേധപ്രകടനം നടത്തി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ, , കെ.യു. സുൽത്താൻ, മണ്ഡലം പ്രസിഡൻ്റ് ഹലിൽ തലപളളിൽ, നഗരസഭാ കൗൺസിലർ അബ്ദുൽ ലത്തീഫ് സുബൈർ വെള്ളാപള്ളീൽ, ജെലീൽ കെ.കെ. പി. , സി.എച്ച് ഹസീബ് , അഡ്വ സി.പി. അജ്മൽ കെ.യു മാഹിൻ എന്നിവർ പരിാടികൾക്ക് നേതൃതം നൽകി

പ്രാദേശികം

വരവേൽപ്പ് 2025

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വരവേൽപ്പ് എന്ന പേരിൽ സ്കൂൾ ആഘോഷമാക്കി. സ്കൂൾ മാനേജർ എംകെ അൻസാരി പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി പി താഹിറ, ഹെഡ്മിസ്ട്രസ് എം പി ലീന ,വാർഡ് കൗൺസിലർ പി എം അബ്ദുൽ ഖാദർ, പി റ്റി എ പ്രസിഡൻറ് തസ്നീം മുഹമ്മദ്, അധ്യാപിക ഫെലിക്സാമ്മ ചാക്കോ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.